വിക്കിപീഡിയ:പഞ്ചായത്ത് (സാങ്കേതികം)/archive 5

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഉള്ളടക്കം

Windows 2000+Mozilla Firefox 3[തിരുത്തുക]

Malayalam transliteration tool cannot be enabled in Mozilla Firefox 3 with Winodws 2000 as OS. Even if i check the checkbox on the top of edit window malayalam is disabled. But it is working fine with MFF3+Windows XP.--അനൂപൻ 07:10, 5 ജൂലൈ 2008 (UTC)

Win2k + ഫയർഫോക്സ് 3.0.1 നു പ്രശ്നമൊന്നുമില്ല --സാദിക്ക്‌ ഖാലിദ്‌ 08:01, 25 ഓഗസ്റ്റ്‌ 2008 (UTC)

പ്രധാനതാൾ തിരുത്തേണ്ടത് എങ്ങിനെ?[തിരുത്തുക]

ഇവിടെ തുടക്കമിട്ട സംവാദം. ഇതിനു താഴെയായി തുടരുന്നു.

പ്രധാനതാളിൽ ഉപയോഗിക്കുന്ന ഫലകങ്ങൾക്കു, പുതിയ ഫലകം ഉണ്ടാക്കാതെ പഴയതു ആവശ്യത്തിനു തിരുത്തലുകലോടെ പുതിയ പേരിലേക്കു റീനേം ചെയ്യുകയാണു വേണ്ടതു. അല്ലെങ്കിൽ അതിന്റെ ഇതു വരെ ഉള്ള തിരുത്തൽ ചരിത്രം മൊത്തം നഷ്ടപ്പെടുകയാണു (അല്ലെങ്കിൽ മറഞ്ഞിരിക്കും).

ഉദാഹരണം ഈ ഫലകം തന്നെ. മുൻപ് MPNEWS എന്ന ഫലകം ആയിരുന്നു വാർത്ത്കൾക്കു ഉപയോഗിച്ചിരുന്നത്. അപ്പോൾ ആ ഫലകഹ്തിന്റെ പേരു ആവശ്യത്തിനു മാറ്റത്തോടെ പുതിയ ഡിസൈനിലേക്കു (അതായതു ഈ പേരിലേക്കു) റീനേം ചെയ്യുകയായിരുന്നു വേണ്ടിയിരുന്നത്. --Shiju Alex|ഷിജു അലക്സ് 14:36, 20 ജൂലൈ 2008 (UTC)

അങ്ങിനെതന്നെയാണ് ചെയ്തിട്ടുള്ളത് [1] [2] ഇതു തന്നെയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത് --സാദിക്ക്‌ ഖാലിദ്‌ 15:03, 20 ജൂലൈ 2008 (UTC)

അപ്പോൾ പിന്നെ ഈ ഫലകം എന്തിനുള്ളതാണു?ഇതു ഇവിടേയും ഉപയോഗിക്കുന്നില്ലേ--Shiju Alex|ഷിജു അലക്സ് 15:08, 20 ജൂലൈ 2008 (UTC)

അതോ, പ്രധാനതാളിലെ കുറെ നൂലാമാലകൾ ഒഴിവാക്കാൻ വേണ്ടി ചെയ്തതാ. ഇതൊന്ന് നോക്കിക്കേ ഇപ്പോ കോഡുമുഴുവൻ അരിച്ചു പെറുക്കാതെ എഡിറ്റ് ചെയ്യാമല്ലോ. --സാദിക്ക്‌ ഖാലിദ്‌ 15:23, 20 ജൂലൈ 2008 (UTC)

