"രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 2402:8100:3922:7F70:3FB3:31F5:4A81:62B6 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 45.127.230.182 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 20: വരി 20:
ഭാരതത്തിലെ ഏറ്റവും വലിയ മഹാക്ഷേത്രങ്ങളിലൊന്നായ രാമേശ്വരം രാമനാഥസ്വാമിക്ഷേത്രം, രാമേശ്വരം നഗരത്തിന്റെ ഒത്ത നടുക്ക് [[ബംഗാൾ ഉൾക്കടൽ|ബംഗാൾ ഉൾക്കടലിന്റെ]] തീരത്ത് സ്ഥിതിചെയ്യുന്നു. കിഴക്കോട്ടാണ് ക്ഷേത്രദർശനം. രാമേശ്വരം പോലീസ് സ്റ്റേഷൻ, നഗരസഭാ കാര്യാലയം, ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്റർ, ഗവ. സ്കൂൾ, വിവിധ കംബോളങ്ങൾ തുടങ്ങിയവ ക്ഷേത്രത്തെ ചുറ്റിപ്പറ്റിയാണ് നിൽക്കുന്നത്. മുൻ [[രാഷ്ട്രപതി]] [[ഭാരതരത്നം]] [[എ.പി.ജെ. അബ്ദുൽ കലാം|ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ]] കുടുംബവീട് ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ തെക്കുപടിഞ്ഞാറുമാറിയാണ്. ബാല്യകാലത്ത് ക്ഷേത്രവുമായി ബന്ധപ്പെട്ടുണ്ടായ കഥകൾ അദ്ദേഹം [[അഗ്നിച്ചിറകുകൾ]] എന്ന ആത്മകഥയിൽ എഴുതിയിട്ടുണ്ട്. ക്ഷേത്രത്തെ ചുറ്റിപ്പറ്റി വലിയ ആനപ്പള്ളമതിലുണ്ട്. ഇതിന് 865 അടി ഉയരവും 567 അടി നീളവുമുണ്ട്. കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിൽ വലിയ ഗോപുരങ്ങൾ കാണാം. കിഴക്കുഭാഗത്തുള്ളതിനാണ് കൂടുതൽ ഉയരം. കിഴക്കേ ഗോപുരത്തോടുചേർന്ന് വലിയൊരു മണ്ഡപവും പണിതിട്ടുണ്ട്. ഇതിന്റെ മുകളിൽ [[നന്ദി (പുരാണകഥാപാത്രം)|നന്ദിയുടെ]] പുറത്തിരിയ്ക്കുന്ന ശിവനെയും [[പാർവ്വതി|പാർവ്വതിയെയും]] ഇരുവശത്തുമുള്ള [[ഗണപതി]]-[[സുബ്രഹ്മണ്യൻ|സുബ്രഹ്മണ്യന്മാരെയും]] കൊത്തിവച്ചിട്ടുണ്ട്. തെക്കും വടക്കും ഭാഗങ്ങളിൽ താരതമ്യേന ചെറിയ ഗോപുരങ്ങളാണുള്ളത്.

