Jump to content

കാരെൻ ബ്ലാക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Karen Black എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാരെൻ ബ്ലാക്ക്
ബ്ലാക്ക് 1973 ൽ
ജനനം
Karen Blanche Ziegler

(1939-07-01)ജൂലൈ 1, 1939
മരണംഓഗസ്റ്റ് 8, 2013(2013-08-08) (പ്രായം 74)
തൊഴിൽനടി, തിരക്കഥാകൃത്ത്, ഗായിക, ഗാനരചയിതാവ്
സജീവ കാലം1960–2013
Works
Filmography
ജീവിതപങ്കാളി(കൾ)
Charles Black
(m. 1960)

Robert Burton
(m. 1973⁠–⁠1974)

(m. 1975⁠–⁠1983)

Stephen Eckelberry
(m. 1987)
കുട്ടികൾഹണ്ടർ കാർസൺ ഉൾപ്പെടെ 3.
ബന്ധുക്കൾഗെയിൽ ബ്രൗൺ (സഹോദരി)
പുരസ്കാരങ്ങൾFull list

കാരെൻ ബ്ലാഞ്ചെ ബ്ലാക്ക് (മുമ്പ്, സീഗ്ലർ; ജൂലൈ 1, 1939 - ഓഗസ്റ്റ് 8, 2013) ഒരു അമേരിക്കൻ നടി, തിരക്കഥാകൃത്ത്, ഗായിക, ഗാനരചയിതാവ് എന്നീ നിലകളിൽ പ്രശസ്തയായ വനിതയായിരുന്നു. 1970 കളിൽ വിവിധ സ്റ്റുഡിയോകളുടേയും സ്വതന്ത്ര ചലച്ചിത്രങ്ങളിലേയും അഭിനയത്തിലൂടെ അവർ മുഖ്യനിരയിലേയ്ക്കുയർന്നു. 50 വർഷത്തിലേറെ നീണ്ടുനിന്ന അവരുടെ അഭിനയജീവിതത്തിൽ, സ്വതന്ത്ര, മുഖ്യധാരാ സിനിമകളുടെ 200 ഓളം ക്രെഡിറ്റുകൾ ഉൾപ്പെടുന്നു. കരിയറിലുടനീളം രണ്ട് ഗോൾഡൻ ഗ്ലോബ് അവാർഡുകളും മികച്ച സഹനടിക്കുള്ള ഒരു അക്കാദമി അവാർഡും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ബ്ലാക്ക് നേടിയിരുന്നു.

ഷിക്കാഗോ പ്രാന്തപ്രദേശവാസിയായ കാരെൻ ബ്ലാക്ക് നോർത്ത് വെസ്റ്റേൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് നാടകാഭിനയം പരിശീലിക്കുകയും പിന്നീട് ഇതുപേക്ഷിച്ച് ന്യൂയോർക്ക് നഗരത്തിലേയ്ക്കു താമസം മാറുകയും ചെയ്തു. ഫ്രാൻസിസ് ഫോർഡ് കൊപ്പോളയുടെ യു ആർ എ ബിഗ് ബോയ് നൌ (1966) എന്ന ചിത്രത്തിലെ പ്രധാന വേഷത്തിലൂടെ ചലച്ചിത്രരംഗത്തേയ്ക്കു പ്രവേശിക്കുന്നതിനുമുമ്പ് അവർ1965 ൽ ബ്രോഡ്‌വേ നാടകങ്ങളിലും അഭിനയിച്ചിരുന്നു. കാലിഫോർണിയയിലേക്ക് താമസം മാറ്റിയശേഷം ഡെന്നിസ് ഹോപ്പറിന്റെ റോഡ് ഫിലിമായ ഈസി റൈഡറിൽ (1969) മയക്കുമരുന്നിനടിമപ്പെട്ട അഭിസാരികയായി അഭിനയിച്ചു. ഇത് ഫൈവ് ഈസി പീസസ് (1970) എന്ന നാടകീയ ചിത്രത്തിൽ പ്രതീക്ഷകൾ അസ്തമിച്ച ഒരു പരിചാരികയായി അഭിനയിക്കുന്നതിലേയ്ക്കു നയിക്കുകയും ഇതിലെ വേഷം ഒരു അക്കാദമി അവാർഡ് നാമനിർദ്ദേശം ചെയ്യപ്പെടുന്നതിനും മികച്ച സഹനടിക്കുള്ള ഗോൾഡൻ ഗ്ലോബ് നേടുന്നതിനും സഹായിച്ചു. എയർപോർട്ട് 1975 (1974) എന്ന ദുരന്ത ചിത്രത്തിലൂടെ ബ്ലാക്ക് തന്റെ ആദ്യത്തെ പ്രധാന വാണിജ്യ ചിത്രത്തിലഭിനയിക്കുകയും, തുടർന്ന് ദി ഗ്രേറ്റ് ഗാറ്റ്സ്ബി (1974) എന്ന ചിത്രത്തിലെ മർട്ടിൽ വിൽസൺ എന്ന കഥാപാത്രത്തിലൂടെ മികച്ച സഹനടിക്കുള്ള രണ്ടാമത്തെ ഗോൾഡൻ ഗ്ലോബ് നേടുകയും ചെയ്തു.

