ആധുനിക ഏഷ്യയിലെ ഭാഷാ കുടുംബങ്ങൾ.
ഏഷ്യയിലെമ്പാടുമായി പല ഭാഷകളും സംസാരിക്കപ്പെടുന്നു, ഇവയിൽ പല ഭാഷകളും വ്യത്യസ്ത ഭാഷാകുടുംബങ്ങളിൽപ്പെടുന്നവയാണ് .
തെക്കേ ഏഷ്യയിൽ ഇന്തോ-യുറോപ്യൻ , കിഴക്കേ ഏഷ്യയിൽ സിനോ-തിബത്തൻ ഭാഷകൾ എന്നിവയാണ് പ്രമുഖ ഭാഷാകുടുംബങ്ങളെങ്കിലും പ്രാദേശികമായി മറ്റു ഭാഷകളും സംസാരിക്കുന്നുണ്ട്.
സിനോ-തിബത്തൻ ഭാഷകളിൽ ചൈനീസ് , തിബത്തൻ , ബർമീസ് എന്നിവയും , തിബത്തൻ പീഠഭൂമി , തെക്കൻ ചൈന , ബർമ്മ , വടക്കുകിഴക്കൻ ഇന്ത്യ എന്നീ പ്രദേശങ്ങളിലെ ഭാഷകളും ഉൾപ്പെടുന്നു.
ഇന്ത്യ ,പാകിസ്താൻ , ബംഗ്ലാദേശ് , നേപാൾ , ശ്രീലങ്ക , മാലിദ്വീപ് എന്നിവിടങ്ങളിൽ സംസാരിക്കപ്പെടുന്ന ഹിന്ദി , ഉറുദു , പഞ്ചാബി , ആസാമീസ് , ബംഗാളി എന്നീ ഭാഷകൾ ഇന്തോ-യുറോപ്യൻ ഭാഷകളിൽപ്പെടുന്നു. ഇറാൻ, പാകിസ്താൻ, അഫ്ഗാനിസ്താൻ, മധ്യേഷ്യ എന്നിവിടങ്ങളിൽ സംസാരിക്കപ്പെടുന്ന പേർഷ്യൻ , പഷ്തു , തുടങ്ങിയ ഇന്തോ-ഇറാനിയൻ ഭാഷകളിൽ പെടുന്നു സൈബീരിയയിൽ സംസാരിക്കപ്പെടുന്ന റഷ്യൻ , കരിങ്കടലിനു സമീപംസംസാരിക്കപ്പെടുന്ന ഗ്രീക്ക് അർമീനിയൻ എന്നിവ സ്ലാവിക് ഭാഷകുടുംബത്തിൽ പെടുന്നവയാണ്.
മദ്ധ്യേഷ്യയിലും വടക്കൻ ഏഷ്യയിലും സംസാരിക്കപ്പെടുന്ന തുർക്കിക് , മംഗോൾ , തുൻഗുസിക് തുടങ്ങിയ പല ഭാഷകൾ ഉൾപ്പെടുന്നതാണ് അൾതായ് ഭാഷകുടുംബം.
ഏഷ്യയിലെ ഏറ്റവും പഴയ ഭാഷാകുടുംബമാണ് മോൺഖ്മർ ഭാഷകൾ (ആസ്ട്രോ-ഏഷ്യാറ്റിക് ഭാഷകൾ ). ഖമർ ഭാഷ(കംബോഡിയൻ), വിയറ്റ്നാമീസ് എന്നിവ ഇതിലുൾപ്പെടുന്നു.
തായ് ((സിയാമീസ്)) ലാവോ തുടങ്ങിയ ഭാഷകൾ ഉൾപ്പെടുന്നതാണ് തായ്-കഡായ് അഥവാ കഡായ് ഭാഷകുടുംബം.
മലയ് (ഇന്തോനേഷ്യൻ) , ടാഗലോഗ് (ഫിലിപിനോ) തുടങ്ങി ഫിലിപ്പൈൻസിലേയും ന്യൂ ഗിനിയ ഒഴികെയുള്ള ഇന്തോനേഷ്യൻ ഭാഷകളും .ഉൾപ്പെടുന്നവയാണ് ആസ്ട്രോനേഷ്യൻ ഭാഷാഗോത്രം
തെക്കേ ഇന്ത്യയിലേയും ശ്രീലങ്കയിലേയും ദ്രാവിഡ ഭാഷകളിൽ തമിഴ് , കന്നട , തെലുഗു , മലയാളംഎന്നീ പ്രധാന ഭാഷകളും മദ്ധ്യേന്ത്യയിലെ ഗോണ്ഡ് , പാകിസ്താനിലെ ബ്രഹൂയി എന്നിവയുമുൾപ്പെടും.
