"വിക്കിപീഡിയ:പഞ്ചായത്ത് (സാങ്കേതികം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 360: വരി 360:


===അനുകൂലം===
===അനുകൂലം===
{{അനുകൂലം}}--[[ഉപയോക്താവ്:Bluemangoa2z|BlueMango ☪]] 11:08, 23 ഓഗസ്റ്റ് 2011 (UTC)
{{അനുകൂലം}}--[[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] 07:47, 10 ഓഗസ്റ്റ് 2011 (UTC)
{{അനുകൂലം}}--[[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] 07:47, 10 ഓഗസ്റ്റ് 2011 (UTC)
{{അനുകൂലം}}--[[ഉപയോക്താവ്:Rajeshodayanchal|Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌]] 08:01, 10 ഓഗസ്റ്റ് 2011 (UTC)
{{അനുകൂലം}}--[[ഉപയോക്താവ്:Rajeshodayanchal|Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌]] 08:01, 10 ഓഗസ്റ്റ് 2011 (UTC)

11:08, 23 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

വിക്കിപീഡിയ പഞ്ചായത്ത്
വിക്കിപീഡിയ പഞ്ചായത്ത്
വിക്കിപീഡിയ പഞ്ചായത്ത്
സാങ്കേതികവിഭാഗത്തിലെ
പഴയ സം‌വാദങ്ങൾ
സംവാദ നിലവറ

Portal

Portalനു കവാടം നെയിംസ്പേസിലേയ്ക്ക് alias ഇല്ലെന്ന് തോന്നുന്നു. --ജേക്കബ് 04:45, 17 നവംബർ 2008 (UTC)[മറുപടി]

ഇല്ല. ഞാനും അത് ഈയടുത്താണു ശ്രദ്ധിച്ചത്. --Shiju Alex|ഷിജു അലക്സ് 04:48, 17 നവംബർ 2008 (UTC)[മറുപടി]

Bugzilla:15829 --സാദിക്ക്‌ ഖാലിദ്‌ 16:16, 11 ഫെബ്രുവരി 2009 (UTC)[മറുപടി]

ഈ ബഗ്ഗിന് എല്ലാവരും വോട്ട് ചെയ്യാൻ അഭ്യർത്ഥിക്കുന്നു. --Vssun 15:47, 15 ജൂലൈ 2009 (UTC)[മറുപടി]

ഇതിന്റെ കാര്യം ഒന്നുമായില്ലേ? -- റസിമാൻ ടി വി 13:43, 25 ഒക്ടോബർ 2009 (UTC)[മറുപടി]

മുകളിൽ കൊടുത്തിരിക്കുന്ന ബഗ് മറ്റൊരു ബഗ്ഗിന്റെ കൂട്ടത്തിൽ കൊടുത്തിരുന്നതിനാലാണ് ആവശ്യത്തിന് ശ്രദ്ധ ലഭിക്കാതിരുന്നതെന്ന് കരുതുന്നു. ഇതിനു പകരമായി ഞാൻ വേറോരു പുതിയ ബഗ് ആപ്ലിക്കേഷൻ കൊടുത്തിരുന്നു. എന്നാൽ നിർഭാഗ്യമെന്നു പറയട്ടെ അത് മുകളിലെ ബഗ്ഗിന്റെ ഡ്യൂപ്ലിക്കേറ്റ് ആണെന്നു പറഞ്ഞ് ക്ലോസ് ചെയ്തെങ്കിലും കാര്യം മാത്രം നടന്നു കണ്ടില്ല. എന്റെ അഭിപ്രായത്തിൽ. മുകളീലെ ബഗ്ഗ് ക്ലോസ് ചെയ്തിട്ട്. ഇക്കാര്യത്തിന് ഒരു ഫ്രെഷ് ബഗ്ഗ് ആപ്പ്ലിക്കേഷൻ കൊടുക്കുന്നതായിരിക്കും നല്ലത്. ഇപ്പോൾ തന്നെ പണി തുടങ്ങിക്കളയാം. --Vssun 14:01, 25 ഒക്ടോബർ 2009 (UTC)[മറുപടി]
 പ്രാബല്യത്തിൽ വന്നു Bugzilla:21277 --സാദിക്ക്‌ ഖാലിദ്‌ 08:37, 22 ഡിസംബർ 2009 (UTC)[മറുപടി]

ൻ+ഹ്=ഞ?

ൻ+ഹ് (nh) എന്ന് ടൈപ്പിയാൽ എന്തിനാണ് ഞ് എന്ന് വരുന്നത്? ൻ+ജ് ആണല്ലോ ഞ്. പിന്നെ ഇതിന്റെ ആവശ്യമുണ്ടോ?--അഭി 11:18, 22 ഫെബ്രുവരി 2009 (UTC)[മറുപടി]

SVG റെൻഡറിങ്ങ് തെറ്റോ?

SVG ഇമേജുകളിൽ മലയാളം തെറ്റായി റെൻഡർ ചെയ്യപ്പെടുന്നതായി ഈ ചിത്രത്തിൽ കാണാം. പക്ഷേ, അതേ ചിത്രം ബ്രൗസറിൽ ചിത്രത്തിന്റെ Deep link ഉപയോഗിച്ചു കാണുമ്പോൾ, ശരിയായി റെൻഡർ ചെയ്യപ്പെടുന്നു. ഇതു വിക്കിപ്പീഡിയയിൽ ഉപയോഗിക്കുന്ന റെൻഡറിന്റെ കുഴപ്പമാണോ?speaks rohith. 16:01, 23 ഫെബ്രുവരി 2009 (UTC)[മറുപടി]

ക്രമീകരണങ്ങളിൽ Gadgets

English വിക്കിപീഡിയയിലെ Special:Preferences പേജിൽ Gadgets എന്നൊരു സെക്ഷൻ ഉണ്ട്. Edittop പോലെ ഉപയോഗപ്രദമായ പല ടൂളുകളും ഇതിൽ ആക്ടിവേറ്റ് ചെയ്യാൻ പറ്റുന്നു...എന്നാൽ ഇത് നമ്മുടെ വിക്കിയിൽ പ്രത്യേകം:Preferences പേജിൽ കാണുന്നില്ല..ഇതിനെന്തു ചെയ്യും?--ml@beeb 05:53, 19 ഏപ്രിൽ 2009 (UTC)[മറുപടി]

http://en.wikipedia.org/wiki/Wikipedia:GADGETS , http://en.wikipedia.org/wiki/Special:Gadgets ഇതു കണ്ടിട്ടത്ര ബുദ്ധിമുട്ടാണെന്നു തോന്നുന്നില്ല.--പ്രവീൺ:സം‌വാദം 04:44, 20 ഏപ്രിൽ 2009 (UTC)[മറുപടി]

മലയാളം വിക്കിപീഡിയയിലും ഗാഡ്ജറ്റുകൾ ക്രമീകരിക്കുന്നതിനു ഇപ്പോൾ സാധിക്കും. ഇതിനായി Special:Preferences എന്ന പേജിലെ ഗാഡ്ജെറ്റ് എന്ന ടാബ് ഞെക്കിയാൽ മതി. ഇപ്പോൾ edittop എന്ന ഗാഡ്ജറ്റ് മാത്രമേ ഇവിടെ enable ചെയ്തിട്ടുള്ളൂ. ഇതുപയോഗിച്ച് ഒരു ലേഖനത്തിന്റെ ആദ്യഭാഗം ഒരു ഉപവിഭാഗംപോലെ തിരുത്തുന്നതിനു സാധിക്കും. ഇത് എനേബിൾ ചെയ്യുവാൻ ഗാഡ്ജറ്റ് എന്ന ടാബിലെ Add an [edit] link for the lead section of a page എന്നതിനു നേരെയുള്ള ചെക്ക്ബോക്സ് ക്ലിക്ക് ചെയ്തതിനു ശേഷം സേവ് ചെയ്ത് cache clear ചെയ്യുക എങ്കിലും prettyurl,coordinates തുടങ്ങിയ ഫലകങ്ങളുമായി ഇത് ഓവർലാപ്പ് ചെയ്യുന്നുണ്ടെങ്കിലും ഇത് ഭംഗിയായി പ്രവർത്തിക്കുന്നുണ്ട്. എല്ലാവരും അവരവരുടെ ക്രമീകരണങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി ഇത് പരിശോധിക്കുക. ശേഷം നമുക്ക് എല്ലാ ഗാഡ്ജറ്റുകളും മലയാളം വിക്കിപീഡിയയിലും ഉൾക്കൊള്ളിക്കാം.--Anoopan| അനൂപൻ 12:43, 10 ജൂൺ 2009 (UTC)[മറുപടി]

Task force

ഇംഗ്ലിഷ് വിക്കിയിൽ ഉള്ളതുപോലെ വല്ല വിഷയത്തിന്റെയും മേൽ task force മലയാളത്തിലുണ്ടോ? ഏതെങ്കിലും വിഷയത്തെക്കുറിച്ച് ലേഖനമെഴുതുമ്പോൾ ഉണ്ടാകുന്ന സാങ്കേതികമായ സംശയങ്ങളൊക്കെ തിരുത്താൻ സഹായിക്കുമെന്നു കരുതുന്നു -- റസിമാൻ ടി വി 04:46, 10 ജൂലൈ 2009 (UTC)[മറുപടി]

നമ്മുടെ ആളെണ്ണം തുലോം കുറവാണ്‌. ഒരു ലേഖനത്തിലുണ്ടാകുന്ന സംശയങ്ങൾക്ക് അതിന്റെ സം‌വാദത്തിൽ ഒരു കുറീപ്പിട്ട്.. ആ ലേഖനത്തിൽ നേരത്തേ കൈവച്ചവരുടെ സം‌വാദത്താളിൽ പോയി അങ്ങോട്ടൊരു ലിങ്ക് നൽകുകയാണ്‌ ഞാൻ പൊതുവേ ചെയ്യാറുള്ളത്. --Vssun 13:45, 10 ജൂലൈ 2009 (UTC)[മറുപടി]
ഒരുനാൾ നമ്മളും വലുതാവും, അന്നു നമുക്കും ടാസ്ക് ഫോഴ്സുണ്ടാവും :) --ജ്യോതിസ് 13:48, 10 ജൂലൈ 2009 (UTC)[മറുപടി]

ഏതെങ്കിലും വിഷയത്തിൽ വല്ല സംശയവും വന്നാൽ ആരോടാണ്‌ ചോദിക്കേണ്ടത് എന്നെങ്കിലും അറിയാൻ ഉപകരിക്കും എന്ന് കരുതുന്നു. Specialised ആയിട്ടുള്ള വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നവർക്ക് അവയിൽ മറ്റുള്ളവരെ സഹായിക്കാമല്ലോ. റെഗുലറായി പുതിയ താളുകളും മാറ്റങ്ങളും ശ്രദ്ധിക്കുന്ന എത്രപേരുണ്ടാകും? -- റസിമാൻ ടി വി 03:30, 11 ജൂലൈ 2009 (UTC)[മറുപടി]

