ഒളീവിയ ഡി ഹാവിലാൻഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Olivia de Havilland എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഒളീവിയ ഡി ഹാവിലാൻഡ്
Olivia DeHavilland-2.JPG
in 1940
ജനനം
Olivia Mary de Havilland

(1916-07-01) 1 ജൂലൈ 1916 (പ്രായം 103 വയസ്സ്)
തൊഴിൽActress
സജീവം1935-present
ജീവിത പങ്കാളി(കൾ)Marcus Goodrich
(m.1946-1953; divorced)
Pierre Galante
(m.1955-1979; divorced)

അമേരിക്കൻ ചലച്ചിത്രനടിയായ ഒളീവിയ ഡി ഹാവിലാൻഡ് 1916 ജൂലൈ 1-ന് ടോക്കിയോവിൽ ജനിച്ചു. അമ്മ നടിയായിരുന്നു. 1919-ൽ ഇവരുടെ കുടുംബം കാലിഫോർണിയയിലേക്കു താമസം മാറ്റി. ഡി ഹാവ്ലാൻഡ് ഒരു നാടകനടിയായാണ് അഭിനയരംഗത്തേക്കെത്തിയത്. കോളജിൽ പഠിക്കുമ്പോൾ ഷെയ്ക്സ്പിയറിന്റെ എ മിഡ്സമ്മർ നൈറ്റ്സ് ഡ്രീമിൽ അഭിനയിച്ചുകൊണ്ടായിരുന്നു ചലച്ചിത്രരംഗത്തേക്കു പ്രവേശിച്ചത്. തുടർന്ന് കാല്പനിക കഥാനായിക എന്ന നിലയിൽ വളരെ വേഗം പ്രസിദ്ധയായി.

പ്രധന ചിത്രങ്ങൾ[തിരുത്തുക]

ആദ്യകാലചിത്രങ്ങളിൽ പ്രധാനപ്പെട്ടവ

 • ക്യാപ്ടൻ ബ്ലഡ് (1935)
 • ദ് ചാർജ് ഒഫ് ദ് ലൈറ്റ് ബ്രിഗേഡ് (1936)
 • ദി അഡ്വെഞ്ചേഴ്സ് ഒഫ് റോബിൻഹുഡ് (1938)
 • ഗോൺ വിത്ത് ദ് വിൻഡ് (1939)
 • ദേ ഡൈഡ് വിത്ത് ദെയർ ബൂട്ട്സ് ഓൺ (1941)
 • സ്ട്രോബറി ബ്ലോണ്ട് (1941)
 • ദ് മെയ് ൽ ആനിമൽ (1942)

എന്നിവയാണ്.

ഓസ്കാർ അവർഡ് ജേതാവ്[തിരുത്തുക]

മൂന്നു ദശാബ്ദക്കാലം വിശ്വചലച്ചിത്രരംഗത്ത് ഇവർ നിറഞ്ഞുനിന്നിരുന്നു.

ഓസ്കാർ ലഭിച്ച ചിത്രങ്ങൾ[തിരുത്തുക]

ഗോൺ വിത്ത് ദി വിൻഡ് എന്ന ചലചിത്രത്തിൽ

രണ്ടു തവണ ഓസ്കാർ അവാർഡ് ലഭിക്കുകയും ചെയ്തു. ഓസ്കാർ അവാർഡ് ലഭിച്ച ചിത്രങ്ങൾ:-

 1. ടു ഈച്ച് ഹിസ് ഓൺ (1946)
 2. ദ് ഹെയറെസ് (1949)

1948-ൽ ദ് സ്നേക് പിറ്റ് എന്ന ചിത്രത്തിലെ അഭിനയം മുൻനിർത്തി ഇവരുടെ പേര് ഓസ്കാറിനു നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നു. ഡി ഹാവിലാൻഡിന്റെ പിൽക്കാല ചിത്രങ്ങളിൽ ശ്രദ്ധേയമായവ:-

 • ദ് ലൈറ്റ് ഇൻ ദ് പ്ലാസ (1962)
 • ലേഡി ഇൻ എ കേജ് (1964)
 • ഹഷ് ..... ഹഷ് സ്വീറ്റ് ചാർലോട്ടി (1964)

എന്നിവയാണ്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡി ഹാവ് ലാൻഡ്, ഒളീവിയ മേരി (1916 - ) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഒളീവിയ_ഡി_ഹാവിലാൻഡ്&oldid=2787292" എന്ന താളിൽനിന്ന് ശേഖരിച്ചത്