റോബർട്ട് ആൾട്ട്മാന്റെ സംഗീത നാടകീയ ചിത്രമായ നാഷ്വില്ലിൽ (1975) ഒരു മാദകത്വമുള്ള നാടൻ ഗായികയായി കാരെൻ ബ്ലാക്ക് അഭിനയിക്കുകയും കൂടാതെ സിനിമയ്ക്കായി രണ്ട് ഗാനങ്ങൾ രചിക്കുകയും അവതരിപ്പിക്കുകയും ചെയ്തത്, മികച്ച സ്കോർ സൗണ്ട് ട്രാക്കിനുള്ള ഗ്രാമി അവാർഡ് നേടിയിരുന്നു. ജോൺ ഷ്‌ലെസിംഗറിന്റെ നാടകീയ ചലച്ചിത്രമായിരുന്ന ദി ഡേ ഓഫ് ലോക്കസ്റ്റ് (1975) എന്ന ചിത്രത്തിലെ നടിയുടെ വേഷം ഇത്തവണ അവർക്ക് മികച്ച നടിക്കുള്ള പുരസ്കാരമായി മൂന്നാമത്തെ ഗോൾഡൻ ഗ്ലോബ് നോമിനേഷൻ നേടുന്നതിനായി. പിന്നീട് ഡാൻ കർട്ടിസിന്റെ പരസ്പരബന്ധമില്ലാത്ത മൂന്നു ഭാഗങ്ങളുള്ള ഹൊറർ ചിത്രമായ ട്രൈലോജി ഓഫ് ടെറർ (1975) എന്ന സിനിമയിൽ നാല് വേഷങ്ങൾ ചെയ്യുകുയം തുടർന്ന് കർട്ടിസിന്റെ ബേൺഡ് ഓഫറിംഗ്സ് (1976) എന്ന അമാനുഷിക ഹൊറർ സിനിമയിൽ അഭിനയിച്ചു. അതേ വർഷംതന്നെ ആൽഫ്രഡ് ഹിച്ച്കോക്കിന്റെ അവസാന ചിത്രമായ ഫാമിലി പ്ലോട്ടിൽ അഭിനയിച്ചു.

ആദ്യകാലം

[തിരുത്തുക]


1939 ജൂലൈ 1 ന് ഇല്ലിനോയിയിലെ പാർക്ക് റിഡ്ജിൽ[1] കരൺ ബ്ലാഞ്ചെ സീഗ്ലർ എന്ന പേരിൽ നിരവധി പുരസ്കാരങ്ങൾ നേടിയ കുട്ടികളുടെ നോവലുകളുടെ രചയിതാവ് എൽസി മേരിയുടെയും (മുമ്പ്, റീഫ്) എഞ്ചിനീയറും ബിസിനസുകാരനുമായ നോർമൻ ആർതർ സീഗ്ലറുടേയും പുത്രിയായി ജനിച്ചു..[1][2][3] അവളുടെ പിതൃ പിതാമഹൻ ഒരു ക്ലാസിക്കൽ സംഗീതജ്ഞനും ചിക്കാഗോ സിംഫണി ഓർക്കസ്ട്രയുടെ ആദ്യത്തെ വയലിനിസ്റ്റുമായ ആർതർ ചാൾസ് സീഗ്ലറായിരുന്നു.[4] ഒരു സഹോദരനും സഹോദരിയുമാണ് അവർക്കുള്ളത്. നടിയായ ഗെയിൽ ബ്രൌൺ അവരുടെ സഹോദരിയാണ്. ജർമ്മൻ, ചെക്ക്, നോർവീജിയൻ വംശജയാണ് കാരെൻ ബ്ലാക്ക്.[5][6] ബ്ലാക്ക് ഫോറസ്റ്റിനും സ്വാബിയൻ ജൂറയ്ക്കുമിടയിലുള്ള ന്യൂകിർച്ച് (റോട്ട്‌വീൽ) പ്രദേശത്തെ തെക്കൻ ജർമ്മനിയിൽ നിന്നാണ് സീഗ്ലേഴ്സ് കുടുംബം അമേരിക്കയിലെത്തിച്ചേർന്നത്.