അപ്പോൽ ഞാനൊരു സംശ്യം ചോദിക്കട്ടെ. വിക്കിവാർത്തകൾ എന്ന സെക്ഷൻ എഡിറ്റു ചെയ്യണമെങ്കിൽ ഞാൻ ഏതു ഫലകം തിരുത്തണം. ഫലകം:പ്രധാനതാൾ-വാർത്തകൾ എന്നതോ ഫലകം:വിക്കിവാർത്തകൾ എന്നതോ? ഫലകം:വിക്കിവാർത്തകൾ എന്നതാണെങ്കിൽ ആ താൾ തിരുത്താൻ ഉദ്ദേശിക്കുന്ന ഞാൻ ആ ഫലകം ഏതു രീതിയിൽ കണ്ടെത്തണം. --Shiju Alex|ഷിജു അലക്സ് 17:27, 20 ജൂലൈ 2008 (UTC)

തിരുത്തേണ്ടത് ഫലകം:വിക്കിവാർത്തകൾ തന്നെ (അതായത് നമ്മുടെ പഴയ ഫലകം:MPNews) ഇതു കണ്ടെത്താൻ പണ്ടേ വിഷമമായിരുന്നു, പക്ഷേ മിക്കവാറും എല്ലാവർക്കും MPNews, MPShort തുടങ്ങിയവ മനഃപാഠമായതുകൊണ്ട് നടന്നുപോകുന്നു എന്നുമാത്രം. പഴയ രീതിയിൽ ചെയ്യുന്നവർക്ക് അങ്ങിനെ തന്നെ തുടരാം, കൂടാതെ പ്രധാനതാളിൽ തന്നെ ഓരോന്നിന്റെയും താഴെ ആർക്കും തിരുത്താവുന്ന തരത്തിൽ തിരുത്തുക എന്നൊരു ലിങ്ക് ചെറുതാക്കി ഇപ്പോൾ കൊടുത്തിട്ടുണ്ട്. ഇനി തിരുത്തുക എന്നതിനു ഭംഗി കുറവ് തോന്നുന്നെങ്കിൽ + എന്നോ :: അല്ലെങ്കിൽ മറ്റെന്തെങ്കിലും അടയാളമോ കൊടുക്കാവുന്നതാൺ. + കൊടുക്കുന്നതാണ് ഭംഗിയെന്ന് തോന്നുന്നു.

+/-

ഉദാ: വലതുവശത്ത് ചെറുതായി കാണാം --സാദിക്ക്‌ ഖാലിദ്‌ 09:45, 21 ജൂലൈ 2008 (UTC)

ഈ തിരുത്തുക എന്ന ലിങ്ക് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാദ്ധ്യതയുണ്ട്. ഇപ്പോൾ പ്രധാന താൾ ആർക്കും തിരുത്തിയെഴുതാവുന്ന അവസ്ഥയിലാണ്. അത് കൊണ്ട് ആർക്കും കയറി പ്രധാനതാൾ മാറ്റാം. ഇങ്ങനെ കുറെ വാൻഡലിസങ്ങൾ വന്നതു കൊണ്ടാണല്ലോ പ്രധാനതാൾ പ്രൊട്ടക്ട് ചെയ്തത്. ഇങ്ങനെ ഒരു ലിങ്കിന്റെ ആവശ്യമില്ലെന്നെന്റെ അഭിപ്രായം. കാരണം പരിചയസമ്പന്നരായ വിക്കിപീഡിയരാണ് ഇത്തരം ഫലകങ്ങൾ പുതുക്കേണ്ടതും, മാറ്റി എഴുതേണ്ടതും.--Anoopan| അനൂപൻ 12:48, 21 ജൂലൈ 2008 (UTC)

തിരുത്തൽ ലിങ്ക് കിടക്കട്ടെ എന്നാണ് എന്റെ അഭിപ്രായം. ഒരു തെറ്റ് കണ്ടാൽ പെട്ടെന്നുതന്നെ തിരുത്താൻ അത് സഹായിക്കും. പ്രധാന താളിൽ വാൻഡലിസം ഉണ്ടാക്കാവുന്ന പ്രശ്നങ്ങളെ കുറച്ച് കാണുന്നില്ല. കൂടുതൽ കുഴപ്പമുണ്ടായാൽ പഴയതുപോലെയാക്കാം.--അഭി 15:04, 21 ജൂലൈ 2008 (UTC)

