ഷെർലി ബൂത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Shirley Booth എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഷെർലി ബൂത്ത്
ഷെർലി ബൂത്ത് 1950 ൽ
ജനനം
Marjory Ford[1]

(1898-08-30)ഓഗസ്റ്റ് 30, 1898
ബ്രൂക്ലിൻ, ന്യൂയോർക്ക്, യു.എസ്.
മരണംഒക്ടോബർ 16, 1992(1992-10-16) (പ്രായം 94)
അന്ത്യ വിശ്രമംമൗണ്ട് ഹെബ്രോൺ സെമിത്തേരി
തൊഴിൽനടി
സജീവ കാലം1925–1974
ജീവിതപങ്കാളി(കൾ)
(m. 1929; div. 1942)
വില്യം എച്ച്. ബേക്കർ Jr.
(m. 1943; died 1951)

ഷെർലി ബൂത്ത് (ജനനം: മാർജോറി ഫോർഡ്; ഓഗസ്റ്റ് 30, 1898 - ഒക്ടോബർ 16, 1992) ഒരു അമേരിക്കൻ നടിയായിരുന്നു. അഭിനയത്തിൽ ട്രിപ്പിൾ ക്രൗൺ നേടിയ 24 അഭിനേതാക്കളിൽ ഒരാളായ ബൂത്ത് തൻറെ ജീവിതകാലത്ത് ഒരു അക്കാദമി പുരസ്കാരവും രണ്ട് പ്രൈംടൈം എമ്മി അവാർഡുകളും മൂന്ന് ടോണി അവാർഡുകളും നേടിയിട്ടുണ്ട്.

തുടക്കത്തിൽ ഒരു നാടക നടിയായി 1925-ൽ ബ്രോഡ്‌വേ നാടകവേദിയിലൂടെയാണ് ബൂത്ത് തന്റെ കരിയർ ആരംഭിച്ചത്. അവരുടെ ഏറ്റവും പ്രധാനപ്പെട്ട വിജയ കഥാപാത്രം കം ബാക്ക്, ലിറ്റിൽ ഷീബ എന്ന നാടകത്തിലെ ലോല ഡെലാനി എന്ന കഥാപാത്രമായിരുന്നു. ഈ വേഷത്തിന് 1950-ൽ അവർക്ക് രണ്ടാമത്തെ ടോണി അവാർഡ് ലഭിച്ചു (ആകെ മൂന്ന് വിജയങ്ങൾ). 1952-ൽ പുറത്തിറങ്ങിയ ഇതിൻറെ ചലച്ചിത്ര പതിപ്പിൽ വേഷം ആവർത്തിച്ചുകൊണ്ട് അവർ സിനിമയിൽ അരങ്ങേറ്റം കുറിയ്ക്കുകയും ഈ വേഷത്തിലൂടെ മികച്ച നടിക്കുള്ള അക്കാദമി അവാർഡും മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരവും നേടുകയും ചെയ്തു. വിജയകരമായി സിനിമകളിലേക്ക് കടന്നുവന്നിട്ടും, നാടകത്തിൽ അഭിനയിക്കാൻ താൽപര്യപ്പെട്ട അവർ ഇതു കൂടാതെ നാല് സിനിമകൾ മാത്രമാണ് ചെയ്തത്.

1961 മുതൽ 1966 വരെ സംപ്രേക്ഷണം ചെയ്യപ്പെട്ട, ഹാസൽ എന്ന ടെലിവിഷൻ പരമ്പരയിലെ പ്രധാന വേഷത്തിലൂടെ അവർ രണ്ട് പ്രൈംടൈം എമ്മി അവാർഡുകൾ നേടി. 1966 ലെ ടെലിവിഷൻ നാടകമായ ദ ഗ്ലാസ് മെനേഗറിയിലെ അഭിനയത്തിനും അവർ പ്രശംസിക്കപ്പെട്ടു. 1974-ലെ ആനിമേറ്റഡ് ക്രിസ്മസ് ടെലിവിഷൻ സ്പെഷ്യൽ പ്രോഗ്രാമായ ദി ഇയർ വിത്തൗട്ട് എ സാന്താക്ലോസിൽ മിസ്സിസ് ക്ലോസിന്റെ ശബ്ദം നൽകിയതായിരുന്നു അവളുടെ അവസാന പ്രകടനം.

