റെനേയ് സെൽവെഗർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റെനീ സെൽവെഗർ
Renée Zellweger (Berlin Film Festival 2009).jpg
ജനനം
Renée Kathleen Zellweger[1][2]

(1969-04-25) ഏപ്രിൽ 25, 1969  (53 വയസ്സ്)
വിദ്യാഭ്യാസംയൂണിവേഴ്സിറ്റി ഓഫ് ടെക്സസ്, ഓസ്റ്റിൻ
തൊഴിൽ
 • നടി
 • നിർമ്മാതാവ്
സജീവ കാലം1992–ഇതുവരെ
ജീവിതപങ്കാളി(കൾ)
(m. 2005; annul. 2006)
പങ്കാളി(കൾ)ജിം കാരി (1999–2000)
ബ്രാഡ്ലി കൂപ്പർ (2009–2011)
ഡോയ്ൽ ബ്രംഹാൾ (2012–2019)
പുരസ്കാരങ്ങൾFull list

റെനീ കാത്ലീൻ സെൽവെഗർ (ജനനം: 1969 ഏപ്രിൽ 25) ഒരു അമേരിക്കൻ അഭിനേത്രിയും നിർമ്മാതാവുമാണ്. അവർക്ക് നിരൂപക പ്രശംസയോടൊപ്പം ഒരു അക്കാദമി പുരസ്കാരം, BAFTA അവാർഡ്, മൂന്നു ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ, മൂന്ന് സ്ക്രീൻ ഗിൽഡ് അവാർഡുകൾ എന്നിവയുൾപ്പെടെ മറ്റു നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഹാസ്റ്റി പുഡ്ഡിംഗിൻറെ (ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ഒരു തീയേറ്റർ വിദ്യാർത്ഥി സമൂഹം) 2009 വുമൺ ഓഫ് ദി ഇയറായി[3] തെരഞ്ഞെടുക്കപ്പെട്ട റെനീ സെൽവെഗർ, 2007 ൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റിയ ഹോളിവുഡ് നടിമാരിൽ ഒരാളായി മാറുകയും ചെയ്തു.

സെൽവെഗറുടെ ആദ്യത്തെ പ്രധാന വേഷമായി പരിഗണിക്കപ്പെടുന്നത്, തുടർ ചിത്രമായ ടെക്സസ് ചെയിൻസോ മാസകർ: ദ നെക്വേനർ ജെനറേഷൻ (1994) എന്ന ചിത്രത്തിലേതാണ്. ഇതിനുശേഷം 1995 ൽ എമ്പയർ റെക്കോഡ്സ് (1995) എന്ന ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിച്ച് നിരൂപക പ്രശംസ നേടി. ഹാസ്യ-നാടകീയ സ്പോർട്സ് സിനിമയായ ജെറി മഗ്യൂയർ (1996), ഹാസ്യ സിനിമയായ നർസ് ബെറ്റി (2000) എന്നീ ചിത്രങ്ങളിലെ റെനീ സെൽവെഗറുടെ വേഷം വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. നർസ് ബെറ്റിയിലെ പ്രകടനത്തിന് ഒരു മ്യൂസിക്കൽ അല്ലെങ്കിൽ കോമഡി ചിത്രത്തിലെ ഏറ്റവും മികച്ച നടിക്കുള്ള ആദ്യ ഗോൾഡൻ ഗ്ലോബ് പുരസ്കാരം അവരെ തേടിയെത്തി. അതിനെത്തുടർന്ന് റൊമാൻറിക് കോമഡിയായ ബ്രിഡ്ജറ്റ് ജോൺസ് ഡയറി (2001) എന്ന ചിത്രത്തിൽ അഭിനയിക്കുകയും അക്കാദമി അവാർഡ് നോമിനേഷനോടൊപ്പം, മികച്ച നായിക നടിക്കുള്ള BAFTA അവാർ‌ഡും ലഭിക്കുകയുണ്ടായി. ഒരു മ്യൂസിക്കൽ ആയ ചിക്കാഗോ (2002) എന്ന ചിത്രത്തിലെ അവരുടെ വേഷം മികച്ച നടിക്കുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശത്തിനും കൂടാതെ ഒരു ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടുന്നതിനും സഹായകമായി.

