കേറ്റ് ഹഡ്സൺ
കേറ്റ് ഹഡ്‌സൺ | |
|---|---|
Hudson at the 2012 Venice Film Festival | |
| ജനനം | കേറ്റ് ഗാരി ഹഡ്സൺ ഏപ്രിൽ 19, 1979 വയസ്സ്) ലോസ് ആഞ്ചലസ്, കാലിഫോർണിയ, യു.എസ്. |
| തൊഴിൽ(s) | നടി, സാഹിത്യകാരി, വ്യവസായ പ്രമുഖ |
| സജീവ കാലം | 1996–ഇതുവരെ |
| ജീവിതപങ്കാളി | |
| പങ്കാളിs |
|
| കുട്ടികൾ | 3 |
| Parents | |
| ബന്ധുക്കൾ |
|
കേറ്റ് ഗാരി ഹഡ്‌സൺ (ജനനം: ഏപ്രിൽ 19, 1979)[1] ഒരു അമേരിക്കൻ നടിയും സാഹിത്യകാരിയും ഫാഷൻ ഡിസൈനറുമാണ്. ഓൾമോസ്റ്റ് ഫേമസ് (2000) എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മുഖ്യനിരയിലേയ്ക്കുവന്ന അവർക്ക് ഇതിലെ വേഷം ഒരു ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടുന്നതിനും ഒപ്പം മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ലഭിക്കുന്നതിനും അവസരമൊരുക്കി. ഹൌ ടു ലോസ് എ ഗൈ ഇൻ 10 ഡെയ്സ് (2003), റൈസിംഗ് ഹെലൻ (2004), ദി സ്കെലിറ്റൻ കീ (2005), യു, മി ആൻഡ് ഡുപ്രീ (2006), ഫൂൾസ് ഗോൾഡ് (2008), ബ്രൈഡ് വാർസ് (2009), നയൻ (2009), ഡീപ് വാട്ടർ ഹൊറൈസൺ (2016), മദേർസ് ഡേ (2016), മാർഷൽ (2017) എന്നിവ അവരുടെ മറ്റു പ്രധാന ചിത്രങ്ങളിൽ ഉൾപ്പെടുന്നു.
ആദ്യകാലം
[തിരുത്തുക]അക്കാദമി അവാർഡ് നേടിയ നടി ഗോൾഡി ഹോണിന്റെയും ഹാസ്യനടനും സംഗീതജ്ഞനുമായിരുന്ന ബിൽ ഹഡ്‌സന്റേയും മകളായ കേറ്റ് ഗാരി ഹഡ്സൺ കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിലാണ് ജനിച്ചത്.[2] 18 മാസം പ്രായമുള്ളപ്പോൾ അവളുടെ മാതാപിതാക്കൾ വിവാഹമോചനം നേടുകയും അവളും മൂത്ത സഹോദരനും പിൽക്കാലത്തു നടനുമായ ഒലിവർ ഹഡ്‌സണും കാലിഫോർണിയയിലെ സ്നോമാസ്, കൊളറാഡോ, പസഫിക് പാലിസേഡ്സ് എന്നിവിടങ്ങളിൽ മാതാവിന്റേയും അവരുടെ ദീർഘകാല കാമുകനായിരുന്ന നടൻ കുർട്ട് റസ്സലിന്റേയും സംരക്ഷണയിൽ വളർന്നു.[3] ഹഡ്‌സന്റെ വംശപരമ്പര ഇറ്റാലിയനും (അവളുടെ പിതാമഹനിൽ നിന്ന്), ഹംഗേറിയൻ ജൂതനും (അവളുടെ അമ്മൂമ്മയിൽ നിന്ന്),[4][5][6] ശേഷിക്കുന്നത് ഇംഗ്ലീഷും ചില ജർമ്മൻ കലർപ്പുകളും ചേർന്നതാണ്..[7][8] ഹഡ്‌സൺ ഒരു യഹൂദ മതവിശ്വാസിയായി;[9][10] വളരുകയും അതോടൊപ്പം മാതാവിനേപ്പോലെ ബുദ്ധമതം ആചരിക്കുകയും ചെയ്യുന്നു.[11]
സ്വകാര്യജീവിതം
[തിരുത്തുക]ബ്ലാക്ക് ക്രോസ് എന്ന ബാന്റിലെ പ്രധാന ഗായകനായ ക്രിസ് റോബിൻസണുമായിട്ടായിരുന്നു ഹഡ്‌സന്റെ വിവാഹം. 2000 ഡിസംബർ 31 ന് കൊളറാഡോയിലെ ആസ്പനിൽ വച്ചാണ് അവർ വിവാഹിതരായത്. 2004 ജനുവരിയിൽ അവർക്ക് ഒരു മകൻ ജനിച്ചു.[12] 2006 ഓഗസ്റ്റിൽ ദമ്പതികൾ വേർപിരിയൽ പ്രഖ്യാപിച്ചു.; പരിഹരിക്കാനാവാത്ത വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടി റോബിൻസൺ ആ നവംബറിൽ വിവാഹമോചനത്തിന് അപേക്ഷ നൽകി.[13] 2007 ഒക്ടോബർ 22 ന് വിവാഹമോചനം അന്തിമമായി തീർപ്പ് കൽപ്പിക്കപ്പെട്ടു.[14]
അവലംബം
[തിരുത്തുക]- ↑ "Kate Hudson Biography (1979–)". FilmReference.com. Retrieved July 12, 2010.