ക്ഷേത്രമതിലകത്ത് മൂന്ന് ഇടനാഴികൾ കാണാം. ഇവയിൽ പുറത്തുള്ള ആദ്യത്തെ ഇടനാഴിയാണ് ലോകത്തിലെ ഏറ്റവും വലിയ ഇടനാഴി. ഇന്ത്യയിലെ ഏഴ് അദ്ഭുതങ്ങളിലൊന്നാണിത് പാണ്ഡ്യരാജാക്കന്മാരും [[ശ്രീലങ്ക|ശ്രീലങ്കയിലെ]] [[ജാഫ്ന]] ആസ്ഥാനമാക്കി ഭരിച്ചിരുന്ന രാജാക്കന്മാരുമാണ് ഇത് നിർമ്മിച്ചത്. ഇതിനകത്താണ് തമിഴ് ശൈലിയിലുള്ള ക്ഷേത്രക്കൊടിമരവും നന്ദിമണ്ഡപവുമുള്ളത്. ചുണ്ണാമ്പിലും ഇഷ്ടികയും പണിത, 22 അടി നീളവും 17 അടി വീതിയും 17 അടി ഉയരവുമുള്ള അതിഭീമാകാരമായ നന്ദിവിഗ്രഹമാണ് ക്ഷേത്രത്തിലേത്. തമിഴ്നാട്ടിലെ ശിവക്ഷേത്രങ്ങളിൽ നന്ദിപ്രതിഷ്ഠകൾക്ക് പൊതുവേ നല്ല വലുപ്പമുണ്ടാകാറുണ്ട്. നന്ദിമണ്ഡപത്തിന്റെ ഇടതുഭാഗത്ത് (തെക്ക്) പത്തുകൈകളോടുകൂടിയ ഗണപതിഭഗവാന്റെയും വലതുഭാഗത്ത് [[വള്ളി]]-[[ദേവസേന|ദേവസേനാ]]സമേതനായ സുബ്രഹ്മണ്യസ്വാമിയുടെയും സന്നിധികൾ കാണാം. ഗണപതി ഇവിടെ 'ആനന്ദഗണപതി' എന്നറിയപ്പെടുന്നു. അത്യുഗ്രദേവതയാണ് ഈ മൂർത്തി. സുബ്രഹ്മണ്യസ്വാമി ചതുർഭുജനാണ്. ഇവർക്കടുത്തുതന്നെയാണ് തമിഴ്നാട്ടിലെ ശിവക്ഷേത്രങ്ങളിലെ സ്ഥിരം സാന്നിദ്ധ്യങ്ങളായ [[നവഗ്രഹങ്ങൾ|നവഗ്രഹങ്ങളും]] കുടികൊള്ളുന്നത്.
ക്ഷേത്രമതിലകത്ത് മൂന്ന് ഇടനാഴികൾ കാണാം. ഇവയിൽ പുറത്തുള്ള ആദ്യത്തെ ഇടനാഴിയാണ് ലോകത്തിലെ ഏറ്റവും വലിയ ഇടനാഴി. ഇന്ത്യയിലെ ഏഴ് അത്ഭുതങ്ങളിലൊന്നാണിത് പാണ്ഡ്യരാജാക്കന്മാരും [[ശ്രീലങ്ക|ശ്രീലങ്കയിലെ]] [[ജാഫ്ന]] ആസ്ഥാനമാക്കി ഭരിച്ചിരുന്ന രാജാക്കന്മാരുമാണ് ഇത് നിർമ്മിച്ചത്. ഇതിനകത്താണ് തമിഴ് ശൈലിയിലുള്ള ക്ഷേത്രക്കൊടിമരവും നന്ദിമണ്ഡപവുമുള്ളത്. ചുണ്ണാമ്പിലും ഇഷ്ടികയും പണിത, 22 അടി നീളവും 17 അടി വീതിയും 17 അടി ഉയരവുമുള്ള അതിഭീമാകാരമായ നന്ദിവിഗ്രഹമാണ് ക്ഷേത്രത്തിലേത്. തമിഴ്നാട്ടിലെ ശിവക്ഷേത്രങ്ങളിൽ നന്ദിപ്രതിഷ്ഠകൾക്ക് പൊതുവേ നല്ല വലിപ്പമുണ്ടാകാറുണ്ട്. നന്ദിമണ്ഡപത്തിന്റെ ഇടതുഭാഗത്ത് (തെക്ക്) പത്തുകൈകളോടുകൂടിയ ഗണപതിഭഗവാന്റെയും വലതുഭാഗത്ത് [[വള്ളി]]-[[ദേവസേന|ദേവസേനാ]]സമേതനായ സുബ്രഹ്മണ്യസ്വാമിയുടെയും സന്നിധികൾ കാണാം. ഗണപതി ഇവിടെ 'ആനന്ദഗണപതി' എന്നറിയപ്പെടുന്നു. അത്യുഗ്രദേവതയാണ് ഈ മൂർത്തി. സുബ്രഹ്മണ്യസ്വാമി ചതുർഭുജനാണ്. ഇവർക്കടുത്തുതന്നെയാണ് തമിഴ്നാട്ടിലെ ശിവക്ഷേത്രങ്ങളിലെ സ്ഥിരം സാന്നിദ്ധ്യങ്ങളായ [[നവഗ്രഹങ്ങൾ|നവഗ്രഹങ്ങളും]] കുടികൊള്ളുന്നത്.