2003-ൽ പുറത്തിറങ്ങിയ കോൾഡ് മൗണ്ടൻ എന്ന ഇതിഹാസ യുദ്ധ ചിത്രത്തിലെ അഭിനയത്തിന് അക്കാദമി അവാർഡ്, BAFTA പുരസ്കാരം, ഗോൾഡൻ ഗ്ലോബ് പുരസ്കാരം, മികച്ച സഹനടിക്കുള്ള സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡ് എന്നിവ അവർ കരസ്ഥമാക്കിയിരുന്നു. ബോക്സ് ഓഫീസിൽ കളക്ഷൻ റിക്കാർഡുകൾ ഭേദിച്ച ഈ ചിത്രം, ലോകത്താകമാനായി ബജറ്റിനേക്കാൾ ഇരട്ടിയിലധികം സമ്പാദിക്കുന്ന ഒരു സ്ലീപ്പർ ഹിറ്റായി (ചെറിയ പ്രചരണങ്ങളോടെ ക്രമേണയുള്ള വിജയം) മാറിയിരുന്നു. പിന്നീട് തുടർചിത്രമായ ബ്രിഡ്ജെറ്റ് ജോൺസ്: ദി എഡ്ജ് ഓഫ് റിലേഷൻ (2004) എന്ന ചിത്രത്തിലെ കഥാപാത്രമായി വിണ്ടും പ്രത്യക്ഷപ്പെട്ടശേഷം 2005 ൽ സിൻഡ്രല്ല മാൻ, 2006 ൽ ജീവചരിത്രസംബന്ധിയായ മിസ് പോട്ടർ എന്ന ചിത്രത്തിൽ ഗ്രന്ഥകാരി ബിയാട്രിക്സ് പോട്ടറേയും അവതരിപ്പിച്ചു.[4]

അപ്പലൂസ (2008), മൈ വൺ ആൻഡ് ഒൺളി (2009), കേസ് 39 (2009), മൈ ഓൺ ലവ് സോംഗ് (2010) എന്നിവ പോലെയുള്ള പരിമിത റിലീസ് ചിത്രങ്ങളിൽ ഒട്ടനവധി വേഷങ്ങൾ അവതരിപ്പിക്കുകയും ഇവയ്ക്കു ശേഷം അഭിനയജീവിതത്തിൽ 6 വർഷത്തെ ഇടവേളയുണ്ടാകുകയും ചെയ്തു. ബ്രിഡ്ജറ്റ് ജോൺസസ് ബേബി (2016) എന്ന മൂന്നാമത്തെ ബ്രിഡ്ജിറ്റ് ജോൺസ് ചിത്രത്തിലൂടെ സെൽവെഗർ സ്ക്രീനിൽ തിരിച്ചെത്തിയിരുന്നു.

2019 ൽ സെൽ‌വെഗർ നെറ്റ്ഫ്ലിക്സ് ആന്തോളജി പരമ്പരയായ വാട്ട്/ഇഫിൽ അഭിനയിക്കുകയും ജൂഡി എന്ന ജീവചരിത്രസംബന്ധിയായ സിനിമയിലെ ജൂഡി ഗാർലാൻഡിനെ അവതരിപ്പിച്ചതിന്റപേരിൽ നിരൂപക പ്രശംസ നേടുകയും മികച്ച നടിക്കുള്ള അക്കാദമി അവാർഡ് കരസ്ഥമാക്കുകയും ചെയ്തു.

ആദ്യകാലജീവിതം[തിരുത്തുക]

1969 ഏപ്രിൽ 25 ന് ടെക്സസിലെ കാറ്റിയിലാണ് റെനീ സെൽവെഗർ ജനിച്ചത്.[5][6] പിതാവ് എമിൽ എറിക് സെൽവെഗർ, സ്വിറ്റ്സർലൻഡിലെ സെൻറ് ഗാല്ലെനിലെ ഔ സ്വദേശിയും അപ്പെൻസെൽ കുടുംബത്തിലെ[7] ഉന്നതനും, എണ്ണ ശുദ്ധീകരണ വ്യവസായത്തിൽ ശ്രദ്ധ കേന്ദീകരിച്ചിരിക്കുന്ന ഒരു മെക്കാനിക്കൽ, ഇലക്ട്രിക്കൽ എഞ്ചിനിയറുമായിരുന്നു.[8] അവരുടെ മാതാവ് ക്ജെൽഫ്രീഡ് ഐറീൻ (മുമ്പ്, ആൻഡ്രീസ്സൻ),[9] സാമി ജനതയുമായി നേരിയ വേരുകളുള്ള നോർവീജിയക്കാരിയുമായിരുന്നു.

