റെനീ സെൽവെഗർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
റെനീ സെൽവെഗർ
Renée Zellweger Berlinale 2010 (cropped).jpg
2010 ഫെബ്രുവരിയിൽ നടന്ന അറുപതാമത് ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ സെൽവെഗർ
ജനനം
Renée Kathleen Zellweger[1][2]

(1969-04-25) ഏപ്രിൽ 25, 1969 (പ്രായം 50 വയസ്സ്)
Katy, Texas, U.S.
വിദ്യാഭ്യാസംUniversity of Texas at Austin
തൊഴിൽActress, producer
സജീവം1992–present
ജീവിത പങ്കാളി(കൾ)Kenny Chesney
(വി. 2005–2005) «start: (2005)–end+1: (2006)»"Marriage: Kenny Chesney
to റെനീ സെൽവെഗർ
"
Location:
(linkback://ml.wikipedia.org/wiki/%E0%B4%B1%E0%B5%86%E0%B4%A8%E0%B5%80_%E0%B4%B8%E0%B5%86%E0%B5%BD%E0%B4%B5%E0%B5%86%E0%B4%97%E0%B5%BC)

റെനീ കാത്ലീൻ സെൽവെഗർ (ജനനം: 1969 ഏപ്രിൽ 25) ഒരു അമേരിക്കൻ അഭിനേത്രിയും നിർമ്മാതാവുമാണ്. അവർക്ക് നിരൂപക പ്രശംസയോടൊപ്പം ഒരു അക്കാദമി പുരസ്കാരം, BAFTA അവാർഡ്, മൂന്നു ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ, മൂന്ന് സ്ക്രീൻ ഗിൽഡ് അവാർഡുകൾ എന്നിവയുൾപ്പെടെ മറ്റു നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഹാസ്റ്റി പുഡ്ഡിംഗിൻറെ (ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ഒരു തീയേറ്റർ വിദ്യാർത്ഥി സമൂഹം) 2009 വുമൺ ഓഫ് ദി ഇയറായി[3] അവരോധിക്കപ്പെട്ട റെനീ സെൽവെഗർ, 2007 ൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റിയ ഹോളിവുഡ് നടിമാരിൽ ഒരാളായി മാറുകയും ചെയ്തു.[4]

സെൽവെഗറുടെ ആദ്യത്തെ പ്രധാന വേഷമായി പരിഗണിക്കപ്പെടുന്നത്, തുടർ ചിത്രമായ ടെക്സസ് ചെയിൻസോ മാസകർ: ദ നെക്വേനർ ജെനറേഷൻ (1994) എന്ന ചിത്രത്തിലേതാണ്. ഇതിനുശേഷം 1995 ൽ എമ്പയർ റെക്കോഡ്സ് (1995) എന്ന ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിച്ച് നിരൂപകരുടെ പ്രശംസ നേടി. ഹാസ്യ-നാടകീയ സ്പോർട്സ് സിനിമയായ ജെറി മഗ്യൂയർ (1996), ഹാസ്യ സിനിമയായ നർസ് ബെറ്റി (2000) എന്നീ ചിത്രങ്ങളിലെ റെനീ സെൽവെഗറുടെ വേഷം വളരെയേറ ശ്രദ്ധിക്കപ്പെട്ടു. നർസ് ബെറ്റിയിലെ പ്രകടനത്തിന് ഒരു മ്യൂസിക്കൽ അല്ലെങ്കിൽ കോമഡി ചിത്രത്തിലെ ഏറ്റവും മികച്ച നടിക്കുള്ള ആദ്യ ഗോൾഡൻ ഗ്ലോബ് പുരസ്കാരം അവരെ തേടിയെത്തി. അതിനെത്തുടർന്ന് റൊമാൻറിക് കോമഡിയായ ബ്രിഡ്ജറ്റ് ജോൺസ് ഡയറി (2001) എന്ന ചിത്രത്തിൽ അഭിനിയിക്കുകയും അക്കാദമി അവാർഡ് നോമിനേഷനോടൊപ്പം, മികച്ച നായിക നടിക്കുള്ള BAFTA അവാർ‌ഡ് ലഭിക്കുകയുണ്ടായി. ഒരു മ്യൂസിക്കൽ ആയ ചിക്കാഗോ (2002) എന്ന ചിത്രത്തിലെ അവരുടെ വേഷം മികച്ച നടിക്കുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശത്തിനും കൂടാതെ ഒരു ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടുന്നതിനും സഹായകമായി.

