അകർമ്മകക്രിയ
ദൃശ്യരൂപം
(Intransitive verb എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വ്യാകരണപ്രകാരം ഒരു വാക്യത്തിൽ കർമ്മത്തിന്റെ അഭാവത്തിൽ ക്രിയയുടെ അർത്ഥം പൂർണ്ണമാണെങ്കിൽ അത്തരം ക്രിയകൾ അകർമ്മകക്രിയ എന്ന് അറിയപ്പെടുന്നു.
- ഉദാഹരണം: കുഞ്ഞ് കളിക്കുന്നു.
ഈ വാക്യത്തിൽ കർത്താവ് കുഞ്ഞും, ക്രിയ കളിക്കുന്നു എന്നതുമാണ്. ഇവിടെ കർമ്മത്തിന്റെ അഭാവത്തിലും വാക്യം പൂർണ്ണമാണ്. അതായത് ഇവിടെ ആരെ, എന്തിനെ എന്ന ചോദ്യത്തിന് ഉത്തരം ആവശ്യമില്ല.