നന്ദിപ്രതിഷ്ഠ കടന്നാൽ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്ന രാമനാഥസ്വാമിയുടെ നടയിലെത്താം. ഐതിഹ്യത്തെ സാധൂകരിയ്ക്കും വിധം മണലുകൊണ്ടുള്ള ശിവലിംഗമാണ് രാമനാഥസ്വാമിയ്ക്ക്. ഹനുമാൻ വാലുകൊണ്ട് നടത്തിയ ബലപ്രയോഗത്തിന്റെ അടയാളങ്ങൾ ശിവലിംഗത്തിൽ ഇന്നും വ്യക്തമായി കാണാം. കരിങ്കല്ലുകൊണ്ട് തീർത്ത ശ്രീകോവിലിലാണ് ഏകദേശം മൂന്നടി ഉയരം വരുന്ന രാമനാഥസ്വാമിയുടെ ശിവലിംഗം കുടികൊള്ളുന്നത്. ഇതിന്റെ താഴികക്കുടം സ്വർണ്ണം പൂശിയിട്ടുണ്ട്. രാമനാഥസ്വാമിയുടെ ശ്രീകോവിലിന് തെക്കുഭാഗത്താണ് പർവ്വതവർദ്ധിനി അമ്മന്റെ സന്നിധി. സാധാരണയായി ശിവന്റെ ഇടതുഭാഗത്ത് കുടികൊള്ളാറുള്ള പാർവ്വതി, ഇവിടെ വലതുവശത്ത് വന്നത് എടുത്തുപറയേണ്ട വസ്തുതയാണ്. കൂടാതെ, ശ്രീരാമൻ, സീത, ലക്ഷ്മണൻ, ഹനുമാൻ എന്നിവരുടെ വിഗ്രഹങ്ങളും ശ്രീലകത്തുണ്ട്.

16:40, 19 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം
നിർദ്ദേശാങ്കങ്ങൾ:9°17′17″N 79°19′02″E / 9.288106°N 79.317282°E / 9.288106; 79.317282
പേരുകൾ
ശരിയായ പേര്:രാമനാഥ സ്വാമി തിരുക്കോവിൽ
സ്ഥാനം
സ്ഥാനം:രാമേശ്വരം
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:രാമനാഥസ്വാമി (ശിവൻ)
പർവ്വതവർദ്ധിനി അമ്മൻ (പാർവ്വതി)
ചരിത്രം
നിർമ്മിച്ചത്:
(നിലവിലുള്ള രൂപം)
unknown
സൃഷ്ടാവ്:പാണ്ഡ്യ രാജാക്കന്മാർ

തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിൽ രാമേശ്വരം ദ്വീപിനുള്ളിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശിവക്ഷേത്രമാണ് രാമനാഥസ്വാമി ക്ഷേത്രം. ശ്രീരാമൻ ഇവിടെ വച്ച് രാമ-രാവണയുദ്ധത്തിൽ താൻ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ പാപങ്ങളുടെ പരിഹാരത്തിനു വേണ്ടി ശിവനോട് പ്രാർത്ഥിച്ചു എന്നു വിശ്വസിക്കപ്പെടുന്നു. അതിനാൽ രാമേശ്വരം എന്ന പേരുവന്നു[1]. ഈ ക്ഷേത്രം ഇന്ത്യയിലെ നാല് മഹത്തായ ഹൈന്ദവക്ഷേത്രങ്ങളിൽ (ചാരോ ധാം) ഒന്നായി കണക്കാക്കുന്നു. കൂടാതെ ദ്വാദശ ജ്യോതിർലിംഗങ്ങളിൽ തെക്കേയറ്റത്തുള്ള ക്ഷേത്രവുമാണ് ഇത്. വിഷ്ണുവിന്റെ അവതാരമായ ശ്രീരാമൻ പ്രതിഷ്ഠ നടത്തിയ ശിവക്ഷേത്രമായതിനാൽ, ശൈവരും വൈഷ്ണവരും ഒരുപോലെ ഈ ക്ഷേത്രത്തെ കണ്ടുവരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഇടനാഴിയുടെ പേരിൽ പ്രസിദ്ധമാണ് ഈ ക്ഷേത്രം. ശൈവസിദ്ധന്മാരായ അറുപത്തിമൂവർ പാടിപ്പുകഴ്ത്തിയ 274 മഹാക്ഷേത്രങ്ങളിലൊന്നാണിത്.

ഐതിഹ്യം

ക്ഷേത്രത്തിന്റെ ഉദ്ഭവത്തെപ്പറ്റി രണ്ട് കഥകളുണ്ട്. ഒന്ന്, അദ്ധ്യാത്മരാമായണത്തിൽ പറയുന്ന കഥയാണ്. അതനുസരിച്ച്, ലങ്കയിലേയ്ക്ക് പോകുന്ന വഴിയിൽ ശിവന്റെ അനുഗ്രഹത്തിനുവേണ്ടിയാണ് ശ്രീരാമൻ പ്രതിഷ്ഠ നടത്തിയത്. കൂടുതൽ പ്രസിദ്ധമായ രണ്ടാമത്തെ കഥ ഇങ്ങനെയാണ്:

രാവണവധത്തിനുശേഷം പുഷ്പകവിമാനത്തിൽ, പത്നിയായ സീതയോടും അനുജനായ ലക്ഷ്മണനോടും കൂടെ പുഷ്പകവിമാനത്തിലേറി ജന്മനാടായ അയോദ്ധ്യയിലേയ്ക്ക് യാത്ര തിരിച്ചു. ഹനുമാൻ, വിഭീഷണൻ, സുഗ്രീവൻ, അംഗദൻ തുടങ്ങിയ പ്രമുഖർ അവരെ അനുഗമിച്ചു. മാർഗ്ഗമദ്ധ്യേ താൻ പണിയിച്ച പാലം കാണാനിടയായ ശ്രീരാമൻ രാവണവധത്തെത്തുടർന്ന് തന്നെ ബാധിച്ച ബ്രഹ്മഹത്യാപാപത്തിന് പരിഹാരമായി ശിവപ്രതിഷ്ഠ നടത്താൻ തീരുമാനിച്ചു. ഉടനെ, പുഷ്പകവിമാനം നിലത്തിറക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. തുടർന്ന്, വിമാനത്തിൽ നിന്നിറങ്ങിയ ശ്രീരാമൻ പ്രതിഷ്ഠയ്ക്ക് ഉചിതമായ ശിവലിംഗം കൊണ്ടുവരാൻ ഭക്തനായ ഹനുമാനെ പറഞ്ഞുവിട്ടു. ഉചിതമായ മുഹൂർത്തം അടുത്തുവരുന്നതിനാൽ അപ്പോൾ പ്രതിഷ്ഠ നടത്താനായിരുന്നു പദ്ധതി. എന്നാൽ, മുഹൂർത്തസമയമായിട്ടും ഹനുമാനെ കാണാതായപ്പോൾ സമയം തെറ്റരുതല്ലോ എന്ന് വിചാരിച്ച ശ്രീരാമൻ മണലുകൊണ്ട് ഒരു ശിവലിംഗമുണ്ടാക്കി പ്രതിഷ്ഠ നടത്തി. ഉടനെത്തന്നെ ശിവലിംഗവും കൊണ്ട് മടങ്ങിയെത്തിയ ഹനുമാൻ ഈ കാഴ്ച കണ്ട് ദുഃഖിതനായി. ഭഗവാൻ തന്നെ വഞ്ചിച്ചെന്ന് തോന്നിയ അദ്ദേഹം ശ്രീരാമൻ പ്രതിഷ്ഠിച്ച ശിവലിംഗം വാലുകൊണ്ട് തകർക്കാൻ ശ്രമിച്ചെങ്കിലും മഹാബലവാനായ അദ്ദേഹത്തിന് അത് അല്പം പോലും തകർക്കാൻ സാധിച്ചില്ല. ശ്രീരാമൻ നടത്തിയ പ്രതിഷ്ഠയുടെ മാഹാത്മ്യം മനസ്സിലാക്കിയ ഹനുമാൻ തന്റെ ശിവലിംഗം സമീപത്തുതന്നെ പ്രതിഷ്ഠിച്ചു. ഭക്തനെ ആശ്ലേഷിച്ച ശ്രീരാമൻ, ഹനുമാൻ പ്രതിഷ്ഠിച്ച ശിവലിംഗത്തെയാകും ഭക്തർ ആദ്യം വണങ്ങുകയെന്ന് പറയുകയും ചെയ്തു. ശ്രീരാമൻ ശിവപ്രതിഷ്ഠ നടത്തിയ സ്ഥലം രാമേശ്വരം എന്നും, പ്രതിഷ്ഠ രാമനാഥൻ എന്നും അറിയപ്പെട്ടു. ഹനുമാൻ പ്രതിഷ്ഠിച്ച ശിവലിംഗം, വിശ്വനാഥലിംഗം എന്ന് അറിയപ്പെടുന്നു. ഇന്നും ഭക്തർ വിശ്വനാഥലിംഗത്തെ വണങ്ങിയാണ് രാമനാഥലിംഗത്തെ വണങ്ങാനെത്തുന്നത്.