ആദ്യകാല ജീവിതം[തിരുത്തുക]

ആൽബർട്ട് ജെയിംസ്, വിർജീനിയ എം. (മുമ്പ്, റൈറ്റ്) ഫോർഡ് ദമ്പതികളുടെ മകളായി ന്യൂയോർക്ക് നഗരത്തിലാണ് ബൂത്ത് ജനിച്ചത്.[2][3][1] 1905-ലെ ന്യൂയോർക്ക് സ്റ്റേറ്റ് സെൻസസിൽ, അവരുടെ പേര് തെൽമ ബൂത്ത് ഫോർഡ് ആയി പട്ടികപ്പെടുത്തിയിരിക്കുന്ന. അവൾക്ക് ജീൻ (1914-2010) എന്ന പേരിൽ ഒരു ഇളയ സഹോദരിയുണ്ടായിരുന്നു . ബാല്യകാലം ബ്രൂക്ലിനിലെ ഫ്ലാറ്റ്ബുഷിൽ ചെലവഴിച്ച ബൂത്ത് അവിടെ പബ്ലിക് സ്കൂൾ 152 ൽ പഠനത്തിന് ചേർന്നു.[4][5][6]

അവർക്ക് 7 വയസ് പ്രായമുള്ളപ്പോൾ, കുടുംബം ഫിലഡൽഫിയയിലേക്ക് താമസം മാറ്റുകയും അവിടെ ഒരു സ്റ്റേജ് നാടകം കണ്ടതിന് ശേഷം അവൾക്ക് അഭിനയത്തിൽ താൽപ്പര്യമുദിക്കുകയും ചെയ്തു. കൗമാരപ്രായത്തിൽ, അവരുടെ കുടുംബം കണക്റ്റിക്കട്ടിലെ ഹാർട്ട്ഫോർഡിലേക്ക് താമസം മാറ്റിയപ്പോൾ അവിടെ അവർ സമ്മർ സ്റ്റോക്ക് തീയറ്ററുമായി സഹകരിച്ച് പ്രവർത്തിച്ചു. മദർ കാരെയ്സ് ചിക്കൻസ് എന്ന നാടകത്തിലൂടെയാണ് അവർ അരങ്ങേറ്റം കുറിച്ചത്. പിതാവിന്റെ എതിർപ്പിനെ അവഗണിച്ചുകൊണ്ട് ബൂത്ത് സ്കൂൾ ജീവിതം ഉപേക്ഷിച്ച് അഭിനയപരമായ ഒരു കരിയർ പിന്തുടരാൻ ന്യൂയോർക്ക് നഗരത്തിലേയ്ക്ക് പോയി. കുടുംബപ്പേര് പ്രൊഫഷണലായി ഉപയോഗിക്കുന്നത് പിതാവ് വിലക്കിയപ്പോൾ അവർ ആദ്യം തെൽമ ബൂത്ത് എന്ന പേരാണ് ഉപയോഗിച്ചത്. ഒടുവിൽ അവൾ തന്റെ പേര് ഷേർലി ബൂത്ത് എന്നാക്കി മാറ്റി.[7]

അവലംബം[തിരുത്തുക]

  1. 1.0 1.1 A copy of her birth certificate reflecting the true birth name and date is located in Booth's clippings file on the third floor of the New York Public Library for the Performing Arts at Lincoln Center.
  2. "Ancestry Library Edition". Search.ancestrylibrary.com. Retrieved 10 April 2018.
  3. "Ancestry Library Edition". Search.ancestrylibrary.com. Retrieved 10 April 2018.
  4. "Actress Shirley Booth, Star of TV's Hazel, Dies". The Seattle Times. October 21, 1992.
  5. Coughlan, Robert (December 1, 1952). "New Queen of the Drama". Life. Vol. 33, no. 22. pp. 128–141. ISSN 0024-3019.
  6. Dunning, John (1998). On the Air: The Encyclopedia of Old-Time Radio. Oxford University Press. p. 212. ISBN 0-199-84045-8. Retrieved 2019-08-16.
  7. Coughlan, Robert (December 1, 1952). "New Queen of the Drama". Life. Vol. 33, no. 22. pp. 128–141. ISSN 0024-3019.
"https://ml.wikipedia.org/w/index.php?title=ഷെർലി_ബൂത്ത്&oldid=3947270" എന്ന താളിൽനിന്ന് ശേഖരിച്ചത്