പഞ്ചാബ്, ഇന്ത്യ
പഞ്ചാബ് | |
അപരനാമം: അഞ്ചു നദികളുടെ നാട് | |
തലസ്ഥാനം | ചണ്ഡീഗഡ് |
രാജ്യം | ഇന്ത്യ |
ഗവർണ്ണർ മുഖ്യമന്ത്രി |
ബൻവാരിലാൽ പുരോഹിത് ചരൺജിത് സിങ് ചന്നി |
വിസ്തീർണ്ണം | 50362ച.കി.മീ |
ജനസംഖ്യ | 24289296 |
ജനസാന്ദ്രത | 482/ച.കി.മീ |
സമയമേഖല | UTC +5:30 |
ഔദ്യോഗിക ഭാഷ | പഞ്ചാബി |
ഔദ്യോഗിക മുദ്ര | |
പഞ്ചാബ് (പഞ്ചാബി:ਪੰਜਾਬ ⓘ, ഹിന്ദി:पंजाब) ഇന്ത്യയുടെ വടക്കുപടിഞ്ഞാറുള്ള ഒരു സംസ്ഥാനമാണ്. ഇതേ പേരിൽ അയൽ രാജ്യമായ പാകിസ്താനിലും ഒരു പ്രവിശ്യയുണ്ട്. ജമ്മു-കാശ്മീർ, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ഹരിയാന എന്നിവയാണ് അയൽ സംസ്ഥാനങ്ങൾ. പാകിസ്താനുമായി രാജ്യാന്തര അതിർത്തിയുമുണ്ട്. കേന്ദ്ര ഭരണ പ്രദേശമായ ചണ്ഢീഗഡ് ആണ് പഞ്ചാബിന്റെ തലസ്ഥാനം. അയൽ സംസ്ഥാനമായ ഹരിയാനയുടെ തലസ്ഥാനവും ഇതുതന്നെ. പഞ്ചാബിയാണ് പ്രധാന ഭാഷ.
കൃഷിയും വ്യവസായവും
[തിരുത്തുക]ഇതര ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് പഞ്ചാബ് വ്യാവസായികമായും കാർഷികപരമായും ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഇന്ത്യയുടെ ധാന്യക്കലവറയായാണ് പഞ്ചാബ് അറിയപ്പെടുന്നത്. വനവിസ്തൃതി ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ്.
കൃഷി
[തിരുത്തുക]കൃഷിക്ക് ഏറ്റവും പ്രാമുഖ്യം നൽകുന്ന സംസ്ഥാനമാണ് പഞ്ചാബ്. സംസ്ഥാനത്തിന്റെ 80ശതമാനത്തിൽ അധികം പ്രദേശവും കൃഷി ഭൂമിയാണ്. ഗോതമ്പ്, നെല്ല, ചോളം, നിലക്കടല, പയറുവർഗ്ഗങ്ങൾ, എന്നിവയാണ് പ്രധാന വിളകൾ.
പ്രധാന വ്യവസായങ്ങൾ
[തിരുത്തുക]തുണിത്തരങ്ങൾ, തയ്യൽ യന്ത്രം, സ്‌പോർട്‌സ് ഉപകരണങ്ങൾ കാർഷിക ഉപകരണങ്ങൾ, വൈദ്യുതോപകരണങ്ങൾ, സൈക്കിൾ, പഞ്ചസാര, വളം തുടങ്ങിയവയാണ് പ്രധാന വ്യവസായങ്ങൾ
ഭരണം
[തിരുത്തുക]13 ലോക്‌സഭാ മണ്ഡലങ്ങളും 117 നിയമസഭാ മണ്ഡലങ്ങളും 22 ജില്ലകളും അടങ്ങിയതാണ് പഞ്ചാബ് സംസ്ഥാനം.
നദികൾ
[തിരുത്തുക]അഞ്ച് നദികളുടെ നാട് എന്ന അർത്ഥത്തിലാണ് പഞ്ചാബ് അറിയപ്പെടുന്നത്.
പ്രധാന ജലസേചന പദ്ധതികൾ
[തിരുത്തുക]- ഭക്രാനംഗൽ
- ഹരിക്കേ ഭാരേജ്
- സത്‌ലജ്-ബിസാസ് ലിങ്ക്