ജെന്നിഫർ ലോറൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെന്നിഫർ ലോറൻസ്
Jennifer Lawrence by Gage Skidmore.jpg
ജെന്നിഫർ ലോറൻസ്, 2013
ജനനം ജെന്നിഫർ ഷ്രേഡർ ലോറൻസ്
(1990-08-15) ഓഗസ്റ്റ് 15, 1990 (വയസ്സ് 25)
ലൂയിസ്‌വിൽ, കെന്റക്കി, യു.എസ്.
തൊഴിൽ അഭിനേത്രി
സജീവം 2006–തുടരുന്നു

ഒരു അമേരിക്കൻ അഭിനേത്രിയാണ് ജെന്നിഫർ ഷ്രേഡർ ലോറൻസ്(ജനനം: ഓഗസ്റ്റ് 15, 1990). ദി ബിൽ എംഗ്‌വാൾ ഷോ എന്ന ടെലിവിഷൻ പരമ്പരയിലാണ് ആദ്യമായി ഒരു പ്രധാന വേഷം ചെയ്തത്.

2010-ൽ വിന്റേഴ്സ് ബോൺ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള അക്കാഡമി അവാർഡിനായി നാമനിർദ്ദേശം ചെയ്യപ്പെട്ട രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി. 2012-ൽ സിൽവർ ലൈനിംഗ്സ് പ്ലേ ബുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള ഓസ്ക്കാർ, ഗോൾഡൻ ഗ്ലോബ് എന്നിവയടക്കം നിരവധി പുരസ്ക്കാരങ്ങൾ നേടി. ഇതിലൂടെ മികച്ച നടിക്കുള്ള ഓസ്ക്കാർ നേടിയ രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി. 2013-ൽ അമേരിക്കൻ ഹസ്ൽ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ഗോൾഡൻ ഗ്ലോബ്, ബാഫ്റ്റ[1] പുരസ്ക്കാരങ്ങൾ നേടി. ജനപ്രീതിയാർജ്ജിച്ച എക്സ്-മെൻ, ഹംഗർ ഗെയിംസ് ചലച്ചിത്ര പരമ്പരകളിലൂടെ നിരൂപകപ്രശംസയ്ക്കൊപ്പം ബോക്സ് ഓഫീസ് ചരിത്രത്തിലെ ഏറ്റവും മികച്ച ആക്ഷൻ നായിക എന്ന ബഹുമതി നേടി.

അമേരിക്കയിലെ ഏറ്റവും പ്രതിഭാശാലിയായ യുവനടി എന്ന് റോളിംഗ് സ്റ്റോൺ മാസിക ജെന്നിഫറിനെ വിശേഷിപ്പിച്ചിട്ടുണ്ട്. 2013-ൽ ടൈം മാഗസിൻ പ്രസിദ്ധീകരിച്ച ‘ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള 100 വ്യക്തിതങ്ങളിൽ’ ഇടം നേടി. ഇതേ വർഷം തന്നെ വിനോദരംഗത്തെ ഏറ്റവും ശക്തയായ വനിതയായി ജെന്നിഫറിനെ എൽ മാഗസിൻ തിരഞ്ഞെടുത്തു.

അവലംബം[തിരുത്തുക]

  1. "ബാഫ്റ്റ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു.". മലയാള മനോരമ (ലണ്ടൻ). 18 ഫെബ്രുവരി 2014. ശേഖരിച്ചത് 18 ഫെബ്രുവരി 2014. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Jennifer Lawrence എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"https://ml.wikipedia.org/w/index.php?title=ജെന്നിഫർ_ലോറൻസ്&oldid=1915213" എന്ന താളിൽനിന്നു ശേഖരിച്ചത്