ആഫ്രോ ഏഷ്യാറ്റിക് ഭാഷകളിൽ തെക്കുപടിഞ്ഞാറൻ ഏഷ്യയിലെ സെമിറ്റിക് ഭാഷകളായ അറബിക് , ഹീബ്രു , അറാമിക്എന്നിവയും ഇപ്പോൾ പ്രചാരത്തിലില്ലാത്ത ബാബിലോണിയൻ എന്നിവയുമുൾപ്പെടും.
ഒട്ടുമിക്ക രാജ്യങ്ങളിലെ ഔദ്യോഗിക ഭാഷകളും അതത് പ്രദേശങ്ങളിലെ പ്രാദേശിക ഭാഷകളായിരിക്കുന്ന രണ്ട് വൻകരകളാണ് ഏഷ്യയും യൂറോപ്പും. ഏഷ്യയിൽ ഇംഗ്ലീഷും വ്യാപകമായി സംസാരിക്കപ്പെടുന്നു.
-
ഭാഷ
സംസാരിക്കുന്നവരുടെ എണ്ണം
ഭാഷാകുടുംബം
ഔദ്യോഗിക ഭാഷയായ രാജ്യങ്ങൾ
ഔദ്യോഗിക ഭാഷയായ പ്രദേശങ്ങൾ
അബ്ഖാസ്
240,000
വടക്ക് പടിഞ്ഞാറൻ കൊക്കേഷ്യൻ
അബ്ഖാസിയ
Georgia
അറബിക്
230,000,000
ആഫ്രോ ഏഷ്യാറ്റിക് ഭാഷകൾ
ഖത്തർ , ജോർദാൻ , Saudi Arabia , ഇറാഖ് , Yemen , കുവൈറ്റ് , ബഹറിൻ , സിറിയ , പലസ്തീൻ , Lebanon , ഒമാൻ , യു.എ.ഇ , ഇസ്രായേൽ
അർമേനിയൻ
5,902,970
ഇന്തോ-യുറോപ്യൻ ഭാഷകൾ
അർമേനിയ
Nagorno-Karabakh (അസർബൈജാൻ )
അസർബൈജാനി
37,324,060
ടർക്കിക്
അസർബൈജാൻ
Iran , Dagestan (Russia )
ബംഗാളി
150,000,000
ഇന്തോ-യുറോപ്യൻ ഭാഷകൾ
ബംഗ്ലാദേശ്
ഇന്ത്യ (പശ്ചിമ ബംഗാൾ , ത്രിപുര , ആസാം , ആന്തമാൻ നിക്കോബാർ ദ്വീപുകൾ , ഝാർഖണ്ഡ് )
ബർമീസ്
33,000,000
സിനോ-തിബത്തൻ
Myanmar
കാന്റോനീസ് ഭാഷ
7,800,000
സിനോ-തിബത്തൻ
Hong Kong (ചൈന ), Macau (ചൈന )
ദാരി
9,600,000
ഇന്തോ-യുറോപ്യൻ ഭാഷകൾ
അഫ്ഗാനിസ്താൻ
ദിവെഹി ഭാഷ
400,000
ഇന്തോ-യുറോപ്യൻ ഭാഷകൾ
Maldives
ദ്സോങ്ക
600,000
സിനോ-തിബത്തൻ
Bhutan
ഇംഗ്ലീഷ്
ഇന്തോ-യുറോപ്യൻ ഭാഷകൾ
Philippines , Singapore , ഇന്ത്യ , പാകിസ്താൻ
Hong Kong (China )
ഫിലിപ്പിനോ
90,000,000
ആസ്ട്രോനേഷ്യൻ
Philippines
ജോർജിയൻ
4,200,000
കാർട്ട്‌വേലിയൻ
Georgia
ഗ്രീക്ക്
11,000,000
ഇന്തോ-യുറോപ്യൻ ഭാഷകൾ
Cyprus , Greece
ഹീബ്രു
7,000,000
ആഫ്രോ ഏഷ്യാറ്റിക് ഭാഷകൾ
Israel
ഹിന്ദി
400,000,000
ഇന്തോ-യുറോപ്യൻ ഭാഷകൾ
ഇന്ത്യ
ഇന്തോനേഷ്യൻ
240,000,000
ആസ്ട്രോനേഷ്യൻ
Indonesia
ജാപനീസ്
120,000,000
ജപ്പോണിക്ക്
Japan
കസാഖ്
18,000,000
ടർക്കിക്
Kazakhstan
ഖമർ
14,000,000
ആസ്ട്രോ-ഏഷ്യാറ്റിക്
Cambodia
കൊറിയൻ
80,000,000
കൊറിയാനിക്
South Korea , North Korea
China (in Yanbian and Changbai )
കുർദിഷ്
20,000,000
ഇന്തോ-യുറോപ്യൻ ഭാഷകൾ
Iraq
കിർഗിസ്
2,900,000
ടർക്കിക്
