വിക്കിപീഡിയ:പഞ്ചായത്ത് (സാങ്കേതികം)/യൂണികോഡ് 5.1.0/ചർച്ച (പഴയവ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യൂണിക്കൊഡ് 5.1.0[തിരുത്തുക]

വിക്കിപീഡിയയിൽ ഈയടുത്തായി ഉപയോക്താക്കൾ ധാരാളമായി യൂണിക്കോഡ് 5.01 ഉപയോഗിച്ച് ലേഖനമെഴുതാൻ തുടങ്ങിയിരിക്കുന്നു. മൂന്നു ലേഖനങ്ങളുടെ തലക്കെട്ടിൽ തന്നെ പുതിയ യൂണിക്കോഡ് കണ്ടു.

വിക്കിപീഡിയയുടെ അടിസ്ഥാനനയങ്ങൾക്ക് എതിരായതിനാൽ ചില്ലു എൻകോഡിങ്ങുമായി ബന്ധപ്പെട്ടുള്ള പ്രശ്നത്തിൽ മലയാളം വിക്കിപീഡിയ ഒരു പക്ഷവും പിടിച്ചിട്ടില്ല. പക്ഷെ ഒരു സ്റ്റാൻഡെർഡ് വന്നു കഴിഞ്ഞാൽ അതിനെ പിന്തുടരേണ്ട ബാധ്യത നമുക്കുണ്ട്. കാരണം വിക്കിപീഡിയയുടെ എല്ലാ സം‌രഭങ്ങളും യൂണിക്കോഡ് എൻകോഡിങ്ങിൽ അധിഷ്ഠിതമാണു. അതു പക്ഷം പിടിക്കലുമല്ല.

പുതിയ യൂണിക്കോഡിൽ (യൂണിക്കൊഡ് 5.01) എഴുതിയ ലേഖനങ്ങൾ ഇപ്പോൾ തന്നെ നമ്മുടെ വിക്കിസേർച്ച് എഞ്ചിൻ കാണിക്കുന്നില്ല. കാരണം നമ്മുടെ ഇൻബിൽറ്റ് ടൂൾ ഇപ്പോഴും യൂണിക്കൊഡ് 5.0 യിലാണു. വിക്കിസം‌രംഭങ്ങളുടെ നിലനില്പ്പ് തന്നെ അതിന്റെ സേർച്ചിലാണു. സേർച്ച് ഇപ്പോൾ തന്നെ കുളമായി തുടങ്ങി.

ഈ പ്രശ്നത്തിനു പരിഹാരമായി നമ്മൾ പുതിയ യൂണിക്കൊഡ് വേര്ഷനിലെക്കു നീങ്ങാൻ സമയമായെന്നു തോന്നുന്നു. പുതിയ യൂണിക്കോഡിലേക്കു മാറ്റുമ്പോൾ വരാൻ പോകുന്ന പ്രധാന പ്രശ്നം സേർച്ച് പെർഫക്ടാവാൻ പഴയ ചില്ലിനെ ഒക്കെ പുതിയ ചില്ല് ആക്കെണ്ടി വരുമെന്നതാണു. അതോടൊപ്പം വളരെയധികം തലക്കെട്ടുകൾ മാറ്റെണ്ടി വരും. പന്നെ വിക്കിയിൽ മലയാളം ടൈപ്പു ചെയ്യുന്നവരൊക്കെ പുതിയ യൂണികോഡ് ഉപയോഗിക്കുണം എന്നും നിർദ്ദേശിക്കെണ്ടി വരും.

എന്തായാലും ഇതേ പോലെ കാലം തെറ്റി ഇമ്പ്ലിമെന്റ് ചെയ്യുന്ന പരിഷ്ക്കാരങ്ങൾ മലയാളം വിക്കിസം‌രംഭങ്ങളെ ഒരു പ്രതിസന്ധിയിൽ എത്തിച്ചിരിക്കുകയാണു. യൂണിക്കോഡിൽ മലയാളവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരൊക്കെ ചേർന്ന്, കാലം തെറ്റി ഇം‌പ്ലിമെന്റ് ചെയ്യുന്ന പരിഷാരങ്ങൾ മൂലം മലയാളം വിക്കിസം‌രഭങ്ങളേയും അതിൽ പ്രവർത്തിക്കുന്നവരെയും വലിയ ഒരു പ്രതിസന്ധിക്കു മുന്നിലാണു എത്തിച്ചിരിക്കുന്നതു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഭാഷയോടു ചെയ്യുന്ന ക്രൂരതയാണിത്.

ഇനി അടുത്ത വേർഷനിൽ, ചില്ലു എൻകോഡിങ്ങ് ഉപെക്ഷിച്ച്, പഴയ നിലയിലെക്കു പോയി, തലതിരിഞ്ഞ പരിഷ്ക്കാരം യൂണിക്കൊഡ് കൺ‌സോർഷ്യം കാണിക്കില്ല എന്നു നമുക്കു പ്രത്യാശിക്കാം. --Shiju Alex|ഷിജു അലക്സ് 05:24, 6 ഒക്ടോബർ 2008 (UTC)[മറുപടി]

വിക്കിപീഡിയ യൂണീകോഡ് തന്നെ ഉപയോഗിക്കുന്നതുകൊണ്ട്, ഔദ്യോഗികമായുള്ള രീതി ഉപയോഗിക്കുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ അതൊരു പക്ഷം പിടിക്കലായി കണക്കാക്കുന്നത് ശരിയാവില്ല. തത്കാലം വേണമെങ്കിൽ ആറ്റോമിക് എങ്കോഡിങ് ഇല്ലാത്ത റീഡിറക്റ്റും കൂടി ഇട്ട് പ്രശ്നം പരിഹരിക്കാം. റ്റൂൾ മാറ്റിയെഴുതുന്നതിനു മുമ്പ് അടുത്ത യൂണീകോഡ് വേർഷൻ വരെ കാത്തിരിക്കണം എന്നാണ്‌ പൊതു അഭിപ്രായമെങ്കിൽ അതും നോക്കാവുന്നതാണ്‌. നിർഭാഗ്യകരമായ കാര്യം എന്താണെന്നാൽ ബഹുഭൂരിപക്ഷവും ഇക്കാര്യത്തിൽ അജ്ഞരാണെന്നു തോന്നുന്നു. എന്റെ കാര്യത്തിലാണെങ്കിൽ എനിക്ക് പഴയ വേർഷനുള്ള മെച്ചം മനസ്സിലായിട്ടില്ല.--പ്രവീൺ:സംവാദം 08:12, 6 ഒക്ടോബർ 2008 (UTC)[മറുപടി]

യുനികോഡ് 5.1.0 പതിപ്പിൽ മലയാളം ചില്ലുകൾ --സാദിക്ക്‌ ഖാലിദ്‌ 08:38, 6 ഒക്ടോബർ 2008 (UTC)[മറുപടി]

zwj ഇല്ലാത്ത ചില്ലുകൾ പുറത്തിറക്കിയിരിക്കുന്നത് നല്ല കാര്യം തന്നെ. ഇപ്പോഴത്തെ ഫോണ്ടുകൾ ഈ ചില്ലുകളെ പിന്തുണക്കുന്നുണ്ടോ? --Vssun 08:53, 6 ഒക്ടോബർ 2008 (UTC)[മറുപടി]

zwj ഉള്ള ചില്ലുകൾ നല്ലതാണൊ അല്ലയോ എന്നതായിരുന്നു ചില്ലു എൻകൊഡിങ്ങ് വിവാദം. ചില്ലിനെ എൻകോഡ് ചെയ്യണം എന്നു തീരുമാനിച്ചതോടെ zwj ചില്ലിൽ നിന്നു പൊയി. അതിനു ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. പക്ഷെ ഇനി മുന്നോട്ട് എന്തു എന്നുള്ളതാണു നമുക്ക് പ്രധാനം. കാരണം ഇനിയും ടൂളുകൾ പുതുക്കുന്നത് നീട്ടി കൊണ്ടു പോയാൽ നമ്മുടെ സേർച്ചിനെ അതു ബാധിക്കും.

ആണവ ചില്ലുള്ള ഫൊണ്ടുകൾ ഇവിടുന്നു കിട്ടും.

--Shiju Alex|ഷിജു അലക്സ് 09:02, 6 ഒക്ടോബർ 2008 (UTC)[മറുപടി]

  • കാലം തെറ്റിയുള്ള പരിഷ്കാരം പ്രശ്നം തന്നെയാണു്. ഇത്രയധികം ലേഖനങ്ങളുള്ള വിക്കിപീഡിയയിലെ എല്ലാ എല്ലാ ചില്ലുകളും അരിച്ചുപെറുക്കി മാറ്റുന്നതു പ്രായോഗികമാണോ?, ചില്ലുള്ള എല്ലാ URL ഉം മാറ്റി എഴുതി പഴയതിൽ നിന്നു റീഡയറക്ട് ചെയ്യേണ്ടേ?
  • മാറ്റീയാൽ ഉപയോക്താക്കൾ പഴയചില്ലുപയോഗിച്ച് വാക്കുകൾ എഴുതി തിരഞ്ഞാൽ ഒരു റിസൾട്ടും കിട്ടില്ല.
  • യൂണിക്കോഡ് സ്റ്റാൻഡേഡനുസരിച്ച് zwj ഉള്ള ചില്ലും എല്ലാ അപ്ലിക്കേഷനുകളും കൈകാര്യം ചെയ്യാൻ തയ്യാറായിരിക്കണം. പഴയ ചില്ലുകൾ ഒരിക്കലും തെറ്റല്ലതാനും. ഇതുകാണുക‍ അതുപാലിക്കാൻ വിക്കിപീഡിയ തയ്യാറാവുമോ? പഴയ ചില്ലുപയോഗിച്ചു് ഉപയോക്താക്കളെ തിരയാൻ അനുവദിച്ചില്ലെങ്കിൽ സ്റ്റാൻഡേഡ് അനുസരിക്കുന്നില്ല എന്നാണതിന്റെ അർത്ഥം.
Because older data will use different representation for chillus, implementations must be prepared to handle both kinds of data.
  • മേൽപറഞ്ഞതാണു് ഡുവൽ എൻകോഡിങ്ങ് എന്ന ആണവചില്ലുകൊണ്ടുവന്ന പ്രശ്നം. ഒരു അക്ഷരം രണ്ടു തരത്തിലെഴുതാമെന്ന പ്രശ്നം.See this document submitted to Unicode on this by SMC
Santhosh.thottingal 09:28, 6 ഒക്ടോബർ 2008 (UTC)[മറുപടി]


