മർലി മാറ്റ്ലിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Marlee Matlin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മർലി മാറ്റ്ലിൻ
MarleeMatlinMay09crop.JPG
Matlin receiving a Motion Pictures Star at the Hollywood Walk of Fame in 2009
ജനനംMarlee Beth Matlin
(1965-08-24) ഓഗസ്റ്റ് 24, 1965 (പ്രായം 54 വയസ്സ്)
Morton Grove, Illinois, U.S.
പഠിച്ച സ്ഥാപനങ്ങൾHarper College
തൊഴിൽActress, author, activist
സജീവം1986–present
പ്രശസ്തിChildren of a Lesser God, Switched at Birth, The West Wing, The L Word
ജീവിത പങ്കാളി(കൾ)Kevin Grandalski
(വി. 1993–ഇപ്പോഴും) «start: (1993)»"Marriage: Kevin Grandalski
to മർലി മാറ്റ്ലിൻ
"
Location:
(linkback://ml.wikipedia.org/wiki/%E0%B4%AE%E0%B5%BC%E0%B4%B2%E0%B4%BF_%E0%B4%AE%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB)
പങ്കാളി(കൾ)William Hurt
(1985–1986)
കുട്ടി(കൾ)4
വെബ്സൈറ്റ്marleematlinsite.com

മർലി ബേത്ത് മാറ്റ്ലിൻ (ജനനം ഓഗസ്റ്റ് 24, 1965) ഒരു അമേരിക്കൻ നടിയും, എഴുത്തുകാരിയും, പ്രവർത്തകയുമാണ്. 1986-ൽ ചിൽഡ്രെൻ ഓഫ് എ ലെസ്സെർ ഗോഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് അക്കാദമി അവാർഡിന് അർഹയായി. അക്കാഡമി അവാർഡ് നേടുന്ന ഒരേയൊരു ബധിര അഭിനേത്രിയുമായിരുന്ന അവർക്ക് സിനിമയിലും ടെലിവിഷനിലും നടത്തിയ അഭിനയത്തിന് ഒരു ഗോൾഡൻ ഗ്ലോബ് അവാർഡ്, രണ്ട് അധിക നാമനിർദ്ദേശം, നാലു എമ്മി അവാർഡ് നാമനിർദ്ദേശം എന്നിവ ലഭിച്ചു.

18 മാസം പ്രായമുള്ളപ്പോൾ, പനി ബാധിച്ചതുമൂലം മാറ്റ്ലിൻ ബധിരയായിരുന്നു. ഡീഫ് നാഷണൽ അസോസിയേഷന്റെ പ്രധാന അംഗവുമാണ്. ജാക്ക് ജേസൺ അവരുടെ ദീർഘകാല വിവർത്തകൻ ആയിരുന്നു.[1][2]

മുൻകാലജീവിതം[തിരുത്തുക]

മാറ്റ്ലിൻ ഒരു ഓട്ടോമൊബൈൽ ഡീലർ ആയ ഡൊണാൾഡ് മാറ്റ്ലിൻ (1930-2013), ലിബി (née ഹാമ്മർ) എന്നിവരുടെ മകളായി ഇല്ലിനോയിസിലെ മോർട്ടൻ ഗ്രോവിൽ ജനിച്ചു.[3][4][5]

18 മാസം മാത്രം പ്രായമുള്ളപ്പോൾ അവരുടെ വലതുചെവിയിലെ കേൾവിശക്തി പൂർണ്ണമായും ഇടതു ചെവിയിലെ 80% നഷ്ടപ്പെട്ടിരുന്നു. ഐ വിൽ സ്ക്രീം ലേറ്റർ' എന്ന അവരുടെ ആത്മകഥയിൽ ജനിതക വൈകല്യമുള്ള [കോക്ലിയ]] ആയതിനാൽ ആയിരിക്കാം കേൾവിശക്തി നഷ്ടപ്പെട്ടതിനുള്ള കാരണമായി എന്ന് അവർ സൂചിപ്പിക്കുന്നത്.[6] അവരുടെ കുടുംബത്തിലെ ഏക ബധിരയായ അംഗം മാറ്റ്ലിൻ ആയിരുന്നു. മാറ്റ്ലിനും അവരുടെ രണ്ടു മൂത്ത സഹോദരന്മാർ, എറിക്കും മാർക്കും, ഒരു യഹൂദ ഗൃഹ ഭവനത്തിൽ വളർന്നു. അവരുടെ കുടുംബ വേരുകൾ പോളണ്ടിലും റഷ്യയിലുമാണ്.[4][7][8] ബധിരർക്കുവേണ്ടിയുള്ള(കോൺഗ്രിഗേഷൻ ബെനി ഷാലോം) ഒരു സിനഗോഗ്യിൽ മാറ്റ്ലിൻ പങ്കെടുക്കുകയും ഹീബ്രു സ്വരസൂചകമായി ബാറ്റ് മിറ്റ്സ്വായ്ക്കായി അവർക്ക് തോറ പഠിക്കാൻ കഴിഞ്ഞു. പിന്നീട് പ്രശസ്തമായ മാസൽ ടോവ്: ബാർ ആൻഡ് ബാറ്റ് മിറ്റ്സ്വാ മെമ്മറീസ് എന്ന പുസ്തകത്തിനു വേണ്ടി അഭിമുഖവും നടത്തിയിരുന്നു.[9]