ക്ഷേത്രനിർമ്മിതി

ഭാരതത്തിലെ ഏറ്റവും വലിയ മഹാക്ഷേത്രങ്ങളിലൊന്നായ രാമേശ്വരം രാമനാഥസ്വാമിക്ഷേത്രം, രാമേശ്വരം നഗരത്തിന്റെ ഒത്ത നടുക്ക് ബംഗാൾ ഉൾക്കടലിന്റെ തീരത്ത് സ്ഥിതിചെയ്യുന്നു. കിഴക്കോട്ടാണ് ക്ഷേത്രദർശനം. രാമേശ്വരം പോലീസ് സ്റ്റേഷൻ, നഗരസഭാ കാര്യാലയം, ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്റർ, ഗവ. സ്കൂൾ, വിവിധ കംബോളങ്ങൾ തുടങ്ങിയവ ക്ഷേത്രത്തെ ചുറ്റിപ്പറ്റിയാണ് നിൽക്കുന്നത്. മുൻ രാഷ്ട്രപതി ഭാരതരത്നം ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ കുടുംബവീട് ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ തെക്കുപടിഞ്ഞാറുമാറിയാണ്. ബാല്യകാലത്ത് ക്ഷേത്രവുമായി ബന്ധപ്പെട്ടുണ്ടായ കഥകൾ അദ്ദേഹം അഗ്നിച്ചിറകുകൾ എന്ന ആത്മകഥയിൽ എഴുതിയിട്ടുണ്ട്. ക്ഷേത്രത്തെ ചുറ്റിപ്പറ്റി വലിയ ആനപ്പള്ളമതിലുണ്ട്. ഇതിന് 865 അടി ഉയരവും 567 അടി നീളവുമുണ്ട്. കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിൽ വലിയ ഗോപുരങ്ങൾ കാണാം. കിഴക്കുഭാഗത്തുള്ളതിനാണ് കൂടുതൽ ഉയരം. കിഴക്കേ ഗോപുരത്തോടുചേർന്ന് വലിയൊരു മണ്ഡപവും പണിതിട്ടുണ്ട്. ഇതിന്റെ മുകളിൽ നന്ദിയുടെ പുറത്തിരിയ്ക്കുന്ന ശിവനെയും പാർവ്വതിയെയും ഇരുവശത്തുമുള്ള ഗണപതി-സുബ്രഹ്മണ്യന്മാരെയും കൊത്തിവച്ചിട്ടുണ്ട്. തെക്കും വടക്കും ഭാഗങ്ങളിൽ താരതമ്യേന ചെറിയ ഗോപുരങ്ങളാണുള്ളത്.