ലേഖനങ്ങളിലെ പഴയ ചില്ലൊക്കെ അരിച്ചുപെറുക്കി പുതിയ ചില്ലാക്കുന്നതു നടക്കുന്ന കാര്യമല്ല. കൂടിപ്പോയാൽ കൈവെക്കാവുന്നതു ലെഖനങ്ങളുടെ തലക്കെട്ടിൽ മാത്രമാണു. പക്ഷെ ഇതൊക്കെ എങ്ങനെ ചെയ്യും. പഴയ ചില്ലായാലും പുതിയ ചില്ലായാലും ശരിയായ ലെഖനത്തിലെക്കു പോകണം. അതിനു വേണ്ടി അസം‌ഖ്യം റീഡയറക്ട് ഉണ്ടാക്കുക എന്നതു നടക്കുന്ന കാര്യമല്ല. സേർച്ച് സേർച്ച് എഞ്ചിനു, പഴയ ചില്ലും പുതിയ ചില്ലും equivalent ആണെനു മനസ്സിലാക്കാനുള്ള ബുദ്ധി കൊടുക്കുക മാത്രമായിരിക്കും ഇതിനുള്ള പരിഹാരം. --Shiju Alex|ഷിജു അലക്സ് 09:47, 6 ഒക്ടോബർ 2008 (UTC)[മറുപടി]

വിക്കിപീഡിയയിൽ തിരയുന്നതു് വിക്കിയുടെ സെർച്ച് എൻജിൻ മാത്രമല്ലല്ലോ ഷിജൂ. പലപ്പോഴും ഗൂഗിളിൽ തിരയുമ്പോഴല്ലേ വിക്കിയിലെ താളുകളിലേയ്ക്കു വരുന്നതു്? --Santhosh.thottingal 11:45, 6 ഒക്ടോബർ 2008 (UTC)[മറുപടി]


അതെ എല്ലാ സേർച്ച് എഞ്ചിനും അത് ഒന്നാണെന്നുള്ള മനസ്സിലാക്കാനുള്ള ബുദ്ധി കൊടുക്കണം. വിക്കിയുടെ സേർച്ച് എഞ്ചിനു അതു കൊടുക്കുന്ന കാര്യമാവും ഏറ്റവും ബുദ്ധിമുട്ട്. മലയാളം യൂണിക്കോഡ് എൻകോഡിങ്ങിന്റെ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുക എന്നതല്ല ഇവിടെ വിഷയം. മറിച്ച് വിക്കിപീഡിയയിൽ സേർച്ച് ചെയൂമ്പോൾ കൃത്യമായ റിസൽറ്റ് കിട്ടുക എന്നതു.

ഇനിയും ഇതേപോലെ കാലം തെറ്റിയ പരിഷക്കാരം ഉണ്ടാവില്ല എന്നു കരുതട്ടെ. 3-4 വർഷം മുൻപായിരുന്നെങ്കിൽ നമുക്ക് ഇതു വലിയ പ്രശ്നമാകുമായിരുന്നില്ല. ഇപ്പോൾ അതല്ല സ്ഥിതി. ഇതേ പോലെയുള്ള പരിഷ്ക്കാരങ്ങൾ പ്രൊജക്ടിന്റെ നിലനില്പ്പിനെത്തന്നെ ബാധിക്കും.

തലക്കെട്ടിൽ ചില്ലുള്ള ഓരോ ലേഖനവും കണ്ടെത്തി പഴയ ചില്ലും പുതിയ ചില്ലും ഉപയോഗിച്ച് റീഡയറക്ടുകൾ ഉണ്ടാക്കുക എന്നതു അസാദ്ധ്യമാണു. നിലവിൽ 8000ത്തോളം ലേഖനങ്ങളാണു വിക്കിയിൽ. കുറഞ്ഞതു 10,000 റീഡയറക്ട് താളുകൾ എങ്കിലും ഉണ്ടാവും. ഇതൊക്കെ പരിശൊധിച്ച് പഴയ ചില്ലിനും പുതിയ ചില്ലിനും വേണ്ടി അസംഖ്യം റീഡയറക്ട് താളുകൾ ഉണ്ടാക്കുക എന്നതു നടക്കുന്ന കാര്യമല്ല. മാത്രമല്ല വിക്കിയിലുള്ളവർക്കു വേറെ പ്രൊഡക്ടീവായ എന്തൊക്കെ സം‌ഭാവനകൾ നൽകാൻ കിടക്കുന്നു. --Shiju Alex|ഷിജു അലക്സ് 11:58, 6 ഒക്ടോബർ 2008 (UTC)[മറുപടി]

മറ്റൊരു പ്രധാന പ്രശ്നം ലെഖനത്തിന്റെ ഉള്ളടക്കമാണു. കീവേർഡുകൾ ഉപയോഗിച്ച് ഉള്ളടക്കം തിരഞ്ഞാൽ ഒന്നും കിട്ടുന്നില്ല. കാരണം മുകളിൽ പറഞ്ഞതു തന്നെയാണു. കീവേർഡ് ടൈപ്പ് ചെയുന്നത് യൂണിക്കോഡ് 5.0 ഉപയോഗിച്ചായിരിക്കും. ലേഖനത്തിലെ ഉള്ളടക്കം യൂണിക്കോഡ് 5.1 ലുമായിരിക്കും കിടക്കുന്നത്. അപ്പോൽ പിന്നെ തിരയുന്നതു എങ്ങനെ കിട്ടും? --Shiju Alex|ഷിജു അലക്സ് 12:02, 6 ഒക്ടോബർ 2008 (UTC)[മറുപടി]

ഈ ചർച്ചയുടെ തലക്കെട്ടൊന്നു മാറ്റിയിട്ടുണ്ടു്. 5.01 അല്ല 5.1.0 ആണു് പതിപ്പു്. ഒരു വാക്കിൽ 2 ചില്ലുണ്ടെങ്കിൽ, പഴയചില്ലും പുതിയചില്ലും ഇടകലർത്തി 4 താളുകൾ ഉണ്ടാക്കാമെന്നും മറക്കേണ്ട. ഈ പ്രശ്നങ്ങളൊക്കെ ഉള്ളതുകൊണ്ടാണു് ഗ്നു/ലിനക്സിൽ ഒരു രീതിയിലുള്ള ചില്ലുമാത്രം ഉപയോഗിക്കുന്നതും, ഫോണ്ടുകളിൽ ആണവനെ ഉൾപ്പെടുത്താത്തതും. ഏവൂരാൻ അതുകൊണ്ടാണു് അവയെ ഫോർക്ക് ചെയ്തതു്. ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിൽ പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാണെന്നോർക്കണം. ഈ പ്രശ്നം വിക്കിപീഡിയയിൽ മാത്രം പരിഹരിക്കേണ്ട ഒന്നല്ല. മൊത്തം മലയാളം കമ്പ്യൂട്ടിങ്ങിനെതന്നെ ബാധിക്കുന്നതാണു്. എനിക്കു പറയാനുള്ളതു് മലയാളം കമ്പ്യൂട്ടിങ്ങിനു് ഒരു സ്റ്റാൻഡേഡ് ഉണ്ടാക്കുകയും(ഇതു വളരെ വിഷമം പിടിച്ചതാണു്) അതു് വിക്കിയിൽ മാത്രമല്ല, എല്ലായിടത്തും കൊണ്ടുവരികയും ആണു് പരിഹാരം എന്നാണു്. യൂണിക്കോഡ് ഭാഷയെ മുഴുവൻ നിർവചിക്കുമെന്നും, എല്ലാ പ്രശ്നങ്ങളും അവർ പരിഹരിക്കുമെന്നും കരുതുന്നതു മണ്ടത്തരമാണു്. യൂണിക്കോഡിന്റെ പല തീരുമാനങ്ങളിലും മലയാളികളുടെ പ്രാതിനിധ്യം പോലുമില്ല. തീരുമാനങ്ങളിൽ മലയാളികളുടെ അഭിപ്രായം ചോദിക്കാറുമില്ല. ---Santhosh.thottingal 12:39, 6 ഒക്ടോബർ 2008 (UTC)[മറുപടി]

(മുകളിൽ, സാങ്കേതിക പഞ്ചായത്തിന്റെ archive 5-ൽ നിന്ന് ഇങ്ങോട്ട് മാറ്റിയവ)--പ്രവീൺ:സംവാദം 02:00, 23 ഡിസംബർ 2009 (UTC)[മറുപടി]

യൂണികോഡ് 5.1.0[തിരുത്തുക]

വിക്കി സംരംഭങ്ങൾ യൂണികോഡിന്റെ പുതിയ വെർഷനായ 5.1.0-യിലേക്ക് മാറണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിൽ മുമ്പ് ഒരു ചർച്ച നടന്നിരുന്നു. സാങ്കേതികരംഗത്ത് വന്ന മാറ്റത്തിനൊത്ത് വിക്കി ചലിക്കാൻ മടിച്ചുനിന്നതിന്റെ പ്രശ്നം ഇപ്പോൾ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. വിക്കിയിലെ ലേഖനങ്ങളിൽ ഇപ്പോൾ ആണവച്ചില്ലും പഴയ ചില്ലും ഉപയോഗിച്ചുള്ള ലേഖനങ്ങൾ സ്ഥിരമായി വന്നുകൊണ്ടിരിക്കുന്നു. ടൈപ്പിംഗ് ടൂളുകളിൽ പലതും പുതിയ യൂണികോഡിലേക്ക് മാറിയപ്പോൾ വിക്കിയിലെ ബിൽറ്റ്-ഇൻ ടൂൾ യൂണികോഡ് 5.0 മാത്രം സപ്പോർട്ട് ചെയ്തതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം ഇതിനകം തന്നെ 10,000 കടന്നിരിക്കുന്ന സ്ഥിതിയ്ക്ക് ഇനിയും പുതിയ യൂണികോഡ് സ്വീകരിക്കാൻ കാലവിളംബം വരുത്തിയാൽ അത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കും. ഇതൊഴിവാക്കാൻ താഴെ പറയുന്ന നിർദ്ദേശങ്ങൾ മുന്നോട്ടുവെക്കുന്നു.

