ജെന്നിഫർ ലോറൻസ്
ജെന്നിഫർ ലോറൻസ് | |
---|---|
![]() ജെന്നിഫർ ലോറൻസ്, 2013 | |
ജനനം | ജെന്നിഫർ ഷ്രേഡർ ലോറൻസ് ഓഗസ്റ്റ് 15, 1990 ലൂയിസ്‌വിൽ, കെന്റക്കി, യു.എസ്. |
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 2006–തുടരുന്നു |
ഒരു അമേരിക്കൻ അഭിനേത്രിയാണ് ജെന്നിഫർ ഷ്രേഡർ ലോറൻസ്(ജനനം: ഓഗസ്റ്റ് 15, 1990). ദി ബിൽ എംഗ്‌വാൾ ഷോ എന്ന ടെലിവിഷൻ പരമ്പരയിലാണ് ആദ്യമായി ഒരു പ്രധാന വേഷം ചെയ്തത്.
2010-ൽ വിന്റേഴ്സ് ബോൺ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള അക്കാഡമി അവാർഡിനായി നാമനിർദ്ദേശം ചെയ്യപ്പെട്ട രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി. 2012-ൽ സിൽവർ ലൈനിംഗ്സ് പ്ലേ ബുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള ഓസ്ക്കാർ, ഗോൾഡൻ ഗ്ലോബ് എന്നിവയടക്കം നിരവധി പുരസ്ക്കാരങ്ങൾ നേടി. ഇതിലൂടെ മികച്ച നടിക്കുള്ള ഓസ്ക്കാർ നേടിയ രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി. 2013-ൽ അമേരിക്കൻ ഹസ്ൽ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ഗോൾഡൻ ഗ്ലോബ്, ബാഫ്റ്റ[1] പുരസ്ക്കാരങ്ങൾ നേടി. ജനപ്രീതിയാർജ്ജിച്ച എക്സ്-മെൻ, ഹംഗർ ഗെയിംസ് ചലച്ചിത്ര പരമ്പരകളിലൂടെ നിരൂപകപ്രശംസയ്ക്കൊപ്പം ബോക്സ് ഓഫീസ് ചരിത്രത്തിലെ ഏറ്റവും മികച്ച ആക്ഷൻ നായിക എന്ന ബഹുമതി നേടി.
അമേരിക്കയിലെ ഏറ്റവും പ്രതിഭാശാലിയായ യുവനടി എന്ന് റോളിംഗ് സ്റ്റോൺ മാസിക ജെന്നിഫറിനെ വിശേഷിപ്പിച്ചിട്ടുണ്ട്. 2013-ൽ ടൈം മാഗസിൻ പ്രസിദ്ധീകരിച്ച ‘ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള 100 വ്യക്തിതങ്ങളിൽ’ ഇടം നേടി. ഇതേ വർഷം തന്നെ വിനോദരംഗത്തെ ഏറ്റവും ശക്തയായ വനിതയായി ജെന്നിഫറിനെ എൽ മാഗസിൻ തിരഞ്ഞെടുത്തു.
ആദ്യകാലജീവിതം[തിരുത്തുക]
ലോറൻസ് ലൂയിസ് സ്വിൽ കെന്റക്കിയിലാണ് ജനിച്ചുവളർന്നത്. അവൾ കാരെന്റെയും ഗാരി ലോറൻസിന്റെയും മകളാണ്. അവൾക്ക് ബെൻ ബ്ലൈൻ എന്ന് രണ്ട് മൂത്ത സഹോദരന്മാരും ഉണ്ട്. പതിനാലാം വയസ്സിൽ അവൾ അഭിനയത്തെ പിന്തുടരാൻ തീരുമാനിച്ചു. അവൾ ഒരു നല്ല ഏജന്റിനെ തിരഞ്ഞ് ന്യൂയോർക്കിലെക്കു പോയി. ഹോളിവുഡ്ഡിൽ വിജയം കൈവരിക്കാനായി അവൾ കമിർ എന്ന സ്കൂളിൽ ചേർന്നു. അവൾ അഭിനയത്തോടുകൂടി അവളുടെ മാതാപിതാക്കൾ നടത്തിയിരുന്ന കുട്ടികളുടെ സമ്മർ കാമ്പിൽ നേർസായും നിന്നിരുന്നു.
അവലംബം[തിരുത്തുക]
- ↑ "ബാഫ്റ്റ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു". മലയാള മനോരമ. ലണ്ടൻ. 18 ഫെബ്രുവരി 2014. ശേഖരിച്ചത് 18 ഫെബ്രുവരി 2014.[പ്രവർത്തിക്കാത്ത കണ്ണി]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
Jennifer Lawrence എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
- ഔദ്യോഗിക വെബ്സൈറ്റ്
- ജെന്നിഫർ ലോറൻസ് ഫൗണ്ടേഷൻ
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ജെന്നിഫർ ലോറൻസ്
- ജെന്നിഫർ ലോറൻസ് , ദി ബയോഗ്രഫി ചാനൽ
- ജെന്നിഫർ ലോറൻസ് , ഫാന്റാംഗോ
- ജെന്നിഫർ ലോറൻസ് , ന്യൂയോർക്ക് ടൈംസ്
- ജെന്നിഫർ ലോറൻസ് , റോട്ടൺ ടുമാറ്റോസ്