കവാടം

കവാടത്തിനും അതിന്റെ സംവാദത്തിനും അലിയാസുകൾ ചേർക്കാനുള്ള ബഗ്ഗ് ഇവിടെ ചേർത്തിട്ടുണ്ട്. എല്ലാവരും ഒന്ന് ഇതിനു താഴെ കൈയുയർത്തിയാൽ കൊള്ളാം. --Vssun 14:14, 25 ഒക്ടോബർ 2009 (UTC)[മറുപടി]

വോട്ട് ദയവായി ബഗ്ഗിനോടനുബന്ധിച്ചുള്ള വിക്കിമീഡിയ താളിൽ ചെയ്യുക. --ജേക്കബ് 04:01, 26 ഒക്ടോബർ 2009 (UTC)[മറുപടി]

മുൻപ് ഇതുപോലെ അവിടെപ്പോയി കൈ പൊക്കിയപ്പോൾ അവിടുന്ന് പറഞ്ഞത് ഇവിടെ വന്ന് കൈപൊക്കേണ്ട ആവശ്യമില്ല, നിങ്ങളുടെ വിക്കിയിൽ ചെയ്താൽ മതി എന്നല്ലേ. അതായത്, ഇതിന്‌ വിക്കിസമൂഹത്തിന്റെ പിന്തുണയുണ്ടെന്ന് മനസിലാക്കാന് വേണ്ടിയാണിത്‍. --ജുനൈദ് (സം‌വാദം) 05:02, 26 ഒക്ടോബർ 2009 (UTC)[മറുപടി]

എല്ലായിടത്തും ചെയ്യാം.. നടക്കുവോന്നറിയാം :-/--പ്രവീൺ:സം‌വാദം 04:53, 7 ഡിസംബർ 2009 (UTC)[മറുപടി]

 ഫലത്തിൽ വന്നു --ജുനൈദ് | Junaid (സം‌വാദം) 11:43, 17 ഡിസംബർ 2009 (UTC)
ലിങ്ക് Bugzilla:21277 --സാദിക്ക്‌ ഖാലിദ്‌ 08:37, 22 ഡിസംബർ 2009 (UTC)[മറുപടി]

ഫലകങ്ങളുടെ ക്രമീകരണം

എന്റെ സം‌വാദത്താളിൽ നിന്നും

സി.എസ്.എസ്. എഡിറ്റ് ചെയ്ത് ശരിയാക്കാൻ അഭ്യർത്ഥിക്കുന്നു. --Vssun 05:53, 29 നവംബർ 2009 (UTC)[മറുപടി]

വെക്റ്റർ സ്കിന്നും മോണോബുക്കും പ്രെറ്റിയൂആർഎൽ ഡിസ്പ്ലേ ചെയ്യുന്ന സ്ഥാനത്തിനും വ്യത്യാസമുണ്ട്, അതും ഫിക്സ് ചെയ്യണം--പ്രവീൺ:സം‌വാദം 08:38, 29 നവംബർ 2009 (UTC)[മറുപടി]

വർഗ്ഗം

വർഗ്ഗം എന്ന നാമമേഖലയ്ക്ക് ഇപ്പോൾ വർഗ്ഗം (Unicode 5.1) എന്ന അപരരൂപവും ലഭ്യമാണ്‌--പ്രവീൺ:സം‌വാദം 12:23, 27 ജനുവരി 2010 (UTC)[മറുപടി]

പക്ഷെ മീഡിയവിക്കിയിൽ അത് കിട്ടുന്നില്ല, വർഗ്ഗം പുതിയതാക്കാൻ റിക്വസ്റ്റ് ചെയ്യൂ --ജുനൈദ് | Junaid (സം‌വാദം) 07:59, 8 ഫെബ്രുവരി 2010 (UTC)[മറുപടി]


വർഗ്ഗം, വർഗ്ഗത്തിന്റെ സം‌വാദം ഇതു് രണ്ടും പുതിയതാക്കണം. നിലവിലുള്ളതൊക്കെ അലിയാസുകളായി നിലനിൽക്കണം (വിഭാഗം എന്ന പഴ്യ നെംസ്പെസടക്കം)--Shiju Alex|ഷിജു അലക്സ് 08:17, 8 ഫെബ്രുവരി 2010 (UTC)[മറുപടി]

മലയാളത്തിലെഴുതുക ഉപകരണം

യൂണീകോഡ് 5.1 ലേയ്ക്ക് മാറ്റിയിട്ടുണ്ട്. --പ്രവീൺ:സം‌വാദം 17:04, 2 ഫെബ്രുവരി 2010 (UTC)[മറുപടി]

പ്രവീൺ, ഉചിതംതന്നെ. പക്ഷേ, മലയാളം വിക്കിപീഡിയയിലെ വലിയൊരു ശതമാനം തലക്കെട്ടുകളും യൂണികോഡ് 5 പ്രകാരമുള്ളതാണ്‌. തിരിച്ചുവിടലുകൾ നടത്തിയത് ചുരുക്കം ചില തലക്കെട്ടുകളിലേക്ക് മാത്രം. പുതുക്കിയ ഉപകരണം വെച്ച് തിരഞ്ഞാൽ ഏതാണ്ട് 50% ലേഖനങ്ങളും അപ്രാപ്യമായിത്തീരുന്നു. ഈ പ്രശ്നം അടിയന്തരമായി പരിഹരിക്കേണ്ടതുണ്ട്. പിന്നെ, 5.1 നിലവിൽ വന്നതിനാൽ മുഴുവൻ പഴഞ്ചില്ലുകളെയും ആദേശം ചെയ്യേണ്ടതുണ്ട്, തലക്കെട്ടുകളും വർഗ്ഗങ്ങളും മാറ്റണം. പഴയ യൂണികോഡിൽ നിന്നുള്ള തിരിച്ചുവിടലുകൾ മാത്രം. ഇത് മൊത്തം മലയാളം വിക്കിയിലും നടപ്പാക്കേണ്ടതുമുണ്ട്.

മിക്ക ബാഹ്യോപകരണങ്ങളും പഴയ പതിപ്പിനെ അടിസ്ഥാനമാക്കുന്നു എന്നതുകൊണ്ടുകൂടിയാണ്‌ ഞാൻ മാറ്റത്തെ എതിർത്തുസംസാരിച്ചത് (ഞാൻ കീമാപ്പ് ഉപയോഗിച്ച് ഗൂഗിൾ ഡോക്യുമെന്റുതയ്യാറാക്കിയാണ്‌ മിക്ക ലേഖനവും എഴുതുന്നത്. അഞ്ജലി യുണികോഡ് 5.1 എത്ര ഇൻസ്റ്റാളാൻ ശ്രമിച്ചിട്ടും മാറ്റമുണ്ടായില്ല. പരിഹാരം?). ഏതായാലും തലക്കെട്ടുകളും വർഗ്ഗങ്ങളും ഇനി പുതിയ പതിപ്പിനെ അടിസ്ഥാനമാക്കിത്തന്നെയാകും. നിലവിലുള്ള ലേഖനങ്ങളിൽ ബോട്ടോടിച്ചുകഴിഞ്ഞാൽ പുതിയ മാറ്റങ്ങളിൽ ബോട്ടിനെ കാവൽ നിർത്തിയാൽ ഇത് പരിഹരിക്കാമെന്നുതോന്നുന്നു.

മേല്പറഞ്ഞ പ്രശ്നം പരിഹാരശ്രമങ്ങൾ നടക്കുന്നോ എന്നറിയില്ല. തുടങ്ങിയിട്ടുണ്ടെങ്കിൽ എന്തെല്ലാം, എപ്പൊഴേക്ക് എന്നിവ അറിയാൻ താല്പര്യം--തച്ചന്റെ മകൻ 12:56, 3 ഫെബ്രുവരി 2010 (UTC)[മറുപടി]

ഈ സംഭവം മലയാളം വിക്കിയിൽ സ്വീകരിച്ചോ? അങ്ങനെ സ്വീകരിച്ചുവെങ്കിൽ തച്ചന്റെ മകൻ പറഞ്ഞ പ്രശ്നങ്ങളൊക്കെ പരിഹരിക്കപ്പെടേണ്ടതാണല്ലോ? അല്ലേ? --Anoopan| അനൂപൻ 14:38, 3 ഫെബ്രുവരി 2010 (UTC)[മറുപടി]
മീഡിയവിക്കി സോഫ്റ്റ്‌വെയർ യൂണീകോഡ് 5.1 ലേയ്ക്ക് മാറിയിട്ടില്ല. അതെന്നാവും എന്നും അറിയില്ല (അധികം വൈകാനിടയില്ല). നമ്മൾ പഴയ റ്റൂൾ തന്നെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് വിക്കിപീഡിയയിൽ രണ്ടുതരം എൻ‌കോഡിങ് വന്നുകൊണ്ടിരിക്കുന്നത് വലിയ തോതിൽ തുടരാനേ കാരണമാവൂ. വിൻഡോസിൽ പരക്കെ ഉപയോഗിക്കുന്ന റ്റൂളുകൾ യൂണീകോഡ് 5.1 മുമ്പേ നൽകാൻ തുടങ്ങിയിരുന്നല്ലോ. പഴയ ചില്ലുകൾ, പുതിയ എൻ‌കോഡിങ്ങിലുള്ള ചില്ലുകൾ കൊണ്ട് മാറ്റിച്ചേർക്കേണ്ട കാര്യമില്ല എന്നെന്റെ അഭിപ്രായം (അതധികം താമസിയാതെ തന്നെ ശരിയാകാനിടയുണ്ട്, അനാവശ്യ വിമർശനവും ഒഴിവാക്കാൻ കഴിയും, ചില്ലുകൾ മാത്രമല്ല മാറിയിട്ടുള്ളതും). തത്കാലം ലിങ്കിങ്ങിൽ അറിയാവുന്ന ലേഖനങ്ങൾ യൂണീകോഡ് 5.1-ലേയ്ക്ക് തിരിച്ചുവിടാൻ ശ്രമിക്കുക.--പ്രവീൺ:സം‌വാദം 14:57, 3 ഫെബ്രുവരി 2010 (UTC)[മറുപടി]

എന്തിനായിരുന്നു ഈ എടുപിടി? മീഡിയ വിക്കി മാറിയിട്ടു മതിയാരുന്നില്ലേ? പ്രവീൺ, 'കീർത്തി ചക്ര' എന്നു തിരഞ്ഞതിന്റെ ഫലം നോക്കൂ.[1]. താങ്കൾ ചില്ലുള്ള ഏതാനും വാക്ക് തിരയുകയാണെങ്കിൽ ഈ പ്രയാസം ബോദ്ധ്യമാകും. തിരിച്ചുവിടലുകൾ നടത്തിയവ മാറ്റിനിർത്തിയാൽത്തന്നെ അയ്യായിരത്തിനു മേലെ തിരിച്ചുവിടലുകൾ വേണ്ടിവരും പരിഹരിക്കാൻ. കൈകൊണ്ട് ഇതു നടത്താൻ പറ്റിയാൽത്തന്നെ, വർഗ്ഗങ്ങളുടെ കാര്യത്തിൽ തിരിച്ചുവിടൽ സാധിക്കില്ലല്ലോ. മീഡിയ വിക്കി സോഫ്റ്റ്വെയർ മാറുന്നതുവരെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടിവരും :). ഡബിൾ എൻ‌കോഡിങ് പ്രശ്നം സങ്കീർണ്ണമായതേയുള്ളൂ ഇപ്പോൾ. പഴയ ടൂൾ ഉപയോഗിച്ച് എല്ലാ ലേഖനങ്ങളും ആക്സസിബ്‌ൾ ആയിരുന്നല്ലോ. മലയാളം വിക്കിപീഡിയയിൽ ഭൂരിഭാഗവും 5.0 ആയിരിക്കെ അവിടെ പ്രശ്നം ധാർമ്മികതയുടെ മാത്രമായിരുന്നു. --തച്ചന്റെ മകൻ 16:18, 3 ഫെബ്രുവരി 2010 (UTC) ചില ഉദാഹരണങ്ങൾ:.എഴുത്തച്ഛൻ, .നമ്പ്യാർ&go=പോകൂ കുഞ്ചൻ നമ്പ്യാർ, .കാർത്തിക, .കുമാരനാശാൻ, .വള്ളത്തോൾ. എത്രയെത്ര!--തച്ചന്റെ മകൻ 16:48, 3 ഫെബ്രുവരി 2010 (UTC)[മറുപടി]