  1. വിക്കി സംരംഭങ്ങളിൽ യൂണികോഡ് 5.1.0 ഫോർമാറ്റിംഗ് നയപരമായി സ്വീകരിക്കുക.
  2. അതിനനുസരിച്ച് ഇൻ-ബിൽറ്റ് ടൂളിൽ മാറ്റം വരുത്തുക.
  3. യൂണികോഡ് 5.1.0-ന് അനുസൃതമായി ലേഖനങ്ങളുടെയും മറ്റു വിക്കി താളുകളുടെയും തലക്കെട്ടുകളും ഉള്ളടക്കവും മാറ്റുന്നതിന് പുതിയൊരു വിക്കിപദ്ധതി രൂപീകരിക്കുക.

യൂണികോഡ് 5.1.0 സംബന്ധിച്ച സാങ്കേതികപ്രശ്നങ്ങൾ വിക്കിയുടെ വിഷയമല്ല. യൂണികോഡ് ഫോണ്ടുകളുടെ ഉപയോക്താവ് എന്ന നിലയിലാണ് വിക്കിപീഡിയയെയും സഹോദരസംരംഭങ്ങളെയും കാണേണ്ടത്. അതിനാൽത്തന്നെ സാങ്കേതികപരിഷ്കാരങ്ങളിലെ പിഴവുകളോ കുറവുകളോ കാലവിളംബമോ മലയാളം വിക്കി സംരംഭങ്ങളെ പ്രതികൂലമായി ബാധിക്കരുത് എന്നാഗ്രഹിക്കുന്നു. ഇക്കാര്യത്തിൽ സയമബന്ധിതമായി ഒരു വോട്ടിംഗ് നടത്തി നയരൂപീകരണം നടത്താൻ അഭ്യർത്ഥിക്കുന്നു. --സിദ്ധാർത്ഥൻ 17:29, 16 ഓഗസ്റ്റ് 2009 (UTC)[മറുപടി]

എതിരഭിപ്രയമുണ്ടെങ്കിൽ മാത്രം വോട്ടിങ് നടത്തുക. --Vssun 01:58, 17 ഓഗസ്റ്റ് 2009 (UTC)[മറുപടി]

സുനിലിനോട് യോജിക്കുന്നു. ആർക്കെങ്കിലും എതിരഭിപ്രായമുണ്ടെങ്കിൽ ഒരു നിശ്ചിത സമയപരിധിക്കകം ഇവിടെ രേഖപ്പെടുത്തേണ്ടതാണ്‌ എന്നൊരു പ്രഖ്യാപനം നന്നായിരിക്കും. --ജ്യോതിസ് 20:05, 17 ഓഗസ്റ്റ് 2009 (UTC)[മറുപടി]

float --ജുനൈദ് (സം‌വാദം) 06:02, 18 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ഇതിങ്ങനെ നീട്ടിക്കൊണ്ടുപോവുന്നതിനെ എതിർക്കുന്നു--BlueMango ☪ 07:39, 18 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ഇത്രമാത്രം ചിന്തിക്കേണ്ട അവശ്യം ഉണ്ടോ! നമ്മുക്ക് മുന്നോട്ട് പോകാം.--Jigesh talk 08:43, 18 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ഇവിടെ ചർച്ച ചെയ്ത കാര്യങ്ങളിൽ ഒരു മാറ്റവും ഇല്ല. രണ്ടു രീതിയിലുള്ള എഴുത്തുണ്ടാവുമ്പോൾ പ്രശ്നങ്ങളുണ്ടാവുന്നതു സ്വാഭാവികം. ഒരു രീതിയിൽ നിന്നും മറ്റേ രീതിയിലേയ്ക്കു മാറുമ്പോൾ ഒരു പ്രശ്നവും ഇവിടെ പരിഹരിക്കപ്പെടുന്നില്ല എന്നതും വാസ്തവം. ടൈപ്പിങ്ങ് ടൂൾ 5.0 മാത്രം സപ്പോർട്ട് ചെയ്തതാണു് പ്രശ്നത്തിനു കാരണം എങ്കിൽ അതേ പ്രശ്നം തന്നെ ആണു് 5.1 'മാത്രം' സപ്പോർട്ട് ചെയ്യുമ്പോഴും(5.1 ലും 5.0 ലെ എഴുത്തുരീതി തെറ്റല്ല എന്നോർക്കുക) ഉണ്ടാവാൻ പോകുന്നതു്. ഈ പ്രശ്ങ്ങൾ ഏതൊരു ഉപയോക്താവിനും ഉള്ളതുപോലെ വിക്കിയെയും ബാധിക്കും. വിക്കിക്കകത്തു തീർക്കാവുന്ന പ്രശ്നമല്ല താനും. Santhosh.thottingal 08:11, 19 ഓഗസ്റ്റ് 2009 (UTC)[മറുപടി]

വിക്കിയിലെ ചില്ലുകൾ മുഴുവൻ പുതിയ യുണീകോഡ് 5.1 പതിപ്പനുസരിച്ച് മാറ്റിയാൽ വിക്കികകത്ത് വലിയ കുഴപ്പമൊന്നുമില്ല, ബിൽട്ടിൻ ടൂൾ പുതിയ പതിപ്പിലേക്ക് മാറ്റുകയും, വിക്കിയിലെ സെർച്ച് എഞ്ചിൻ പണി തുടങ്ങുന്നതിനു മുൻപ് വാക്കുകളിൽ പഴയ ചില്ലുകളുണ്ടെങ്കിൽ പുതിയതിലേക്കും മാറ്റുകയും ചെയ്യണം. ഇങ്ങനെയായാൽ മറ്റ് ടൂളുകളുപയോഗിച്ച് തിരഞ്ഞാലും തിർച്ചിൽ ആരംഭിക്കുന്നതിനു മുൻപ് ചില്ലുകൾ പുതിയവയിലേക്ക് മാറ്റുന്നതിനാലും വിക്കി മുഴുവൻ പുതിയ ചില്ലുകളാകുമെന്നതിനാലും തിരച്ചിൽ പ്രവർത്തിക്കും. പിന്നെ കുഴപ്പം വരാനുള്ളത് പുറത്ത് നിന്നും സെർച്ച് ചെയ്ത് വരുന്നവയിലാണ്, ഗൂഗിളിലും മറ്റും പഴയ ചില്ലുപയോഗിച്ച് ടൈപ്പ് ചെയ്യുന്ന വാക്കുകൾ വിക്കിയിലുണ്ടെങ്കിലും ആ സെർച്ച് എഞ്ചിനുകൾ രണ്ട് ചില്ലുകളേയും ഒന്നായി കാണാത്തിടത്തോളം പഴയ ചില്ലുപയോഗിച്ച് തിരഞ്ഞാൽ വിക്കിയിലെത്തില്ല.--ജുനൈദ് (സം‌വാദം) 09:21, 19 ഓഗസ്റ്റ് 2009 (UTC)[മറുപടി]

മുമ്പ് നടത്തിയചർച്ചയിൽ പൊങ്ങിവന്ന ആക്ഷേപങ്ങളും സംശയങ്ങളും ഇപ്പോഴും അതേപടി നിലനിൽക്കുന്നതിനാൽ ഈ നിർദ്ദേശത്തെ ശക്തിയുക്തം എതിർക്കുന്നു. കൂടുതൽ ചർച്ചകൾ നടത്താതെ, സമവായത്തിലെത്താതെ എടുത്തുപിടിച്ച് തീരുമാനങ്ങളെടുക്കുന്നതല്ലല്ലോ വിക്കിയുടെ കീഴ്‌വഴക്കം? അത് കൊണ്ടുതന്നെ വോട്ടിങ്ങിന് മുമ്പ് (അല്ലെങ്കിൽ വോട്ടിങ്ങിനേക്കാൾ അഭികാമ്യമായത്) വിശദമായ ചർച്ചയും സമവായത്തിലെത്തിച്ചേരലുമാണ് വേണ്ടത്. പ്രതീഷ്||Pratheesh (pR@tz) 09:31, 19 ഓഗസ്റ്റ് 2009 (UTC)

വിക്കി യൂണിക്കോഡ് എൻക്കോഡിങ്ങ് പിൻതുടരുന്നു എന്നതിനാൽ അതിലെ മാറ്റങ്ങളും പിന്തുടരേണ്ടതുണ്ടു്. ഓരോ വേറ്‌ഷനിലും വരുന്ന മാറ്റങ്ങൾ നല്ലതാണോ ചീത്തയാണോ എന്ന് നോക്കേണ്ട കാര്യം വികിസം‌സംഭങ്ങൾക്കില്ല. അതു് വിക്കിയുടെ അടിസ്ഥാനനയങ്ങൾക്ക് എതിരുമാണു്. ഈ മാറ്റം ഇത്രനാൾ വച്ചു താമസിപ്പിച്ചതെന്നെ വലിയ തെറ്റ്. വിക്കിക്ക് പുറത്തെ ആണവചില്ല് അതില്ലില്ലാത്തെ ചില്ല് അടിയിൽ പങ്കാളിയാകേണ്ട കാര്യമില്ല.

