ബധിരത
ബധിരത | |
---|---|
സ്പെഷ്യാലിറ്റി | ഓട്ടോറൈനോലാറിംഗോളജി ![]() |
പൂർണ്ണമായോ ഭാഗികമായോ കേൾക്കാനുള്ള കഴിവ് നഷ്ടപ്പെട്ട അവസ്ഥയെയാണ് ബധിരത എന്ന് പറയുന്നത്[1].
നിർവ്വചനം[തിരുത്തുക]
കേൾവിശക്തി നഷ്ടപ്പെടൽ[തിരുത്തുക]
സാധാരണഗതിയിൽ കേൾക്കാൻ സാധിക്കുന്ന ശബ്ദങ്ങൾ കുറഞ്ഞ അളവിൽ മാത്രം കേൾക്കാൻ സാധിക്കുന്ന അവസ്ഥയാണ് കേൾവിശക്തി നഷ്ടപ്പെടൽ (ഹിയറിംഗ് ലോസ്സ്).[2] സാധാരണഗതിയിൽ നിന്ന് എന്തുമാത്രം ശബ്ദമുയർത്തിയാലാണ് കേൾക്കാൻ സാധിക്കുക എന്നതനുസരിച്ചാണ് ബധിരതയുടെ കാഠിന്യം കണക്കാക്കുന്നത്.
ബധിരത[തിരുത്തുക]
ശബ്ദമുയർത്തിയാലും കേൾക്കാൻ സാധിക്കാത്ത അവസ്ഥയെയാണ് ബധിരത (ഡെഫ്നസ്സ്) എന്നു വിവക്ഷിക്കുന്നത്. [2] കഠിനമായ ബധിരതയിൽ ഓഡിയോമീറ്ററിലെ ഏറ്റവും വലിയ ശബ്ദം പോലും കേൾക്കാൻ സാധിക്കുകയില്ല. പൂർണ്ണ ബധിരതയിൽ ഒരു ശബ്ദവും കേൾക്കാൻ സാധിക്കുകയില്ല.
സംഭാഷണം മനസ്സിലാക്കൽ[തിരുത്തുക]
ശബ്ദത്തിന്റെ അളവുമാത്രമല്ല ബധിരതയുടെ അളവുകോൽ. ശബ്ദം വ്യക്തമായി കേൾക്കാൻ സാധിക്കാതെ വരുന്നതും പ്രശ്നം തന്നെയാണ്. മനുഷ്യരിൽ ഈ വിഷയം അളക്കുന്നത് സംഭാഷണം മനസ്സിലാക്കാനുള്ള ശേഷി അനുസരിച്ചാണ്. ശബ്ദം കേൾക്കാനുള്ള കഴിവു മാത്രമല്ല, എന്താണ് പറയുന്നതെന്ന് മനസ്സിലാക്കുന്നുണ്ടോ എന്ന കാര്യവും അളക്കപ്പെടും. ഇത്തരം കേഴ്വിക്കുറവ് വളരെ വിരളമായേ ഉണ്ടാകാറുള്ളൂ. [3]
കാരണങ്ങൾ[തിരുത്തുക]
വാർദ്ധക്യം[തിരുത്തുക]
പ്രായം ചെല്ലുന്തോറും ഉയർന്ന ആവൃത്തിയിലുള്ള ശബ്ദം കേൾക്കാൻ കഴിയാത്ത അവസ്ഥയാണിത്.
ശബ്ദം[തിരുത്തുക]
ശബ്ദമലിനീകരണം കേൾവിശക്തി നഷ്ടപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. വിമാനത്താവളങ്ങൾക്കും തിരക്കുപിടിച്ച ഹൈവേകൾക്കും സമീപം സമീപവാസികളായിരിക്കുന്നവർക്ക് 65 മുതൽ 75 dB വരെയുള്ള ആവൃത്തിയിലുള്ള ശബ്ദം തുടർച്ചയായി കേൾക്കാനിടവരികയാണെങ്കിൽ അത് ക്രമേണ കേൾവിശക്തി നഷ്ടപ്പെടാൻ ഇടയാക്കിയേക്കാം [4]
രോഗനിർണ്ണയം[തിരുത്തുക]

ഓഡിയോമെട്രി, ടിംപാനോമെട്രി എന്നീ ടെസ്റ്റുകൾ രോഗം നിർണ്ണയിക്കാൻ സഹായിക്കുന്നു.[5]

അവലംബം[തിരുത്തുക]
- ↑ "Deafness". Encyclopædia Britannica Online. Encyclopædia Britannica Inc. 2011. ശേഖരിച്ചത് 22 February 2012.
- ↑ 2.0 2.1 (ed.), Abdelaziz Y. Elzouki ... Textbook of clinical pediatrics (2. ed. പതിപ്പ്.). Berlin: Springer. പുറം. 602. ISBN 9783642022012.
{{cite book}}
:|edition=
has extra text (help);|last=
has generic name (help) - ↑ eBook: Current Diagnosis & Treatment in Otolaryngology: Head & Neck Surgery, Lalwani, Anil K. (Ed.) Chapter 44: Audiologic Testing by Brady M. Klaves, PhD, Jennifer McKee Bold, AuD, Access Medicine
- ↑ Oishi, N (2011 Jun). "Emerging treatments for noise-induced hearing loss". Expert opinion on emerging drugs. 16 (2): 235–45. PMID 21247358.
{{cite journal}}
: Check date values in:|date=
(help); Unknown parameter|coauthors=
ignored (|author=
suggested) (help) - ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2014-03-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-07-26.
- ↑ "Mortality and Burden of Disease Estimates for WHO Member States in 2002" (xls). World Health Organization. 2002.
പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]
