Jump to content

വിശുദ്ധ ഗീവർഗീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Saint George എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗീവർഗീസ് പുണ്യാളൻ
Saint George, 12th century fresco in Staraya Ladoga
രക്തസാക്ഷി
ജനനംക്രി.വ. 256/285

ലിഡിയ, സിറിയ പലസ്തീന, റോമാ സാമ്രാജ്യം[1][2]
മരണംഏപ്രിൽ 23, 303

നിക്കോമീഡിയ, ബിഥിന്യാ, റോമാ സാമ്രാജ്യം[1][2]
വണങ്ങുന്നത്റോമൻ കത്തോലിക്കാ സഭ
ആംഗ്ലിക്കൻ സഭ
പൗരസ്ത്യ ഓർത്തഡോക്സ് സഭ
ലൂഥറൻ സഭ
കോപ്റ്റിക് ഓർത്തഡോക്സ് സഭ
ഇസ്ലാം[3]
ഓർമ്മത്തിരുന്നാൾഏപ്രിൽ 23
പ്രതീകം/ചിഹ്നംയോദ്ധാവിന്റെ വേഷത്തിൽ പടച്ചട്ടയോടുകൂടി, കുരിശിന്റെ അഗ്രമുള്ള കുന്തം കൊണ്ട്, വെളുത്ത കുതിരയുടെ പുറത്തിരുന്ന് വ്യാളിയെ കൊല്ലുന്ന നിലയിൽ. പാശ്ചാത്യദേശങ്ങളിലെ ചിത്രീകരണത്തിൽ "ഗീവർഗീസിന്റെ കുരിശ്", ഇദ്ദേഹത്തിന്റെ പതാകയിലോ, പടച്ചട്ടയിലോ ചേർത്തുകാണാം
മദ്ധ്യസ്ഥംലോകമൊട്ടാകെ പലതരം കാര്യങ്ങളുടെ മദ്ധ്യസ്ഥനാണിദ്ദേഹം

ക്രി.വ. മൂന്നാം നൂറ്റാണ്ടിൽ (275/281 – 23 ഏപ്രിൽ 303) ജീവിച്ചിരുന്നതായി കരുതപ്പെടുന്ന ഒരു ക്രിസ്തീയ വിശുദ്ധനും രക്തസാക്ഷിയുമാണ് വിശുദ്ധ ഗീവർഗീസ് (Saint George). പല ക്രിസ്തീയസഭാവിഭാഗങ്ങളിലേയും പാരമ്പരാഗത വിശ്വാസം അനുസരിച്ച് പലസ്തീനായിൽ നിന്നുള്ള ഒരു റോമൻ പടയാളിയായിരുന്ന അദ്ദേഹം ഡയോക്ലീഷൻ ചക്രവർത്തിയുടെ അംഗരക്ഷകസേനയിലെ അംഗവും സൈനിക പുരോഹിതനുമായിരുന്നു. പുണ്യവാളചരിതങ്ങൾ അനുസരിച്ച് കത്തോലിക്കാ സഭ, പൗരസ്ത്യ ഓർത്തഡോക്സ് സഭകൾ, ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ, ആംഗ്ലിക്കൻ സഭ എന്നിവയുൾപ്പെടെയുള്ള ക്രിസ്തീയവിഭാഗങ്ങളിൽ ഏറ്റവുമധികം വണങ്ങപ്പെടുന്ന വിശുദ്ധന്മാരിൽ ഒരാളാണ് ഇദ്ദേഹം. വ്യാളിയുമായി യുദ്ധം ചെയ്യുന്നതായി ചിത്രീകരിക്കുന്ന കഥ, ഈ വിശുദ്ധന്റെ വ്യാപകമായ യശസിന്റെ ഉല്പത്തിയേയും നിലനില്പിനേയും ഏറെ സ്വാധീനിച്ചിട്ടിട്ടുണ്ട്. "വിശുദ്ധസഹായകർ" എന്നറിയപ്പെടുന്ന 14 ദിവ്യാത്മാക്കളിൽ ഒരാൾ കൂടിയായ ഇദ്ദേഹം സൈനികവിശുദ്ധന്മാരിൽ ഏറ്റവും പ്രധാനിയാണ്. മരണദിനമായി കരുതപ്പെടുന്ന ഏപ്രിൽ 23-നാണ് ഗീവർഗീസിന്റെ തിരുനാൾ ആഘോഷിക്കാറുള്ളത്. {{}} ലോകമൊട്ടാകെ ഒട്ടേറെ നാടുകളുടെ മദ്ധ്യസ്ഥനാണ് ഈ വിശുദ്ധൻ: സ്പെയിനിലെ അരഗോൺ, കറ്റലോണിയ പ്രദേശങ്ങൾ, ഇംഗ്ലണ്ട്, എത്യോപ്യ, ജോർജിയ, ഗ്രീസ്, ഇന്ത്യ, ഇറാക്ക്, ലിത്വാനിയ, പലസ്തീനിയ, പോർത്തുഗൽ, സെർബിയ, റഷ്യ, എന്നീ നാടുകളും, ജെനോവ, അമേർസ്ഫൂർട്ട്, ബെയ്റൂട്ട്, മോസ്കോ, ജുബ്ലിയാനാ എന്നിവയുൾപ്പെടെ ഒട്ടേറെ നഗരങ്ങളും അദ്ദേഹത്തിന്റെ മദ്ധ്യസ്ഥതയിൽ പെടുന്നു. ഇതിനു പുറമേ, ഒട്ടേറെ തൊഴിലുകളുടേയും, വിവിധതരം രോഗാവസ്ഥകളിലുള്ളവരുടേയും മദ്ധ്യസ്ഥനായും ഇദ്ദേഹം കണക്കാക്കപ്പെടുന്നു.