ഇപ്പോ യൂണിക്കോഡ് 5.1 വേറ്‌ഷനിൽ ചില്ല് എങ്കോ‌ഡ് ചെയ്യാൻ തീരുമാനിച്ചു. അതിനാൽ വിക്കിയും പുതിയ പതിപ്പിലെ മാറ്റങ്ങൾ പിൻതുടരണം. ഇനിയിപ്പം 5.2 ആം പതിപ്പിലോ 6 ആം പതിപ്പിലോ എൻകോഡ് ചെയ്ത ചില്ല് എടുത്ത് കളഞ്ഞാ വിക്കിയും അതു് പിൻതുടരും. അത്ര മാത്രമേ ഉള്ളൂ കാര്യം. എന്തായാലും സേർച്ച് മൊത്തം കുളമാ. അതിനി കൂടുതൽ കുളമാകുന്നതിനു് മുൻപ് മാറ്റം അനിവാര്യവുമാനൂ്. --Shiju Alex|ഷിജു അലക്സ് 09:49, 19 ഓഗസ്റ്റ് 2009 (UTC)[മറുപടി]

അതെ, വിക്കിയിലെ വിവരശേഖരണവും സംസ്കരണവും യുണീകോഡിൽ അധിഷ്ഠിതമാണ്, (UTF-8 എന്ന എൻകോഡിങ്ങിൽ). അതിനാൽതന്നെ യുണീകോഡിൽ വരുന്ന മാറ്റങ്ങൾ സ്വീകരിക്കേണ്ടത് വിക്കിൽ ആവശ്യവുമാണ്. --ജുനൈദ് (സം‌വാദം) 10:29, 19 ഓഗസ്റ്റ് 2009 (UTC)[മറുപടി]

5.1 ൽ തന്നെയുള്ള അറ്റോമിക് അല്ലാത്ത ചില്ലിനെ(നിലവിലുള്ള ചില്ലു്) വിക്കി പിന്തുണയ്ക്കുന്നില്ലെങ്കിൽ മലയാളം വിക്കി യുണിക്കോഡ് സ്റ്റാൻഡേഡ് അധിഷ്ഠിതമാണെന്നു പറയാൻ കഴിയില്ല. പിന്തുണ എന്നു കൊണ്ടു ഉദ്ദേശിക്കുന്നതു്: എഡിറ്റിങ്ങ്, തെരച്ചിൽ, പേജുകളുടെ പേരുകൾ തുടങ്ങി ഉള്ളടക്കത്തെ സംബന്ധിക്കുന്ന എന്തും ആവാം. യൂണിക്കോഡ് അനുശ്വാസിക്കുന്ന സ്റ്റബിലിറ്റി, ബാക്ക്-വേഡ് കമ്പാറ്റിബിലിറ്റി നയങ്ങൾ വിക്കിയും പിന്തുടരണം. ഉപയോക്താക്കൾ ഏതു എഴുത്തുരീതി ഉപയോഗിക്കുന്നു, ഏതു ഫോണ്ടു് ഉപയോഗിക്കുന്നു എന്നതിനെപ്പറ്റി വിക്കി യാതൊരു വകഭേദവും കാണിക്കരുതു്- അവ യൂണിക്കോഡിന്റെ ഒരു പതിപ്പു് പിന്തുടരുന്നുവെങ്കിൽ.. അതായതു് വിൻഡോസ് എക്സ്.പി ഉപയോഗിക്കുന്ന ഒരു വെറും യൂസർ(മൊഴി, അഞ്ജലി ഫോണ്ടുകളെപ്പറ്റി കേട്ടിട്ടില്ലാത്ത- അവ ആ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ ഭാഗമല്ലല്ലോ) ഇവിടെ വന്നു നോക്കുമ്പോൾ ഒരു ചില്ലും വായിക്കാൻ കഴിയാത്ത ഒരു സന്ദർഭമാണു് 5.1 ലെ ചില്ലിന്റെ ഒരു രീതി മാത്രം പിന്തുടരുന്നതിലൂടെ സംജാതമാകുന്നതു്. നേരത്തെ പറഞ്ഞ ഉപയോക്തൃപക്ഷത്തിൽ നിന്നുള്ള വിക്കിയുടെ നയങ്ങൾ ഇതും പരിഗണിക്കണം. പുതിയൊരു പതിപ്പിലേക്കു മാറിയാൽ യൂണിക്കോഡ് കമ്പാറ്റിബിൾ ആയി എന്നു പറയുന്നതു് തെറ്റാണു്. യൂണിക്കോഡ് 5.1 എന്നു പറഞ്ഞാൽ ചില്ലു മാത്രമേ മാറിയിട്ടുള്ളൂ എന്നും കരുതരുതു്. ചില്ലിനോടൊപ്പം വേറെ പല മാറ്റങ്ങളുമുണ്ടു്. ന്റ, റ്റ, എന്നിവയെപ്പറ്റി. അതും ഇവിടെ ചർച്ച ചെയ്യണം ‌Santhosh.thottingal 11:50, 19 ഓഗസ്റ്റ് 2009 (UTC)[മറുപടി]

എന്താണ് ഇതിനൊരു ശാശ്വത പരിഹാരം സന്തോഷ്..?? ദീപു [deepu] 12:21, 19 ഓഗസ്റ്റ് 2009 (UTC)[മറുപടി]

വിക്കി ആസ്കിയിലേക്ക് മാറുക. അപ്പോ ചില്ലുകാർക്കും ചില്ലില്ലാത്തവർക്കും സന്തോഷമാകും. :) --Shiju Alex|ഷിജു അലക്സ് 12:41, 19 ഓഗസ്റ്റ് 2009 (UTC)[മറുപടി]

യൂണികോഡ് 5.1.0 സംബന്ധിച്ച സാങ്കേതികപ്രശ്നങ്ങൾ വിക്കിയുടെ വിഷയമല്ലെന്ന് സിദ്ധാർത്ഥൻ തുടക്കത്തിൽ പറഞ്ഞിട്ടുണ്ട്. നിലവിൽ 5.0-യിൽ നിൽക്കുകയെന്നാൽ വ്യക്തമായും പക്ഷം പിടിക്കലാണ്. 5.1-ലേക്ക് മാറിയ ശേഷം, 5.0 ഉപയോഗിക്കുന്നവർക്ക് വരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം തേടുന്നതാണ് ശരിയായ രീതിയെന്ന് കരുതുന്നു. ബാക്ക്-വേഡ് കമ്പാറ്റിബിലിറ്റിക്ക് വേണ്ടി 5.0 യിൽ തന്നെ നിൽക്കുകയാണെങ്കിലും 5.1 ഉപയോഗിക്കുന്നവർക്ക് കോമ്പാറ്റിബിലിറ്റി പ്രശ്നം വരില്ലേ? ഫോണ്ടുകൾ അപ്‌ഡേറ്റ് ചെയ്യുന്നവരെ ഉപയോക്താവായി കാണേണ്ടതില്ലേ? സെർച് ചെയ്യുമ്പോൾ ഗുഗിളിൽ കിട്ടുമോ, യാഹുവിൽ കിട്ടുമോ എന്നത് വിക്കിയുടെ വിഷയമല്ല. വിക്കിക്ക് പുറത്തുള്ള പ്രശ്നങ്ങൾ പരിഹരിക്കുവാൻ വിക്കിപീഡിയരോട് പറയരുത്. ഇത് വിക്കിക്കകത്തു തീർക്കാവുന്ന പ്രശ്നമല്ലെന്ന് സന്തോഷ് തന്നെ മുകളിൽ പറഞ്ഞിട്ടുണ്ട്. സന്തോഷ് പറഞ്ഞ പോലെ രണ്ടു രീതിയിലുള്ള എഴുത്തുണ്ടാവുമ്പോൾ പ്രശ്നങ്ങളുണ്ടാവുന്നതു സ്വാഭാവികം. അതു കൊണ്ട് വിക്കിപീഡിയ ഏറ്റവും പുതിയ 5.1 എന്ന പതിപ്പ് സ്വീകരിക്കുന്നു. യൂണിക്കോഡ് 5.1 എന്നു പറഞ്ഞാൽ ചില്ല്, ന്റ, റ്റ, മാത്രമല്ല, ഇതരഭാഷകളിലുള്ള മാറ്റങ്ങളുമുണ്ട്. അവിടെയൊക്കെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനോ, പരിഷ്കരണം നടത്തുന്നതിനോ, ബഹിഷ്കരണം നടത്തുന്നതിനോ വിക്കിപീഡിയ തയ്യാറല്ല. സേവന തത്പരരായ ഒരു സമൂഹത്തിന്റെ വിരൽതുമ്പിൽ മുന്നേറുന്ന വിക്കിപീഡിയക്ക് കുത്തകക്കാരുടെയും കടുംപിടുത്തക്കാരുടെയും ഫോണ്ട് സപ്പോർട്ട് ഒരു വിഷയമാണോ? --സാദിക്ക്‌ ഖാലിദ്‌ 14:22, 19 ഓഗസ്റ്റ് 2009 (UTC)[മറുപടി]


പ്രതീഷിന്റെ സം‌വാദത്തിൽ നിന്നു്

ആ ആക്ഷേപവും സം‌‌ശയദുരീകരണവും ഒന്നും വിക്കിപീഡിയയുടെ ഭാഗമല്ല, വിക്കിപീഡിയക്ക് പുറത്ത് യൂണീക്കോഡ് മെയിലിങ്ങ് ലിസ്റ്റിലോ, മറ്റേതെങ്കിലും യൂണീക്കോഡ് ഫോറങ്ങളിലോ ഉന്നയിച്ച് ആവശ്യമായ ഭേദഗതികൾ വരുത്താനുള്ളവ ആണതു്. യൂണിക്കോഡിന്റെ നയങ്ങൾ മലയാളം വിക്കിപീഡിയ താളുകളിൽ അല്ല നിർവചിക്കപ്പെടെണ്ടതു്.

എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് പരിഹരിക്കുവാനുള്ള ഒരു നീക്കവും ആരുടേയും ഭാഗത്ത് നിന്നു് ഉണ്ടാവുന്നില്ല. വിക്കിയിലെ പ്രതിസന്ധി ആണെങ്കിൽ നാൾക്കു നാൾ വർദ്ധിച്ചു് വരികയും ആണു്.

മലയാളം വിക്കിയിൽ എടുത്ത് പിടിച്ച് തീരുമാനം എടുത്തോ!!! പുതിയ വേർഷൻ വന്നിട്ട് വർഷം 1.5 ആയി. പുതിയ വേർഷൻ വന്നപ്പോൾ തന്നെ അതിനു് ആവശ്യമായ മാറ്റങ്ങൾ വരുത്താതെ അതിത്രയും നീട്ടി കൊണ്ടുപോയതാണു് ഏറ്റവും വലിയ തെറ്റ്. ഇനി ഇപ്പോ ആരെ കാത്താണു് ഇരിക്കുന്നതു്. 5.0 വേർഷനുമ്വച്ച് പക്ഷം പിടിച്ച് നിൽക്കേണ്ട കാര്യമെന്താണു്? ഈ നീട്ടി കൊണ്ടു പോകൽ കാരണം വിക്കിയിൽ ചെയ്യേണ്ട പണികൾ കൂടിയിട്ടേ ഉള്ളൂ. 1 വർഷം മുൻപ് ചെയ്താൽ ഉണ്ടാമായിരുന്നതിന്റെ പത്തിരട്ടിയോളം വരും അത്.