വാഡ്‌സെയ്ക്ക് സമീപമുള്ള എക്കറിയിലും[10] കിർകീനീസിലുമായി വളർന്ന ക്ജെൽഫ്രീഡ് ടെക്സസിൽ താമസമാക്കിയ ഒരു നോർവീജിയൻ കുടുംബത്തിന്റെ ഗൃഹാദ്ധ്യാപിക ജോലി ചെയ്യുന്നതിനായി അമേരിക്കയിലേക്ക് പോയ ഒരു നഴ്‌സും സൂതികർമ്മിണിയും കൂടിയായിരുന്നു.[11][12][13] തന്റെ മതപശ്ചാത്തലത്തെ പരാമർശിച്ചുകൊണ്ട് സെൽ‌വെഗർ സ്വയം വിശേഷിപ്പിച്ചത് "അലസരായ കത്തോലിക്കരുടെയും എപ്പിസ്കോപ്പാൽമാരുടെയും" കുടുംബത്തിൽ താൻ വളർന്നുവെന്നാണ്.[14]

സെൽവെഗർ കാറ്റി ഹൈസ്കൂളിൽ ചേരുകയും അവിടെ ഒരു ചിയർ ലീഡർ, ജിംനാസ്റ്റ്, സ്പീച്ച് ടീം അംഗം,[15] നാടക ക്ലബ് അംഗം എന്നീ നിലകളിൽ ശോഭിക്കുകയും ചെയ്തു. സോക്കർ, ബാസ്കറ്റ് ബോൾ, ബേസ്ബോൾ, ഫുട്ബോൾ എന്നിവയിലും അവർ പങ്കെടുത്തു.[16] 1986 ൽ, ഹ്യൂസ്റ്റൺ പോസ്റ്റ് ഹൈസ്കൂൾ നാച്ചുറൽ സയൻസ് ഉപന്യാസ മത്സരത്തിൽ സെൽവെഗറുടെ "ദി കരങ്കാവാസ് ആന്റ് ദെയർ റൂട്ട്സ്" എന്ന അക്കാദമിക് പ്രബന്ധം മൂന്നാം സ്ഥാനം നേടി.[17] ഹൈസ്കൂളിനു ശേഷം ഓസ്റ്റിനിലെ ടെക്സസ് യൂണിവേഴ്സിറ്റിയിൽ ചേരുകയും അവിടെനിന്ന് 1991 ൽ ഇംഗ്ലീഷിൽ ബി.എ. ബിരുദം നേടുകയും ചെയ്തു.[18] യൂണിവേഴ്സിറ്റിയിൽ ആയിരുന്നപ്പോൾ, സെൽ‌വെഗർ ഒരു നാടക കോഴ്‌സ് തിരഞ്ഞെടുക്കുകയും അത് അഭിനയത്തോടുള്ള അവരുടെ താൽപര്യം വർദ്ധിപ്പിക്കുകയും ചെയ്തു.[19]

കരിയർ[തിരുത്തുക]

1992-1995: കരിയർ ആരംഭം[തിരുത്തുക]

