Jump to content

വൂപ്പി ഗോൾഡ്ബെർഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വൂപ്പി ഗോൾഡ്ബെർഗ് Whoopi Goldberg
ഗോൾഡ്ബർഗ് ന്യൂയോർക്ക് നഗരത്തിൽ (2008)
പേര്Caryn Elaine Johnson
ജനനം (1955-11-13) നവംബർ 13, 1955  (68 വയസ്സ്)
New York City, U.S.
മാധ്യമംStand-up comedy, film, television, theatre, musical theatre, books
കാലയളവ്‌1982–present
ഹാസ്യവിഭാഗങ്ങൾObservational comedy, black comedy, insult comedy, surreal humour, character comedy, satire
വിഷയങ്ങൾAfrican-American culture, American politics, race relations, racism, marriage, sex, everyday life, popular culture, current events
ജീവിത പങ്കാളി
Alvin Martin
(m. 1973; div. 1979)

David Claessen
(m. 1986; div. 1988)

Lyle Trachtenberg
(m. 1994; div. 1995)

ഒരു അമേരിക്കൻ അഭിനേത്രിയും ടെലിവിഷൻ അവതാരകയും എഴുത്തുകാരിയുമാണ് വൂപ്പി ഗോൾഡ്ബെർഗ് (Whoopi Goldberg) എന്ന് അറിയപ്പെടുന്ന കാരിൻ എലെയ്ൻ ജോൺസൺ ( Caryn Elaine Johnson (ജനനം: നവംബർ 13, 1955).[1] പതിമൂന്നു തവണ എമ്മി പുരസ്കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ട അവർ എമ്മി പുരസ്കാരം, ഗ്രാമി പുരസ്കാരം, ഓസ്കാർ പുരസ്കാരം, ടോണി പുരസ്കാരം എന്നീ പുരസ്കാരങ്ങൾ എല്ലാം ലഭിച്ചവരിൽ ഒരാളാണ് എന്നതിനു പുറമേ അഭിനയത്തിന് ഓസ്കാർ പുരസ്കാരം ലഭിച്ച രണ്ടാമത്തെ കറുത്ത വംശജയായ സ്ത്രീയുമാണ്.

ഗോൾഡ്ബർഗിന്റെ മുന്നേറ്റ കഥാപാത്രമായി കണക്കാക്കപ്പെടുന്നത് 1985 ൽ പുറത്തിറങ്ങിയ ‘ദ കളർ പർപ്പിൾ’ എന്ന ചരിത്ര പശ്ചാത്തലത്തിലുള്ള ചിത്രത്തിലെ ഡീപ്പ് സൌത്ത് മേഖലയിൽനിന്നുള്ള സീലി എന്ന അപമാനിതയായ സ്ത്രീയുടെ വേഷമായിരുന്നു. ഇതിലെ വേഷം അവതരിപ്പിച്ചതിന്റെ പേരിൽ ഗോൾഡ്ബെർഗ് ഏറ്റവും മികച്ച നടിക്കുള്ള അക്കാദമി അവാർഡിനു നാമനിർദ്ദേശം ചെയ്യപ്പെടുകയും ആദ്യ ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടുന്നതിന് അവസരമൊരുങ്ങുകയും ചെയ്തു.  ഗോസ്റ്റ് (1990) എന്ന റൊമാന്റിക് ഫാന്റസി ചിത്രത്തിലെ ഒഡ മയ് ബ്രൌൺ എന്ന അരക്കിറുക്കുള്ള മനോരോഗിയുടെ വേഷം ഗോൾഡ്ബെർഗിന് മികച്ച സഹനടിയ്ക്കുള്ള അക്കാദമി പുരസ്കാരത്തിനും ഒരു രണ്ടാം ഗോൾഡൻ ഗ്ലോബ് പുരസ്കാരമായി മികച്ച സഹനടിക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരവും നേടിക്കൊടുത്തു.

1992 ൽ ഗോൾഡ്ബെർഗ്, ‘സിസ്റ്റർ ആക്ട്’ എന്ന കോമഡി ചിത്രത്തിൽ അഭിനയിക്കുകയും മോഷൻ പിക്ചർ കോമഡി അല്ലെങ്കിൽ മ്യൂസിക്കൽ വിഭാഗത്തിലെ മികച്ച നടിക്കുള്ള അവരുടെ ആദ്യത്തേയും മൊത്തത്തിൽ മൂന്നാമത്തേതുമായ ഗോൾഡൻ ഗ്ലോബ് നാമനിർദ്ദേശം ലഭിച്ചു. സിസ്റ്റർ ആക്ട് 2: ബാക്ക് ഇൻ ദി ഹാബിറ്റ് (1993) എന്ന ചിത്രത്തിൽ മുൻകഥാപാത്രത്തിന്റെ തുടർച്ച അഭിനയിക്കുകയും അക്കാലത്തെ ഏറ്റവും ഉയർന്ന പ്രതിഫലം പറ്റുന്ന നടിമാരിലൊരാളായി ഗോൾഡ്ബെർഗ് മാറുകയും ചെയ്തു. അവരുടെ മറ്റു ചിത്രങ്ങളിൽ  മേഡ് ഇൻ അമേരിക്ക (1993), ദി ലയൺ കിംഗ് (1994), ബോയ്സ് ഓൺ ദ സൈഡ് (1995), ഗോസ്റ്റ്സ് ഓഫ് മിസിസിപ്പി (1996), ഹൌ സ്റ്റെല്ല ഗോട്ട് ഹെ ഗ്രൂവ് ബാക്ക് (1998), ഗേൾ, ഇന്ററെപ്റ്റഡ് (1999) , ഫോർ കളേഡ് ഗേൾസ് (2010), ടീനേജ് മ്യൂട്ടന്റ് നിൻജ ടർട്ടിൽസ് (2014) എന്നിവ ഉൾപ്പെടുന്നു.

ടെലിവിഷൻ രംഗത്ത് ഗോൾഡ്ബെർഗ് അറിയപ്പെടുന്നത്, സ്റ്റാർ ട്രെക്ക്: ദി നെക്സ്റ്റ് ജെനറേഷൻ എന്ന പരമ്പരയിലെ ഗ്വീനാൻ എന്ന വേഷം അവതരിപ്പിച്ചതിന്റെ പേരിലും 2007 മുതൽ ചെയ്തുവരുന്ന ‘ദ വ്യൂ’ എന്ന ടോക്ക് ഷോയുടെ നിയന്ത്രകയെന്ന പേരിലുമാണ്. BBC യുടെ 'ഡോക്ടർ ഹു' എന്ന സയൻസ് ഫിക്ഷൻ പ്രോഗ്രാമിലെ ആദ്യ വനിതാ ഡോക്ടറുടെ വേഷം ചെയ്യാനുള്ള തന്റെ വർഷങ്ങൾക്കു മുമ്പുള്ള താൽപര്യം BBC അധികൃതർ പരിഗണിച്ചിരുന്നില്ല എന്ന് 2010 ഫെബ്രുവരിയിൽ അവർ വെളിപ്പെടുത്തിയിരുന്നു.[2]

അവലംബം

[തിരുത്തുക]
  1. "Whoopi Goldberg". TV Guide. Archived from the original on July 8, 2015. Retrieved July 7, 2015.
  2. "Whoopi Goldberg asked to be the first female Doctor Who". BBC News. February 5, 2019. Retrieved February 5, 2019.
"https://ml.wikipedia.org/w/index.php?title=വൂപ്പി_ഗോൾഡ്ബെർഗ്&oldid=3264064" എന്ന താളിൽനിന്ന് ശേഖരിച്ചത്