പുറത്ത് യൂണിക്കോഡിന്റെ നയങ്ങളും മറ്റും നിർചചിക്കുന്നവർക്ക് ഇതേ പോലുള്ള പ്രശ്നങ്ങളെക്കുറിച്ച് ഒരു ബോധവും ഇല്ല എന്നാണല്ലോ കാലം തെറ്റി ചെയ്ത ഈ പരിഷ്ക്കാരം സൂചിപ്പിക്കുന്നത് (പഴയ വേഷനെ പിൻതാങ്ങാനുൾല ഒരു പ്രസ്ഥാവന അല്ല ഇതു്. മലയാളം വിക്കി എത്തി നിൽക്കുന്ന പ്രതിസന്ധി സൂചിപ്പിച്ചെന്നേ ഉള്ളൂ)


രൂക്ഷമായ അഭിപ്രായവ്യത്യാസം ഉണ്ടാകുമ്പോഴേ വോട്ടിങ്ങിലേക്കൊക്കെ പോകേണ്ട കാര്യമുള്ളൂ. ഇവിടെ ഇതു് വരെ ഉന്നയിക്കപ്പെട്ട അഭിപ്രായവ്യത്യസങ്ങളോക്കെ വിക്കിപീഡിയക്ക് പങ്കില്ലാത്തതും, വിക്കിപീഡിയക്ക് പുറത്ത് നിർചചിക്കേണ്ടത്തും ആണു്. അതിനാൽ തന്നെ അതിനു് വോട്ടിങ്ങിന്റെ ആവശ്യം ഇല്ല. നിവൃത്തിയില്ലെങ്കിൽ മാത്രം വിക്കിയിൽ നടത്തേണ്ട ഒന്നാണു് വോട്ടിങ്ങ്. അതു് എത്രയും ഒഴിവാക്കുന്നോ അത്രയും നല്ലതു്.

ബാക്കി കാര്യങ്ങൾക്കൊക്കെ സിദ്ധാർത്ഥനും സാദിക്കും മറുപടി പറഞ്ഞിട്ടുണ്ടല്ലോ. സെപ്റ്റം‌ബർ ഒന്നോടെ ഇതിനു് ആവശ്യമായ മാറ്റങ്ങൾ വരുത്തണം എന്ന് അഭിപ്രായപ്പെടുന്നു. --Shiju Alex|ഷിജു അലക്സ് 00:35, 25 ഓഗസ്റ്റ് 2009 (UTC)[മറുപടി]

സെപ്റ്റംബർ 1, യൂണികോഡ് 5.1 വിക്കിപീഡിയയുടെ ഭാഗമാകുന്ന തീയതിയായി അംഗീകരിക്കാമോ? --സിദ്ധാർത്ഥൻ 15:22, 25 ഓഗസ്റ്റ് 2009 (UTC)[മറുപടി]

സെപ്റ്റംബർ 1-നു ശേഷം യൂനികോഡ് 5.1 ഉപയോഗിക്കാത്തവരെ മലയാളം വിക്കി സം‌രഭങ്ങളിൽ നിന്നു വിലക്കാനും നയം വരുമോ? യൂനികോഡ് 5.0 ഉപയോഗിക്കുന്ന ഉപയോക്താക്കളോട് മാറ്റി 5.1 മാത്രമാക്കിയതിനു ശേഷം മാത്രം വിക്കിയിൽ എഴുതിയാൽ മതി എന്ന ഒരു നയവും വരുമോ? --Anoopan| അനൂപൻ 15:39, 25 ഓഗസ്റ്റ് 2009 (UTC)[മറുപടി]
(അനൂപൻ) 5.1 ചില്ലുകൾ കാണാൻ സാധിക്കാത്ത ഉപയോക്താവിനോട് അത് കാണാൻ സാധിക്കുന്ന ഫോണ്ട് ഇൻസ്റ്റോൾ ചെയ്യാൻ ആവശ്യപ്പെടുക മാത്രമേ അതുവഴി ചെയ്തിട്ടുള്ളൂ. തലക്കെട്ട് 5.0 ശൈലിയിലുള്ള ചില്ലിലാക്കണമെങ്കിൽ നാൾവഴി നഷ്ടപ്പെടാതെ ‘’തലക്കെട്ട് മാറ്റുക’‘ ലിങ്ക് ഉപയോഗിക്കാനും പ്രസ്തുത ഉപയോക്താവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. --Vssun 15:48, 25 ഓഗസ്റ്റ് 2009 (UTC)[മറുപടി]
സം‌വാദം മുഴുവൻ വായിച്ചു നോക്കി മാത്രം മറുപടി പറയൂ സുനിൽ. ഇവിടെ രാമൻ മലയാളി പറഞ്ഞിരിക്കുന്നത് വായിച്ചു നോക്കൂ. ഈയൊരു അവസ്ഥ തന്നെയാണ്‌ ഒട്ടു മിക്ക ഉപയോക്താക്കൾക്കിടയിലും വരാൻ പോകുന്നത്. മലയാളം വിക്കിപീഡിയയിൽ എഴുതുന്നവർ വിക്കിപീഡിയ 5.1 അനുശാസിക്കുന്ന ഫോണ്ട് തന്നെ ഉപയോഗിക്കണം എന്നു പറയുന്നത് തികച്ചും ബാലിശമാണ്‌. വിക്കി സം‌രഭങ്ങൾ യൂനികോഡ് 5.1 മാത്രമേ ഉപയോഗിക്കാവൂ എന്നാണോ നമ്മൾ സെപ്റ്റംബർ 1ന്‌ നടപ്പിലാക്കാൻ പോകുന്ന നയം? അങ്ങനെയെങ്കിൽ 5.1 ന്‌ മുൻപു വന്ന ഫോണ്ടുകളുപയോഗിച്ചെഴുതിയതും ഇനി എഴുതാൻ പോകുന്നതുമായ എല്ലാ ലേഖനങ്ങളും 5.1 സ്റ്റാൻഡേർഡിലാക്കാൻ മാത്രമായി ചില ഉപയോക്താക്കൾ മിനക്കെട്ടിറങ്ങേണ്ടി വരും.--Anoopan| അനൂപൻ 16:03, 25 ഓഗസ്റ്റ് 2009 (UTC)[മറുപടി]
അനൂപൻ ചൂണ്ടിക്കാണിച്ച പ്രശ്നം ഇൻബിൽറ്റ് ടൂൾ പരിഷ്കരിക്കുന്നതിലൂടെ പരിഹരിക്കപ്പെടേണ്ടതാണ്. പിന്നീട് മറ്റു ടൂളുകൾ ഉപയോഗിക്കുന്നവരുടെ കാര്യം. അങ്ങനെയൊരാളാണ് ഞാൻ. പുതിയ യൂണികോഡ് ടൂളുപയോഗിച്ച് ടൈപ്പ് ചെയ്യേണ്ടിവരും. --സിദ്ധാർത്ഥൻ 16:16, 25 ഓഗസ്റ്റ് 2009 (UTC)[മറുപടി]
ടൂൾ പരിഷ്കരിക്കുമ്പോൾ പരിഹരിക്കപ്പെടുന്നത് എഴുത്തിന്റെ പ്രശ്നം മാത്രമാണ്. അതു റെൻഡർ ചെയ്യപ്പെടുന്നതോ? 5.0 -ൽ അധിഷ്ഠിതമായ ഫോണ്ടുപയോഗിക്കുന്ന ഒരു വ്യക്തി വിക്കിയിലെ പുതുക്കിയ ടൂളുകൾ ഉപയോഗിച്ചെഴുതുമ്പോൾ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാവുകയാണ് ചെയ്യുക. എഴുതിക്കഴിഞ്ഞതിനു ശേഷം ആ ഉപയോക്താവ് കാണുന്നത് 5.1-ൽ അധിഷ്ഠിതമായ ചില്ലുകളാണ്. അതു പഴയ ഫോണ്ടിൽ അത് ചതുരക്കട്ടകളായോ രെജിസ്റ്റേർഡ് മാർക്ക് പോലുള്ള ഒരു ചിഹ്നമായോ ആണു കാണുക. ഇതെങ്ങനെ പരിഹരിക്കാനാണുദ്ദേശിക്കുന്നത്? ഫയർഫോക്സിൽ ഇതിനു പരിഹാരമായൊരു ആഡ് ഓൺ ഉണ്ട്. അതല്ലാതെ മറ്റെന്തെങ്കിലും മാർഗ്ഗങ്ങൾ ഉള്ളതായി എനിക്കറിവില്ല. --Anoopan| അനൂപൻ 16:26, 25 ഓഗസ്റ്റ് 2009 (UTC)[മറുപടി]
ഈ റെൻഡറിംഗ് പ്രശ്നം വിക്കിയുടേതാണോ. അനൂപൻ ഉന്നയിക്കുന്ന പ്രശ്നം ഇപ്പോൾ 5.0 ഉപയോഗിക്കുന്ന ഉപയോക്താക്കളുടേതാണ്. 5.1 ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് വിക്കി ആ സ്റ്റാൻഡേഡിലേക്ക് മാറാത്തതുമൂലം പ്രശ്നമുണ്ടാവില്ലേ. അത് പരിഹരിക്കാൻ വിക്കിക്കാകുമോ? ഇല്ല. അതാണ് ഞാൻ തുടക്കത്തിലേ പറഞ്ഞത് ഇതിന്റെ സാങ്കേതികപ്രശ്നം നമ്മുടെ ചർച്ചാവിഷയമല്ല എന്ന്. പുതിയ സ്റ്റാൻഡേഡിലേക്ക് മാറുക എന്നതല്ലേ വിക്കിക്ക് അനുയോജ്യം? അടുത്ത യൂണികോഡ് വെർഷൻ വരുമ്പോൾ വിക്കി പഴയ വെർഷനിൽത്തന്നെ നിലനില്ക്കുന്നത് പിന്നെയും പ്രശ്നം കൂട്ടിക്കുഴക്കില്ലേ. ഇതിന്റെ സാങ്കേതികപ്രശ്നങ്ങൾക്ക് യൂണിക്കോഡുമായി ബന്ധപ്പെട്ടവർ പരിഹാരം കാണട്ടെ. നമുക്ക് വിക്കി ഉപയോക്താക്കളെ സഹായിക്കാം. പുതിയ വെർഷനിലേക്ക് മാറുമ്പോൾ ബുദ്ധിമുട്ടനുഭവപ്പെടുന്ന ഉപയോക്താക്കളെ സഹായിക്കാൻ നാമെല്ലാം സന്നദ്ധരാകുമല്ലോ. ആസ്കി ഫോണ്ടുപയോഗിച്ചിരുന്ന ഉപയോക്താക്കൾ വിക്കിയിലെത്തുമ്പോൾ യൂണികോഡ് ഉപയോഗിച്ചുശീലിച്ചിട്ടുണ്ടാകുമല്ലോ. അവിടെ പലരും ആ ഉപയോക്താക്കളെ സഹായിച്ചിട്ടുമുണ്ടാകും. നല്ലൊരു സഹായം താൾ ഉണ്ടാക്കുന്നതിലൂടെ ഉപയോക്താക്കൾ നേരിടുന്ന പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ എന്ന് തോന്നുന്നു. --സിദ്ധാർത്ഥൻ 16:44, 25 ഓഗസ്റ്റ് 2009 (UTC)[മറുപടി]
സിദ്ധാർത്ഥാ,
ഇത് പൂർണ്ണമായും ശരിയല്ല. 5.1ഓ വിക്കിപീഡിയയോ ഉപയോഗിക്കാൻ വേണ്ടി മാത്രം ബ്രൗസർ അപ്‌ഗ്രേഡ് ചെയ്യാൻ നമുക്ക് ഉപയോക്താക്കളെ നിഷ്കർഷിക്കാൻ സാധിക്കുകയില്ല, പ്രത്യേകിച്ച് മൈക്രോസോഫ്റ്റ് ഐ.ഇ.
5.0 ഉപയോക്താക്കൾക്ക് ഉണ്ടാവുന്നതിനുംമാത്രം പ്രശ്നമുണ്ടോ എന്നു സംശയമാണ്‌ (എന്റെ തോന്നലാണ്‌).
ആളുകൾ സെർച്ച് ചെയ്യുമ്പോൾ വിക്കിയിൽ എത്തില്ല എന്നതാണ്‌ 5.1ലേക്ക് പെട്ടെന്ന് മാറാൻ നമ്മെ പ്രേരിപ്പിക്കുന്നത്. എന്നാൽ അങ്ങനെ ഇവിടെ എത്തുന്ന വ്യക്തികളിൽ എത്രപേർ ചതുരക്കട്ടകൾ മാത്രം കണ്ട് ഇവിടം വിട്ടുപോകും എന്നതും ചിന്തിക്കണം. എന്റെ അഭിപ്രായത്തിൽ 5.1ലേക്ക് മാറിയാൽ എന്ത്ര ശതമാനം ആളുകളെ ഈ പ്രശ്നം ബാധിക്കും എന്നത് ബൗസർ യൂസേജ് സ്ഥിതിവിവരക്കണക്കുകൾ അപഗ്രഥിച്ച് മനസ്സിലാക്കേണ്ടതുണ്ട്. 5.0, 5.1 എന്നതിന്റെ സാങ്കേതികമേന്മാതാരതമ്യത്തിൽ നാം ഒട്ടും തലയിടേണ്ടതില്ല, അതും വിക്കിപീഡിയ usabilityഉം രണ്ടു കാര്യങ്ങളാൺ. --ജേക്കബ് 21:11, 25 ഓഗസ്റ്റ് 2009 (UTC)[മറുപടി]

