തിബത്തൻ ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Standard Tibetan
བོད་སྐད་

bod skad
സംസാരിക്കുന്ന രാജ്യങ്ങൾ China, Nepal, India
ഭൂപ്രദേശം Tibet
മാതൃഭാഷയായി സംസാരിക്കുന്നവർ 1.3 million  (1990)
ca. 5 million of broader Tibetan
ഭാഷാകുടുംബം
ലിപി Tibetan script
ഔദ്യോഗിക പദവി
ഔദ്യോഗികഭാഷയായി ഉപയോഗിക്കുന്നത് Tibet Autonomous Region
Regulated by Committee for the Standardisation of the Tibetan Language[1]
ഭാഷാ കോഡുകൾ
ISO 639-1 bo
ISO 639-2 tib (B)
bod (T)
ISO 639-3 bod

സിനോ-തിബത്തൻ ഭാഷാ ഗോത്രത്തിലെ ഉപവിഭാഗമായ തിബത്തോ-ബർമനിൽപെട്ട ഭാഷ ആണ് തിബത്തൻ ഭാഷ (Standard Tibetan , തിബറ്റൻ: བོད་སྐད།വൈൽ: Bod skad; ZWPY: Pögä, IPA: [pʰø̀k˭ɛʔ]; കൂടാതെ തിബറ്റൻ: བོད་ཡིག།വൈൽ: Bod yig; ZWPY: Pöyig). തിബത്തിലെ 15 ലക്ഷത്തോളം ജനങ്ങളുടെ സംസാര ഭാഷയാണിത്. ചൈനീസ് പ്രവിശ്യകളായ സെച്വൻ , ത്സിൻഗായ്, കാൻസു എന്നിവിടങ്ങളിലായി 20 ലക്ഷത്തോളം ജനങ്ങളും ഈ ഭാഷ സംസാരിക്കുന്നു. ഇതിനു പുറമേ നേപ്പാളിലെ 10 ലക്ഷം പേർ തിബത്തൻ രണ്ടാം ഭാഷയായി സ്വീകരിച്ചിട്ടുണ്ട്. ബർമീസുമായി തിബത്തനുള്ള സാദൃശ്യം പ്രകടമാണ്.

ലിപിവ്യവസ്ഥ[തിരുത്തുക]

ഏഴാം ശ. മുതൽ സംസ്കൃതത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു ലിപിവ്യവസ്ഥയാണ് തിബത്തൻ തുടർന്നുവരുന്നത്. ഈ ലിപി വ്യവസ്ഥയിൽ 35 അടിസ്ഥാന ഘടകങ്ങൾകൊണ്ട് അക്ഷരങ്ങളെ കുറിക്കുന്ന സംയുക്ത ചിഹ്നങ്ങൾക്ക് രൂപംനല്കുന്നു. തിബത്തിൽ നിന്ന് സംസ്കൃതം പഠിക്കാൻ കാശ്മീരിലേക്കു നിയോഗിക്കപ്പെട്ട ഒരു മന്ത്രിപ്രമുഖന്റെ ശ്രമമാണ് ഈ ലിപിസമ്പ്രദായം നടപ്പിലാക്കാൻ പ്രേരകമായതെന്ന അഭിപ്രായം നിലവിലുണ്ട്.

ഭാഷാഭേദം[തിരുത്തുക]

തിബത്തിൽ തന്നെ ഇതിന്റെ ഏഴിലധികം ഉപഭാഷകൾ പ്രചാരത്തിലുണ്ട്. നേപ്പാളിലെ ഷെർപ്പാ, മുസ്താങ്, ദോൾപോ എന്നിവ തിബത്തൻ ഭാഷാഭേദങ്ങളാണ്.

അവലംബം[തിരുത്തുക]

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തിബത്തൻ ഭാഷ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


അവലംബം[തിരുത്തുക]

  1. Tibetan: བོད་ཡིག་བརྡ་ཚད་ལྡན་དུ་སྒྱུར་བའི་ལ ས་དོན་ཨུ་ཡོན་ལྷན་ཁང་གིས་བསྒྲིགས.
    Chinese: 藏语术语标准化工作委员会.
"https://ml.wikipedia.org/w/index.php?title=തിബത്തൻ_ഭാഷ&oldid=1724971" എന്ന താളിൽനിന്നു ശേഖരിച്ചത്