മീഡിയ വിക്കി 5.1-ലേക്ക് മാറിയിട്ടു മതിയായിരുന്നു ഈ മാറ്റം. ഇതിനൊരു താൽകാലിക പരിഹാരം(Workaround) എന്നുള്ള നിലയ്ക്ക് കോമൺസ്.js -ന്റെ ഈ പഴയപതിപ്പ് നിങ്ങളുടെ സ്കിൻ അനുസരിച്ച് മോണോബുക്ക്.js-ലേക്കോ വെക്ടർ.js-ലേക്കോ കോപ്പി ചെയ്ത് കാഷെ ക്ലിയർ ചെയ്താൽ മതി(മുന്നറിയിപ്പ്: ടൂൾബാറിലും മറ്റും ആവർത്തനങ്ങൾ അടക്കം മറ്റു പല പ്രശ്നങ്ങൾ വരാൻ സാദ്ധ്യതയുണ്ട്!). യൂനികോഡ് 5.2 പതിപ്പിറങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും മീഡിയവിക്കി എന്തേ 5.1 പതിപ്പിലേക്ക് മാറാത്തത് എന്ന സംശയം മാത്രം ബാക്കി!!!! --Anoopan| അനൂപൻ 17:02, 3 ഫെബ്രുവരി 2010 (UTC)[മറുപടി]
രണ്ട് തരത്തിലുള്ള എൻകോഡിങ്ങിലും വിവരങ്ങൾ ചേർക്കപ്പെടുന്നത് ഒരു പരിധിവരെ തടയാൻ ഇത് ഉപകരിക്കും. മുമ്പേ ചെയ്യാതിരുന്നതിനു കാരണം ഐ.ഇ6 ആണ്[1]. അല്ലാതെ എടുപിടി ഒന്നുമല്ല. ഇരട്ട എൻകോഡിങ് പ്രശ്നം ഇപ്പോഴല്ല സങ്കീർണ്ണമായത്. അത് വരുന്നതിനു മുമ്പു തന്നെ സങ്കീർണ്ണമായിരുന്നു. പഴയ റ്റൂൾ ഉപയോഗിച്ച് പുതിയ എൻകോഡിങ്ങിലുള്ള തലക്കെട്ടുകൾ തിരയുമ്പോൾ ഇതേ പ്രശ്നം ഉണ്ടായിരുന്നു എന്നോർക്കുക. വിൻഡോസിൽ പഴയ റ്റൂൾ ഉപയോഗിക്കുന്നവർ തീർത്തും കുറവായിരിക്കണം. ഒപ്പം സുനിൽജീ ഐ.ഇ.6 ഫിക്സ് ചെയ്യാനുള്ള മാർഗ്ഗം ചേർത്തതും കണ്ടു കാണുമല്ലോ [2]. പഴയ എൻകോഡിങിൽ കാർഗിൽ യുദ്ധം എന്ന് തിരയുമ്പോൾ ("തിരയൂ") അത് കാര്ഗില് യുദ്ധം എന്നു കാണിക്കുന്നതും കണ്ടിട്ടുണ്ടാകുമല്ലോ. സോഫ്റ്റ്‌‌വേറിലും മറ്റും കോമ്പ്ലക്സായ കോഡ് ആവശ്യമുള്ള മിക്ക കാര്യങ്ങളും ഇതുവഴി നിസ്സാരമായി പരിഹരിക്കാം. ഒരോരോ കാര്യങ്ങളിൽ ഇതിങ്ങനെ നീണ്ടു പോകുന്തോറും പ്രശ്നം സങ്കീർണ്ണമായിക്കോണ്ടിരിക്കുകയാണ്. മീഡിയവിക്കി ഡെവലപ്പേഴ്സ് ഇതിനൊരു പരിഹാരം ഉണ്ടാക്കാം എന്നു പറഞ്ഞിട്ടുണ്ടെങ്കിലും പല പഴയ ബഗ്ഗുകളും റിസോൾവ് ചെയ്യപ്പെടാതെ തുടരുന്നുണ്ടെന്നോർക്കുക. അതുകൊണ്ട് ശുദ്ധ സാങ്കേതിക പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായതിനാൽ സ്വിച്ച് ചെയ്യുന്നതാണ് നല്ലതെന്നെന്റെ അഭിപ്രായം. ഇനി അതല്ല എന്നുണ്ടെങ്കിൽ റിവേർട്ട് ചെയ്യുക.--പ്രവീൺ:സം‌വാദം 19:18, 3 ഫെബ്രുവരി 2010 (UTC)[മറുപടി]


മുകളിലെ സം‌വാദത്തിലെ 2 പ്രസ്ഥാവനകൾ.


ഈ 2 പ്രസ്ഥാവനകളും മീഡിയാവിക്കി സോഫ്റ്റ്‌വെയറിനെ കുറിച്ചുള്ള അജ്ഞതയിൽ നിന്നു് വരുന്നതാണു്.

യൂണിക്കൊഡിന്റെ ഓരൊ വേർഷൻ വരുമ്പോഴും മീഡിയാവിക്കി ആ പതിപ്പിലേക്കു് മാറുന്നൊന്നും ഇല്ല. മീഡിയാവിക്കിക്കു് ഒരു യൂണിക്കോഡ് പതിപ്പും ഇല്ല. മീഡിയാവിക്കി ഇപ്പോൾ യൂണിക്കോഡ് 5.0 -പതിപ്പിൻ അല്ല താനും. ഓരോ ഭാഷയിലെയും ഉപയോക്താക്കൾ യൂണിക്കൊഡ് സംബൻന്ധമായ അവരുടെ ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ മീഡിയാവിക്കി ഡെവലപ്പേർസ് അതിനാവശ്യമായ മാറ്റങ്ങൾ മീഡിയാവിക്കി സോഫ്റ്റ്‌വെയറിൽ വരുത്തുകയാണു് ചെയ്യുന്നതു്.

നമുക്കാവശ്യം ഇക്യൂവാലൻസ് ആണു്. അതായതു് പഴയ യൂണിക്കോഡും പുതിയ യൂണിക്കോഡും ഒന്നാണെന്നു് കാണിക്കണം. ഇതു് ചെയ്യാം എന്നു് പ്രവീൺ ലോഗ് ചെയ്ത ഒരു ബഗ്ഗിൽ ഡെവലപ്പേർസ് പറഞ്ഞിട്ടുണ്ടല്ലോ. അതു് എത്രയും പെട്ടെന്ന് മീഡിയാവിക്കി സോഫ്റ്റ്‌വെയറിൽ നടപ്പിൽ വരുത്തുകയാണു് വേണ്ടതു് . അതൊടെ സേർ‌ച്ച് പ്രശ്നം തീരും. അതു് നടപ്പിലായാൽ പഴയ യൂണിക്കോഡ് പുതിയ യൂണിക്കോഡിലേക്കു് മാറ്റുകയും വേണ്ട. ഈ മാറ്റത്തിനു് താമസമുണ്ടെങ്കിൽ മാത്രം ഇപ്പോഴത്തെ എഡിറ്റു് റിവേറ്ട്ട് ചെയ്താൽ മതി. യൂണിക്കോഡ് ഇക്യൂവാലൻസിനാവശ്യമായ മാറ്റം എത്രയും പെട്ടെന്ന് നടപ്പിൽ വരുത്താനാനു് നാം ശ്രമിക്കെണ്ടതു്.--Shiju Alex|ഷിജു അലക്സ് 02:06, 4 ഫെബ്രുവരി 2010 (UTC)[മറുപടി]

ഇക്വിവാലൻസ് നടപ്പിലാക്കാനുള്ള ഇവിടെ ഉപയോഗിച്ചിട്ടുള്ള മാർഗ്ഗമാണ് ഡേറ്റാബേസ് വിവരങ്ങളത്രയും 5.1 രീതിയിലേയ്ക്ക് മാറ്റുക എന്നത്. ഈ ഷിഫ്റ്റിങ്ങ് സാദ്ധ്യമായോന്നും അനുബന്ധ സ്ക്രിപ്റ്റുകളുടെ സ്ഥിതിയും അറിയാൻ ഒരു ബഗ്ഗിട്ടുനോക്കിയിട്ടുണ്ട് https://bugzilla.wikimedia.org/show_bug.cgi?id=22371 --പ്രവീൺ:സം‌വാദം 04:11, 4 ഫെബ്രുവരി 2010 (UTC)[മറുപടി]
5.0 പതിപ്പ് തലക്കെട്ടിലുള്ള ലേഖനങ്ങളുടെ പേരുമാറ്റാനുള്ള ബോട്ട് (ഉ:UltraBot) പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. --Vssun 07:17, 4 ഫെബ്രുവരി 2010 (UTC)[മറുപടി]
ബാൻഡ്വിഡ്ത് പ്രശ്നമല്ല. ഓട്ടോമാറ്റിക്കായി ഓടിക്കുന്നതിൽ ആർക്കെങ്കിലും എതിർപ്പുണ്ടോ--ജ്യോതിസ് 11:47, 4 ഫെബ്രുവരി 2010 (UTC)[മറുപടി]
float ഉള്ളടക്കം മാറ്റേണ്ട. സേർച്ച് ബോട്ടുകൾക്ക് രണ്ടുതരത്തിലുള്ള സ്റ്റ്രിങ്ങുകളും ലഭിക്കട്ടെ ;-)--പ്രവീൺ:സം‌വാദം 12:49, 4 ഫെബ്രുവരി 2010 (UTC)[മറുപടി]
തുടങ്ങിയിട്ടുണ്ട്. --ജ്യോതിസ് 13:20, 4 ഫെബ്രുവരി 2010 (UTC)[മറുപടി]
Bot run Complete. Pages redirected as well --ജ്യോതിസ് 20:13, 7 ഫെബ്രുവരി 2010 (UTC)[മറുപടി]

വർഗ്ഗങ്ങളേയും ചെയ്യേണ്ടി വരുമോ --ജുനൈദ് | Junaid (സം‌വാദം) 03:39, 8 ഫെബ്രുവരി 2010 (UTC)[മറുപടി]

probably. --Jyothis 04:55, 8 ഫെബ്രുവരി 2010 (UTC)[മറുപടി]

