ശബരിമല അയ്യപ്പൻ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ശബരിമല അയ്യപ്പൻ
സംവിധാനംശ്രീരാമുലു നായിഡു
നിർമ്മാണംവി.എസ്.എൻ. പ്രൊഡക്ഷൻസ്
രചനപുരാണകഥ
അഭിനേതാക്കൾതിക്കുറിശ്ശി സുകുമാരൻ നായർ
കൊട്ടാരക്കര ശ്രീധരൻ നായർ
എസ്.പി. പിള്ള
സംഗീതംഎസ്.എം. സുബ്ബയ്യ നായിഡു
റിലീസിങ് തീയതി03/11/1961
രാജ്യംഇന്ത്യ
ഭാഷമലയാളം

1961-പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ശബരിമല അയ്യപ്പൻ.[1] ഇതു മലയാളത്തിലെ രണ്ടാമത്തെ മുഴുനീള വർണ ചിത്രമാണ്. കെ. കുപ്പുസ്വാമി കോയമ്പത്തൂർ പക്ഷിരാജാ സ്റ്റുഡിയോയിൽ ശാസ്താഫിലിംസിന്റെ ബാനറിലാണ് ചിത്രം നിർമിച്ചത്. അഭയദേവ് ഈ ചിത്രത്തിന്റെ ഗാനങ്ങളും തിക്കുറിശ്ശി സംഭാഷണവും രചിച്ചു. ശ്രീരാമുലു നായിഡു സംവിധാനവും ശൈലൻ ബോസ് ഛായാഗ്രഹണവും നിർവഹിച്ചു. എസ്.എം. സുബ്ബയ്യാനായിഡു ഈണമിട്ട 12 ഗാനങ്ങളുണ്ടീ ചിത്രത്തിൽ. ഈ ചിത്രത്തിന് നിറം ചാർത്തിയത് ബോംബെ ഫിലിം സെന്ററിലായിരുന്നു.

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

 • എ.എൽ. രാഘവൻ
 • എ.പി. കോമള
 • ഗോകുലപാലൻ
 • ഗുരുവായൂർ പൊന്നമ്മ
 • കോട്ടയം ശാന്ത
 • പി. ലീല
 • രാധാ ജയലക്ഷ്മി
 • രാജം
 • ശാന്ത പി. നായർ
 • തങ്കപ്പൻ
 • വി.എൻ. സുന്ദരം

പുരസ്കാരങ്ങൾ[തിരുത്തുക]

National Film Awards

അവലംബം[തിരുത്തുക]

 1. "-". Malayalam Movie Database. ശേഖരിച്ചത് 2013 March 08. Check date values in: |accessdate= (help)
 2. "9th National Film Awards". International Film Festival of India. ശേഖരിച്ചത് September 08, 2011. Check date values in: |accessdate= (help)