ടെക്സസിൽ ആയിരിക്കുമ്പോൾ തന്നെ സെൽവെഗർ നിരവധി സ്വതന്ത്രവും ബഡ്ജറ്റ് കുറഞ്ഞതുമായ സിനിമകളിലും പ്രത്യക്ഷപ്പെട്ടു. അതിലൊന്ന് എ ടേസ്റ്റ് ഫോർ കില്ലിംഗും (1992), [20] തുടർന്ന് എബിസി മിനി പരമ്പരയായ മർഡർ ഇൻ ദ ഹാർട്ട് ലാൻഡിലെ (1993) ഒരു വേഷവുമായിരുന്നു. [20]1994-ൽ ബെൻ സ്റ്റില്ലർ[21] ആദ്യമായി സംവിധാനം ചെയ്ത റിയാലിറ്റി ബൈറ്റ്സ്[22] എന്ന ചിത്രത്തിലും ജോൺ ജി. അവിൽഡ്‌സെൻ സംവിധാനം ചെയ്ത 8 സെക്കൻഡ്സ് എന്ന ജീവചരിത്ര സിനിമയിലും [23]അഭിനയിച്ചു. ഒരു സിനിമയിലെ അവളുടെ പ്രധാന പ്രധാന വേഷം, 1994-ൽ പുറത്തിറങ്ങിയ ടെക്സാസ് ചെയിൻസോ മസാക്ർ; ദ നെക്സ്റ്റ് ജനറേഷൻ എന്ന ഹൊറർ സിനിമയിലായിരുന്നു. മാത്യു മക്കോനാഗിക്കൊപ്പം, ഒരു കൗമാരക്കാരിയായി അഭിനയിച്ച ഈ ചിത്രത്തിൽ ഒരു വാഹനാപകടത്തിൽ അകപ്പെടുന്ന മൂന്ന് സുഹൃത്തുക്കളുമായി ലെതർഫേസ് നയിക്കുന്ന കൊലപാതക വ്യഗ്രതയുള്ള കുടുംബത്തെ കണ്ടുമുട്ടുന്നതിലേക്ക് നയിക്കുന്നു.[11] സിനിമ ശ്രദ്ധിക്കപ്പെടാതെ പോയപ്പോൾ,[24] വെറൈറ്റി മാസികയുടെ ജോ ലേഡൺ സെൽവെഗറിനെ പ്രശംസിക്കുകയും ജേമി ലീ കർട്ടിസിനു ശേഷമുള്ള ഏറ്റവും ഘോരയായ 'സ്ക്രീം ക്യൂൻ' എന്ന് വിശേഷിപ്പിച്ചു.[25]

അടുത്ത ചിത്രമായ ലവ് ആന്റ് എ.45 (1994) എന്ന ക്രൈം കോമഡി ചിത്രത്തിൽ സെൽ‌വെഗർ കാമുകനോടൊപ്പം കവർച്ച ആസൂത്രണം ചെയ്യുന്ന ഒരു സ്ത്രീയായി അഭിനയിച്ചു. ചിത്രത്തിന് തിയേറ്ററുകളിൽ പരിമിതമായ റിലീസ് മാത്രമേ ലഭിച്ചുള്ളൂവെങ്കിലും, ഓസ്റ്റിൻ ക്രോണിക്കിളിലെ മാർക്ക് സാവ്‌ലോവ് ചിത്രത്തിലെ പ്രധാന അഭിനേതാക്കളെ അഭിനന്ദിക്കുകയും “എല്ലാവരും തങ്ങളുടെ വേഷങ്ങളിൽ മികച്ചവരാണ്” എന്ന് പറയുകയും ചെയ്തു.

സ്വകാര്യ ജീവിതം[തിരുത്തുക]

ബന്ധങ്ങൾ[തിരുത്തുക]

1999 മുതൽ 2000 വരെയുള്ള​കാലത്ത് സെൽവെഗർ ജിം കാരിയുമായി വിവാഹനിശ്ചയം നടത്തി.[26] 2003 ൽ സംഗീതജ്ഞൻ ജാക്ക് വൈറ്റുമായി അവർക്ക് ഒരു ഹ്രസ്വ ബന്ധമുണ്ടായിരുന്നു.[27] 2005 മെയ് മാസത്തിൽ സെൽ‌വെഗർ ഗായകൻ കെന്നി ചെസ്‌നിയെ വിവാഹം കഴിച്ചു.[28] നാലുമാസത്തിനുശേഷം ദമ്പതികൾ വിവാഹബന്ധം റദ്ദാക്കി.[29]

അഭിനയരംഗം[തിരുത്തുക]