സെപ്‌റ്റംബർ 1ആം തീയതി തന്നെയാകട്ടെ മാറുന്ന തീയതി. 3കാര്യം ആണു് ഇപ്പോൾ പ്രാവർത്തികമാക്കേണ്ടതു്

  1. ടൂൾ അപ്‌ഡേറ്റ് ചെയ്യൽ
  2. തലക്കെട്ട് മാറ്റൽ
  3. മറ്റുള്ള നേം‌സ്പേസിലെ കാര്യങ്ങൾ മാറ്റൽ പ്രധാനമായും വർഗ്ഗം തന്നെ.

ഉള്ളടക്കം തൽക്കാലം അങ്ങനെ തന്നെ കിടക്കുന്നതാവും നല്ലതു്. അതു് ക്രമേണ ഏതെങ്കിലും സം‌വിധാനം ഉപയോഗിച്ച് മാറ്റാം. പുറത്ത് നിന്ന് പഴയ യൂണിക്കോഡിൽ സേർച്ച് ചെയ്യുന്നവരെ നിലവിലുള്ള റീഡയറക്ട് താളുകളും ഉള്ളടക്കവും സഹായിക്കും, --Shiju Alex|ഷിജു അലക്സ് 15:59, 25 ഓഗസ്റ്റ് 2009 (UTC)[മറുപടി]


യൂണിക്കോഡ് വായിക്കാൻ യൂണിക്കോഡ് ഫോണ്ടു് വേണം എന്നതു് പോലെ, യൂണിക്കോഡ് എൻകോഡിങ്ങിൽ കാലാകാലം വരുന്ന മാറ്റങ്ങൾ പ്രാവർത്തികമാക്കുമ്പോൾ അതിനനുസരിച്ചുള്ള മാറ്റങ്ങൾ യൂണീക്കോഡിന്റെ ഉപയോക്താവും വരുത്തണം. അല്ലാതെ താൻ എപ്പോഴും യൂണിക്കോഡ് ഇറക്കിയ ആദ്യത്തെ വേർഷനിൽ തന്നെ ഇരിക്കും എന്ന വാശിയല്ല വേണ്ടതു്. യൂണിക്കോഡ് 5.1 കഴിഞ്ഞ് ഇനി 5.2ഉം 6 ഉം 7ഉം വേർഷനുകൾ ഒക്കെ വരും.

യൂണികോഡ് എൻകോഡിങ്ങ് ഉപയോഗിക്കുന്നിടത്തോളം കാലം യൂണിക്കോഡ് ഫോറം എൻകോഡിങ്ങിൽ വരുത്തുന്ന മാറ്റങ്ങൾ പിന്തുടർന്നേ മതിയാകൂ. അല്ലാതെ വിക്കി കാലാകാലം 5.0ൽ തന്നെ നിൽക്കു എന്ന് പറയാൻ ഈ വക കാര്യങ്ങൾ ഒന്നും വിക്കിയിലല്ല തീരുമാനിക്കപ്പെടുന്നത്. യൂണീക്കോഡിന്റെ കാര്യങ്ങൾ വിക്കിയിലല്ല തീരുമാനിക്കേണ്ടതും.--Shiju Alex|ഷിജു അലക്സ് 16:24, 25 ഓഗസ്റ്റ് 2009 (UTC)[മറുപടി]

പ്രമാണം:Screenshot-5.1.PNG
കഴിഞ്ഞ ഒരാഴ്ചയായി ഞാൻ 5.1 പരീക്ഷിച്ചു നോക്കി. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വിക്കി ഉപയോക്താക്കൾ വിക്കിപീഡീയ വായിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന ബൗസറുകൾ 5.1 സപ്പോർട്ട് ചെയ്യുന്നുണ്ടോ എന്നത്. ഇല്ലെങ്കിൽ എടുത്തുചാടിയ (product being ahead of time) പ്രശ്നം ഉണ്ടാവാം (ഇതെന്റെ അന്തിമ അനുമാനമല്ല).
ഞാൻ ഐ.ഇ. 6.0 ആണ്‌ ഉപയോഗിക്കുന്നത്. എനിക്ക് 5.1 ഉപയോഗിച്ച് ചില്ലുകൾ ടൈപ്പു ചെയ്യുമ്പോൾ ചതുരപ്പെട്ടി ആണ്‌ വരുന്നത്. ചില്ലുള്ള വാക്കുകൾ തലക്കെട്ടിൽ ഉണ്ടെങ്കിൽ ബ്രൗസറിന്റെ തലക്കെട്ടു മുഴുവൻ ചതുരപ്പെട്ടികളും. ഓപ്പറയിൽ എഡിറ്റ് ബോക്സിൽ ടൈപ്പു ചെയ്യുമ്പോൾ 5.1 ചില്ല് ശരിക്കു കാണിക്കുന്നുണ്ട്. എന്നാൽ തലക്കെട്ടിൽ ചതുരപ്പെട്ടികളാണ്‌ വരുന്നത് (9.64 പതിപ്പ്). ഫയർഫോക്സ് ഓപ്പറ പോലെ തന്നെ ആൺ പെരുമാറുന്നത്.
തീരുമാനം ഒരു രണ്ടാഴ്ചകൂടി പരീക്ഷിച്ചശേഷം സെപ്റ്റംബർ 15നു മതിയെന്നാണെന്റെ പക്ഷം--ജേക്കബ് 20:40, 25 ഓഗസ്റ്റ് 2009 (UTC)[മറുപടി]
ജേക്കബിനോട് ഞാനും യോജിക്കുന്നു. --Anoopan| അനൂപൻ 05:00, 26 ഓഗസ്റ്റ് 2009 (UTC)[മറുപടി]