മലയാളം ടൈപ്പിംഗ്

മലയാളം മറ്റേതെങ്കിലും പ്രോഗ്രമിൾ ടൈപ്പു ചെയ്തശേഷ്ം കോപ്പി പേസ്റ്റ്ചെയ്യാൻ കഴിയുമോ? അതിനുള്ള ഉപാധികൾ എന്താണ് ?— ഈ തിരുത്തൽ നടത്തിയത് Malayalamsar (സംവാദംസംഭാവനകൾ)

ഏതു പ്രോഗ്രാമോ സോഫ്റ്റ്‌‌വേറോ ഉപയോഗിച്ചു സൃഷ്ടിച്ചതാണെങ്കിലും, യൂണീകോഡിൽ ഉള്ള വിവരങ്ങൾ വിക്കിപീഡിയയിൽ ചേർക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് സഹായം:എഴുത്ത് കാണുക--പ്രവീൺ:സം‌വാദം 18:47, 16 ഫെബ്രുവരി 2010 (UTC)[മറുപടി]

@font-face

@font-face എന്ന css ഉപയോഗിചു ttf/otf/eot/woff font support വിക്കിയിൽ ചേർക്കാവുന്നാതാണു.
ഉദാ: ഉപയോക്താവ്:Dpkpm007/monobook.css

വിക്കിയിൽ നിലവിലുളള ബഗുകൾ
bugzilla=2361
bugzilla=18692
----ദീപക് (സംവാദം) 16:26, 23 മാർച്ച് 2010 (UTC)[മറുപടി]

വിക്കിയെ അങ്ങനെ ഒരു ഫോണ്ടിലേക്ക് ഒതുക്കണോ? യൂണിക്കോഡിന്റെ പ്രത്യേകത തന്നെ വായനക്കാരനു് ഇഷ്ടമുള്ള ഫോണ്ടു് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്രം ആണല്ലോ. തമിഴർ അതു് ചെയ്യുന്നുണ്ടു് എന്നതു് കൊണ്ടു് നമ്മളും അത് ചെയ്യണൊ? കമ്പ്യൂട്ടറിൽ മലയാളം തെളിയാൻ ഇപ്പോൾ പണ്ടത്തെ പോലെ പ്രസ്നം ഒന്നും ഇല്ലല്ലോ. പ്രത്യെകിച്ച് ഗ്നു/ലിനക്സിൽ വളരെ എളുപ്പത്തിൽ അതു് നടക്കുന്നുണ്ടു്. --Shiju Alex|ഷിജു അലക്സ് 01:44, 24 മാർച്ച് 2010 (UTC)[മറുപടി]
ഉപയോക്തക്കൾ അവരവർക്കിഷ്ടമുള്ള ഫോണ്ടുകൾ ഉപയോഗിക്കട്ടെ ഇങ്ങനെ ചേർക്കേണ്ടതില്ല --ജുനൈദ് | Junaid (സം‌വാദം) 15:36, 24 മാർച്ച് 2010 (UTC)[മറുപടി]

ലാംഗ്വേജ് ഇന്റർ ഫേസ്

മറ്റു ലാംഗ്വേജ് ഇന്റെർ ഫേസ് കിട്ടുന്നില്ലല്ലോ? ഉദാഹരണം ഇംഗ്ലീഷിലേക്ക് മാറ്റുമ്പോൾ കൂടുതലും മലയാളം തന്നെയാണ് കാണിക്കുന്നത്--BlueMango ☪ 07:41, 10 ഏപ്രിൽ 2010 (UTC)[മറുപടി]

അതിന് മലയാളത്തിലെഴുതുക എന്ന ചെക് ബോക്സ് , ഒഴിവാക്കുക.രാഘിത്ത് 11:07, 20 ജനുവരി 2011 (UTC)[മറുപടി]

wiki software problem

No malayalam writing works,varggam breaks(unicode 5.0),some internal link breaks. pls revet all changes ----ദീപക് (സംവാദം) 02:25, 11 ഏപ്രിൽ 2010 (UTC)[മറുപടി]

ചില്ലുകളെല്ലാം ഏകീകരിക്കുന്നതിന്റെ ഭാഗമായി പഴയ ചില്ല് പുതിയ ചില്ലാക്കി ഡേറ്റാബേസിൽ ചേർക്കാനുള്ള മീഡിയവിക്കി പാച്ച് കഴിഞ്ഞ വിക്കിമീഡിയ ഫൗണ്ടേഷൻ മീഡിയവിക്കി ഡിപ്ലോയ്മെന്റിൽ നിലവിൽ വന്നു. നമുക്ക് പുതിയ ചില്ലും പഴയ ചില്ലും വലിയ തോതിൽ ഇടകലർന്നു കിടന്നതിനാലുള്ള ചെറിയ പ്രശ്നങ്ങൾ നിലനിൽക്കുന്നു. ഏതാനം ദിവസങ്ങൾക്കുള്ളിൽ എല്ലാം ശരിയാകും--പ്രവീൺ:സം‌വാദം 02:37, 11 ഏപ്രിൽ 2010 (UTC)[മറുപടി]

ചില്ലു മേടയിലിരുന്നെന്നെ..........ചില്ലക്ഷരങ്ങൾ ശരിയാകുന്നില്ലല്ലോ--ഫോട്ടോകണ്ണൻ — ഈ തിരുത്തൽ നടത്തിയത് Fotokannan (സംവാദംസംഭാവനകൾ) 12:29, 18 ഏപ്രിൽ 2010 (UTC)[മറുപടി]

എന്താണ്‌ പ്രശ്നമെന്ന് വ്യക്തമാക്കൂ --ജുനൈദ് | Junaid (സം‌വാദം) 12:38, 18 ഏപ്രിൽ 2010 (UTC)[മറുപടി]

ഇപ്പോൾ മുൻപ്

നാൾവഴിയിൽ കാണുന്ന ഇപ്പോൾ മുൻപ് എന്നതിനു പകരം ശേഷം|ഇപ്പോൾ എന്നിങ്ങനെയല്ലേ വേണ്ടത്? --Vssun 07:01, 5 ജൂൺ 2010 (UTC)[മറുപടി]

എന്താണ്‌ പ്രശ്നം? "ഇപ്പോൾ" എന്നുള്ളത് ആ വെർഷനും നിലവിലുള്ള വെർഷനും തമ്മിലുള്ള വ്യത്യാസം കാണിക്കുന്നു. "മുമ്പ്" എന്നുള്ളത് ആ വെർഷനും അതിനു മുമ്പത്തെ വെർഷനും തമ്മിലുള്ള വ്യത്യാസം കാണിക്കുന്നു -- റസിമാൻ ടി വി 07:04, 5 ജൂൺ 2010 (UTC)[മറുപടി]

ഏതെങ്കിലും താളിന്റെ നാൾ വഴി നോക്കുക. അതിലെ ഇടയിലുള്ള ഒരു എഡിറ്റ് ആസ്പദമാക്കി ശ്രദ്ധിച്ചു നോക്കൂ. അവിടെ ഇപ്പോൾ എന്നതിന് ഒരർത്ഥവുമില്ലല്ലോ. നമ്മൾ പരിഗണിക്കുന്ന തിരുത്തും, അതിനു ശേഷമുള്ള തിരുത്തും തമ്മിലുള്ള വ്യത്യാസമല്ലേ ഇപ്പോൾ എന്നതിൽ ഞെക്കുമ്പോൾ കാണിക്കുന്നത്? അതുപോലെ മുൻപ് എന്നതിൽ ഞെക്കുമ്പോൾ നേരത്തെയുണ്ടായിരുന്നതും പരിഗണിക്കുന്ന തിരുത്തും തമ്മിലുള്ള വ്യത്യാസവും. --Vssun 07:26, 5 ജൂൺ 2010 (UTC)[മറുപടി]

അതിനേക്കാൾ നല്ലത് ശേഷം | മുൻപ് അല്ലേ? --ജുനൈദ് | Junaid (സം‌വാദം) 07:41, 5 ജൂൺ 2010 (UTC)[മറുപടി]

നമ്മൾ പരിഗണിക്കുന്ന തിരുത്തും അതിന്‌ ശേഷമുള്ള തിരുത്തും തമ്മിലുള്ള വ്യത്യാസമല്ല "ഇപ്പോൾ" കാണിക്കുന്നത്, അത് കാണുന്നതുകൊണ്ട് പ്രത്യേകിച്ച് കാര്യവുമില്ല. "ഇപ്പോൾ" ക്ലിക്ക് ചെയ്യുന്നതു വഴി കാണുന്നത് ആ വെർഷനും നിലവിലുള്ള (ഏറ്റവും ഒടുവിലത്തെ) വെർഷനും തമ്മിലുള്ള വ്യത്യാസമാണ്‌. ഒരു പഴയ വെർഷൻ ഇപ്പോഴത്തെ രൂപത്തിൽ നിന്ന് എത്ര വ്യത്യസ്തമായിരുന്നു എന്ന്‌ ഇതിൽ നിന്ന് അറിയാം. "മുമ്പ്" കാണിക്കുന്നതാകട്ടെ ആ വെർഷനും അതിനു മുമ്പത്തെ വെർഷനും തമ്മിലുള്ള വ്യത്യാസമാണ്‌. ആ തിരുത്ത് മൂലം താളിന്‌ എന്ത് മാറ്റം വന്നു എന്ന് ഇതുവഴി അറിയാം. ഒരു വെർഷനും അതിന്‌ തൊട്ടു ശേഷമുള്ള വെർഷനും തമ്മിലുള്ള വ്യത്യാസം കണ്ടിട്ട് ഇതുപോലത്തെ ഉപയോഗമൊന്നുമില്ലല്ലോ. -- റസിമാൻ ടി വി 07:54, 5 ജൂൺ 2010 (UTC)[മറുപടി]

☒N നിർദ്ദേശം പിൻ‌വലിക്കുന്നു. --Vssun 08:38, 5 ജൂൺ 2010 (UTC)[മറുപടി]

വെക്റ്റർ സ്കിന്നിൽ ബട്ടണുകൾ‌ ചേർക്കാനുള്ള സ്ക്രിപ്റ്റ്

വെക്റ്റർ സ്കിന്നിൽ പുതിയ ബട്ടണുകൾ‌ ചേർക്കാനുള്ള സ്ക്രിപ്റ്റ് ഇവിടെയുണ്ട്. ഇമ്പോർട്ട് ചെയ്ത് പരീക്ഷിച്ചു നോക്കുക. ആവശ്യമുള്ളവ കോമൺ.ജെഎസ്സിൽ ചേർത്ത് എല്ലാവർക്കുമായി ലഭ്യമാക്കാം. --Vssun (സുനിൽ) 18:49, 26 ജൂൺ 2010 (UTC)[മറുപടി]

cite web, cite news പോലുള്ള ഫലകങ്ങൾക്ക് ഇംഗ്ലീഷ് വിക്കിയിൽ Cite എന്നൊരു മെനുവുണ്ട്. അതുപോലുള്ള ഒരു സിസ്റ്റം നമുക്കും ലഭ്യാകുമോ? --സിദ്ധാർത്ഥൻ 11:37, 27 ജൂൺ 2010 (UTC)[മറുപടി]
സൈറ്റ് മെനു ചേർത്തിട്ടുണ്ട്. --Vssun (സുനിൽ) 12:12, 27 ജൂൺ 2010 (UTC)[മറുപടി]
float --സിദ്ധാർത്ഥൻ 13:09, 27 ജൂൺ 2010 (UTC)[മറുപടി]