അവസാനകാലം

[തിരുത്തുക]

2010 ൽ അവളുടെ അവസാന സിനിമകൾ പുറത്തിറങ്ങിയതിനുശേഷം, ക്യാൻസർ രോഗബാധിതയായ അവൾ പരസ്യമായി പ്രത്യക്ഷപ്പെടുന്നത് നിർത്തി. അവളുടെ പാൻക്രിയാസിന്റെ ഒരു ഭാഗം ആ വർഷം നീക്കം ചെയ്യുകയും രണ്ട് തുടർ ശസ്ത്രക്രിയകൾ നടത്തുകയും ചെയ്തു.[7]

2012 ൽ കഥാചിത്രമായ ഡാർക്ക് ബ്ലഡിന്റെ പ്രഥമപ്രദർശനത്തിൽ പങ്കെടുക്കാൻ അവളെ ക്ഷണിച്ചിരുന്നു. 1990 കളുടെ തുടക്കത്തിൽ ഷൂട്ടിംഗ് ആരംഭിക്കുകയും മുടങ്ങിപ്പോകുകയും ചെയ്തിരുന്ന ഈ ചിത്രത്തിൽ അക്കാലത്ത് ഒരു ചെറു കഥാപാത്രത്തെ അവർ അവതരിപ്പിച്ചിരുന്നു. അസുഖം കാരണം 2012 സെപ്റ്റംബറിൽ നെതർലാൻഡിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാൻ ബ്ലാക്കിന് കഴിഞ്ഞില്ല.

2013 ഓഗസ്റ്റ് 8 ന് കാലിഫോർണിയയിലെ സാന്താ മോണിക്കയിലെ[8] സെന്റ് ജോൺസ് ഹെൽത്ത് സെന്ററിൽവച്ച് 74 വയസ് പ്രായത്തിൽ കാൻസർ ബാധിച്ചതിനേത്തുടർ‌ന്ന് ബ്ലാക്ക് അന്തരിച്ചു.[9]

അവലംബം

[തിരുത്തുക]
  1. 1.0 1.1 Segrave & Martin 1990, പുറം. 85.
  2. Frisbie, Thomas (June 18, 2008). "Elsie "Peggy" Ziegler: Wrote history-based books for young adults". Chicago Sun-Times. Archived from the original on November 6, 2012. (subscription required)
  3. "Current Biography Yearbook". H. W. Wilson Co. 1977 – via Google Books. (subscription required)
  4. "Karen Black Biography". Yahoo! Movies. Archived from the original on May 22, 2011.
  5. Peru, Coco; Black, Karen (October 23, 2010). An Evening with Karen Black, Part 1. Conversations with Coco. (Interview). Los Angeles Gay and Lesbian Center. https://www.youtube.com/watch?v=QzjX-YsdXGU. "[My sister Gail] took after the Norwegian side...  and I took after the Czech side.". 
  6. "Karen Blanche Ziegler: Zellner Family Genealogy". The Zellners of Birmingham, Alabama, USA and associated families. Archived from the original on August 23, 2019. Retrieved March 4, 2012.
  7. "'Five Easy Pieces' Actress Karen Black Dies at 74". The Hollywood Reporter. August 8, 2013. Retrieved August 10, 2013.
  8. "'Five Easy Pieces' Actress Karen Black Dies at 74". The Hollywood Reporter. August 8, 2013. Retrieved August 10, 2013.
  9. "Actress Karen Black dies". Chicago Tribune. August 9, 2013. Archived from the original on August 8, 2013.
"https://ml.wikipedia.org/w/index.php?title=കാരെൻ_ബ്ലാക്ക്&oldid=3941483" എന്ന താളിൽനിന്ന് ശേഖരിച്ചത്