സിനിമ
വർഷം പേര് വേഷം കുറിപ്പുകൾ
1993 ഡേസ്ഡ് ആൻറ് കൺഫ്യൂസ്ഡ് നീല പിക്കപ്പ് ട്രക്കിലെ പെൺകുട്ടി Uncredited
മൈ ബോയ് ഫ്രണ്ട്സ് ബാക്ക് സീനുകൾ കട്ട് ചെയ്യപ്പെട്ടു.
1994 റിയാലിറ്റി ബൈറ്റ്സ്് ടാമി
ഷേക്ക്, റാറ്റിൽ ആന്റ് റോക്ക്! (1994 film) സുസൈൻ
8 സെക്കന്റ്സ് പ്രെസ്കോട്ട് ബക്ക്ൾ ബണ്ണി Cameo
ലവ് ആൻ എ .45 Starlene Cheatham
ടെക്സാസ് ചെയ്ൻസോ മസാക്ർ : ദ നെക്സ്റ്റ് ജനറേഷൻ ജെന്നി
1995 എമ്പയർ റെക്കാർഡ്സ് ജിന
ദ ലോ ലൈഫ് കവി
1996 ദ ഹോൾ വൈഡ് വേൾഡ് നോവലൈൻ പ്രൈസ്
ജെറി മാഗ്വർ ഡൊറോത്തി ബോയ്ഡ്
1997 ഡെസീവർ എലിസബെത്
1998 എ പ്രൈസ് എബവ് റൂബീസ് സോണിയ ഹൊറോവിറ്റ്സ്
വൺ ട്രൂ തിംഗ് എല്ലെൻ ഗൾഡൻ
1999 ദ ബാച്ചിലർ ആൻ ആർഡൻ
2000 മി, മൈസെൽഫ് & ഐറിൻ ഐറിൻ പി. വാട്ടർസ്
നഴ്സ് ബെറ്റി ബെറ്റഇ സിസ്മോർ
2001 ബ്രിഡ്ജറ്റ് ജോൺസ് ഡയറി ബ്രിജറ്റ് ജോൺസ്
2002 വൈറ്റ് ഒലീൻഡർ ക്ലയർ റിച്ചാർഡ്സ്
ചിക്കാഗോ റോക്സീ ഹാർട്ട്
2003 ഡൌൺ വിത് ലവ് ബാർബറ നോവാക്
കോൾഡ് മൌണ്ടൻ റൂബി തേവസ്
2004 ഷാർക്ക് ടേൽ Angie (voice)
ബ്രിഗറ്റ് ജോൺസ്: ദ എഡ്ജ് ഓഫ് റീസൺ ബ്രിഡ്ജറ്റ് ജോൺസ്
2005 സിൻഡറെല്ല മാൻ മേ ബ്രാഡോക്ക്
2006 മിസ്സ് പോട്ടർ ബിയാട്രിക്സ് പോട്ടർ Also executive producer
2007 ബീ മൂവി വനേസ ബ്ലൂം (voice)
2008 ലെതർഹെഡ്സ് ലെക്സി ലിറ്റിൽട്ടൺ
അപ്പലൂസ അല്ലി ഫ്രഞ്ച്
2009 ന്യൂ ഇൻ ടൌൺ ലൂസി ഹിൽ
മോൺസ്റ്റേർസ് vs.എലിയൻസ് കാറ്റി(voice)
മൈ വൺ ആന്റ് ഒൺളി ആൻ ഡെവറാക്സ്
കേസ് 39 എമില ജെൻകിൻസ്
2010 മൈ ഓൺ ലവ് സോംഗ് ജെയ്ൻ
2016 ദ ഹോൾ ട്രൂത്ത് ലോറെറ്റ
ബ്രിഡ്ജറ്റ് ജോൺസ് ബേബി ബ്രിഡ്ജറ്റ് ജോൺസ്
2017 സേം കൈന്റ് ഓഫ് ഡിഫറന്റ് ആസ് മീ ഡെബോറ ഹാൾ
2018 ഹിയർ ആന്റ് നൌ ടെസ്സ Post-production
2018 ജൂഡി ജൂഡി ഗാർലാന്റ് മുൻനിര നടിക്കുള്ള ഓസ്കാർ
Television
Year Title Role Notes
1992 എ ടേസ്റ്റ് ഓഫ് കില്ലിംഗ് മേരി ലൂ ടെലിവിഷൻ ഫിലിം
1993 മർഡർ ഇൻ ദ ഹാർട്ട്‍ലാന്റ്‍ ബാർബറ വോൺ ബുഷ് മിനിസീരീസ്Uncredited
1994 Shake, റാട്ടിൽ ആൻഡ് റോക്ക്! സൂസൻ ഡോയൽ ടെലിവിഷൻ ഫിലിം
2001 കിംഗ് ഓഫ് ദ ഹിൽ ടമ്മി ഡുവാൽ (voice) എപ്പിസോഡ്: "ഹോ, യീഹ്!"
2008 ലിവിംഗ് പ്രൂഫ് N/A എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ

അവലംബം[തിരുത്തുക]

