Jump to content

കേറ്റ് ബ്ലാൻചെറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cate Blanchett എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേറ്റ് ബ്ലാൻചെറ്റ്
കേറ്റ് ബ്ലാൻചെറ്റ്, സിഡ്നി ചലച്ചിത്രോൽസവത്തിൽ, 2011
ജനനം
കാതറീൻ എലീസ് ബ്ലാൻചെറ്റ്

(1969-05-14) 14 മേയ് 1969  (55 വയസ്സ്)[1]
മെൽബൺ, ഓസ്ട്രേലിയ
തൊഴിൽനടി
സജീവ കാലം1992–തുടരുന്നു
ജീവിതപങ്കാളി(കൾ)
ആൻഡ്രൂ അപ്റ്റൺ
(m. 1997)
കുട്ടികൾ3

ഒരു ഓസ്ട്രേലിയൻ ചലച്ചിത്രനടിയാണ് കാതറീൻ എലീസ് "കേറ്റ്" ബ്ലാൻചെറ്റ്(ജനനം:14 മേയ് 1969). മൂന്ന് ബാഫ്റ്റ, മൂന്ന് ഗോൾഡൻ ഗ്ലോബും രണ്ട് ഓസ്കാർ അവാർഡുകളുമടക്കം നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്. ബ്ലൂ ജാസ്മിൻ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ഓസ്കാർ പുരസ്കാരം.[2]

ശേഖർ കപൂർ സംവിധാനം ചെയ്ത എലിസബത്ത് എന്ന ചിത്രത്തിൽ എലിസബത്ത് രാജ്ഞിയുടെ വേഷം ചെയ്തതിലൂടെ അന്താരാഷ്ട്രപ്രശസ്തി നേടി. മികച്ച നടിക്കുള്ള ബാഫ്റ്റ, ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരങ്ങളും അക്കാഡമി അവാർഡ് നാമനിർദ്ദേശവും ഈ ചിത്രത്തിലൂടെ ലഭിച്ചു. പീറ്റർ ജാക്ക്സൺ സംവിധാനം ചെയ്ത ദി ലോർഡ് ഓഫ് ദ റിംഗ്സ് ചലച്ചിത്ര പരമ്പരയിൽ (2001-2003) ലേഡി ഗലാഡ്രിയേൽ എന്ന എൽഫ് ആയി അഭിനയിച്ചു. 2004-ൽ മാർട്ടിൻ സ്കോർസീസിന്റെ ഏവിയേറ്റർ എന്ന ചിത്രത്തിൽ കാതറീൻ ഹെപ്‌ബേണിന്റെ വേഷം ചെയ്തു. ഈ ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള ഓസ്ക്കാർ അടക്കം നിരവധി പുരസ്ക്കാരങ്ങൾ ലഭിക്കുകയുണ്ടായി. 2013-ൽ ബ്ലൂ ജാസ്മിൻ എന്ന വൂഡി അലെൻ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ബാഫ്റ്റ, ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരങ്ങൾ നേടി. 2013-ൽ ബ്ലൂ ജാസ്മിൻ എന്ന വൂഡി അലെൻ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഓസ്കാർ അവാർഡും നേടി.

2012 മാർച്ച് 30-ന് ഫ്രഞ്ച് സർക്കാർ ഷെവലിയർ പട്ടം നൽകി ആദരിച്ചു.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • ഓസ്കാർ പുരസ്കാരം (2013)

അവലംബം

[തിരുത്തുക]
  1. "മോണിറ്റർ". എന്റർടെയ്ന്മെന്റ് വീക്ക്‌ലി. No. 1207. ടൈം. 18 മേയ് 2012. p. 29.
  2. "Cate Blanchett wins best actress Oscar for 'Blue Jasmine'". www.reuters.com. 2014 മാർച്ച് 3. Archived from the original on 2014-03-04. Retrieved 2014 മാർച്ച് 3. {{cite news}}: Check date values in: |accessdate= and |date= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ കേറ്റ് ബ്ലാൻചെറ്റ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=കേറ്റ്_ബ്ലാൻചെറ്റ്&oldid=3796513" എന്ന താളിൽനിന്ന് ശേഖരിച്ചത്