പല പരിഷ്കാരങ്ങൾ കൊണ്ടും നിരവധി എഴുത്തുരീതികളുള്ള മലയാളത്തിന്റെ ലിപിബാഹുല്യത്തിലേക്കുള്ള യൂണിക്കോഡിന്റെ സംഭാവനയാണു് ഡുവൽ എൻകോഡിങ്ങ് . യൂണിക്കോഡിനുമപ്പുറം ഈ നിരവധി എഴുത്തുരീതികളെ മലയാളം വിക്കിപോലെ വളരെ വലുതാവാൻ പോകുന്ന ഒരു സംരംഭം കൈകാര്യം ചെയ്യേണ്ടതു് പേരിനുവേണ്ടി "പുതിയതു്" സ്വീകരിച്ചുകൊണ്ടല്ല. ഇപ്പോഴത്തെ ഈ നീക്കം വിക്കിയെ യൂണിക്കോഡ് ഇൻകമ്പാറ്റിബിൾ ആക്കുമെന്നു തർക്കമില്ല. 5.1 ന്റെ വിശദീകരണം ഇനിയും വായിക്കാത്തവർ വായിക്കുക. [...] Because older data will use different representation for chillus, implementations must be prepared to handle both kinds of data.[...]. ഇതനുസരിക്കാൻ വിക്കി തയ്യാറാവുമോ? അല്ലെങ്കിൽ പിന്നെ എന്തു് യൂണിക്കോഡ് കമ്പാറ്റിബിലിറ്റി ആണു് വിക്കി അവകാശപ്പെടാൻ പോകുന്നതു്? Canonical Equivalence ഇല്ലാതെ ഇതു പാലിക്കാൻ കഴിയാത്തതുകൊണ്ടാണു് ഇതുവരെ ഒരു ഓപ്പറേറ്റീങ്ങ് സിസ്റ്റവും Dual Encoding ഇംപ്ലിമെന്റ് ചെയ്യാത്തതു്. ഷിജുവിനോടും അനൂപനോടും ഞാൻ ഒരു പരിഹാരം നിർദ്ദേശിച്ചിട്ടുണ്ടായിരുന്നു : ഉപയോക്താക്കൾക്കു് സുതാര്യമാവുന്ന രീതിയിൽ, അവരെ ഒരു പ്രത്യേക എൻകോഡിങ്ങോ, എഴുത്തു രീതിയോ നിർബന്ധിക്കാതെ , പ്രീ കമ്മിറ്റ് നോർമലൈസേഷനും നോർമലൈസ്ഡ് സെർച്ചും ഒരു ഏകീകൃത സ്റ്റൈൽബുക്കനുസരിച്ചു് നടപ്പാക്കുക. ഭാഷ മലയാളമായതുകൊണ്ടും, വളരെ വേഗം വളരുന്ന ഒരു വിക്കി ആയതുകൊണ്ടും ഇത്തരം പരിഹാരങ്ങൾ ആവശ്യമാണു്. കുറ്റമറ്റ പരിഹാരമാണെന്ന അവകാശ വാദമൊന്നുമില്ല. പക്ഷേ ഈ രീതിയിൽ ചിന്തിക്കാൻ ആരെങ്കിലും തയ്യാറുണ്ടോ? Santhosh.thottingal 14:38, 26 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ഇതും ശ്രദ്ധിക്കുക --ജേക്കബ് 17:05, 26 ഓഗസ്റ്റ് 2009 (UTC)[മറുപടി]
  • ഘോരഘോരം വാദിക്കുന്നവരോട് ഒരു ചോദ്യം. ഇപ്പോൾ എന്തിനാ ഒരു ലിപി പരിഷ്കരണം. കാരണം പല ഉപയോക്താക്കളും (ഞാനുൾപ്പടെ) ഉപയോഗിക്കുന്നത് പഴയ വെർഷനാണ്‌. വിക്കിയിലെ ഉപയോക്താക്കലോട് നമുക്ക് ഒന്നും നിർബന്ധിച്ച് ചെയ്യിക്കാനാകില്ല. ആയതിനാൽ ലിപി പരിഷ്കരണം അല്പം ആലോചിച്ചതിനുശേഷം മതി. ഇത് എന്റെ ഒരു അഭിപ്രായം മാത്രമാണ്‌. --സുഗീഷ് 17:12, 26 ഓഗസ്റ്റ് 2009 (UTC)[മറുപടി]


എന്റെ നിരീക്ഷണമനുസരിച്ച് ഏറ്റവും പുതിയ അഞ്ജലി ഫോണ്ട് .ttf നേരിട്ടും installer വഴിയായും ഇൻസ്റ്റാൾ ചെയ്തിട്ടും ചതുരപ്പെട്ടികൾ പഴയപടിതന്നെ (ഐ.ഇ, ഓപ്പറ). ഐ.ഇ.6ൽ ചതുരപ്പെട്ടികൾ ശരിയാക്കൻ ഉള്ള മാർഗ്ഗം കണ്ടെത്തുന്നതുവരെ യൂണിക്കോഡ് 5.1ലേക്കുള്ള മാറ്റത്തെ ഞാൻ എതിർക്കുന്നു. --ജേക്കബ് 03:26, 27 ഓഗസ്റ്റ് 2009 (UTC)[മറുപടി]

എന്റെ സിസ്റ്റത്തിൽ ഫയർഫോക്സ്, ഐ.ഇ. 6.0 (xp sp2), ഗൂഗിൾ ക്രോം എന്നിവയിൽ യാതൊരു പ്രശ്നവും കാണുന്നില്ല. എന്തായാലും ചില ഉപയോക്താക്കൾ വിക്കി താളുകൾ വായിക്കുന്നത് സംബന്ധിച്ച് പ്രശ്നങ്ങളും സംശയങ്ങളും ഉന്നയിച്ചതിനാൽ നടപടിക്രമത്തിൽ ചെറിയ മാറ്റം വേണമെന്ന് തോന്നുന്നു. ആദ്യം യൂണികോഡ് 5.1 കാണേണ്ടതെങ്ങനെയെന്ന വിശദമായ സഹായം താൾ നിർമ്മിക്കണം. --സിദ്ധാർത്ഥൻ 03:45, 27 ഓഗസ്റ്റ് 2009 (UTC)[മറുപടി]
സുനിലും സിദ്ധാർത്ഥന്റെ അതേ നിരീക്ഷണമാണെന്നാണ്‌ പറഞ്ഞത്. അപ്പോൾ ഇത് പരിഹരിക്കാവുന്ന പ്രശ്നമാവണം. ഞാൻ ഫോണ്ട് അപ്‌ഡേറ്റ് ചെയ്യാൻ അഞ്ജലി ഫോണ്ട് ഇൻസ്റ്റാളർ 1.03.02 ആണ്‌ ഉപയോഗിച്ചത്. .ttf ആയിട്ട് നേരിട്ട് കോപ്പി ചെയ്തു പരീക്ഷിക്കാൻ ഉപയോഗിച്ച ലിങ്ക് ഇതാണ്‌. പിന്നെ കീമാൻ 6.0, മൊഴി കീമാപ് 2.0.0 എന്നിവ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. മറ്റൊന്നും ചെയ്തിട്ടില്ല. --ജേക്കബ് 04:51, 27 ഓഗസ്റ്റ് 2009 (UTC)[മറുപടി]
ജേക്കബ്‌‌ജീ, പെട്ടിക്കുള്ളിൽ കാണുന്നത് കാർത്തികയാണെന്നു തോന്നുന്നു. അതാണ് ചില്ലില്ലാത്തത്. സെറ്റിങ് എവിടെയോ മാറ്റിയാൽ മതി ;-).
പ്രമാണം:Screenshot-5.1-two.PNG
അഞ്ജലി
പ്രമാണം:Screenshot-5.1-two-Karthika.PNG
കാർത്തിക
വിക്കിപീഡിയയെ സംബന്ധിച്ച് ഇത് ആൾക്കാരെഴുതുന്ന വിജ്ഞാനകോശമാണെന്നിരിക്കെ എഴുതുന്നത് യൂണീകോഡിലുള്ള വിജ്ഞാന കോശ ഉള്ളടക്കമായിരിക്കണമെന്നല്ലാതെ മറ്റെന്തെങ്കിലും നിബന്ധന വെയ്ക്കുന്നത് അപ്രായോഗികമായിരിക്കും. യൂണീകോഡിന്റെ താൾ കണ്ടാൽ 5.1 ചില്ല് ഉറച്ച തീരുമാനമാണ്. പുതിയ എൻകോഡിങ് ഉപയോഗിക്കരുത് എന്നു പറയുന്നതു പോലെ പഴയ എൻകോഡിങ്ങ് ഉപയോഗിക്കരുത് എന്ന നിബന്ധന വെയ്ക്കണമെന്നല്ല ഇവിടെ ആരും പറഞ്ഞത് എന്നെന്റെ വിശ്വാസം. പക്ഷേ 5.1-ൽ ഉള്ള എഴുത്തുകൾ കൂടിക്കൂടി വരുന്ന സന്ദർഭത്തിൽ എല്ലാ തലക്കെട്ടും അതിലോട്ട് മാറ്റുന്നതിനെ പറ്റിയാണ്. അതിനർത്ഥം പഴയ എൻകോഡിങിലുള്ളത് നീക്കി കളയും എന്നല്ല. അത് തത്സ്ഥാനത്ത് തന്നെയുണ്ടാവും റീഡിറക്റ്റ് ആയി എങ്കിലും. 5.1-ൽ എഴുതി എന്ന കാരണത്താൽ സൈറ്റിന്റെ മറ്റ് ഭാഗങ്ങൾ ആക്സസ് ചെയ്യാൻ പറ്റാത്ത അവസ്ഥ ഉണ്ടാകുന്നതിലും നല്ലതായിരിക്കും ഇത്. അല്ലാതെ ആരേയും ആക്ഷേപിക്കാനോ പക്ഷംപിടിക്കാനോ അല്ല.?? --പ്രവീൺ:സംവാദം 10:43, 27 ഓഗസ്റ്റ് 2009 (UTC)[മറുപടി]
5.0ൽ എഴുതാൻ പറ്റാത്തതല്ല പ്രശ്നം. തലക്കെട്ടുകളും ഉള്ളടക്കവും 5.1ലേക്ക് മാറ്റിയാൽ ചില ബ്രൗസറുകൾ ഉപയോഗിക്കുന്നവർ ചില്ലുള്ള വാക്കുകൾക്ക് ചതുരപ്പെട്ടികൾ മാത്രം കാണും എന്നതാണ്‌ നിലവിലുള്ള പ്രശ്നം. ഉദാ: എനിക്ക് ഐ.ഇ. ഉപയോഗിച്ച് നിലവിലുള്ള താളുകൾ എഡിറ്റുചെയ്യാനേ പറ്റില്ല.. --ജേക്കബ് 15:13, 27 ഓഗസ്റ്റ് 2009 (UTC)[മറുപടി]
പഴയ കാർത്തികയായിരിക്കണം, ഞാനിവിടെ വിസ്റ്റയിൽ കാർത്തികയാണ് ഉപയോഗിക്കുന്നത് വിത്ത് ഫയർഫോക്സ്, ഉയരം കുറഞ്ഞ ചില്ലുകളായി പുതിയ ചില്ലുകളെ വേർതിരിച്ച് കാണിച്ചുതരും അത്. --ജുനൈദ് (സം‌വാദം) 11:18, 27 ഓഗസ്റ്റ് 2009 (UTC)[മറുപടി]