Kyrgyzstan
ലാവോ
7,000,000
തായ്-കഡായ്
Laos
മാൻഡരിൻ
1,300,000,000
സിനോ-തിബത്തൻ
China , Taiwan , Singapore
മലയാളം
38,000,000
ദ്രാവിഡ ഭാഷ
ഇന്ത്യ (കേരളം )
മലയ്
30,000,000
ആസ്ട്രോനേഷ്യൻ
Malaysia , Brunei , Singapore
മറാത്തി
73,000,000
ഇന്തോ-യുറോപ്യൻ ഭാഷകൾ
ഇന്ത്യ (മഹാരാഷ്ട്ര , ദാദ്ര നഗർഹവേലി )
മംഗോളിയൻ
2,000,000
മംഗോളിക്
Mongolia
നേപാളി
29,000,000
ഇന്തോ-യുറോപ്യൻ ഭാഷകൾ
Nepal
ഇന്ത്യ (സിക്കിം , പശ്ചിമ ബംഗാൾ )
ഒഡിയ
33,000,000
ഇന്തോ-യുറോപ്യൻ ഭാഷകൾ
ഇന്ത്യ (ഒഡീഷ , ഝാർഖണ്ഡ് )
ഒസ്സെറ്റിയൻ
540,000 (50,000 in South Ossetia)
ഇന്തോ-യുറോപ്യൻ ഭാഷകൾ
South Ossetia
Georgia , North Ossetia–Alania (Russia )
പഷ്തൊ
45,000,000
ഇന്തോ-യുറോപ്യൻ ഭാഷകൾ
അഫ്ഗാനിസ്താൻ
പേർഷ്യൻ
50,000,000
ഇന്തോ-യുറോപ്യൻ ഭാഷകൾ
Iran
ഉർദു
62,120,540
ഇന്തോ-യുറോപ്യൻ ഭാഷകൾ
പാകിസ്താൻ
ഇന്ത്യ (ജമ്മു-കശ്മീർ , തെലുങ്കാന , ഡെൽഹി , ബീഹാർ , ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ)
സരൈകി
18,179,610
ഇന്തോ-യുറോപ്യൻ ഭാഷകൾ
പാകിസ്താൻ
Pakistan (in Bahawalpur ) ഇന്ത്യ (in Andhra Pradesh )
പോർച്ചുഗീസ്
1,200,000
ഇന്തോ-യുറോപ്യൻ ഭാഷകൾ
കിഴക്കൻ ടിമോർ
മക്കവു (ചൈന )
റഷ്യൻ
260,000,000
ഇന്തോ-യുറോപ്യൻ ഭാഷകൾ
കിർഗിസ്താൻ , കസാക്സ്താൻ , റഷ്യ
സിൻഹള
18,000,000
ഇന്തോ-യുറോപ്യൻ ഭാഷകൾ
ശ്രീലങ്ക
തമിഴ്
80,000,000
ദ്രാവിഡ ഭാഷ
ശ്രീലങ്ക , സിംഗപ്പൂർ
ഇന്ത്യ ( തമിഴ്നാട് , ആൻഡമാൻ നിക്കോബാർ , പുതുശ്ശേരി എന്നിവിടങ്ങളിൽ)
തെലുഗു
100,000,000
ദ്രാവിഡ ഭാഷ
ഇന്ത്യ (ആന്ധ്രപദേശ് , തെലങ്കാന , ആൻഡമാൻ നിക്കോബാർ , പുതുശ്ശേരി എന്നിവിടങ്ങളിൽ)
താജിക്
4,500,000
ഇന്തോ-യുറോപ്യൻ ഭാഷകൾ
താജികിസ്താൻ
ടെറ്റം
500,000
ആസ്ട്രോനേഷ്യൻ
കിഴക്കൻ ടിമോർ
തായ്
60,000,000
തായ്-കഡായ്
തായ്ലാന്റ്
ടർക്കിഷ്
70,000,000
ടർക്കിക്
ടർക്കി , സൈപ്രസ്
Northern Cyprus
റ്റർക്മെൻ
7,000,000
ടർക്കിക്
ടർക്മെനിസ്താൻ
ഉസ്ബെക്
25,000,000
ടർക്കിക്
ഉസ്ബെക്കിസ്താൻ
വിയറ്റ്നാമീസ്
80,000,000
ആസ്ട്രോ-ഏഷ്യാറ്റിക്
വിയറ്റ്നാം
അനുബന്ധ ലേഖനങ്ങളിലേയ്ക്കുള്ള കണ്ണികൾ
Languages
Of (continent) By (speakers) By (other)
ചരിത്രം
ഭൂമിശാസ്ത്രം
രാഷ്ട്രീയം
സമ്പദ്ഘടന
സമൂഹം
Future