Jump to content

കേറ്റ് ഹഡ്‌സൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേറ്റ് ഹഡ്‌സൺ
Hudson at the 2012 Venice Film Festival
ജനനം
കേറ്റ് ഗാരി ഹഡ്സൺ

(1979-04-19) ഏപ്രിൽ 19, 1979  (45 വയസ്സ്)
തൊഴിൽനടി, സാഹിത്യകാരി, വ്യവസായ പ്രമുഖ
സജീവ കാലം1996–ഇതുവരെ
ജീവിതപങ്കാളി(കൾ)
(m. 2000; div. 2007)
പങ്കാളി(കൾ)
കുട്ടികൾ3
മാതാപിതാക്ക(ൾ)
ബന്ധുക്കൾ

കേറ്റ് ഗാരി ഹഡ്‌സൺ (ജനനം: ഏപ്രിൽ 19, 1979)[1] ഒരു അമേരിക്കൻ നടിയും സാഹിത്യകാരിയും ഫാഷൻ ഡിസൈനറുമാണ്. ഓൾമോസ്റ്റ് ഫേമസ് (2000) എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മുഖ്യനിരയിലേയ്ക്കുവന്ന അവർക്ക് ഇതിലെ വേഷം ഒരു ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടുന്നതിനും ഒപ്പം മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ലഭിക്കുന്നതിനും അവസരമൊരുക്കി. ഹൌ ടു ലോസ് എ ഗൈ ഇൻ 10 ഡെയ്സ് (2003), റൈസിംഗ് ഹെലൻ (2004), ദി സ്കെലിറ്റൻ കീ (2005), യു, മി ആൻഡ് ഡുപ്രീ (2006), ഫൂൾസ് ഗോൾഡ് (2008), ബ്രൈഡ് വാർസ് (2009), നയൻ (2009), ഡീപ് വാട്ടർ ഹൊറൈസൺ (2016), മദേർസ് ഡേ (2016), മാർഷൽ (2017) എന്നിവ അവരുടെ മറ്റു പ്രധാന ചിത്രങ്ങളിൽ ഉൾപ്പെടുന്നു.

ആദ്യകാലം

[തിരുത്തുക]

അക്കാദമി അവാർഡ് നേടിയ നടി ഗോൾഡി ഹോണിന്റെയും ഹാസ്യനടനും സംഗീതജ്ഞനുമായിരുന്ന ബിൽ ഹഡ്‌സന്റേയും മകളായ കേറ്റ് ഗാരി ഹഡ്സൺ കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിലാണ് ജനിച്ചത്.[2] 18 മാസം പ്രായമുള്ളപ്പോൾ അവളുടെ മാതാപിതാക്കൾ വിവാഹമോചനം നേടുകയും അവളും മൂത്ത സഹോദരനും പിൽക്കാലത്തു നടനുമായ ഒലിവർ ഹഡ്‌സണും കാലിഫോർണിയയിലെ സ്നോമാസ്, കൊളറാഡോ, പസഫിക് പാലിസേഡ്സ് എന്നിവിടങ്ങളിൽ മാതാവിന്റേയും അവരുടെ ദീർഘകാല കാമുകനായിരുന്ന നടൻ കുർട്ട് റസ്സലിന്റേയും സംരക്ഷണയിൽ വളർന്നു.[3] ഹഡ്‌സന്റെ വംശപരമ്പര ഇറ്റാലിയനും (അവളുടെ പിതാമഹനിൽ നിന്ന്), ഹംഗേറിയൻ ജൂതനും (അവളുടെ അമ്മൂമ്മയിൽ നിന്ന്),[4][5][6] ശേഷിക്കുന്നത് ഇംഗ്ലീഷും ചില ജർമ്മൻ കലർപ്പുകളും ചേർന്നതാണ്..[7][8] ഹഡ്‌സൺ ഒരു യഹൂദ മതവിശ്വാസിയായി;[9][10] വളരുകയും അതോടൊപ്പം മാതാവിനേപ്പോലെ ബുദ്ധമതം ആചരിക്കുകയും ചെയ്യുന്നു.[11]

അവലംബം

[തിരുത്തുക]
  1. "Kate Hudson Biography (1979–)". FilmReference.com. Retrieved July 12, 2010.
  2. "Kate Hudson Biography (1979–)". FilmReference.com. Retrieved July 12, 2010.
  3. "Kate Hudson finds success fun, but hard earned". China Daily. July 13, 2006. Retrieved July 12, 2006.
  4. Flaster, Craig (July 10, 2014). "WATCH ZACH BRAFF AND KATE HUDSON COMPETE IN 'THE JEW-OFF'". MTV. Archived from the original on 2018-05-17. Retrieved May 17, 2018.
  5. Merritt, Jennifer (October 27, 2015). "Kate Hudson Shares the Moment She First Met BFF Gwyneth Paltrow at the InStyle Awards". InStyle. Archived from the original on 2018-05-17. Retrieved May 17, 2018.
  6. Bloom, Nate (January 8, 2009). "Celebrities". J. The Jewish News of Northern California. Retrieved May 17, 2018.
  7. Fisher, Emily (May 14, 1975). "The Hudson Brothers Ensnarled into The Hollywood Situation'". The St. Petersburg Times. p. 2-D. Retrieved May 9, 2011.
  8. "Golden Child An Interview with Actress Kate Hudson". Irish Connections. Archived from the original on April 1, 2009. Retrieved June 24, 2006.
  9. "Attitude – Say Cheese". Attitude.themercury.news.com.au. Archived from the original on September 10, 2005. Retrieved July 12, 2010. I was raised Jewish, but not a practising Jew. My mother is a Buddhist, which lends itself to a lot of the spirit world and opening yourself up to everything. I believe in the whole spirit world. I believe in manifestation of energy and I believe we are among something that is greater than we are.
  10. "Star Chat". Tribute.ca. Retrieved July 12, 2010. First of all I'm Jewish, and The Producers and Young Frankenstein by Mel Brooks are my favorites.
  11. "Kate Hudson has A-Rod flirting with Buddhism". Daily News. New York. October 25, 2009. Retrieved July 29, 2013.
"https://ml.wikipedia.org/w/index.php?title=കേറ്റ്_ഹഡ്‌സൺ&oldid=4096268" എന്ന താളിൽനിന്ന് ശേഖരിച്ചത്