ക്ഷേത്രമതിലകത്ത് മൂന്ന് ഇടനാഴികൾ കാണാം. ഇവയിൽ പുറത്തുള്ള ആദ്യത്തെ ഇടനാഴിയാണ് ലോകത്തിലെ ഏറ്റവും വലിയ ഇടനാഴി. ഇന്ത്യയിലെ ഏഴ് അത്ഭുതങ്ങളിലൊന്നാണിത് പാണ്ഡ്യരാജാക്കന്മാരും ശ്രീലങ്കയിലെ ജാഫ്ന ആസ്ഥാനമാക്കി ഭരിച്ചിരുന്ന രാജാക്കന്മാരുമാണ് ഇത് നിർമ്മിച്ചത്. ഇതിനകത്താണ് തമിഴ് ശൈലിയിലുള്ള ക്ഷേത്രക്കൊടിമരവും നന്ദിമണ്ഡപവുമുള്ളത്. ചുണ്ണാമ്പിലും ഇഷ്ടികയും പണിത, 22 അടി നീളവും 17 അടി വീതിയും 17 അടി ഉയരവുമുള്ള അതിഭീമാകാരമായ നന്ദിവിഗ്രഹമാണ് ക്ഷേത്രത്തിലേത്. തമിഴ്നാട്ടിലെ ശിവക്ഷേത്രങ്ങളിൽ നന്ദിപ്രതിഷ്ഠകൾക്ക് പൊതുവേ നല്ല വലിപ്പമുണ്ടാകാറുണ്ട്. നന്ദിമണ്ഡപത്തിന്റെ ഇടതുഭാഗത്ത് (തെക്ക്) പത്തുകൈകളോടുകൂടിയ ഗണപതിഭഗവാന്റെയും വലതുഭാഗത്ത് വള്ളി-ദേവസേനാസമേതനായ സുബ്രഹ്മണ്യസ്വാമിയുടെയും സന്നിധികൾ കാണാം. ഗണപതി ഇവിടെ 'ആനന്ദഗണപതി' എന്നറിയപ്പെടുന്നു. അത്യുഗ്രദേവതയാണ് ഈ മൂർത്തി. സുബ്രഹ്മണ്യസ്വാമി ചതുർഭുജനാണ്. ഇവർക്കടുത്തുതന്നെയാണ് തമിഴ്നാട്ടിലെ ശിവക്ഷേത്രങ്ങളിലെ സ്ഥിരം സാന്നിദ്ധ്യങ്ങളായ നവഗ്രഹങ്ങളും കുടികൊള്ളുന്നത്.

നന്ദിപ്രതിഷ്ഠ കടന്നാൽ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്ന രാമനാഥസ്വാമിയുടെ നടയിലെത്താം. ഐതിഹ്യത്തെ സാധൂകരിയ്ക്കും വിധം മണലുകൊണ്ടുള്ള ശിവലിംഗമാണ് രാമനാഥസ്വാമിയ്ക്ക്. ഹനുമാൻ വാലുകൊണ്ട് നടത്തിയ ബലപ്രയോഗത്തിന്റെ അടയാളങ്ങൾ ശിവലിംഗത്തിൽ ഇന്നും വ്യക്തമായി കാണാം. കരിങ്കല്ലുകൊണ്ട് തീർത്ത ശ്രീകോവിലിലാണ് ഏകദേശം മൂന്നടി ഉയരം വരുന്ന രാമനാഥസ്വാമിയുടെ ശിവലിംഗം കുടികൊള്ളുന്നത്. ഇതിന്റെ താഴികക്കുടം സ്വർണ്ണം പൂശിയിട്ടുണ്ട്. രാമനാഥസ്വാമിയുടെ ശ്രീകോവിലിന് തെക്കുഭാഗത്താണ് പർവ്വതവർദ്ധിനി അമ്മന്റെ സന്നിധി. സാധാരണയായി ശിവന്റെ ഇടതുഭാഗത്ത് കുടികൊള്ളാറുള്ള പാർവ്വതി, ഇവിടെ വലതുവശത്ത് വന്നത് എടുത്തുപറയേണ്ട വസ്തുതയാണ്. കൂടാതെ, ശ്രീരാമൻ, സീത, ലക്ഷ്മണൻ, ഹനുമാൻ എന്നിവരുടെ വിഗ്രഹങ്ങളും ശ്രീലകത്തുണ്ട്.