2003-ൽ പുറത്തിറങ്ങിയ കോൾഡ് മൗണ്ടൻ എന്ന ഇതിഹാസ യുദ്ധ ചിത്രത്തിലെ അഭിനയത്തിന് അക്കാദമി അവാർഡ്, BAFTA പുരസ്കാരം, ഗോൾഡൻ ഗ്ലോബ് പുരസ്കാരം, മികച്ച സഹനടിക്കുള്ള സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡ് എന്നിവ അവർ കരസ്ഥമാക്കിയിരുന്നു. ബോക്സ് ഓഫീസിൽ കളക്ഷൻ റിക്കാർഡുകൾ ഭേദിച്ച ഈ ചിത്രം, ലോകത്താകമാനായി ബജറ്റിനേക്കാൾ ഇരട്ടിയിലധികം സമ്പാദിക്കുന്ന ഒരു സ്ലീപ്പർ ഹിറ്റായി (ചെറിയ പ്രചരണങ്ങളോടെ ക്രമേണയുള്ള വിജയം) മാറിയിരുന്നു. പിന്നീട് തുടർചിത്രമായ ബ്രിഡ്ജെറ്റ് ജോൺസ്: ദി എഡ്ജ് ഓഫ് റിലേഷൻ (2004) എന്ന ചിത്രത്തിലെ കഥാപാത്രമായി വിണ്ടും പ്രത്യക്ഷപ്പെട്ടശേഷം 2005 ൽ സിൻഡ്രല്ല മാൻ, 2006 ൽ ജീവചരിത്രസംബന്ധിയായ മിസ് പോട്ടർ എന്ന ചിത്രത്തിൽ ഗ്രന്ഥകാരി ബിയാട്രിക്സ് പോട്ടറേയും അവതരിപ്പിച്ചു.[5]

അപ്പലൂസ (2008), മൈ വൺ ആൻഡ് ഒൺളി (2009), കേസ് 39 (2009), മൈ ഒാൺ ലവ് സോംഗ് (2010) എന്നിവ പോലെയുള്ള പരിമിത റിലീസ് ചിത്രങ്ങളിൽ ഒട്ടനവധി വേഷങ്ങൾ അവതരിപ്പിക്കുകയും ഇവയ്ക്കു ശേഷം അഭിനയജീവിതത്തിൽ 6 വർഷത്തെ ഇടവേളയുണ്ടാകുകയും ചെയ്തു. ബ്രിഡ്ജറ്റ് ജോൺസസ് ബേബി (2016) എന്ന മൂന്നാമത്തെ ബ്രിഡ്ജിറ്റ് ജോൺസ് ചിത്രത്തിലൂടെ സെൽവെഗർ സ്ക്രീനിൽ തിരിച്ചെത്തിയിരുന്നു.

ആദ്യകാലജീവിതം[തിരുത്തുക]

1969 ഏപ്രിൽ 25 ന് ടെക്സാസിലെ കാറ്റിയിലാണ് റെനീ സെൽവെഗർ ജനിച്ചത്.[6][7] പിതാവ് എമിൽ എറിക് സെൽവെഗർ, സ്വിറ്റ്സർലൻഡിലെ സെൻറ് ഗാല്ലെനിലെ ഔ സ്വദേശിയും അപ്പെൻസെൽ കുടുംബത്തിലെ[8] ഉന്നതനും, എണ്ണ ശുദ്ധീകരണ വ്യവസായത്തിൽ ശ്രദ്ധ കേന്ദീകരിച്ചിരിക്കുന്നഒരു മെക്കാനിക്കൽ, ഇലക്ട്രിക്കൽ എഞ്ചിനിയറുമായിരുന്നു.[9] അവരുടെ മാതാവ് ക്ജെൽഫ്രീഡ് ഐറീൻ (മുമ്പ്, ആൻഡ്രീസ്സൻ),[10] സാമി ജനതയുമായി നേരിയ വേരുകളുള്ള നോർവീജിയക്കാരിയുമായിരുന്നു.