 1. Magazine, Editors of Time (2007-11-27). Time: Almanac 2008. ISBN 9781933821214. {{cite book}}: |first1= has generic name (help)
 2. https://www.familysearch.org/ark:/61903/1:1:VDR9-CXB
 3. "Hasty Pudding Institute of 1770". Hasty Pudding Institute Organizations. ശേഖരിച്ചത് 2015-08-30.
 4. "Profile - Renée Zellweger and Ewan McGregor,". The Seattle Times. 3 January 2007.
 5. Dennis, Alicia (2011-03-12). "Renée Zellweger: I Never Planned to Be Famous". People. മൂലതാളിൽ നിന്നും 2015-09-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-09-20.
 6. "Renee Zellweger Biography". biography.com.
 7. "(german)". Filmreporter.de. 2006-05-09. മൂലതാളിൽ നിന്നും 2010-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-03-31.
 8. "Renee Zellweger Biography (1969-)". FilmReference.com. ശേഖരിച്ചത് October 22, 2014.
 9. "Renee Zellweger Biography (1969-)". FilmReference.com. ശേഖരിച്ചത് October 22, 2014.
 10. "Biskopen, stjernen og minoritetene". Aftenposten.no. September 26, 2010.
 11. 11.0 11.1 "Inside the Actors Studio" Archived August 4, 2007, at the Wayback Machine.. Bravotv.com. Season 9, Episode 912. May 9, 2003.
 12. Agelorius, Monica. "Bridget Jones's Diary LA junket" Archived 2009-02-12 at the Wayback Machine.. scene-magazine.com March 17, 2001.
 13. "Renee Zellweger Biography" Archived February 21, 2009, at the Wayback Machine.. Tiscali.co.uk. February 6, 2008.
 14. "Renee Zellweger Biography" Archived February 21, 2009, at the Wayback Machine.. Tiscali.co.uk. February 6, 2008.
 15. "National Forensic League, Speech & Debate Honor Society – alumni". Nflonline.org. മൂലതാളിൽ നിന്നും October 12, 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 31, 2010.
 16. "Renee Zellweger Biography" Archived February 21, 2009, at the Wayback Machine.. Tiscali.co.uk. February 6, 2008.
 17. Gonzalez, J.R. (September 3, 2015). "The Oscar winner and the Karankawas". Houston Chronicle. ശേഖരിച്ചത് September 14, 2015.
 18. "Actress of the Week: Renee Zellweger" Archived July 20, 2008, at the Wayback Machine.. Askmen.com. 2008-02-06, WebCitation archive.
 19. "Inside the Actors Studio" Archived August 4, 2007, at the Wayback Machine.. Bravotv.com. Season 9, Episode 912. May 9, 2003.
 20. 20.0 20.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; askmen എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 21. Piazza, Jo (January 23, 2012). "Sundance 2012: Ben Stiller Revisits Reality Bites". The Huffington Post. ശേഖരിച്ചത് September 2, 2012.
 22. "'Reality Bites': Where Are They Now?". New York Daily News. July 11, 2011. ശേഖരിച്ചത് September 2, 2012.
 23. "Renee Zellweger". blockbuster.com. മൂലതാളിൽ നിന്നും March 30, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 2, 2012.
 24. "Texas Chainsaw Massacre: The Next Generation". Rotten Tomatoes. October 7, 1994.
 25. Leydon, Joe (March 19, 1995). "Review: "The Return of the Texas Chainsaw Massacre"". Variety. ശേഖരിച്ചത് March 10, 2015.
 26. "Renee Zellweger was engaged to Jim Carrey". Zimbio. ശേഖരിച്ചത് April 27, 2012. {{cite magazine}}: Cite magazine requires |magazine= (help)
 27. Warrick, Pamela (December 27, 2004). "Renée Zellweger and Rocker Boyfriend Split". People. മൂലതാളിൽ നിന്നും 2015-01-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് December 19, 2014.
 28. "Top 10 Short-Lived Celebrity Marriages – Renée Zellweger and Kenny Chesney" Archived 2012-01-20 at the Wayback Machine. Time Magazine Special
 29. "Zellweger Opens Up About Rumors Surrounding Chesney Divorce". ABC News. September 9, 2016.
"https://ml.wikipedia.org/w/index.php?title=റെനേയ്_സെൽവെഗർ&oldid=3789854" എന്ന താളിൽനിന്ന് ശേഖരിച്ചത്