ആലിംഗ്ടൺ ഹൈറ്റ്സ് ജോൺ ഹേർസി ഹൈസ്കൂളിൽ നിന്ന് ബിരുദം നേടുകയും തുടർന്ന് മാറ്റ്ലിൻ ഹാർപ്പർ കോളേജിൽ ചേർന്ന് പഠിക്കുകയും ചെയ്തു.[10]ഐ വിൽ സ്ക്രീം ലേറ്റർ' എന്ന അവരുടെ ആത്മകഥയിൽ 11 വയസ്സുള്ള കുട്ടിയായിരുന്നപ്പോൾ, ഹൈസ്കൂളിലെ അധ്യാപകനാൽ അവർ പീഡിപ്പിക്കപ്പെട്ട രണ്ട് സംഭവങ്ങളെക്കുറിച്ച് വിവരിച്ചു.[11]

കരിയർ[തിരുത്തുക]

ഇന്റർനാഷണൽ സെന്റർ ഓൺ ഡെഫനെസ്സ് (ഐ‌സി‌ഒ‌ഡി‌എ) സംഘടനയുടെ കുട്ടികളുടെ തിയേറ്ററിൽ ദി വിസാർഡ് ഓഫ് ഓസിൽ[12], ഡൊറോത്തിയായി അഭിനയിച്ചുകൊണ്ട് ഏഴാമത്തെ വയസ്സിൽ മാറ്റ്ലിൻ അരങ്ങേറ്റം കുറിച്ചു. കുട്ടിക്കാലം മുഴുവൻ ഐ‌സി‌ഒ‌ഡി‌എ കുട്ടികളുടെ നാടക സംഘത്തിൽ അഭിനയിക്കുന്നത് തുടർന്നു.[13]


