Jump to content

കടത്തനാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kadathanadu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഘടോൽക്കചക്ഷിതി എന്ന് സംസ്കൃതനാമമുള്ള ഈ ദേശത്ത് മുഖ്യമായും ഉൾപ്പെട്ടിരുന്നത് ഇന്നത്തെ വടകര താലൂക്കിലെ ഭാഗങ്ങളാണ്. കോഴിക്കോട് എലത്തൂരിനു വടക്ക് കോരപ്പുഴ തൊട്ട് മയ്യഴിയുടെ തെക്കൻഭാഗം വരെ ഈ നാട്ടുരാജ്യം വ്യാപിച്ചിരുന്നു. വടകരയ്ക്ക് കിഴക്കുഭാഗത്തുള്ള കുറ്റിപ്പുറം എന്ന സ്ഥലത്തായിരുന്നു ഇതിന്റെ ആസ്ഥാനം (ഇത് മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം അല്ല). കോഴിക്കോടിനടുത്തുള്ള വരയ്ക്കൽ ആയിരുന്നു ആദ്യത്തെ തലസ്ഥാനം. സാമൂതിരിയുടെ രാജ്യത്തിന്റെ വടക്കേ കരയായത് കൊണ്ടാണ് ഇത് വടകരയായി മാറിയത്. ഒരു കാലത്ത് കോലത്തുനാടിന്റെ ഭാഗമായിരുന്നു. കടത്തനാട് രാജാവിനെ വാഴുന്നോർ എന്നാണ് സംബോധന ചെയ്തിരുന്നത്.

കളരി അഭ്യാസത്തിന് പ്രശസ്തമാണ് കടത്തനാട്. ഉണ്ണിയാർച്ച, ആരോമൽ ചേകവർ തുടങ്ങിയവരിലൂടെ പ്രശസ്തമായ പുത്തൂരം വീട് എന്ന (തീയർ) തറവാടും തച്ചോളി ഒതേനൻ തുടങ്ങിയവരിലൂടെ പ്രശസ്തമായ തച്ചോളി മാണിക്കോത്ത് എന്ന നായർ തറവാടും ഇവിടെ ആയിരുന്നു. ലോകനാർകാവ് ക്ഷേത്രം പ്രസിദ്ധമായത് കടത്തനാടൻ കളരിക്കാരിലൂടെയാണ്. വടക്കൻ പാട്ടുകളിലെ പുത്തൂരം പാട്ടുകളും തച്ചോളി പാട്ടുകളും കടത്തനാടിന്റെ (വടകരയുടെ) സ്വന്തമാണ്. പ്രശസ്ത കവയിത്രി കടത്തനാട് മാധവിയമ്മ ഈ ദേശത്തിന്റെ സംഭാവനയാണ്.

ഇതും കാണുക

[തിരുത്തുക]

ചുഴലി

"https://ml.wikipedia.org/w/index.php?title=കടത്തനാട്&oldid=3709065" എന്ന താളിൽനിന്ന് ശേഖരിച്ചത്