സ്ക്രിപ്റ്റിലുണ്ടായിരുന്ന ഇംഗ്ലീഷ് വാക്കുകളിൽ ചിലത് മലയാളത്തിലാക്കിയിട്ടുണ്ട്. പരിശോധിക്കുമല്ലോ--പ്രവീൺ:സം‌വാദം 16:13, 27 ജൂൺ 2010 (UTC)[മറുപടി]

സ് ല-> സ്ല

ഇതു ശരിയാണോ?— ഈ തിരുത്തൽ നടത്തിയത് 212.138.47.13 (സംവാദംസംഭാവനകൾ)

സ്‌ലയ്ക്ക് പകരം സ്ല ഉപയോഗിക്കുന്നത് ശരിയല്ല. ഇസ്‌ലാം, മുസ്‌ലിം (മുസ്‌ലീം അല്ല) എന്നിങ്ങനെയാണ് വേണ്ടതെന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു. അതുപോലെ സ്‌ലൊവേനിയ, സ്‌ലൊവാക്യ എന്നും വേണമെന്ന് തോന്നുന്നു. --സിദ്ധാർത്ഥൻ 07:11, 5 ജൂലൈ 2010 (UTC)[മറുപടി]

പിരിച്ചെഴുതാൻ അണ്ടർ സ്കോർ ഉപയോഗിക്കുക. മലയാള വാക്കുകളിൽ മിക്കവാറും ഇടങ്ങളിൽ സ്ല എന്നാണു് നമുക്ക് ഉപയോഗിക്കേണ്ടി വരിക. സ്‌ല എന്നുപയോഗിക്കേണ്ടി വരുന്ന സന്ദർഭം മലയാള വാക്കുകളിൽ വളരെ കുറവാണു്. അതു കൊണ്ടാണു് sla സ്ല ആയി നമ്മുടെ ടൂളിൽ ചേർത്തിരിക്കുന്നത്. പിരിച്ചെഴുതേണ്ടി വരുന്ന ഇടങ്ങളിൽ അണ്ടർസ്കോർ ഉപയോഗിച്ചാൽ പ്രശ്നം തീരും. --ഷിജു അലക്സ് 07:20, 5 ജൂലൈ 2010 (UTC)[മറുപടി]

അണ്ടർ സ്കോറിനെക്കാൾ നല്ലത് വലിയക്ഷരം എൽ നൽകുന്നതല്ലെ? അണ്ടർ സ്കോറ് പ്രായോഗികമല്ല. കാരണം കണ്ണിൽ കാണാത്ത ഒരു ക്യാരക്ടർ സെർച്ച് ചെയ്യുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കും. പിന്നെ ഒന്നിൽ കൂടുതൽ അണ്ടർ സ്കോർ വന്നാൽ അറിയികയുമില്ല.--212.138.69.18 05:40, 6 ജൂലൈ 2010 (UTC)[മറുപടി]

വലിയ അക്ഷരം L-ഉം സ്ല തന്നെ തരും. ഒന്നിൽ കൂടുതൽ അണ്ടർസ്കോർ ഉപയോഗിച്ചാൽ ഡിസേബിൾ ചെയ്യാനുള്ള സം‌വിധാനം ഇൻ‌ബിൽറ്റ് ടൂളിൽ ഇപ്പോൾ തന്നെ ഉണ്ടു്. --ഷിജു അലക്സ് 05:45, 6 ജൂലൈ 2010 (UTC)[മറുപടി]

മലയാളത്തിലെഴതാൻ

മലയാളത്തിലെഴുതാൻ search box ഇന്റെ അടുത്തുള്ള check box ഇല്ലാത്തത് കുറച്ച് പണിയാണ്‌. ഓപ്പറ പോലുള്ള ബ്രൗസറുകളിൽ ctrl+m പ്രവർത്തിക്കുന്നില്ല.. അപ്പോൾ മലയാളത്തിൽ ഒരു തലക്കെട്ടെഴുതാൻ കീമാൻ ഇല്ലാത്ത കമ്പ്യൂട്ടറുകളിൽ ഏറെ പണിയാണ്‌. ഇത് പരിഹരിക്കാനാവുമോ? --ജേക്കബ് 05:51, 6 ജൂലൈ 2010 (UTC)[മറുപടി]

ആ സേർച്ച് ബൊക്സിന്റെ പെരു് കണ്ടെത്തി അതു് ഫിസ്ക് ചെയ്യാൻ ജെക്കബിനു് തന്നെ സാധിക്കില്ലേ. --ഷിജു അലക്സ് 05:54, 6 ജൂലൈ 2010 (UTC)[മറുപടി]

സൈറ്റ് നോട്ടീസ്

മീഡിയവിക്കി:Sitenotice-ൽ ഉള്ള വിക്കിപീഡിയ അംഗത്വം ആദ്യ പാഠം എന്നു തുടങ്ങുന്ന ഭാഗം നീക്കം ചെയ്യാമെന്നു കരുതുന്നു. അവ സൈഡ് ബാറിലെ വഴികാട്ടി മെനുവിലൂടെ ലഭ്യമാണ്. അംഗത്വം താളിൽ മുകളിൽ തന്നെയുണ്ട്--പ്രവീൺ:സം‌വാദം 17:41, 8 ജൂലൈ 2010 (UTC)[മറുപടി]

float--Vssun (സുനിൽ) 01:30, 9 ജൂലൈ 2010 (UTC)[മറുപടി]

മീഡിയവിക്കി:Sitenotice പരിശോധിക്കുക--പ്രവീൺ:സം‌വാദം 16:40, 9 ജൂലൈ 2010 (UTC)[മറുപടി]

സംശയം

കടുപ്പിച്ച എഴുത്ത്ende samsayam ithanu, PG gland ennahtinde poorna roopam enthanu , ee vasthu electrical cable sambanadam ayulla kariyam anu ithil "PG" yude poorana roopam anu njan udhesikunnathu, dayavayi sahayikkamo?— ഈ തിരുത്തൽ നടത്തിയത് Mandayi6 (സംവാദംസംഭാവനകൾ)

ഇത്തരം സംശയങ്ങൾ ഇവിടെയല്ല ചൊദിക്കേണ്ടതു്. എന്നിരുന്നാലും ആവശ്യക്കാരനു് ഔചിത്യമുണ്ടാകണമെന്നില്ലല്ലോ. അതുകൊണ്ടു് ഇത്രയും പറയാം:

കേബിളുകളെ / കേബിൾ ഗ്ലാൻഡുകളെ സംബന്ധിച്ചിടത്തോളം PG എന്നതിന്റെ സാധാരണ വിവക്ഷ Power Grip എന്നാണു്. കേബിൾ പുറപ്പെടുന്ന ഭാഗത്ത് സംഭവിക്കാവുന്ന വലിവോ ഭാരമോ അകത്തെ വൈദ്യുതി ടെർമിനലുകളെയോ അവയുമായുള്ളാ വിദ്യുച്ഛക്തിബന്ധത്തെയോ ബാധിക്കാത്ത തരത്തിൽ കേബിളിനെ സംരക്ഷിക്കുന്ന വിധം നിർമ്മിക്കുന്ന കേബിൾ ഗ്ലാൻഡുകൾ ആണു് ഈ വിഭാഗത്തിൽ പെടുന്നതു്.


(കൂട്ടത്തിൽ മറ്റു വിക്കി പഞ്ചായത്ത് അംഗങ്ങളോടു്: ഇത്തരം ചോദ്യങ്ങൾക്കും അവയ്ക്കു യോജിച്ച ഉത്തരങ്ങൾക്കുമായി നമുക്കൊരു വിക്കി വിഭാഗം / താൾ തുറക്കുന്നതിനെപ്പറ്റി ആലോചിച്ചുകൂടേ?) --ViswaPrabha (വിശ്വപ്രഭ) 18:19, 4 ഓഗസ്റ്റ് 2010 (UTC)[മറുപടി]

വിജ്ഞാകോശരചനയല്ലേ സംരംഭത്തിന്റെ ലക്ഷ്യം, ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനേക്കാൾ നല്ലത് ലേഖനം സൃഷ്ടിക്കുകയും അത് സന്ദർശിക്കാൻ ആവശ്യപ്പെടുന്നതുമായിരിക്കും --ജുനൈദ് | Junaid (സം‌വാദം) 03:49, 5 ഓഗസ്റ്റ് 2010 (UTC)[മറുപടി]

അക്ഷരമാല ക്രമം

ഒരു പേജിലെ ഉള്ളടക്കം അക്ഷരമാല ക്രമത്തിലാക്കാൻ വല്ല വഴിയുമുണ്ടോ? ഇന്ത്യൻ ചലച്ചിത്രതാരങ്ങളുടെ പട്ടിക എന്ന താൾ അക്ഷരമാല ക്രമത്തിലാക്കാൻ എന്തെങ്കിലും വഴി പറഞ്ഞുതരാമോ?--RameshngTalk to me 09:42, 4 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഇംഗ്ലീഷ് നാമങ്ങളിലേക്കാണല്ലോ കണ്ണി ചേർത്തിരിക്കുന്നത്, അതൊഴിവാക്കി മലയാളത്തിലാക്കൂ, അതിനുശേഷം ഒന്നുകിൽ പട്ടികയുപയോഗിച്ചോ, ജിഎഡിറ്റുപയോഗിച്ചോ ക്രമീകരിക്കാവുന്നതാണ്‌. (ഈ താളിൽ ഈ ചോദ്യം ചേരുമോ എന്ന് സംശയം!) --ജുനൈദ് | Junaid (സം‌വാദം) 09:50, 4 ഓഗസ്റ്റ് 2010 (UTC)[മറുപടി]

മൊഴിയിലെ ബഗ്ഗ്

3 വർഷം മുന്നേ റിപ്പോർട്ട് ചെയ്യപ്പെട്ട ഈ ബഗ്ഗ് ഇപ്പോഴും വിക്കിയിലെ ടൂളിലും മൊഴി കീമാന്റെ പുതിയ പതിപ്പുകളിലും ഉണ്ടു്. എന്തെങ്കിലും ചെയ്തേ മതിയാവൂ. വിക്കിയിലെ ഇൻപുട് ടൂൾ എൻകോഡിങ്ങും സ്റ്റാൻഡേഡും തെറ്റിച്ചെഴുതുന്നതു ശരിയല്ല.--Santhosh.thottingal 15:04, 6 ഓഗസ്റ്റ് 2010 (UTC)[മറുപടി]

പുതിയ എഴുത്തുപകരണത്തിൽ ഇത് പരിഹരിക്കപ്പെട്ടിരിക്കുന്നു (കുറേ നാളായി). --ജുനൈദ് | Junaid (സം‌വാദം) 14:31, 5 ജനുവരി 2011 (UTC)[മറുപടി]

വിക്കിപീഡിയയിൽ മലയാളം എഴുതാനുള്ള ഉപകരണം

മലയാളം എളുപ്പത്തിൽ എഴുതുന്നതിനു വേണ്ടിയുള്ള ഉപകരണം വിക്കിപീഡിയയിൽ നിലവിലുണ്ടെന്ന് പറയാതെ തന്നെ എല്ലാവർക്കുമറിയാവുന്ന കാര്യമാണല്ലോ. ഏതാനും വർഷങ്ങൾക്കുമുൻപ് Peringz എന്ന ഉപയോക്താവായിരുന്നു അത് ചേർത്തത്. മലയാള വിക്കിപീഡിയയുടെ വളർച്ചാനിരക്ക് ത്വരിതപ്പെടുത്തുന്നതിൽ ഈ ഉപകരണം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. മറ്റ് ഉപകരണങ്ങളൊന്നും ഉപയോഗിക്കാതെയും, ഇൻസ്ക്രിപ്റ്റ് ടൈപ്പിങ്ങ് രീതി വശപ്പെടുത്താതെയും വിക്കി താളുകളിൽ മലയാളം നേരിട്ട് ചേർക്കാമെന്നതിനാൽ കൂടുതൽ പേരും വിക്കിപീഡിയയിലെ ഈ ഉപകരണം ഉപയോഗിക്കുന്നുണ്ട്.

