ഉള്ളടക്കത്തിലേക്ക് പോവുക

ഗോൾഡി ഹോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗോൾഡി ഹോൺ
ഹോൺ 2008-ൽ
ജനനം
ഗോൾഡി ജീൻ ഹോൺ

(1945-11-21) നവംബർ 21, 1945 (age 79) വയസ്സ്)[1][2]
തൊഴിൽ(കൾ)
  • നടി
  • നർത്തകി
  • നിർമ്മാതാവ്
  • ഗായിക
സജീവ കാലം1966–തുടരുന്നു
ജീവിതപങ്കാളികൾ
(m. 1969; div. 1976)
(m. 1976; div. 1982)
പങ്കാളികുർട്ട് റസ്സൽ (1983–present)
കുട്ടികൾ

ഗോൾഡി ജീൻ ഹോൺ (ജനനം: നവംബർ 21, 1945) ഒരു അമേരിക്കൻ നടിയും നർത്തകിയും നിർമ്മാതാവും ഗായികയുമാണ്.[2] ആദ്യകാലത്ത് സിനിമയിലും ടെലിവിഷനിലും ലഘുവായ ഹാസ്യ വേഷങ്ങൾ അവതരിപ്പിച്ചുകൊണ്ടാണ് അവർ താരപദവിയും അംഗീകാരവും നേടിയത്. ആറ് പതിറ്റാണ്ട് നീണ്ട തന്റെ കരിയറിൽ, അക്കാദമി അവാർഡ്, ഗോൾഡൻ ഗ്ലോബ് പുരസ്കാരം, ബാഫ്റ്റ അവാർഡ്, രണ്ട് പ്രൈംടൈം എമ്മി അവാർഡുകൾ എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അവർക്ക് ലഭിച്ചിട്ടുണ്ട്.

1968 ൽ ദി വൺ ആൻഡ് ഒൺലി, ജെനുവിൻ, ഒറിജിനൽ ഫാമിലി ബാൻഡ് എന്ന പാശ്ചാത്യ ഹാസ്യ ചിത്രത്തിലൂടെയാണ് അവർ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് 1969 ൽ കാക്റ്റസ് ഫ്ലവർ എന്ന ചിത്രത്തിലെ ഹാസ്യ വേഷത്തിന് മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡും മികച്ച സഹനടിക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരവും ലഭിച്ചു. 1980-ൽ പുറത്തിറങ്ങിയ പ്രൈവറ്റ് ബെഞ്ചമിൻ എന്ന ഹാസ്യാത്മ ചിത്രത്തിൽ പട്ടാളത്തിൽ ചേരുന്ന ഒരു വനിതയെ അവതരിപ്പിച്ചുകൊണ്ട് മികച്ച നടിക്കുള്ള അക്കാദമി അവാർഡിന് അവർ നാമനിർദ്ദേശം ചെയ്യപ്പെട്ടു.

ദെയർ ഈസ് എ ഗേൾ ഇൻ മൈ സൂപ്പ് (1970), ബട്ടർഫ്ലൈസ് ആർ ഫ്രീ (1972), ദി ഷുഗർലാൻഡ് എക്സ്പ്രസ് (1974), ഷാംപൂ (1975), ഫൗൾ പ്ലേ (1978), സീംസ് ലൈക്ക് ഓൾഡ് ടൈംസ് (1980) തുടങ്ങിയ ഹാസ്യ ചിത്രങ്ങളിലും ഹോൺ അഭിനയിച്ചിട്ടുണ്ട്. പിന്നീട് ഓവർബോർഡ് (1987), ബേർഡ് ഓൺ എ വയർ (1990), ഡെത്ത് ബികംസ് ഹെർ (1992), ഹൗസ്‌സിറ്റർ (1992), ദി ഫസ്റ്റ് വൈവ്‌സ് ക്ലബ് (1996), ദി ഔട്ട്-ഓഫ്-ടൗണേഴ്‌സ് (1999), ദി ബാംഗർ സിസ്റ്റേഴ്‌സ് (2002) എന്നീ ചിത്രങ്ങളിലും അവർ അഭിനയിച്ചു. ഒരു ഇടവേളയ്ക്കു ശേഷം സ്നാച്ച്ഡ് (2017), ദി ക്രിസ്മസ് ക്രോണിക്കിൾസ് (2018), ദി ക്രിസ്മസ് ക്രോണിക്കിൾസ് 2 (2020) എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെയാണ് ഹോൺ സിനിമയിലേക്ക് തിരിച്ചുവന്നത്.

അഭിനേതാക്കളായ ഒലിവർ ഹഡ്‌സൺ, കേറ്റ് ഹഡ്‌സൺ, വ്യാറ്റ് റസ്സൽ എന്നിവരുടെ അമ്മയായ ഹോണിന് നിലവിൽ 1983 മുതൽ കുർട്ട് റസ്സലുമായി അടുത്ത ബന്ധമുണ്ട്. 2003-ൽ അവർ നിരാലംബരായ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനുള്ള 'ദ ഹോൺ ഫൗണ്ടേഷൻ' സ്ഥാപിച്ചു.

അവലംബം

[തിരുത്തുക]
  1. Heggeness, Greta "Kate Hudson Celebrates Mom Goldie Hawn’s Birthday with a Never-Before-Seen Pic of Baby Rani" PureWow, November 22, 2019
  2. 2.0 2.1 "Goldie Hawn Biography: Actress (1945–)". Biography.com (FYI / A&E Networks). Archived from the original on December 24, 2015. Retrieved February 8, 2016.
"https://ml.wikipedia.org/w/index.php?title=ഗോൾഡി_ഹോൺ&oldid=4560288" എന്ന താളിൽനിന്ന് ശേഖരിച്ചത്