മംഗോളിയർ
Regions with significant populations | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
Mongolia | 2,921,287[1] | ||||||||||||
China | 5,981,840 (2010)[2] | ||||||||||||
Russia | 647,417[3] | ||||||||||||
South Korea | 34,000[4] | ||||||||||||
United States | 15,000–18,000[5] | ||||||||||||
Kyrgyzstan | 12,000[6] | ||||||||||||
Czech Republic | 7,515[7] | ||||||||||||
Japan | 5,401[8] | ||||||||||||
Canada | 5,350[9] | ||||||||||||
Germany | 3,852[8] | ||||||||||||
United Kingdom | 3,701[8] | ||||||||||||
France | 2,859[8] | ||||||||||||
Turkey | 2,645[8] | ||||||||||||
Kazakhstan | 2,523[8] | ||||||||||||
Austria | 1,955[10] | ||||||||||||
Malaysia | 1,500[8] | ||||||||||||
Languages | |||||||||||||
Mongolic languages | |||||||||||||
Religion | |||||||||||||
Predominantly Tibetan Buddhism, background of Shamanism.[11][12][13][14] Minority Sunni Islam, Orthodox Church, and Protestantism. | |||||||||||||
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |||||||||||||
Tungusic peoples, Turkic peoples |
മംഗോളിയർ ഇന്നത്തെ മംഗോളിയ, റഷ്യ, ചൈന എന്നീ ദേശങ്ങൾ കേന്ദ്രമായി ഉയർന്നു വന്ന ജനവിഭാഗമാണ്. ഒരു കാലത്ത് ഏഷ്യയുടെ ഭൂരിഭാഗവും കിഴക്കൻ യൂറോപ്പ് പൂർണ്ണമായും അടക്കിഭരിച്ചിരുന്ന വൻശക്തിയായി ഇവർ വളർന്നിരുന്നു. ഇന്ന് ലോകത്താകമാനം 85 ലക്ഷത്തോളം മംഗോളി വംശജരുണ്ട്. മംഗോളിയാണ് ഇവരുടെ ഭാഷ. ചൈന, റഷ്യ എന്നീ രാജ്യങ്ങൾക്കിടയിലുള്ള മംഗോളിയൻ റിപബ്ലിക്കാണ് ആധുനിക നൂറ്റാണ്ടിൽ മംഗോളിയരുടെ ഏകരാജ്യം. ഇവിടെ 27 ലക്ഷത്തോളം മംഗോളിയരുണ്ട്. എന്നാൽ ചൈനയിലെ സ്വയം ഭരണ പ്രദേശമായ ഇന്നർ മംഗോളിയയിലാണ് ഏറ്റവുമധികം മംഗോളി വംശജരുള്ളത്. 50 ലക്ഷത്തോളം വരും ഇവിടത്തെ അംഗസംഖ്യ. റഷ്യയിലെ വിവിധ പ്രദേശങ്ങളിലായി പത്തു ലക്ഷത്തോളം മംഗോളിയർ വേറെയുമുണ്ട്.
പതിനാറോളം ഗോത്രങ്ങളുടെ സങ്കലനമാണ് മംഗോളി വംശം. ഖാൽഖാ, ദാവൂർ, ബുറിയത്, എവെങ്ക്, ദോർബോത്, കാൽമിക്, ഒരിയത്, കസാഖ്, ചഖാ, ടുമെഡ്, ഒർദോസ്, ബയദ്, ദരീഗംഗ, യുരീൻഹ, ഉസെംചിൻ, സാഖ്ചിൻ എന്നിവയാണ് പതിനാറു ഗോത്രങ്ങൾ. മൂന്ന് നാല് നൂറ്റാണ്ടുകളിൽ ശക്തമായിരുന്ന സഞ്ചാര ജനതതിയായ ഹൂണന്മാരിൽ നിന്നാണ് മംഗോളിയൻ വംശവും ഉൽഭവിച്ചതെന്നു കരുതപ്പെടുന്നു. അഫ്ഗാനിസ്ഥാനിലെ ഹസാരാ വംശജരും മംഗോളിയൻ ജനവിഭാഗങ്ങളിൽ നിന്നും ഉടലെടുത്തതാണെന്നാണ് അനുമാനം.
