ആലിസ് ബ്രേഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Alice Brady എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ആലിസ് ബ്രേഡി
Alice Brady 1916.jpg
1916ൽ
ജനനം
മേരി റോസ് ബ്രേഡി

(1892-11-02)നവംബർ 2, 1892
മരണംഒക്ടോബർ 28, 1939(1939-10-28) (പ്രായം 46)
മരണകാരണം
കാൻസർ
ശവകുടീരംസ്ലീപ്പി ഹോളോ സെമിത്തേരി
തൊഴിൽനടി
സജീവം1914–1939
ജീവിത പങ്കാളി(കൾ)ജെയിംസ് എൽ. ക്രെയ്ൻ (1919–1922; വിവാഹമോചിത); 1 മകൻ
മക്കൾഡോണൾഡ് ക്രെയ്ൻ[1]

ഒരു അമേരിക്കൻ നടിയായിരുന്നു ആലിസ് ബ്രേഡി, (ജനനം, മേരി റോസ് ബ്രേഡി, ജീവിതകാലം :നവംബർ 2, 1892 മുതൽ ഒക്ടോബർ 28, 1939 വരെ). നിശ്ശബ്ദ ചലച്ചിത്രങ്ങളുടെ കാലഘട്ടത്തിൽ അഭിനയം ആരംഭിച്ച ആലിസ് ബ്രാഡി, തൻറെ അഭിനയജീവിതം ശബ്ദചിത്രങ്ങളുടെ കാലത്തേയ്ക്കും വ്യാപിപ്പിച്ചിരുന്നു. 1939 ൽ കാൻസർ രോഗത്തെത്തുടർന്നു മരണമടയുന്നതിന് ആറുമാസം മുമ്പുവരെ അവർ കർമ്മരംഗത്തുണ്ടായിരുന്നു. അവരുടെ പ്രധാനപ്പെട്ടെ ചിത്രങ്ങളിൽ കരോൾ ലൊംബാർഡിൻറെ കഥാപാത്രത്തിൻറെ ചിത്തഭ്രമമുള്ള മാതാവായി അഭിനയിച്ച ചിത്രമായ "മൈ മാൻ ഗോഡ്ഫ്രെ" (1936), അവർക്ക് മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡു ലഭിച്ച 'ഇൻ ദി ഓൾഡ് ചിക്കാഗോ' (1937) എന്നിവ ഉൾപ്പെടുന്നു.

ജീവിതരേഖ[തിരുത്തുക]

മേരി റോസ് ബ്രേഡി ന്യൂയോർക്ക് നഗരത്തിലാണു ജനിച്ചത്. പിതാവ്, വില്യം എ. ബ്രേഡി ഒരു പ്രധാന നാടകനിർമ്മാതാവ് ആയിരുന്നു.[2] അവരുടെ മാതാവ് റോസ് മേരി റെനെ 1896ൽ അന്തരിച്ചു.

സ്വകാര്യജീവിതം[തിരുത്തുക]

ആലിസ് ബ്രേഡി ഒരു അഭിനേതാവായിരുന്ന ജയിംസ് ക്രെയിനെ വിവാഹം കഴിക്കുകയും ഈ ബന്ധം 1919 മുതൽ 1922 വരെ അവരുടെ വിവാഹമോചനംവരെ മാത്രം നിലനിൽക്കുകയും ചെയ്തു. ഹിസ് ബ്രൈഡൽ നൈറ്റ് (1919), സിന്നേർസ് (1920), എ ഡാർക്ക ലാൻറേൺ (1920) എന്നിങ്ങനെ മൂന്ന് നിശ്ശബ്ദ സിനിമകളിൽ അവർ ഒരുമിച്ച് അഭിനയിച്ചിരുന്നു. ദമ്പതിമാർക്ക് ഡൊണാൾഡ് എന്ന പേരിൽ ഒരു പുത്രൻ ഉണ്ടായിരുന്നു.

അവലംബം[തിരുത്തുക]

  1. http://archives.chicagotribune.com/1939/10/30/page/20/article/alice-brady-47-star-of-screen-and-stage-dies
  2. William A. Brady at the Internet Broadway Database

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആലിസ്_ബ്രേഡി&oldid=3084703" എന്ന താളിൽനിന്ന് ശേഖരിച്ചത്