Jump to content

സെൻ്റ് ജോർജ്ജ് പള്ളി, കല്ലുംപുറം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ തൃശ്ശൂർ ജില്ലയിലെ കല്ലുംപുറത്ത് സ്ഥിതി ചെയ്യുന്ന ഒരു ക്രിസ്ത്യൻ ദേവാലയമാണ് സെൻ്റ് ജോർജ് പള്ളി, കല്ലുംപുറം അഥവാ കല്ലുംപുറം പള്ളി(ഇംഗ്ലീഷ്: St. George's Church, Kallumpuram or Kallumpuram Church).മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ ഈ പള്ളി 1921ൽ സ്ഥാപിതമായതാണ് അന്നത്തെ സഭയുടെ മെത്രാപ്പോലീത്ത ആയിരുന്ന അഭിവന്ദ്യ ഗീവർഗീസ് മാർ കൂറിലോസ് (കരുമകുഴി) മെത്രാപോലത്തെയാണ് സ്ഥാപിച്ചത്.[1][2]

സെൻ്റ് ജോർജ്ജ് പള്ളി, കല്ലുംപുറം


ക്രിസ്തുമത വിഭാഗംമലബാർ സ്വതന്ത്ര സുറിയാനി സഭ
വെബ്സൈറ്റ്https://sites.google.com/view/miscyouthleaguekallumpuram
ചരിത്രം
സ്ഥാപിതം1921
സ്ഥാപകർഗീവർഗീസ് മാർ കൂറിലോസ് (കരുമകുഴി)
സമർപ്പിച്ചിരിക്കുന്നത്ഗീവർഗീസ് സഹദാ
സമർപ്പിച്ച ദിവസം25
മതാചാര്യന്മാർ
മെത്രാൻസിറിൾ മാർ ബാസ്സേലിയോസ് I
വികാരിFr. പ്രിൻസ് ഐ കൊലടി

ചരിത്രം

[തിരുത്തുക]

ക്രിസ്ത്യൻ കുടുംബങ്ങൾ നൂറ്റാണ്ടുകൾക്കുമുൻപേ സ്ഥിരവാസമാക്കിയ പ്രദേശമാണ് കല്ലുംപുറം അങ്ങാടി ആർത്താറ്റ് പള്ളി ഇടവകക്കാരായിരുന്ന ഇവർ പഴഞ്ഞി പള്ളി സ്ഥാപിതമായപ്പോൾ ആ പള്ളിയുടെ ഇടവകക്കാരായി മാറി എന്ന് ചരിത്രം പറയുന്നു.

അഞ്ചു കിലോമീറ്റർ ദൂരമുള്ള പഴഞ്ഞി പള്ളിയിലേക്ക് ശവമഞ്ചം ചുമന്നു പോകേണ്ട അവസ്ഥ ഉണ്ടായിരുന്നു അന്ന് പഴഞ്ഞിയിലേക്ക് റോഡുകൾ ഒന്നും ഇല്ലാതിരുന്ന അക്കാലത്ത് വർഷക്കാലത്ത് നിറഞ്ഞു കിടക്കുന്ന പടശേഖരങ്ങൾ കടന്നു പോകേണ്ട യാത്രകൾ ബുദ്ധിമുട്ടേറിയവയായിരുന്നു.

കല്ലുംപുറത്ത് ഒരു പള്ളി സ്ഥാപിക്കണമെന്ന ആവശ്യം പഴഞ്ഞി പള്ളി ഭരണനേതൃത്വം പരിഗണിക്കാത്ത സാഹചര്യത്തിൽ വിശ്വാസികൾ മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ ആസ്ഥാനമായ തൊഴിയൂർ ഭദ്രാസനത്തിൽ ചെന്ന് കല്ലുംപുറത്ത് ഒരു പള്ളി വേണമെന്ന ആവശ്യം ഉണർത്തിക്കുകയും സഭയുടെ അന്നത്തെ പരമാധികാരി അഭിവന്ദ്യ ഗീവർഗീസ് മാർ കുറിലോസ് മെത്രോപോ ലീത്ത (കരുമാംകുഴി) തിരുമേനി അവരുടെ ആവശ്യം അംഗീകരിക്കുകയും 1921ൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിൽ ഇവിടെ ദേവാലയം സ്ഥാപിക്കുകയും ചെയ്തു. [3] [4] [5] [6]

കല്ലുംപുറം പള്ളി പെരുന്നാൾ

[തിരുത്തുക]

എല്ലാ വർഷവും ഒക്ടോബർ 24 , 25 ഗീവർഗീസ് സഹദ പെരുന്നാൾ കല്ലുംപുറംപള്ളിയിൽ കൊണ്ടാടുന്നത്. പെരുന്നാളിനെ മലബാർ സ്വതന്ത്ര സുറിയാനി സഭ മെത്രാപ്പോലീത്ത ആ ദിവസം വിശുദ്ധ കുർബാന ആഘോഷിക്കുന്നു

ചിത്രസഞ്ചയം

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Daily, Keralakaumudi. "കല്ലുംപുറം സെന്റ് ജോർജ് പള്ളിയിൽ 34-ാമത് മഹാസുവിശേഷ യോഗത്തിന് തുടക്കം". Keralakaumudi Daily (in ഇംഗ്ലീഷ്).
  2. "കല്ലുംപുറം പള്ളി പെരുന്നാളിന് കൊടിയേറി". Newspaper.
  3. "മലബാർ സ്വതന്ത്ര സുറിയാനി സഭ കല്ലുംപുറം സെന്റ് ജോർജ് പള്ളി പെരുന്നാളിന് കൊടികയറി : ഒക്ടോബർ 24, 25 തിയ്യതികളിൽ പെരുന്നാൾ ". Witness News (in ഇന്തോനേഷ്യൻ).
  4. ONLINE, CCTV (6 മേയ് 2022). "കല്ലുംപുറം സെന്റ്ജോർജ് പള്ളിയുടെ നൂറാം വാർഷികം മെയ് 8 ന് ആഘോഷിക്കും". CCTV NEWS | KUNNAMKULAM.[പ്രവർത്തിക്കാത്ത കണ്ണി]
  5. "മലബാർ സ്വതന്ത്ര സുറിയാനി സഭ കല്ലുംപുറം സെന്റ് ജോർജ് പള്ളി പെരുന്നാളിന് കൊടികയറി". ckmnews (in ഇംഗ്ലീഷ്). Archived from the original on 2022-11-22. Retrieved 2022-08-11.
  6. News, Enlight. "കല്ലുംപുറം സെന്റ്ജോർജ് പള്ളിയുടെ നൂറാം വാർഷികം മെയ് 8 ന് ആഘോഷിക്കും". Enlight news (in ഇംഗ്ലീഷ്). Archived from the original on 2022-11-22. Retrieved 2022-08-11. {{cite news}}: |last1= has generic name (help)