കേരളത്തിൽ പുരാതനകാലം മുതൽ ഏറെ വണങ്ങപ്പെടുന്ന ഒരു വിശുദ്ധനാണ് ഇദ്ദേഹം. ഗീവർഗീസിന്റെ പേരിലുള്ള അനേകം ദേവാലയങ്ങൾ കേരളത്തിലുണ്ട്. ഇടപ്പള്ളി, പുതുപ്പള്ളി, ചന്ദനപ്പള്ളി, എടത്വാ, മൈലപ്രാ, പൊന്നമ്പി, അറത്തിൽ, അങ്കമാലി, കടമറ്റം,  അരുവിത്തുറ മുതലക്കോടം മുതലായ സ്ഥലങ്ങളിൽ ഇദ്ദേഹത്തിന്റെ പേരിലുള്ള ദേവാലയങ്ങളും തിരുനാളുകളും ഏറെ പ്രശസ്തി നേടിയിട്ടുണ്ട്.[4][5] പുതുപ്പളളി ഓർത്തഡോക്സ്  വലിയപള്ളിയിലെ പെരുന്നാൾ വെച്ചൂട്ടും, ഹൈന്ദവ - ബൗദ്ധ - ക്രൈസ്‌തവ   സംസ്കാരങ്ങളുടെ സംഗമഭൂമിയായ  ചന്ദനപ്പള്ളി യാക്കോബായ വലിയപള്ളി ചെമ്പെടുപ്പും റാസയും ഏറെ പ്രസിദ്ധമാണ്. 

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 F. J. Foakes-Jackson A History of the Christian Church By Cosimo Press, 2005 ISBN 1-59605-452-2 page 461
  2. 2.0 2.1 Ann Ball, 2003 Encyclopedia of Catholic Devotions and Practices ISBN 0-87973-910-X page 568
  3. Historical Dictionary of Prophets in Islam and Judaism, B.M. Wheeler, Saint George
  4. NSC Network, St.George- Geevarghese Sahada traditions and rituals among Nasranis
  5. Destination Kerala കേരളത്തിലെ ദേവാലയങ്ങൾ
"https://ml.wikipedia.org/w/index.php?title=വിശുദ്ധ_ഗീവർഗീസ്&oldid=4082268" എന്ന താളിൽനിന്ന് ശേഖരിച്ചത്