സമാനമായ മറ്റ് എഴുത്തുപകരണങ്ങളെല്ലാം കാലാനുസൃതമായി മെച്ചപ്പെടുത്തലുകൾ നടത്തിയെങ്കിലും വിക്കിയിലെ ഉപകരണത്തിൽ മെച്ചപ്പെടുത്തലുകൾ നടന്നില്ല. ഇത് പരിഹരിക്കുന്നതിനായി ലളിതമായ ഘടനയോടെ ചിട്ടപ്പെടുത്തിയ പുതിയൊരു എഴുത്തുപകരണം വികസിപ്പിച്ചിട്ടുണ്ട്. നിലവിലെ എഴുത്തുപകരണം മാറ്റി പുതിയത് സ്ഥാപിക്കാൻ ഉദ്ദേശിക്കുകയും ചെയ്യുന്നു. അതിനു മുന്നോടിയായി ഇവിടെ എല്ലാവരുടേയും അഭിപ്രായങ്ങൾ ക്ഷണിക്കുന്നു.

മെച്ചപ്പെട്ട ലിപിമാറ്റം, മലയാള അക്കങ്ങൾ ചേർക്കാനുള്ള സൗകര്യം തുടങ്ങിയവ ഇതിലുൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മലയാള യുണീകോഡിലുള്ള തിയ്യതി ചിഹ്നം പോലെയുള്ളവ (U+0D79) ടൈപ്പ് ചെയ്യാനുള്ള സൗകര്യം ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നതിനാൽ അവ ടൈപ്പ് ചെയ്യുന്നതിന് ഏതൊക്കെ കീ കോമ്പിനേഷനുകൾ ഉപയോഗീക്കാം എന്നതിനുള്ള അഭിപ്രായങ്ങളും ആരായുന്നു.

ലിപിമാറ്റ സമ്പ്രദായത്തിനു പകരം ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിൽ ലഭ്യമായ ഇംഗ്ലീഷ് ടൈപ്പ് ചെയ്യുന്ന തരത്തിൽ മലയാളം ടൈപ്പ് ചെയ്യുന്ന ഇൻസ്ക്രിപ്റ്റ് രീതി ഉപയോഗിക്കാൻ ഒരോ ഉപയോക്താവിനേയും പ്രതേകം അനുവദിക്കുന്നതിനുള്ള സൗകര്യവും ഭാവിയിൽ ഈ ഉപകരണത്തിൽ ഉൾപ്പെടുത്താൻ സാധിക്കുന്നതാണ്. പുതിയ ഉപകരണം ഭാഷാബന്ധിതമല്ലാത്തതിനാൽ സമാന രീതിയിൽ മറ്റ് വിക്കികളെ, പ്രതേകിച്ച് എഴുത്തുപകരണം വികസിപ്പിക്കാൻ സാധിക്കാതിരുന്ന ഇന്ത്യൻ ഭാഷാ വിക്കികളെ, ഈ രീതിയിലുള്ള സൗകര്യം ചേർക്കുന്നതിന് നമ്മൾക്ക് സഹായിക്കാനുമാകും എന്നും കരുതുന്നു. --ജുനൈദ് | Junaid (സം‌വാദം) 16:44, 7 സെപ്റ്റംബർ 2010 (UTC)[മറുപടി]

വിക്കിപാഠശാലയിൽ പുതിയ ടൂൾ ചേർത്തിട്ടുണ്ട്. അവിടെ ടൈപ്പ് ചെയ്ത് നോക്കാവുന്നതാണ്‌. പുതിയ ടൂളുമായി ബന്ധപ്പെട്ട വിവരണം ഇവിടെ ലഭ്യമാണ്‌ --ജുനൈദ് | Junaid (സം‌വാദം) 03:33, 8 സെപ്റ്റംബർ 2010 (UTC)[മറുപടി]


ഈ സംഗതി നമ്മുടെ വിക്കിയിൽ ചേർക്കാം എന്ന് തോന്നുന്നു. എല്ലാവരും വ്യാപകമായി ഉപയോഗിച്ച് പരീക്ഷണങ്ങൾ നടത്തിയാലെ മൂട്ടയെ കിട്ടൂ. ഇത് വരെ പരീക്ഷിച്ചു നോക്കിയതിൽ കുഴപ്പമൊന്നും കണ്ടില്ല. --ഷിജു അലക്സ് 07:15, 19 സെപ്റ്റംബർ 2010 (UTC)[മറുപടി]

ഈ ചർച്ചയുടെ തൊട്ടുമുകളിൽ കൊടുത്തിരിക്കുന്ന ബഗ്ഗ് ഇതിലുമുണ്ടല്ലോ? --Santhosh.thottingal 06:24, 29 സെപ്റ്റംബർ 2010 (UTC)[മറുപടി]
float വേണമെങ്കിൽ പഴയ ടൂളിനെ മറ്റൊരു ഷോർട്ട്കട്ടിൽ ഒരു നിശ്ചിതസമയം വരെ നിലനിർത്തുകയുമാകാം. --Vssun (സുനിൽ) 09:37, 25 സെപ്റ്റംബർ 2010 (UTC)[മറുപടി]

@സന്തോഷ്, വാക്കുകൾക്കിടയിൽ ചില്ല് ചേർക്കേണ്ടി വരുമ്പോൾ ചില്ലുകൾക്ക് ശേഷം ജോയിനർ വരുന്ന പ്രശ്നം മാത്രമേ ഉള്ളൂ എന്ന് കരുതുന്നു. അത് പരിഹരിക്കാവുന്നതാണ്. --ജുനൈദ് | Junaid (സം‌വാദം) 07:30, 29 സെപ്റ്റംബർ 2010 (UTC)[മറുപടി]

റ്റെക്സ്റ്റ് സെലെക്റ്റ് ചെയ്ത് ടൈപ് ചെയ്യുമ്പോൾ, സെലെക്റ്റ് ചെയ്ത ഭാഗം മായുന്നില്ല. പകരം അപ്ഡേറ്റ് ആവുകയാൺ ചെയ്യുന്നത് --സാദിക്ക്‌ ഖാലിദ്‌ 09:30, 5 ഒക്ടോബർ 2010 (UTC)[മറുപടി]

Windows 7 + IE 8.00

വിൻ‌ഡോസ് 7ൽ ഐ.ഇ. 8.00 ഉപയോഗിക്കുമ്പോൾ ഇൻ‌ബിൽറ്റ് ടൂൾ ഉപയോഗിക്കാൻ പറ്റുന്നില്ല.

  1. എന്തെങ്കിലും അക്ഷരം ഞെക്കുമ്പോൾ ലേഖനത്തിൽ എവിടെയെങ്കിലുമൊക്കെയാണ് അക്ഷരം പതിയുന്നത്. കഴ്സർ ഉള്ളിടത്തല്ല
  2. Ctrl+M ഞെക്കുമ്പോൾ പേജ് സേവ് ആകുന്നു.

--ജേക്കബ് 03:57, 2 ഒക്ടോബർ 2010 (UTC)[മറുപടി]

ഐ.ഇയുടെ ഒരു ബഗ്ഗ് മൂലമാണ് പ്രശ്നം വരുന്നത്. ശരിയാക്കി തരാം. --ജുനൈദ് | Junaid (സം‌വാദം) 05:27, 2 ഒക്ടോബർ 2010 (UTC)[മറുപടി]
ശരിയാക്കിയിട്ടുണ്ട്. പരിശോധിക്കുക --ജുനൈദ് | Junaid (സം‌വാദം) 09:51, 2 ഒക്ടോബർ 2010 (UTC)[മറുപടി]

സമ്രംഭം

സം രം ബം എങ്കിനെ ടൈപ്പ് ചെയ്യും...ഇപ്പോൾ സം കഴിഞ്ഞ് സ്ഥലം ഇട്ടിട്ട് ടൈപ്പ് ചെയ്തതിൻ ശേഷം കൂട്ടിച്ചേർക്കുന്നു--♔ കളരിക്കൻ ♔ | സംവാദം 18:40, 24 ഒക്ടോബർ 2010 (UTC)[മറുപടി]

  • വിക്കിയിലെ ടൂൾ ആണ് ഉപയോഗിക്കുന്നത് എങ്കിൽ samrambham - സംരംഭം
  • മൊഴി ആണെങ്കിൽ sam_ram_bham_ ( sam_ram_bham_ എന്ന് ടൈപ്പ് ചെയ്‌‌താലും കിട്ടും ) - സംരംഭം
  • സ്വനലേഖ ആണെങ്കിൽ sam_ram_bham_ - സംരംഭം

-- Hrishi 11:19, 1 നവംബർ 2010 (UTC)[മറുപടി]

വിക്കിയിലെ ടൂളിൽ ഇന്നലേയും ഇന്നും ചില പുതുക്കലുകൾ നടത്തിയിരുന്നു. അതുപ്രകാരം samrambham = സംരംഭം എന്ന് നേരിട്ട് ടൈപ്പ് ചെയ്യാം, മുൻപ് sam_rambham എന്ന് ടൈപ്പ് ചെയ്യണമായിരുന്നു. പുതുക്കലുകൾ ഫലത്തിൽ വരാൻ ബ്രൗസറിന്റെ കാഷെ ക്ലിയർ ചെയ്യുക. കാഷി മറികടക്കുന്ന വിധം. --ജുനൈദ് | Junaid (സം‌വാദം) 16:48, 1 നവംബർ 2010 (UTC)[മറുപടി]