ചരിത്രം
[തിരുത്തുക]ക്രിസ്തുവിനു ശേഷം അഞ്ചോ ആറോ നൂറ്റാണ്ടുകൾക്കുള്ളിൽ ഹൂണന്മാരിൽ നിന്നും ഉടലെടുത്ത ജനവിഭാഗമായിരുന്നെങ്കിലും മംഗോളിയരെ ചരിത്രത്തിൽ പ്രാധാന്യത്തോടെ രേഖപ്പെടുത്തുന്നത് ജെങ്കിസ് ഖാന്റെ കാലത്തോടെയാണ്. അതുവരെ പരസ്പരം വിഘടിച്ചു നിന്നിരുന്ന നിരവധി ഗോത്രങ്ങൾ മാത്രമായി ചിതറിക്കപ്പെട്ടിരുന്നു ഇവർ. 1206-ഓടെ ജങ്കിസ് ഖാന്റെ കീഴിൽ അണിനിരന്ന ഇവർ മികവുറ്റ സൈനികശക്തിയായി മാറി. 1227-ൽ ജെംഗിസ് ഖാന്റെ മരണസമയത്ത് വിശാലമായ ഒരു ഭൂപ്രദേശത്തിന്റെ അധിപനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പിൻഗാമികൾ വിസ്തൃതമായ ഒരു സാമ്രാജ്യം സ്ഥാപിച്ഛു. ഏഷ്യൻ വൻകരയുടെ ഭൂരിഭാഗവും കിഴക്കൻ യോറോപ്യൻ പ്രദേശങ്ങളും വിശാല റോമാ സാമ്രാജ്യത്തിന്റെ പ്രദേശങ്ങളും ഇവർ അടക്കിവാണു. റഷ്യയുടെ ഭാഗങ്ങൾ, കിഴക്കൻ യുറോപ്പ്, ചൈന, പശ്ചിമേഷ്യ എന്നിവയൊക്കെ വിവിധസമയങ്ങളിൽ ഈ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു[15].
അംഗസംഖ്യയിൽ ഇരുപതു ലക്ഷം മാത്രമേ ഉണ്ടായിരുന്നെങ്കിലും ലോകചരിത്രത്തിലെ ഏറ്റവും വിശാലമായ സാമ്രാജ്യം കെട്ടിപ്പടുത്തവരാണ് മംഗോളിയർ. ഭൂമിയിലെ മനുഷ്യാവാസ യോഗ്യമായ പ്രദേശങ്ങളുടെ മൂന്നിൽ രണ്ടു ഭാഗവും ജെങ്കിസ് ഖാന്റെ നേതൃത്വത്തിൽ ഇവർ വരുതിയിലാക്കി. 35 ദശലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പത്തു കോടിയോളം ജനങ്ങളെ ഇവർ കാൽക്കീഴിലാക്കി.
പിൻഗാമികൾ
[തിരുത്തുക]ഇന്ത്യയിലെ മുഗൾ ചക്രവർത്തിമാർ മംഗോളിയരുടെ പിൻഗാമികളാണ്.
മറ്റ് ലിങ്കുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Монголын үндэсний статистикийн хороо". National Statistical Office of Mongolia. Retrieved 2013-11-14.
- ↑ Demographics of China
- ↑ 2,656 Mongols proper, 461,389 Buryats, 183,372 Kalmyks (Russian Census (2010))
- ↑ "'Korean Dream' fills Korean classrooms in Mongolia", The Chosun Ilbo, 2008-04-24, archived from the original on 2008-09-23, retrieved 2009-02-06
- ↑ Bahrampour, Tara (2006-07-03). "Mongolians Meld Old, New In Making Arlington Home". The Washington Post. Retrieved 2007-09-05.
- ↑ "President of Mongoli Received the Kalmyk Citizens of the Kyrgyz. 2012". Archived from the original on 2016-12-06. Retrieved 2015-01-08.
- ↑ "Latest numbers show 7,500 Mongolians working in Czech Republic", Mongolia Web, 2008-02-19, archived from the original on 2017-06-30, retrieved 2008-10-04
- ↑ 8.0 8.1 8.2 8.3 8.4 8.5 8.6 Mongolia National Census 2010 Provision Results. National Statistical Office of Mongolia (Mongolian)
- ↑ NHS Profile, Canada, 2011
- ↑ "Bevölkerung nach Staatsangehörigkeit und Geburtsland" [Population by citizenship and country of birth] (in ജർമ്മൻ). Statistik Austria. 3 July 2014. Retrieved 21 August 2014.
- ↑ National Bureau of Statistics of the People's Republic of China (April 2012). Tabulation of the 2010 Population Census of the People's Republic of China. China Statistics Press. ISBN 978-7-5037-6507-0. Retrieved 2013-02-19.
- ↑ China Mongolian, Mongol Ethnic Minority, Mongols History, Food
- ↑ China.org.cn – The Mongolian ethnic minority
- ↑ China.org.cn – The Mongolian Ethnic Group
- ↑ Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 7, Tribes Nomads and Settled Communities, Page 101, ISBN 817450724