- ↑ "Kate Hudson Biography (1979–)". FilmReference.com. Retrieved July 12, 2010.
- ↑ "Kate Hudson finds success fun, but hard earned". China Daily. July 13, 2006. Retrieved July 12, 2006.
- ↑ Flaster, Craig (July 10, 2014). "WATCH ZACH BRAFF AND KATE HUDSON COMPETE IN 'THE JEW-OFF'". MTV. Archived from the original on 2018-05-17. Retrieved May 17, 2018.
- ↑ Merritt, Jennifer (October 27, 2015). "Kate Hudson Shares the Moment She First Met BFF Gwyneth Paltrow at the InStyle Awards". InStyle. Archived from the original on 2018-05-17. Retrieved May 17, 2018.
- ↑ Bloom, Nate (January 8, 2009). "Celebrities". J. The Jewish News of Northern California. Retrieved May 17, 2018.
- ↑ Fisher, Emily (May 14, 1975). "The Hudson Brothers Ensnarled into The Hollywood Situation'". The St. Petersburg Times. p. 2-D. Retrieved May 9, 2011.
- ↑ "Golden Child An Interview with Actress Kate Hudson". Irish Connections. Archived from the original on April 1, 2009. Retrieved June 24, 2006.
- ↑ "Attitude – Say Cheese". Attitude.themercury.news.com.au. Archived from the original on September 10, 2005. Retrieved July 12, 2010.
I was raised Jewish, but not a practising Jew. My mother is a Buddhist, which lends itself to a lot of the spirit world and opening yourself up to everything. I believe in the whole spirit world. I believe in manifestation of energy and I believe we are among something that is greater than we are.
- ↑ "Star Chat". Tribute.ca. Retrieved July 12, 2010.
First of all I'm Jewish, and The Producers and Young Frankenstein by Mel Brooks are my favorites.
- ↑ "Kate Hudson has A-Rod flirting with Buddhism". Daily News. New York. October 25, 2009. Retrieved July 29, 2013.
- ↑ "50 things you probably didn't know about Kate Hudson: Hippie at heart, best friends with Liv Tyler and considers Kurt Russell her father". BOOMSbeat. March 22, 2014. Retrieved December 31, 2016.
- ↑ "Chris Robinson seeks divorce vs. Kate Hudson". MSNBC. Associated Press. Archived from the original on February 28, 2021. Retrieved November 18, 2006.
{{cite news}}: CS1 maint: bot: original URL status unknown (link) - ↑ "50 things you probably didn't know about Kate Hudson: Hippie at heart, best friends with Liv Tyler and considers Kurt Russell her father". BOOMSbeat. March 22, 2014. Retrieved December 31, 2016.