പുതിയലേഖനം തുടങ്ങാനാവുന്നില്ല

വിക്കിയില് ഞാന് പുതിയലേഖനം തുടങ്ങുമ്പോഴും പേജ് മൊത്തത്തില് എഡിറ്റ് ചെയ്യാനള്ള ബട്ടന് അമര്ത്തുമ്പോഴുമെല്ലാം പേജ് തുറന്നുവരാതെ പി.എച്ച്.പി ഫയലാണ് ഡൌണ് ലോഡാവുന്നത്. എന്താണിപ്രകാരം സംഭവിക്കുന്നത്--Zuhairali 16:31, 1 ജനുവരി 2011 (UTC)

താൽക്കാലികപ്രശ്നമായിരുന്നിരിക്കാം. ഇപ്പോൾ കുഴപ്പമൊന്നും കാണുന്നില്ല. സുഹൈറലിക്ക് പ്രശ്നം നിലനിൽക്കുന്നുണ്ടോ? --Vssun (സുനിൽ) 03:01, 2 ജനുവരി 2011 (UTC)[മറുപടി]
തിരുത്തലുകൾക്കായി ബാഹ്യ ഉപകരണങ്ങൾ സ്വതേ ഉപയോഗിക്കുന്നതുമൂലമായിരിക്കാം ഈ പ്രശ്നം. ക്രമീകരണങ്ങളിൽ പോയി തിരുത്തൽ എന്ന ടാബിൽ തിരുത്തലുകൾക്കായി ബാഹ്യ ഉപകരണങ്ങൾ സ്വതേ ഉപയോഗിക്കുക എന്നത് അൺചെക്ക് ചെയ്യുക അല്ലെങ്കിൽ സ്വതേയുള്ള ക്രമീകരണങ്ങൾ പുനഃസ്ഥാപിക്കുക എന്ന ലിങ്കിൽ ഞെക്കിയാൽ മതി ശരിയാകും --കിരൺ ഗോപി 03:58, 2 ജനുവരി 2011 (UTC)[മറുപടി]
കണ്ണൂരിലെ സംഗമത്തിൽ വെച്ചാണ് ഇത് പരിഹരിക്കത്. ഒരുപാട് കാലം ഈ പ്രയാസവും നെഞ്ചിലേറ്റി നടന്നു ഇപ്പോ പരിഹാരമായി.--സുഹൈറലി 14:06, 5 ജൂലൈ 2011 (UTC)

റോട്ട്‌വൈലർ എന്ന് എങ്ങനെ ടൈപ്പ് ചെയ്യും

റോട്ട്‌വൈലർ(rottweiler) എന്ന് എങ്ങനെ ടൈപ്പ് ചെയ്യും. വിക്കിപീഡിയയിൽ ചെയ്താൽ , റോട്ട്വൈലർ എന്നായി മാറും. Raghith 11:21, 20 ജനുവരി 2011 (UTC)[മറുപടി]

ROtt_vailar എന്നെഴുതിയാൽ മതി --Anoopan| അനൂപൻ 11:25, 20 ജനുവരി 2011 (UTC)[മറുപടി]
തൃപ്തിയായി, അക്ഷരങ്ങൾ കൂട്ടക്ഷരമാകുന്നത് ഒഴിവാക്കാൻ '‌_' ഉപയോഗിച്ചാൽ മതി എന്നു കരുതുന്നു. -- Raghith 05:09, 21 ജനുവരി 2011 (UTC)[മറുപടി]

അതേ--Vssun (സുനിൽ) 17:37, 21 ജനുവരി 2011 (UTC)[മറുപടി]

മാറ്റം ഉഗ്രനായി..

വിക്കിയിലേ സെർച്ച് പേജിലേ ബോക്സിൽ ചില്ലക്ഷരങളുടെ ശരിയായ രൂപം നൽകാൻ ശ്രമിച്ചത് ഏറെ വിയയപ്രദവും അഭിനന്ദാർഹവുമായ ഒരു പ്രവർത്തനം തന്നെ!!. ഇത്തരം കൂടുതൽ പ്രവർത്തനം ഉൾക്കൊള്ളിക്കാൻ എല്ലാ ആശംസകളും നേരുന്നു.--Abhiabhi.abhilash7 17:19, 19 മാർച്ച് 2011 (UTC)[മറുപടി]

നിർദേശം പിന്വലിക്കുന്നത് എങനെയാ?

ഇതിനേപ്പറ്റി ഒന്നറിയാൻ ആഗ്രഹൈക്കുന്നു. ഞാൻ ആദ്യമായണിവിദെ പ്രവേശിക്കുന്നത്. തെറ്റെല്ലം ക്ഷമിക്കണം!! ആരെങ്കിലും എനറ്റെ സംസയം തീർക്കാൻ താഴെ ഒന്നെഴുതനം --Abhiabhi.abhilash7 17:25, 19 മാർച്ച് 2011 (UTC)[മറുപടി]

തിരഞ്ഞെടുത്ത ലേഖനം എഴുതപ്പെട്ടിട്ടില്ല?

തിരഞ്ഞെടുത്ത ലേഖനം എന്ന പ്രധാനതാളിലെ ഭാഗത്തു്, ലേഖനങ്ങളുടെ പേരുള്ള നീല ടാബിലെ ടൂൾടിപ്പിലൊരു പ്രശ്നം. "പ്രധാനതാൾ/ലേഖനത്തിന്റെ പേരു് എഴുതപ്പെട്ടിട്ടില്ല" എന്നാണു് വരുന്നതു്. നേരത്തെ ശ്രദ്ധയിൽപെട്ടിടുന്നോ എന്നറിയില്ല, ഇതു ശരിയാക്കണ്ടേ? --Santhosh.thottingal 03:26, 5 ഏപ്രിൽ 2011 (UTC)[മറുപടി]

{{Metacaixa}} എന്ന ഫലകത്തിന്റെ പ്രശ്നമാണത്. അതിനെ ഒന്നു മാറ്റിയെഴുതാനായാൽ ശരിയാകും. --Vssun (സുനിൽ) 17:42, 5 ഏപ്രിൽ 2011 (UTC)[മറുപടി]

Template namespace initialisation script

Hello. I'm not sure that is the correct place to add this message. Feel free to move if it is not.

Some years ago, developers used Template namespace initialisation script to move some pages from the MediaWiki to the Template namespace, and left some useless redirects.

Consequently, the following pages should be deleted :

  1. മീഡിയവിക്കി:Sitesupportpage
  2. മീഡിയവിക്കി:Gnunote
  3. മീഡിയവിക്കി:All system messages

For more informations, please see this request (meta).

Thanks -- Quentinv57 21:14, 23 ജൂൺ 2011 (UTC)[മറുപടി]


Done. Thanks. --ഷിജു അലക്സ് 01:41, 26 ജൂൺ 2011 (UTC)[മറുപടി]

ന്റ / ൻറ

ഇപ്പോൾ പല ലേഖനങ്ങളിലും ന്റ-യക്ക് പകരം ൻറ-യാണ്. ന്റ = ന + ് + റ. എന്നാൽ കാർത്തിക ഫോണ്ട് ഉപയോഗിക്കുന്നവർ ന്റ ടൈപ്പ് ചെയ്യുന്നത് തെറ്റായ രീതിയിലാണ്: ന്റ = ന + ് + ZeroWidthJoiner + റ. വിക്കിയിൽ പഴയ ചില്ലുകളെ ഡൈനാമിക്ക് ആയി ആണവ ചില്ലുകളായി കൺവേർട്ട് ചെയ്യുമ്പോൾ ന + ് + ZeroWidthJoiner എന്ന പഴയ ചില്ല് എന്ന ആണവ ചില്ലായി മാറുകയും ന + ് + ZeroWidthJoiner + റ എന്നുള്ളത് ൻറ ആയി മാറുകയും ചെയ്യുന്നു. ഇതാണ് പ്രശ്നം. ഇത് പരിഹരിക്കാൻ ചില്ല് കൺവേർട്ട് ചെയ്യുന്നതിന് മുമ്പ് ന + ് + ZeroWidthJoiner + റ-യെ ന + ് + റ ആയി കൺവേർട്ട് ചെയ്യണം. ഇപ്പോൾ നിലവിലുള്ള ൻറ-യെ തിരിച്ച് ന്റ ആക്കുന്നത് പ്രയാസമാണ്. കാരണം പല വാക്കുകളിലും (പ്രത്യേകിച്ച് ഇംഗ്ലീഷ് വാക്കുകളിൽ) ൻറ ഉപയോഗിക്കപ്പെടുന്നു. ഉദാ: ഹെൻറി (Henry). അപ്പോൾ ഹെൻറി എന്നുള്ളത് ഹെന്റി-യാവും.

ൻറ എന്നുള്ളത് ന്റ എന്നു തന്നെ വായിക്കാമെങ്കിലും, എൻറെ-യെ എന്റെ എന്ന് വായിക്കുന്നത് ശരിയല്ല. അതു കൊണ്ട് ഈ പ്രശ്നം ഉടനെ പരിഹരിക്കണം എന്ന നിർദ്ദേശിക്കുന്നു. ഇപ്പോൾ നിലവിലുള്ള ൻറ-യെ ന്റ ആക്കാൻ വാക്കുകളുടെ അടിസ്ഥാനത്തിൽ റീപ്ലേസ് ചെയ്യാം. ഉദാ: എൻറെ -> എന്റെ, സെൻറ് -> സെന്റ് എന്നിങ്ങനെ.

യൂണിക്കോഡിൽ 5.1, 5.2, 6.0 -എന്നിവയിൽ ന്റ ടൈപ്പ് ചെയ്യാൻ നിർദ്ദേശിക്കുന്നത് വേറൊരു രീതിയിലാണ്: ന്റ = ൻ + ് + റ. ഇത് തികച്ചും തെറ്റാണ്. നിലവിലുള്ള ഒരു മലയാളം ഫോണ്ടും ഈ രീതിയെ സപ്പോർട്ട് ചെയ്യുന്നുമില്ല. ചില്ലക്ഷരങ്ങൾ ഒരിക്കലും വ്യഞ്ജനങ്ങളുമായി ചേർന്ന് കൂട്ടക്ഷരങ്ങൾ ഉണ്ടാക്കില്ല. ചന്ദ്രക്കലയുടെ സഹായമില്ലാതെ നിലനിൽക്കുന്ന വ്യഞ്ജനങ്ങളാണ് ചില്ലുകൾ. യൂണിക്കോഡ് ഈ തെറ്റ് അടുത്ത് വെർഷനിൽ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മലയാളം വിക്കി യൂണിക്കോഡ് 5.1-നെയാണ് അനുകൂലിക്കുന്നതെങ്കിൽ ന്റ = ൻ + ് + റ എന്നാണാവേണ്ടത്. :-) എങ്കിലും ന്റ-യ്ക്ക് ചില്ലിനെ പോലെ യൂണികോഡ് കോഡ് പോയിന്റിൽ സ്ഥാനമില്ലാത്തതിനാൽ ഇത് അവഗണിക്കാം.

