ഡയാനെ വീസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dianne Wiest എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡയാനെ വീസ്റ്റ്
ഡയാനെ വീസ്റ്റ് 2009 ൽ.
ജനനം
ഡയാനെ എവ്‌ലിൻ വീസ്റ്റ്

(1948-03-28) മാർച്ച് 28, 1948  (75 വയസ്സ്)
കലാലയംമേരിലാൻഡ് യൂണിവേഴ്സിറ്റി
തൊഴിൽനടി
സജീവ കാലം1970–ഇതുവരെ
കുട്ടികൾ2
പുരസ്കാരങ്ങൾFull list

ഡയാനെ എവ്‌ലിൻ വീസ്റ്റ് [1] (/wst/;[2] ജനനം മാർച്ച് 28, 1948)[3][4][5][6] ഒരു അമേരിക്കൻ നടിയാണ്. 1986-ലെ ഹന്ന ആൻഡ് ഹെർ സിസ്റ്റേഴ്‌സ്, 1994-ലെ ബുള്ളറ്റ്‌സ് ഓവർ ബ്രോഡ്‌വേ എന്നീ ചിത്രങ്ങളിലെ വേഷങ്ങൾക്ക് മികച്ച സഹനടിക്കുള്ള രണ്ട് അക്കാദമി അവാർഡുകളും (ഇവ രണ്ടും സംവിധാനം ചെയ്തത് വുഡി അലെൻ ആണ്), ബുള്ളറ്റ് ഓവർ ബ്രോഡ്‌വേയ്‌ക്ക് ഒരു ഗോൾഡൻ ഗ്ലോബ് പുരസ്കാരവും അവർ നേടിയിട്ടുണ്ട്. കൂടാതെ റോഡ് ടു അവോൺലിയ എന്ന നാടകീയ പരമ്പരയിലെ മികച്ച അതിഥി താരത്തിനുള്ള 1997-ലെ പ്രൈം ടൈം എമ്മി അവാർഡ്, ഇൻ ട്രീറ്റ്‌മെന്റ് എന്ന ഒരു നാടകീയ പരമ്പരയിലെ മികച്ച സഹനടിക്കുള്ള 2008-ലെ പ്രൈംടൈം എമ്മി അവാർഡ് എന്നിവയും അവർ നേടി. 1989-ലെ പേരന്റ്ഹുഡ് എന്ന ചിത്രത്തിലെ വേഷം അക്കാദമി അവാർഡിന് അവരെ നാമനിർദ്ദേശം ചെയ്തു.

വീസ്റ്റിന്റെ മറ്റു സിനിമകളിൽ ഫൂട്ട്‌ലൂസ് (1984) വുഡി അലെന്റെ ദി പർപ്പിൾ റോസ് ഓഫ് കെയ്‌റോ (1985), റേഡിയോ ഡേയ്സ് (1987), സെപ്റ്റംബർ (1987); ദി ലോസ്റ്റ് ബോയ്സ് (1987), ബ്രൈറ്റ് ലൈറ്റ്സ്, ബിഗ് സിറ്റി (1988), എഡ്വേർഡ് സിസർഹാൻഡ്സ് (1990), ലിറ്റിൽ മാൻ ടേറ്റ് (1991), ദി ബേർഡ്കേജ് (1996), പ്രാക്ടിക്കൽ മാജിക് (1998), ഡാൻ ഇൻ റിയൽ ലൈഫ് (2007), സിനെക്ഡോഷ് , ന്യൂയോർക്ക് (2008), റാബിറ്റ് ഹോൾ (2010), സിസ്റ്റേഴ്സ് (2015), ലെറ്റ് ദെം ഓൾ ടോക്ക് (2020), ഐ കെയർ എ ലോട്ട് (2020) എന്നിവ ഉൾപ്പെടുന്നു;

അവലംബം[തിരുത്തുക]

  1. "Deaths: Wiest, Dr. Bernard". The Advocate (Louisiana). NewsBank. 3 May 1986. Retrieved 2013-12-29.
  2. Dianne Wiest winning Best Supporting Actress for "Hannah and Her Sisters" യൂട്യൂബിൽ, presenters' announcing her win at the 1987 awards confirm pronunciation, accessed August 20, 2014
  3. "DIANNE WIEST TRYING TO AVOID YET ANOTHER ROLE TRAP". Chicago Tribune. December 28, 1990. Retrieved March 3, 2021.
  4. "Oscar Winner Dianne Wiest: I'm Struggling to Pay My Rent". The Hollywood Reporter. January 25, 2015. Retrieved March 3, 2021.
  5. "Dianne Wiest". Rotten Tomatoes. Retrieved March 3, 2021.
  6. "Dianne Wiest - Turner Classic Movies".
"https://ml.wikipedia.org/w/index.php?title=ഡയാനെ_വീസ്റ്റ്&oldid=3940911" എന്ന താളിൽനിന്ന് ശേഖരിച്ചത്