ഷെർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷെർ
Cher with black curly hair, wearing a white dress
Publicity photo of Cher, c. 1970s
ജനനം
Cherilyn Sarkisian

(1946-05-20) മേയ് 20, 1946  (76 വയസ്സ്)
തൊഴിൽ
  • Singer
  • actress
  • author
  • businesswoman
  • comedian
  • dancer
  • director
  • fashion designer
  • film producer
  • model
  • philanthropist
  • record producer
  • songwriter
  • television host
സജീവ കാലം1963–present
കുട്ടികൾ
മാതാപിതാക്ക(ൾ)
പുരസ്കാരങ്ങൾFull list
Musical career
വിഭാഗങ്ങൾ
ഉപകരണ(ങ്ങൾ)Vocals
ലേബലുകൾ

ഒരു അമേരിക്കൻ ഗായികയും അഭിനേത്രിയുമാണ് ഷെർ (/ˈʃɛər//ˈʃɛər/; ജനനം; മെയ് 20, 1946) പോപ് ദേവത എന്നു വിശേഷിക്കപ്പെടുന്ന ഷെർ അരനൂറ്റാണ്ടിലേറെയായി പുരുഷ കേന്ദ്രീകൃത സംഗീത രംഗംത്ത് ആ മേധാവിത്വം തകർത്ത ഒരു സാന്നിധ്യമാണ്.

10 കോടി ആൽബം ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുള്ള ഷെർ ഗ്രാമി പുരസ്കാരം,ഒരു എമ്മി അവാർഡ്, ഒരു അക്കാദമി അവാർഡ്, മൂന്ന് ഗോൾഡൻ ഗ്ലോബ് പുരസ്കാരം,ഒരു കാൻ ചലച്ചിത്രോത്സവം പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

ആദ്യകാലം[തിരുത്തുക]

1946 മെയ് 20 ന് കാലിഫോർണിയയിലെ എൽ സെൻട്രോയിൽ ഷെർലിൻ സർക്ക്സിയാൻ എന്ന പേരിലാണ് ഷെർ ജനിച്ചത്.[1] മയക്കുമരുന്ന്, ചൂതാട്ട പ്രശ്‌നങ്ങളുണ്ടായിരുന്ന അർമേനിയൻ-അമേരിക്കൻ ട്രക്ക് ഡ്രൈവർ ജോൺ സർക്ക്സിയാൻ അവരുടെ പിതാവും ഐറിഷ്, ഇംഗ്ലീഷ്, ജർമ്മൻ, ചെറോക്കി വംശപരമ്പര അവകാശപ്പെടുന്ന, ഇടയ്ക്കിടെയുള്ള മോഡലായും ബിറ്റ്-പാർട്ടുകളിലും‍ പ്രത്യക്ഷപ്പെട്ടിരുന്ന അഭിനേത്രി ജോർജിയ ഹോൾട്ട് (ജനനം, ജാക്കി ജീൻ ക്രൗച്ച്) അവരുടെ മാതാവുമായിരുന്നു.[2][3] ഒരു ശിശുവായിരിക്കുമ്പോൾ ഷെറിന്റെ പിതാവ് വളരെ അപൂർവമായി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.[4] ഷെറിന് ഏകദേശം പത്തുമാസം പ്രായമുള്ളപ്പോൾ മാതാപിതാക്കൾ വിവാഹമോചനം നേടി.[1] മാതാവ് പിന്നീട് നടൻ ജോൺ സൊത്താലിനെ വിവാഹം കഴിക്കുകയും ഷെറിന്റെ അർദ്ധസഹോദരിയായ ജോർഗാനെ എന്ന മറ്റൊരു പുത്രി ജനിക്കുകയും ചെയ്തു.[5]

അവലംബം[തിരുത്തുക]

  1. 1.0 1.1 Berman 2001, p. 17.
  2. "Cher Refuses To Apologize For 'Half-Breed' After Twitter War Fuelled By Trump's Diversity Coalition Appointee | ETCanada.com". Entertainment Tonight Canada.
  3. Bego 2001, p. 11: Sarkisian's profession; Berman 2001, p. 17: Sarkisian's nationality and personal problems, Crouch's profession; Cheever, Susan (May 17, 1993). "In a Broken Land". People. മൂലതാളിൽ നിന്നും December 27, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 16, 2016.: Sarkisian's nationality, Crouch's ancestry.
  4. Parish & Pitts 2003, p. 147.
  5. Berman 2001, pp. 17–18.
"https://ml.wikipedia.org/w/index.php?title=ഷെർ&oldid=3431585" എന്ന താളിൽനിന്ന് ശേഖരിച്ചത്