ഞാൻ അഞ്ജലി ആണ്‌ ഉപയോഗിക്കുന്നത്. ഐ.ഇ. സെറ്റിങ് ബോക്സ് സ്ക്രീൻഷോട്ട്. പഴയ കാർത്തികയിൽ ഒട്ടും തന്നെ ശരിയായി കാണത്തില്ല. രണ്ട് ഫോണ്ടും ഉപയോഗിച്ചുള്ള സ്ക്രീൻഷോട്ട് ചേർത്തിട്ടുണ്ട് --ജേക്കബ് 15:09, 27 ഓഗസ്റ്റ് 2009 (UTC)[മറുപടി]



ജേക്കബ് മുകളീൽ കാണിച്ച പ്രശ്നം ഐ.ഇയിൽ എഡിറ്റ് വിന്ഡോയിൽ മോണോസ്പേ‌‌സ് ഫോണ്ടു് ആണു് ഉപയോഗിക്കപ്പെടുന്നത് എന്നതു് കൊണ്ടാണു്. ഐ.ഇയിലെ മലയാളം മോണോസ്പേ‌‌സ് ഫോണ്ടു് കാര്ത്തികയാണു്. നമ്മൾ അജ്ഞലി സെറ്റ് ചെയ്താലും എഡിറ്റ് വിന്ഡോയിൽ കാര്ത്തികയിലാണു് വരിക എന്ന് കാണാം. അതിനുള്ള പരിഹാരം താമസിയാതെ ഉണ്ടാക്കാം. പക്ഷെ ഫയർഫോക്സിലും മറ്റും ശരിക്ക് വരികയും അഞ്ജലിയും മീരയും ഉപയോഗിച്ച് തന്നെ എഡിറ്റ് ചെയ്യാം.


എസ്.എം.സിയുടെ പിന്നണി ആളുകൾ സൂചിപ്പിച്ച ബാക്ക് വേർഡ് കോംപാറ്റിബിലിറ്റിയെക്കുറിച്ച് 2 കാര്യങ്ങൾ

  • ബാക്ക് വേറ്‌‌ഡ് കോംപാറ്റിബിലിറ്റി, ഒരു പുതിയ വേർഷൻ വന്നു് കഴിഞ്ഞാൽ, അതു് വരെ എഴുതപ്പെട്ട ടെസ്റ്റിനെ സം‌‌രക്ഷിക്കുവാൻ വേണ്ടിയുള്ളതാണു്. അല്ലാതെ അത് തന്നെ തുടർന്നു കൊണ്ടുപോകാൻ വേണ്ടിയുള്ളതല്ല. പുതിയ യൂണിക്കോഡ് വേർഷൻ വന്നു കഴിഞ്ഞാൽ അത് തന്നെ വേണം പിൻതുടരാൻ. അതു് വരെ എഴുതപ്പെട്ട ടെസ്റ്റിന്റെ കാര്യം യൂണിക്കോഡിന്റെ ബാക്ക്വേറ്‌‌ഡ് കംപാറ്റിബിലിറ്റി നോക്കിക്കൊള്ളും. ഇവിടെ നിങ്ങൾ ചെയ്തതു് സ്വന്തം വാദങ്ങളെ ന്യായീകരിക്കാൻ യൂണിക്കൊഡിന്റെ ഒരു അടിസ്ഥാനനയം വളച്ചൊടിക്കുകയാണു്.
  • ബാക്ക്വേർഡ് കോംപാറ്റിബിലിറ്റിയെക്കുറിച്ച് ഘോരം ഘോരം പ്രസംഗിക്കുന്നവരുടെ ഫോണ്ടുകളിളും ഉപകരണങ്ങളിലും ബാക്ക് വേർഡ് കോംപാറ്റിബിലിറ്റിയെ പിന്തുണയ്ക്കുന്ന സംവിധാനങ്ങൾ എവിടെ? 2004-ൽ ഒരിക്കൽ ചില്ലു് എങ്കോഡു് ചെയ്യപ്പെട്ടിട്ട് കുറച്ചുനാളത്തെ ഉപയോഗത്തിനു് ശേഷം അത് പിൻവലിച്ച കാര്യം സൗകര്യപൂർവ്വം മറന്നതാണൊ. അപ്പോൾ അക്കാലത്ത് എഴുതപ്പെട്ട ടെസ്റ്റ് ഡിസ്‌‌പ്ളേ ചെയ്യാൻ നിങ്ങളുടെ ഫോണ്ടുകളീൽ ബാക്ക്‌‌വേർഡ് കംപാറ്റിബിലിറ്റി എവിടെ? അപ്പോൾ നിങ്ങളുടെ കാര്യത്തിൽ സ്വന്തം വാദങ്ങളെ ന്യായീകരിക്കാൻ അവസരത്തിനൊത്തു് ഉപയോഗിക്കാനുള്ള ഒരു സംഗതിയായാണു് ബാക്ക്‌‌വേർഡ് കോംപാറ്റിബിലിറ്റിയെ കണ്ടിരിക്കുന്നത്.

--Shiju Alex|ഷിജു അലക്സ് 01:15, 8 സെപ്റ്റംബർ 2009 (UTC)[മറുപടി]

  1. ബാക്ക്വേഡ് കോമ്പാറ്റിബിലിറ്റി — ബാക്ക്വേഡ് കോമ്പാറ്റിബിലിറ്റിക്ക് വിക്കിയിലെ ഈ ചർച്ചയിൽ പ്രാധാന്യമൊന്നുമില്ല എന്നുതന്നെയാണ്‌ എന്റെയും അഭിപ്രായം. (പിന്നെ, phishing പ്രശ്നം ഒഴിവാക്കാതെ ബാക്വേഡ് കോമ്പാറ്റിബിലിറ്റിയുമായി ഇരിക്കണമായിരുന്നെങ്കിൽ കഷ്ടപ്പെട്ട് ചില്ല് എൻ‌കോഡ് ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നോ?)
  2. ലോകത്തെ മൂന്നിൽരണ്ട് ഉപയോക്താക്കളും ഉപയോഗിക്കുന്നത് IE ആണ്‌.[1] അതുകൊണ്ട് ഐഇ പ്രശ്നത്തിന്‌ പരിഹാരം ഉണ്ടാക്കിയശേഷം മാത്രം നമുക്ക് യൂണിക്കോഡ് 5.1ലേക്ക് നീങ്ങാം.
--ജേക്കബ് 03:23, 8 സെപ്റ്റംബർ 2009 (UTC)[മറുപടി]
എസെംസി vs വിക്കിപ്പീഡിയ തർക്കത്തിനു പകരം 5.1 എൻകോഡിങ്ങ് ഉപയോഗിക്കുമ്പോൾ വിക്കിപ്പീഡീയയിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രശ്നങ്ങൾക്ക് എന്ത് പരിഹാരമാവാം എന്നൊക്കെ ചർച്ച് ചെയ്താൽ നന്നായിരുന്നു. ഓപ്പറേറ്റിങ്ങ് സിസ്റ്റം സപ്പോർട്ട് ഇല്ലാത്ത കാലത്തോളം എല്ലാ റെൻഡറിങ് പ്രശ്നങ്ങൾ ഉപയോക്താവ് തന്നെ കൈകാര്യം ചെയ്യേണ്ടി വരുമെന്ന് കരുതുന്നു. പിന്നെ വിക്കിപ്പീഡിയക്കുള്ളിലെ സേർച്ച്, ഗൂഗിൾ സേർച്ച്, ctrl + F സേർച്ച് തുടങ്ങിയവയിലുണ്ടായേക്കാവുന്ന പ്രശ്നങ്ങൾ..?? ദീപു [deepu] 14:04, 8 സെപ്റ്റംബർ 2009 (UTC)[മറുപടി]


യൂണിക്കോഡിന്റെ 5.2.0 പതിപ്പ് റിലീസായി. അതിനാൽ ഇനി മുതൽ നമുക്ക് യൂണിക്കോഡ് 5.2.0 ഉപയോഗിച്ചാൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാം ‍. യൂണിക്കോഡിന്റെ അടുത്ത വേർഷൻ (5.3.0 ?) റിലീസാകുന്നത് വരെ അക്കാര്യം തലനാരിഴ കീറി ചർച്ച ചെയ്യാൻ നമുക്ക് സമയമുണ്ടു്. എല്ലാവരും ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടുമ്പോൾ മലയാളം വിക്കിസം‌രംഭങ്ങൾ നാഥനില്ലാക്കളരിയായി മാറികൊണ്ടിരിക്കുന്നു. വിക്കിയിലെ പ്രശ്നങ്ങളിൽ പരിഹാരവും ആയി പുറത്തു് നിന്ന് ആരും സഹായഹസ്തവുമായി വരില്ല എന്നോർത്താൽ നന്ന് --Shiju Alex|ഷിജു അലക്സ് 03:08, 2 ഒക്ടോബർ 2009 (UTC)[മറുപടി]

ഐ.ഇ. 7ൽ മേൽസൂചിപ്പിച്ച പ്രശ്നം എഡിറ്റ് ബോക്സിൽ കാണുന്നില്ല. എന്നാൽ തലക്കെട്ടിൽ (പഴയ കാർത്തിക) ചതുരപ്പെട്ടികൾ മാത്രമാണ്‌. അതുകൊണ്ട് യൂണിക്കോഡ് 5.2 ലേക്ക് മാറുന്നതിൽ നിലവിൽ വ്യക്തിപരമായി എനിക്ക് എതിർപ്പില്ല. എന്നാലും പ്രശ്നമുള്ള ഏറെ ഉപയോക്താക്കൾ ഉണ്ടാവാം.. --ജേക്കബ് 22:20, 6 നവംബർ 2009 (UTC)[മറുപടി]

അവലംബം[തിരുത്തുക]

  1. [1]