രാമനാഥസ്വാമിക്ഷേത്രത്തിന്റെ വടക്കുഭാഗത്താണ് വിശ്വനാഥസ്വാമിയുടെ പ്രതിഷ്ഠയുള്ളത്. ഇതാണ് ഹനുമാൻ പ്രതിഷ്ഠിച്ച മൂർത്തി എന്ന് പറയപ്പെടുന്നു. ആദ്യപൂജയേറ്റുവാങ്ങുന്നതും വിശ്വനാഥസ്വാമിയാണ്. പ്രസിദ്ധമായ കാശീ വിശ്വനാഥസ്വാമിക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ അതേ പേരാണ് പ്രതിഷ്ഠയ്ക്കെന്നത് ശ്രദ്ധേയമാണ്. വിശ്വനാഥസ്വാമിയോടൊപ്പം ഇടതുവശത്ത് പ്ത്നിയായ വിശാലാക്ഷിയുമുണ്ട്. ഇതും കാശിയുമായുള്ള ബന്ധം കാണിയ്ക്കുന്നു (കാശിയിൽ ശിവൻ വിശ്വനാഥനായും പാർവ്വതി വിശാലാക്ഷിയായും കുടികൊള്ളുന്നു).

ഒരുപാട് ഉപദേവതാസന്നിധികളുള്ള പുണ്യസങ്കേതമാണ് രാമേശ്വരം ക്ഷേത്രം. ശ്രീകോവിലിന്റെ തെക്കുഭാഗത്ത് ശിവന്റെ സന്ന്യാസരൂപമായ ദക്ഷിണാമൂർത്തി കുടികൊള്ളുന്നു. തമിഴ്നാട്ടിലെ ശിവസന്നിധികളിൽ ദക്ഷിണാമൂർത്തിപ്രതിഷ്ഠ സാധാരണമാണ്. കൂടാതെ പത്നിയായ ഉഷാദേവിയോടൊപ്പം കുടികൊള്ളുന്ന സൂര്യഭഗവാൻ, ക്ഷേത്രത്തിലെ ആദ്യപ്രതിഷ്ഠയായ ഗന്ധമാദന ലിംഗം, വിഭീഷണൻ പ്രതിഷ്ഠിച്ചതെന്ന് പറയപ്പെടുന്ന ജ്യോതിലിംഗം, സരസ്വതി, നടരാജൻ (രണ്ട് വിഗ്രഹങ്ങൾ), ദുർഗ്ഗ എന്നിവരുടെ പ്രതിഷ്ഠകളുണ്ട്.

രാമേശ്വരം ക്ഷേത്രത്തിന്റെ പടിഞ്ഞാറേഗോപുരം
രാമേശ്വരം ക്ഷേത്രത്തിന്റെ പടിഞ്ഞാറേഗോപുരം
രാമേശ്വരം ക്ഷേത്രത്തിന്റെ ചുറ്റ്മ്പലം
രാമേശ്വരം ക്ഷേത്രത്തിലെ ഇടനാഴിയുടെ ഒരു കാഴ്ച

ഇവകൂടി കാണുക

  1. രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം.