"ഐക്യരാഷ്ട്രസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: lez:Садхьанвай миллетрин тешкилат
(ചെ.) r2.7.3) (യന്ത്രം പുതുക്കുന്നു: tl:United Nations
വരി 260: വരി 260:
[[th:สหประชาชาติ]]
[[th:สหประชาชาติ]]
[[tk:Birleşen Milletler Guramasy]]
[[tk:Birleşen Milletler Guramasy]]
[[tl:Mga Nagkakaisang Bansa]]
[[tl:United Nations]]
[[tr:Birleşmiş Milletler]]
[[tr:Birleşmiş Milletler]]
[[tt:Берләшкән Милләтләр Оешмасы]]
[[tt:Берләшкән Милләтләр Оешмасы]]

17:47, 24 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഐക്യരാഷ്ട്രസഭ
  • الأمم المتحدة (Arabic ഭാഷയിൽ)
    [联合国] Error: {{Lang}}: unrecognized language code: cn (help) (Chinese ഭാഷയിൽ)
    Nations Unies (French ഭാഷയിൽ)
    Объединенные Нации (Russian ഭാഷയിൽ)
    Naciones Unidas (Spanish ഭാഷയിൽ)
Flag of ഐക്യരാഷ്ട്രസഭ الأمم المتحدة (Arabic ഭാഷയിൽ) [联合国] Error: {{Lang}}: unrecognized language code: cn (help) (Chinese ഭാഷയിൽ) Nations Unies (French ഭാഷയിൽ) Объединенные Нации (Russian ഭാഷയിൽ) Naciones Unidas (Spanish ഭാഷയിൽ)
Flag
Map of UN member states and their UN-recognized dependencies.
Map of UN member states
and their UN-recognized dependencies.
HeadquartersInternational territory in മൻ‌ഹാട്ടൻ, ന്യൂ യോർക്ക് നഗരം
Official languagesഅറബിക്, ചൈനീസ്, |ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ്
അംഗമായ സംഘടനകൾ192 member states
നേതാക്കൾ
ബൻ കി മൂൺ
Establishment
ജൂൺ 26 1945

ഐക്യരാഷ്ട്രസഭ (United Nations) രാജ്യാന്തരസഹകരണം ലക്ഷ്യമാക്കി രണ്ടാം ലോകമഹായുദ്ധശേഷം രൂപീകൃതമായ പ്രസ്ഥാനമാണ്‌. യു. എൻ(UN) എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. ലോകസമാധാനം, സാമ്പത്തികവികസനം, സാമൂഹിക സമത്വം എന്നിവയാണ്‌ രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിലൂടെ ഐക്യരാഷ്ട്രസഭ ലക്ഷ്യമാക്കുന്നത്‌. 1945-ൽ 51 അംഗങ്ങളുമായി തുടക്കം കുറിച്ച്‌ ഈ പ്രസ്ഥാനത്തിൽ ഇന്ന് 193 അംഗരാജ്യങ്ങളുണ്ട്‌.

ഉത്ഭവം

രണ്ടാം ലോകമഹായുദ്ധകാലത്തെ അമേരിക്കൻ പ്രസിഡന്റ്‌ ഫ്രാങ്ക്ലിൻ റൂസ്‌വെൽറ്റ്‌, സഖ്യകക്ഷികളെ സൂചിപ്പിക്കാനാണ്‌ ആദ്യമായി ഐക്യരാഷ്ട്രങ്ങൾ എന്ന പദം ഉപയോഗിച്ചത്‌. ഐക്യരാഷ്ട്രസഭയുടെ രൂപവത്കരണത്തിനുള്ള വിത്തുകൾ പാകിയതും അന്നത്തെ സഖ്യകക്ഷികൾത്തന്നെയായിരുന്നു. യുദ്ധകാലത്തുതന്നെ മോസ്കോ, കെയ്‌റോ, ടെഹ്റാൻ എന്നിവിടങ്ങളിൽച്ചേർന്ന സഖ്യകക്ഷികളുടെ സമ്മേളനങ്ങളിൽ ഈ ആശയം കൂടുതൽ ചർച്ചാവിഷയമായി. 1944 ഓഗസ്റ്റ്‌ മുതൽ ഒക്ടോബർ വരെ ഫ്രാൻസ്‌, ചൈന, ബ്രിട്ടൺ, അമേരിക്കൻ ഐക്യനാടുകൾ(അമേരിക്ക), സോവിയറ്റ് യൂണിയൻ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ വാഷിംഗ്‌ടൺ ഡി.സിയിൽ പലതവണ യോഗംചേർന്ന് പുതിയ രാജ്യാന്തരസഹകരണപ്രസ്ഥാനത്തിനുള്ള ഏകദേശരൂപം തയാറാക്കി. ലോകസമാധാനത്തിനും, രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക-സാമൂഹികസഹകരണത്തിനും പ്രാധാന്യം കൊടുത്ത്‌ ഈ രാജ്യങ്ങൾ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ ലോകംമുഴുവനും ചർച്ചചെയ്തു.

ഒടുവിൽ 1945 ഏപ്രിൽ 25-ന് സാൻഫ്രാസിസ്കോയിൽ യു. എൻ. രൂപവത്കരണയോഗം ചേർന്നു. വിവിധ രാഷ്ട്രനേതാക്കന്മാരും ലയൺസ്‌ ക്ലബ്‌ പോലുള്ള പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും പ്രസ്തുത സമ്മേളനത്തിൽ പങ്കെടുത്തു. രൂപവത്കരണസമ്മേളനത്തിൽ പങ്കെടുത്ത 50 രാജ്യങ്ങൾ രണ്ടുമാസത്തിനു ശേഷം ജൂൺ 26ന്‌ ഐക്യരാഷ്ട്ര സഭയുടെ കരട്‌ ഭരണഘടനയിൽ ഒപ്പുവച്ചു. ആദ്യയോഗത്തിൽ പങ്കെടുക്കാത്ത പോളണ്ടും അംഗമായതോടെ 51 രാജ്യങ്ങൾ പുതിയ പ്രസ്ഥാനത്തിനായി നിലകൊണ്ടു. ഭരണഘടന പ്രകാരമുള്ള സുരക്ഷാസമിതിയിലെ അംഗങ്ങളായ അമേരിക്ക, ചൈന, ഫ്രാൻസ്‌, സോവ്യറ്റ്‌ യൂണിയൻ, ബ്രിട്ടൺ എന്നീ രാജ്യങ്ങളും മറ്റംഗങ്ങളിൽ ഭൂരിഭാഗവും കരട്‌ ഭരണഘടന അംഗീകരിച്ചതിനെത്തുടർന്ന് 1945 ഒക്ടോബർ 24ന്‌ ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി നിലവിൽവന്നു.

എല്ലാ വർഷവും ഒക്ടോബർ 24-ന് യു . എൻ ദിനം ആചരിക്കുന്നു

അംഗത്വവും ഘടനയും

ന്യൂയോർക്കിലുള്ള ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനമന്ദിരം

യു. എൻ. ഭരണഘടന അംഗീകരിക്കുന്ന, ലോകസമാധാനത്തിൽ താല്പര്യമുള്ള ഏതു രാജ്യത്തിനും അംഗമാകാം. ഐക്യരാഷ്ട്രസഭയെ ആറ്‌ ഘടകങ്ങളായി തിരിച്ചിട്ടുണ്ട്‌. അവ താഴെപ്പറയും പ്രകാരമാണ്‌.


പൊതുസഭ

പൊതുസഭയിലേക്ക് എല്ലാ അംഗരാഷ്ട്രങ്ങൾക്കും അഞ്ചു പ്രതിനിധികളെ വീതം അയക്കാം, പക്ഷെ ഒരു വോട്ടേ ഉണ്ടാകൂ. വർഷത്തിലൊരിക്കലേ പൊതുസഭ യോഗം ചേരൂ. എല്ലാ വർഷവും സെപ്തംമ്പർ ഒന്നിനു ശേഷമുള്ള ആ‍ദ്യത്തെ ചൊവ്വാഴ്ച തുടങ്ങി രണ്ടാഴ്ച നീണ്ടു നില്ക്കും. സമ്മേളനം. സെക്യൂരിറ്റി കൌൺസിലിന്റെ ആവശ്യപ്രകാരം മറ്റ് അടിയന്തരസന്ദർഭങ്ങളിലും യോഗം ചേരാറുണ്ട്. പ്രധാന പ്രശ്നങ്ങളിൽ പ്രമേയം പാസാക്കാൻ മൂന്നിൽ രണ്ടു ഭൂരിപക്ഷം വേണം, പൊതുസഭയിൽ.

പൊതുസഭയ്ക്ക് ഏഴു പ്രധാന കമ്മറ്റികളുണ്ട് :

  1. നിരായുധീകരണവും രാജ്യാന്തര സുരക്ഷിതത്വവും
  2. സാമ്പത്തികം, ധനകാര്യം
  3. സാമൂഹികം, സാംസ്കാരികം, മനുഷ്യത്വപരം
  4. പ്രത്യേക രാഷ്ട്രീയം, കോളനി വിമോചനം
  5. ഭരണം, ബജറ്റ്
  6. നിയമകാര്യം
  7. പൊതുസഭയുടെ നടപടികളുടെ ഏകോപനത്തിനു ചുമതലപ്പെട്ട ജനറൽ കമ്മിറ്റി

സുരക്ഷാസമിതി

അഞ്ചു സ്ഥിരം അംഗരാഷ്ട്രങ്ങളും രണ്ടു വർഷ കാലാവധിക്കു തെരെഞ്ഞെടുക്കുന്ന പത്ത് അംഗരാഷ്ട്രങ്ങളും ചേർന്നതാണു രക്ഷാസമിതി. ചൈന, ഫ്രാൻസ്, ബ്രിട്ടൻ, റഷ്യ, അമേരിക്ക എന്നിവയാണ് സ്ഥിരം അംഗങ്ങൾ. അംഗരാഷ്ട്രങ്ങൾക്കിടയിൽ രക്ഷാസമിതി അധ്യക്ഷപദം ഓരോ മാസവും മാറി വരും. രാഷ്ട്രങ്ങൾ തമ്മിലുള്ള തർക്കം പരിഗണിക്കുക,ആയുധനിയന്ത്രണ നടപടികൾ ആസൂത്രണം ചെയ്യുക, അക്രമങ്ങൾക്കെതിരെ ഉപരോധവും സൈനിക നടപടിയും സ്വീകരിക്കുക, പുതിയ അംഗങ്ങളെ സ്വീകരിക്കാൻ ശുപാർശ ചെയ്യുക, സെക്രട്ടറി ജനറലിന്റെ നിയമനം സംബന്ധിച്ചു പൊതുസഭയ്ക്കു ശുപാർശ നൽകുക തുടങ്ങിയവയാണ് രക്ഷാസമിതിയുടെ ഉത്തരവാദിത്തങ്ങൾ. അഞ്ചു സ്ഥിരാംഗങ്ങൾക്കും വീറ്റോ പവറുണ്ട്. അതായത്, ഈ രാജ്യങ്ങളിലൊന്ന് എതിർത്ത് വോട്ട് ചെയ്യുന്ന എന്തു നടപടിയും സഭ തള്ളിക്കളയുന്നു. സഭാ നടപടികളൊഴികെയുള്ള എന്തു കാര്യത്തിലും തീരുമാനമെടുക്കാൻ അഞ്ചു സ്ഥിരം അംഗങ്ങളുടേതുൾപ്പെടെ ഒൻപത് അംഗങ്ങളുടെ വോട്ട് വേണം.

സാമ്പത്തിക സാമൂഹിക സമിതി

മൂന്നുവർഷ കാലാവധിക്കു തെരെഞ്ഞെടുക്കപ്പെടുന്ന 54 അംഗ സമിതിയാണിത്. മൂന്നിലൊന്ന് ഭാഗം വർഷം തോറും റിട്ടയർ ചെയ്യുന്നു. രാജ്യാന്തര സാമ്പത്തിക, സാംസ്കാരിക സാമൂഹിക മാർഗ്ഗങ്ങളിൽ ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുകയാണ് ഈ സമിതിയുടെ ചുമതല. ഗതാഗത, വാർത്താവിനിമയ കമ്മീഷൻ, സ്ഥിതിവിവരക്കണക്ക് കമ്മീഷൻ, സാമൂഹിക കമ്മീഷൻ, ജനസംഖ്യാ കമ്മീഷൻ, മയക്കുമരുന്നു വിരുദ്ധ കമ്മീഷൻ,മനുഷ്യാവകാശ കമ്മീഷൻ, സ്ത്രീസമത്വ കമ്മീഷൻ, രാജ്യാന്തര വാണിജ്യ ചരക്ക് കമ്മീഷൻ തുടങ്ങിയവ സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്നു.


ട്രസ്റ്റീഷിപ്പ് കൌൺസിൽ

പൂർണ്ണമായി സ്വയംഭരണം നേടിയിട്ടില്ലാത്ത പ്രദേശങ്ങളിലെ (ട്രസ്റ്റീഷിപ്പുകളിലെ) ജനങ്ങളുടെ താല്പര്യം സംരക്ഷിക്കുകയാണ് ലക്ഷ്യം. രക്ഷാ സമിതിയിലെ അഞ്ചു സ്ഥിരാംഗങ്ങളാണ് ട്രസ്റ്റീഷിപ്പ് കൌൺസിലിലെ അംഗങ്ങൾ. അമേരിക്കയുടെ ഭരണത്തിലായിരുന്ന പലാവു ആണ് ഏറ്റവും അവസാനം സ്വാതന്ത്ര്യം നേടിയ യു . എൻ ട്രസ്റ്റീഷിപ്പ്. പലാവുവിന് സ്വാതന്ത്ര്യം ലഭിച്ചതോടെ കോളനി വിമോചനം പൂർത്തിയായതായാണ് ഐക്യരാഷ്ട്രസഭയുടെ വിലയിരുത്തൽ.

രാജ്യാന്തര നീതിന്യായ കോടതി

ന്യൂയോർക്കിനു പുറത്ത് ആസ്ഥാനമുള്ള ഏക ഐക്യരാഷ്ട്രസഭാ ഘടകം. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസ്സംബ്ലിയും സെക്യൂരിറ്റി കൌൺസിലും കൂടി 9 വർഷ കാലയളവിലേക്ക് 15 ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നു. ഒരു അംഗരാജ്യത്തിൽ നിന്നു ഒന്നിലധികം ജഡ്ജിമാരുണ്ടായിരിക്കാൻ പാടില്ല. ഒൻപത് വർഷമാണ് ജഡ്ജിമാരുടെ കാലാവധി , പ്രസിഡന്റിനു മൂന്നു വർഷവും. രാജ്യങ്ങളാണ് കക്ഷികളായി കോടതിയെ സമീപിക്കുക, വ്യക്തികളല്ല. രാജ്യാന്തര നീതിന്യായ വ്യവസ്ഥകൾ, നിയമപരമായ കാര്യങ്ങൾ തുടങ്ങിയവയെപ്പറ്റി ലോകകോടതി തീർപ്പ് കൽപ്പിക്കുന്നു. നെതർലാന്റിലെ ദി ഹേഗിലാണ് ആസ്ഥാനമെങ്കിലും കോടതിക്ക് ഏത് രാജ്യം ആസ്ഥാനമാക്കിയും കേസ് വിചാരണ ചെയ്യാം

സെക്രട്ടേറിയറ്റ്

രക്ഷാസമിതിയുടെ ശുപാർശയനുസരിച്ച് പൊതുസഭ നിയമിക്കുന്ന സെക്രട്ടറി ജനറലും ലോകത്താകെ പരന്നു കിടക്കുന്ന 8900 ഉദ്യോഗസ്ഥന്മാരും അടങ്ങുന്നതാണ് സെക്രട്ടേറിയറ്റ്.അഞ്ചു വർഷമാണ് സെക്രട്ടറി ജനറലിന്റെ കാലാവധി. ഐക്യരാഷ്ട്രസഭയുടെ മുഖ്യ ഭരണാധികാരിയാണ് സെക്രട്ടറി ജനറൽ, അദ്ദേഹത്തെ സഹായിക്കാൻ അണ്ടർ സെക്രട്ടറി ,ജനറൽമാർ, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ എന്നിവരുണ്ട്.

ഔദ്യോഗിക ഭാഷ

ചൈനീസ്, ഇംഗ്ലീഷ് (ഭാഷ), ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ്, അറബിക്.

തലവന്മാർ

കൂടുതല് അറിവിന്‌

കുറിപ്പുകൾ

ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക വെബ്സൈറ്റ്

ഫലകം:Link FA ഫലകം:Link FA ഫലകം:Link FA ഫലകം:Link FA ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=ഐക്യരാഷ്ട്രസഭ&oldid=1368854" എന്ന താളിൽനിന്ന് ശേഖരിച്ചത്