ICODA യുടെ ഒരു നാടകവേദിയിൽ ഹെൻറി വിങ്ക്ലറെ കണ്ടെത്തിയതിനെ തുടർന്ന് ചിൽഡ്രൻ ഓഫ് എ ലെസ്സർ ഗോഡ് (1986) എന്ന സിനിമയിലൂടെ ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം നടത്തുന്നതിന് അത് കാരണമായി.[14] ഈ ചിത്രത്തിന് വളരെ നല്ല വിലയിരുത്തലുകളുണ്ടായിരുന്നു. ന്യൂ ഇംഗ്ലണ്ടിലെ ബധിരർക്കും കേൾവിക്കുറവുമുള്ളവർക്കായി ഒരു സ്കൂളിൽ എത്തുന്ന ജെയിംസ് ലീഡ്സനോട് സംസാരിക്കാൻ മടിക്കുന്ന സാറാ നോർമൻ ആയി മാറ്റ്‌ലിന്റെ അഭിനയവും വളരെയധികം പ്രശംസ പിടിച്ചു പറ്റി. ടൈം മാഗസിനിൽ റിച്ചാർഡ് ഷിക്കേൽ ഇങ്ങനെ എഴുതി: "[മാറ്റ്ലിൻ] ആംഗ്യം കൊണ്ട് ധരിപ്പിക്കുന്ന അർത്ഥത്ഥത്തിൽ അവളുടെ വികാരങ്ങൾ - പ്രേക്ഷകരുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ അസാധാരണമായ കഴിവുണ്ട്." വിരോധാഭാസമായ ബുദ്ധി, തീവ്രവും എന്നാൽ വിദൂരവുമായ വിവേകം, ചിന്തകളെ ഫോട്ടോ എടുക്കുന്നതിനുള്ള പ്രശസ്തമായ സിനിമകൾ വളരെ കുറച്ച് അഭിനയങ്ങൾ മാത്രം കണ്ടെത്തുന്നു.[15] ഓരോ വികാരരംഗങ്ങളും തന്മയത്വത്തോടെ അഭിനയിക്കുന്നത് ഷിക്കാഗോ സൺ ടൈംസിന്റെ റോജർ എബേർട്ടിനെ മാറ്റ്ലിനിൽ ഏറെ ആകർഷണീയനാക്കി. [16]വാഷിങ്ടൺ പോസ്റ്റിലെ പോൾ ആറ്റാസാനിയോ പറഞ്ഞു: സംസാരിക്കാതെ ആശയവിനിമയം നടത്തുന്നത്, "ഒരു നിർദ്ദിഷ്ടമായ വെല്ലുവിളി തന്നെയാണ് എന്നാൽ നിശ്ശബ്ദമായ കാലഘട്ടത്തിലെ നക്ഷത്രങ്ങൾ പോലെ തന്നെ മാറ്റ്ലിൻ ഉയർന്നു നില്ക്കുന്നു. അവൾ അവളുടെ കണ്ണുകളിലൂടെ പ്രവർത്തിക്കുന്നു, ആംഗ്യങ്ങൾ കണ്ട് അഭിനയിക്കുന്നു.[17]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Marlee Matlin: ‘Do What You Have To Do’", NPR, August 11, 2010.
  2. Rick Rojas, "Jack Jason gives voice to, but doesn't talk over, Marlee Matlin", Los Angeles Times, May 21, 2011.
  3. Marlee Matlin profile, FilmReference.com. Retrieved February 7, 2018.
  4. 4.0 4.1 "Marlee Beth Matlin roots". Rootsweb.com. ശേഖരിച്ചത് June 16, 2012.
  5. "Inside Actress Marlee Matlin's Silent World". Good Morning America. ABC. April 14, 2009. p. 4. ശേഖരിച്ചത് June 16, 2012.
  6. Matlin, Marlee (2009). I'll Scream Later (ഭാഷ: ഇംഗ്ലീഷ്). Simon and Schuster. pp. 21–22. ISBN 9781439117637.
  7. Schleier, Curt, "No challenge goes unmet for Deaf actress Marlee Matlin", Jewish News Weekly, January 19, 2007.
  8. Matlin, Marlee (2009). I'll Scream Later (ഭാഷ: ഇംഗ്ലീഷ്). Simon and Schuster. ISBN 9781439117637.
  9. "Mazel Tov: Celebrities' Bar and Bat Mitzvah Memories", Amazon.com. Retrieved February 7, 2018.
  10. Heidemann, Jason A. "Vital signs" Archived October 13, 2007, at the Wayback Machine.. Time Out Chicago, October 4, 2007.
  11. Matlin, Marlee (2010). I'll Scream Later (First പതിപ്പ്). London, UK. pp. 56–61. ISBN 978-1439171516.
  12. "A gateway to arts for the deaf". 4hearingloss.com. August 18, 2006. മൂലതാളിൽ നിന്നും September 2, 2006-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് November 9, 2015.
  13. Stark, John (October 20, 1986). "Deaf Actress Marlee Matlin Broke the Sound Barrier with New Love and Lesser God Co-Star Bill Hurt". People. മൂലതാളിൽ നിന്നും October 6, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് December 18, 2011.
  14. "Why Marlee Matlin and Henry Winkler are captivating audiences". Greater Talent. മൂലതാളിൽ നിന്നും December 22, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 December 2015.
  15. Schickel, Richard (June 21, 2005). "Miracle Worker: CHILDREN OF A LESSER GOD". Time Magazine. ശേഖരിച്ചത് 2012-12-27. Subscription required.
  16. Ebert, Roger (October 3, 1986). "Children Of A Lesser God". Chicago Sun Times. ശേഖരിച്ചത് 2012-12-27.
  17. Attasanio, Paul (October 3, 1986). "'Children of a Lesser God'". Washington Post. ശേഖരിച്ചത് 2012-12-27.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മർലി_മാറ്റ്ലിൻ&oldid=3169898" എന്ന താളിൽനിന്ന് ശേഖരിച്ചത്