ഇടപ്പള്ളി പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
St. George's Forane Church, Edappally
The St. George's Forane Church, Edappally

ഇടപ്പള്ളി പഴയ പള്ളി, പുതിയ പള്ളി പിന്നിൽ

10°1′19″N 76°18′19″E / 10.02194°N 76.30528°E / 10.02194; 76.30528Coordinates: 10°1′19″N 76°18′19″E / 10.02194°N 76.30528°E / 10.02194; 76.30528
സ്ഥാനംEdappally, Kochi
രാജ്യംIndia
ക്രിസ്തുമത വിഭാഗംsyromalabar catholic church
Churchmanshipതീർഥാടന കേന്ദ്രം
വെബ്സൈറ്റ്www.edappallystgeorge.com
ചരിത്രം
Former name(s)St. George's Forane Church
Authorising papal bull1410
സ്ഥാപിതം1410
സമർപ്പിച്ചിരിക്കുന്നത്മാർ ഗീവർഗ്ഗീസ് സഹദാ.
വാസ്തുവിദ്യ
പദവിChurch
പ്രവർത്തന നിലActive

കേരളത്തിലെ പ്രശസ്തമായ ക്രൈസ്തവ ദേവാലയങ്ങളിലൊന്നാണ് എറണാകുളം ജില്ലയിലെ ഇടപ്പള്ളി പള്ളി. പതിനാലു നൂറ്റാണ്ടുകളോളം പാരമ്പര്യമുള്ള ഒരു തീർത്ഥാടന കേന്ദ്രവുമാണ് ഇവിടം. വിശുദ്ധ ഗീവർഗ്ഗീസിന്റെ നാമധേയത്തിലുള്ള കേരളത്തിലെ പൗരാണികമായ ഒരു ദേവാലയവുമാണിത്.

ചരിത്രം[തിരുത്തുക]

വിശുദ്ധ ഗീവർഗ്ഗീസ് രക്തസാക്ഷിത്വം വരിച്ച് വളരെ വർഷങ്ങൾക്കു ശേഷമാണ് ഇടപ്പള്ളി പള്ളി സ്ഥാപിതമായത്. ഇന്നത്തെ രീതിക്കു വിപരീതമായി കിഴക്കോട്ടു തിരിഞ്ഞ് കുർബാന അർപ്പിക്കുന്ന രീതിയിലാണ്‌ പഴയ പള്ളിയുടെ മദ്ബഹാ. 1080-ലാണ് ഈ പള്ളി സ്ഥാപിതമായത് [1].ഇപ്പോൾ ഉള്ളത് രണ്ടാമത് നിർമ്മിച്ച പള്ളിയും.ഉദയംപേരൂർ സുന്നഹദോസിന്റെ കുറച്ചു ഭാഗങ്ങൾ ഇവിടെ നടന്നിരുന്നു.നിലവിൽ ഉള്ള പള്ളിയുടെ വശത്തുള്ള അൾത്താരയിലാണ് വിശുദ്ധന്റെ തിരുരൂപം സ്ഥിതി ചെയ്യുന്നത്.ഏപ്രിൽ 25 നു കൊടികയറ്റി,മെയ്‌ 3,4 തിയതികളിൽ പ്രധാന തിരുനാളും,10,11 തിയതികളിൽ എട്ടാം തിരുനാളും ആഘോഷിക്കുന്നു.

പേരിനു പിന്നിൽ[തിരുത്തുക]

പറവൂർ കോട്ടക്കാവ് പള്ളിക്കും ഉദയംപേരൂർ പള്ളിക്കും ഇടയിലുള്ള പള്ളി എന്നതിനാലാണ് ഇടപ്പള്ളി പള്ളി എന്ന് പേരു വന്നതെന്ന് വിശ്വസിക്കപ്പെടുന്നു.

എത്തിച്ചേരുവാൻ[തിരുത്തുക]

  • എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ആറു കിലോമീറ്റർ ദൂരം ആലുവാ വഴി സഞ്ചരിക്കുക.
  • ആലുവായിൽ നിന്നും എറണാകുളത്തേക്കുള്ള ബസ്സിൽ കയറിയാൽ പള്ളിക്കു മുമ്പിലായി ഇറങ്ങാം.

ചിത്രശാല[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇടപ്പള്ളി_പള്ളി&oldid=2526296" എന്ന താളിൽനിന്ന് ശേഖരിച്ചത്