അഭിനയരംഗം[തിരുത്തുക]

സിനിമ
വർഷം പേര് വേഷം കുറിപ്പുകൾ
1993 ഡേസ്ഡ് ആൻറ് കൺഫ്യൂസ്ഡ് Girl in blue pickup truck Uncredited
മൈ ബോയ് ഫ്രണ്ട്സ് ബാക്ക് Scenes cut
1994 റിയാലിറ്റി ബൈറ്റ്സ്് Tami
Shake, Rattle and Rock! (1994 film) Susanne
8 Seconds Prescott Buckle Bunny Cameo
Love and a .45 Starlene Cheatham
Texas Chainsaw Massacre: The Next Generation Jenny
1995 Empire Records Gina
ദ ലോ ലൈഫ് Poet
1996 ദ ഹോൾ വൈഡ് വേൾഡ് Novalyne Price
Jerry Maguire Dorothy Boyd
1997 Deceiver Elizabeth
1998 എ പ്രൈസ് എബവ് റൂബീസ് Sonia Horowitz
വൺ ട്രൂ തിംഗ് Ellen Gulden
1999 ദ ബാച്ചിലർ Anne Arden
2000 Me, Myself & Irene Irene P. Waters
Nurse Betty Betty Sizemore
2001 Bridget Jones's Diary Bridget Jones
2002 White Oleander Claire Richards
Chicago Roxie Hart
2003 Down with Love Barbara Novak
Cold Mountain Ruby Thewes
2004 Shark Tale Angie (voice)
Bridget Jones: The Edge of Reason Bridget Jones
2005 Cinderella Man Mae Braddock
2006 Miss Potter Beatrix Potter Also executive producer
2007 Bee Movie Vanessa Bloome (voice)
2008 Leatherheads Lexi Littleton
Appaloosa Allie French
2009 New in Town Lucy Hill
Monsters vs. Aliens Katie (voice)
My One and Only Anne Deveraux
Case 39 Emily Jenkins
2010 My Own Love Song Jane
2016 The Whole Truth Loretta
Bridget Jones's Baby Bridget Jones
2017 Same Kind of Different as Me Deborah Hall
2018 Best Day of My Life Tessa Post-production
2018 Judy Judy Garland Filming
Television
Year Title Role Notes
1992 എ ടേസ്റ്റ് ഓഫ് കില്ലിംഗ് Mary Lou Television film
1993 Murder in the Heartland Barbara Von Busch MiniseriesUncredited
1994 Shake, Rattle and Rock! Susan Doyle Television film
2001 King of the Hill Tammy Duvall (voice) Episode: "Ho, Yeah!"
2008 ലിവിംഗ് പ്രൂഫ് N/A എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ

അവലംബം[തിരുത്തുക]

  1. [1]
  2. https://www.familysearch.org/ark:/61903/1:1:VDR9-CXB
  3. "Hasty Pudding Institute of 1770". Hasty Pudding Institute Organizations. ശേഖരിച്ചത് 2015-08-30.
  4. "Witherspoon Tops Rich List"[പ്രവർത്തിക്കാത്ത കണ്ണി]. San Francisco Chronicle Daily dish blog 2007-11-30.
  5. "Profile - Renée Zellweger and Ewan McGregor,". The Seattle Times. 3 January 2007.
  6. Dennis, Alicia (2011-03-12). "Renée Zellweger: I Never Planned to Be Famous". People. ശേഖരിച്ചത് 2015-09-20.
  7. "Renee Zellweger Biography". biography.com.
  8. "(german)". Filmreporter.de. 2006-05-09. ശേഖരിച്ചത് 2010-03-31.
  9. "Renee Zellweger Biography (1969-)". FilmReference.com. ശേഖരിച്ചത് October 22, 2014.
  10. "Renee Zellweger Biography (1969-)". FilmReference.com. ശേഖരിച്ചത് October 22, 2014.
"https://ml.wikipedia.org/w/index.php?title=റെനീ_സെൽവെഗർ&oldid=2767078" എന്ന താളിൽനിന്ന് ശേഖരിച്ചത്