ഉടനെ തന്നെ ന്റ / ൻറ പ്രശ്നം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനായി മീഡിയ വിക്കി സോഫ്റ്റവെയറിൽ മാറ്റം വരുത്തേണ്ടതായിയുണ്ടോ? --Jairodz സം‌വാദം 10:30, 5 ജൂലൈ 2011 (UTC)[മറുപടി]

എന്റെ പ്രശ്നം പരിഹരിക്കണം: ഇത് മുമ്പും സൂചിപ്പിച്ചിരുന്നുവെന്നാണ് തോന്നുന്നത് ഇതുടൻ പരിഹരിക്കണം. അതിനായി യൂനികോഡ് 5.2 അഡാപ്റ്റ് ചെയ്താൽ പരിഹാരമാവും. ഇതിനെ കുറിച്ച് കൂടുതൽ ഇവിടെ കൊടുത്തിട്ടുണ്ട്. ഇപ്പോൾ ഇൻസ്ക്രിപ്റ്റിൽ ഉപയോഗിക്കുന്ന അധിക കീകളും പ്രയാസങ്ങളില്ലാതെ ലളിതമായാണ് സംവിധാനിച്ചിരിക്കുന്നത്. ഉദാഹരണം എന്റെ പ്രശ്നം തന്നെയെടുക്കാം . ഞാനിപ്പോൾ എന്റെ എന്ന് ഈ സംവിധാനമുപയോഗിച്ച് ടൈപ്പ് ചെയ്തത് ടൈപ്പ് ചെയ്തത് Altഉം < എന്ന ചിഹ്നവും മാത്രമാണുപയോഗിച്ചത്. ഇക്കാര്യം ശ്രദ്ദിക്കുമെന്ന് കരുതുന്നു. കുറ്റ്യാടിയുടെ പ്രശ്നവും പരിഹരിക്കപ്പെടാതെ കിടക്കുകയാണ്--സുഹൈറലി 14:03, 5 ജൂലൈ 2011 (UTC)

ഫോണ്ട് സഹായ ലിങ്ക് മാറ്റിയോ

പ്രധാനതാളിൽ ഉണ്ടായിരുന്ന ഫോണ്ട് സഹായ ലിങ്ക് (Reading Problem Click Here ) നീക്കിയതാണോ.അത് നിനനിർത്തേണ്ടതല്ലേ--സുഹൈറലി 14:24, 5 ജൂലൈ 2011 (UTC)

അവിടെത്തന്നെയുണ്ട്. ലോഗിൻ ചെയ്തില്ലെങ്കിൽ അതവിടെത്തന്നെ നിലനിൽക്കും, ലോഗിൻ ചെയ്ത ശേഷം നീക്കം ചെയ്താൽ വീണ്ടും കാണില്ല. ലോഗൗട്ട് ചെയ്ത് (ഹിസ്റ്ററി ക്ലിയർ) ശ്രമിച്ചു നോക്കൂ--റോജി പാലാ 14:43, 5 ജൂലൈ 2011 (UTC)[മറുപടി]

ഭാഷാപെട്ടികളുണ്ടോ

പ്രധാന ഭാഷകൾ അറിയാവുന്ന വിക്കിപീഡിയരെ ലഭിക്കാനായി ഭാഷാപെട്ടികളുണ്ടോ. ഇംഗ്ലീഷ്, അറബി, ഹിന്ദി, തമിഴ്, ഉറുദു, സംസ്കൃതം എന്നീ ഭാഷകൾക്കായി പെട്ടികളുണ്ടാവുന്നത് അതാതു ഭാഷാ ജ്ഞാനികളുമായി ആ ഭാഷയുമായി ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിക്കാൻ സഹായകമാവും. ഉദാ: "ഞാൻ അറബി ഭാഷയറിയുന്ന ഉപയോക്താവാണ്". ഇതിനെങ്ങിനെ പെട്ടി ഇടും--സുഹൈറലി 06:17, 9 ജൂലൈ 2011 (UTC)[മറുപടി]

ഫലകം:User ar-1 ഇത് പറ്റുമോ? ഇതും കാണുക--റോജി പാലാ 06:32, 9 ജൂലൈ 2011 (UTC)[മറുപടി]
പക്ഷെ വിവരണം വന്നതും അറബിയിലാണ്.--സുഹൈറലി 07:11, 9 ജൂലൈ 2011 (UTC)[മറുപടി]

പ്രസ്തുത ഫലകം താങ്കൾക്കും തിരുത്താവുന്നതാണ്.--റോജി പാലാ 07:54, 9 ജൂലൈ 2011 (UTC)[മറുപടി]

വാള്യം

സുഹൈറിന്റെ ചോദ്യം നിലവറയിൽ നിന്നും പ്രധാന താളിലേക്കിടുന്നു. എനിക്ക് രണ്ടും ശരിയായാണ്‌ കാണുന്നത്. സുഹൈറലി ഉപയോഗിക്കുന്ന ഫോണ്ടിന്റെ പ്രശ്നമായിരിക്കാം കാരണം. --Vssun (സുനിൽ) 11:13, 9 ജൂലൈ 2011 (UTC)[മറുപടി]
ഫോണ്ടിന്റെ പ്രശ്നമല്ല. വിൻഡോസ് എക്സ്.പി.യുടെ പ്രശ്നമാണ്. എക്സ്.പി.യിൽ ള, ഴ, റ എന്നീ അക്ഷരങ്ങൾ യ, ര, ല, വ എന്നീ അക്ഷരങ്ങളുമായി ചേർന്നുണ്ടാക്കുന്ന കൂട്ടക്ഷരങ്ങൾ ശരിയായി കാണിക്കില്ല. ഇതിൽ യ-യുമായി ഉണ്ടാക്കുന്ന കൂട്ടക്ഷരങ്ങൾ മാത്രമേ പൊതുവേ ഉപയോഗിക്കാറുള്ളൂ. ഉദാ: കുറ്റ്യാടി, ജാള്യത... --Jairodz സം‌വാദം 14:50, 14 ജൂലൈ 2011 (UTC)[മറുപടി]
നന്ദി ജയ്ദീപ്. ഫോണ്ടിന്റെ പ്രശ്നമെന്നായിരുന്നു ഇതുവരെ വിചാരിച്ചത്. --Vssun (സുനിൽ) 00:24, 15 ജൂലൈ 2011 (UTC)[മറുപടി]

വിക്കിലൗ (WikiLove)

വിക്കിപീഡിയ പോലുള്ള മീഡിയവിക്കി സംരഭങ്ങളിൽ പ്രവർത്തിക്കുന്നവരുടെ പ്രവർത്തനങ്ങളെ അംഗീകരിക്കുന്നതിനു വേണ്ടി നിർമ്മിച്ച ഒരു ഉപാധിയാണ് വിക്കിലൗ. ഒരു വിക്കിപീഡിയൻ ചെയ്യുന്ന പ്രവർത്തനങ്ങളെ അംഗീകരിക്കുന്നതിനും ബഹുമാനിക്കുന്നതിനുമുള്ള ഒരു ഉപാധിയാണിത്. ഇപ്പോൾ ഇംഗ്ലീഷ്, ഹിന്ദി, അറബിക് വിക്കികളിൽ ഈ എക്സ്‌ടൻഷൻ പ്രവത്തിക്കുന്നുണ്ട്. വിക്കിലൗവിനെക്കുറിച്ച് കൂടുതൽ അറിയുവാൻ WikiLove കാണുക. ഈ എക്സ്ടൻഷൻ മലയാളം വിക്കിപീഡിയയിലും പ്രവർത്തനക്ഷമമാക്കുവാൻ ഉദ്ദേശിക്കുന്നു. നിങ്ങളുടെ അഭിപ്രായം {{അനുകൂലം}}, {{പ്രതികൂലം}} {{നിഷ്പക്ഷം}} എന്നോ ചേർത്ത് ഇതിനടിയിൽ രേഖപ്പെടുത്തുക. എതിർക്കുന്നവർ അതിനുള്ള കാരണങ്ങൾ കൂടി വ്യക്തമാക്കിയാൽ നന്നായിരിക്കും --അനൂപ് | Anoop 07:42, 10 ഓഗസ്റ്റ് 2011 (UTC)[മറുപടി]

അനുകൂലം

പ്രതികൂലം

നിഷ്പക്ഷം

നിഷ്പക്ഷമായി നിൽക്കാൻ ആഗ്രഹിക്കുന്നു. സുNILസുകുമാRAN 13:21, 10 ഓഗസ്റ്റ് 2011 (UTC)

  • നിഷ്പക്ഷം--- എന്നാൽ ഈ സംവിധാനം വിക്കിപീഡിയയിലെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം , അനുമോദനം എന്നിവയൊക്കെ അറിയിക്കാനുള്ള ഉപാധി എന്ന നിലയിൽത്തന്നെ തുടരുന്നുവെന്ന് ഉറപ്പാക്കണം. പകരം നെറ്റിലെ സൗഹൃദക്കൂട്ടായ്മകളിലൊന്ന് എന്ന നിലയിലേയ്ക്ക് വിക്കിയെ കൊണ്ടുപോകനുള്ള അവസരം ആയി മാറരുത്. - Reji Jacob 02:13, 23 ഓഗസ്റ്റ് 2011 (UTC)[മറുപടി]

സംവാദം

വിക്കിഷ്ടം--സുഹൈറലി 09:37, 10 ഓഗസ്റ്റ് 2011 (UTC)[മറുപടി]
വിക്കി♥ --മനോജ്‌ .കെ 16:32, 10 ഓഗസ്റ്റ് 2011 (UTC)[മറുപടി]
വിക്കിപ്രിയം --Jairodz സം‌വാദം 16:59, 10 ഓഗസ്റ്റ് 2011 (UTC)[മറുപടി]
വിക്കി സൗഹൃദം. --Vssun (സുനിൽ) 15:41, 11 ഓഗസ്റ്റ് 2011 (UTC)[മറുപടി]
വിക്കിക്കമ്പം - (ആനക്കമ്പം, കളിക്കമ്പം, പൂരക്കമ്പം, സിനിമാക്കമ്പം തുടങ്ങിയവ പോലെ.) -ViswaPrabha (വിശ്വപ്രഭ) 18:55, 12 ഓഗസ്റ്റ് 2011 (UTC)[മറുപടി]


ബഗ്ഗ് ഫയൽ ചെയ്തിട്ടുണ്ട് --അനൂപ് | Anoop 06:15, 22 ഓഗസ്റ്റ് 2011 (UTC)[മറുപടി]
വിക്കിലവ് മലയാളം വിക്കിപീഡിയയിൽ സജ്ജമായിക്കഴിഞ്ഞു --ജുനൈദ് | Junaid (സം‌വാദം) 12:16, 22 ഓഗസ്റ്റ് 2011 (UTC)[മറുപടി]
  • സംവാദംവിക്കിക്കമ്പം നല്ല വാക്കാണ്. ഈ സംവിധാനം എങ്ങനെ പ്രവർത്തിക്കുന്ന എന്ന് അറിയാതെയാണ് ഞാൻ മുമ്പ് അഭിപ്രായം പറഞ്ഞത്. എന്റെ വോട്ട് ഇപ്പോൾ വിക്കിക്കമ്പത്തിന് നല്കുന്നു. മറ്റുള്ളവരും അംഗീകരിക്കുന്നുണ്ടെങ്കിൽ പുതിയ വാക്ക് തിരെഞ്ഞെടുക്കാമോ ?--മനോജ്‌ .കെ 14:15, 22 ഓഗസ്റ്റ് 2011 (UTC)[മറുപടി]