തിരുത്തിയെഴുതുക എന്നതിനു പകരം +/- ആക്കാം. അതിനു കറുപ്പ് നിറവും കൊടുക്കാം. നീലയാണെങ്കിലാണു അതിൽ ഞെക്കി വാൻഡലിസത്തിനു സാദ്ധ്യത കൂടുതൽ. തൽക്കാലം ഇങ്ങനെ പോകട്ടെ. കുഴപ്പുണ്ടാവുകയാണെങ്കിൽ പ്രൊട്ടക്ഷൻ ലെവൽ മാറ്റാം. --Shiju Alex|ഷിജു അലക്സ് 15:07, 21 ജൂലൈ 2008 (UTC)

എങ്കിൽ പ്രധാന താൾ പ്രൊട്ടക്ട് ചെയ്യുന്നതിൽ യാതൊരു അർത്ഥവുമില്ല. അതും അൺ പ്രൊട്ടക്ട് ചെയ്യാം. വാൻഡലിസം വരുമ്പോൾ ‍പ്രൊട്ടക്ട് ചെയ്യാം--Anoopan| അനൂപൻ 15:14, 21 ജൂലൈ 2008 (UTC)
അതു പോലെ +/- എന്നതും സംശയമുണ്ടാക്കാനേ ഉപകരിക്കൂ. സാധാരണ വെബ്ബ് അപ്ലിക്കേഷനുകളിൽ ഈ സിംബൽ ഫോണ്ട് വലിപ്പം ക്രമീകരിക്കുവാനാണ്‌ ഉപയോഗിക്കുന്നത്.--Anoopan| അനൂപൻ 15:19, 21 ജൂലൈ 2008 (UTC)
പ്രധാന താളും അതിൽ ഉപയോഗിക്കുന്ന ഫലകങ്ങളും പ്രൊട്ടക്റ്റ് ചെയ്യണം എന്നതാണ്‌ എന്റെ അഭിപ്രായം. രോഗം വന്നിട്ടു ചികിത്സിക്കുന്നതിലും നല്ലത് പ്രതിരോധ കുത്തിവയ്പു തന്നെയാണ്‌. --ടക്സ് എന്ന പെൻ‌ഗ്വിൻ 03:55, 22 ജൂലൈ 2008 (UTC)
പ്രധാനതാളിലെ തിരുത്തുക എന്ന കണ്ണി ഒഴിവാക്കണമെന്നും പ്രോട്ടക്ട് ചെയ്യണമെന്നും പറഞ്ഞതിന്റെ ഒരു കാരണം ഇവിടെ --Anoopan| അനൂപൻ 15:44, 18 ഓഗസ്റ്റ്‌ 2008 (UTC)

കോമൺസിലൊക്കെ +/- ആണല്ലോ ഉപയോഗിക്കുന്നത്. കൂട്ടിചേർക്കുക (+), നീക്കം ചെയ്യുക (-), അതായത് ഏഡിറ്റ് ചെയ്യുക എന്ന അർത്ഥത്തിൽ ഉപയോഗിച്ച് കൂടെ? --സാദിക്ക്‌ ഖാലിദ്‌ 06:24, 6 ഒക്ടോബർ 2008 (UTC)

റെഫറൻസ്[തിരുത്തുക]

<ref> ടാഗും {{Ref}} ഫലകവും ഒരേതാളിൽ ഉപയോഗിക്കുമ്പോൾ സൂപ്പർസ്ക്രിപ്റ്റ് ആയി വരുന്ന നമ്പർ ശ്രദ്ധിക്കുക ഉദാഹരണം ജാട്ട് ജനത എന്ന താളിലുണ്ട്. ഇത് പരിഹരിക്കണം. --Vssun 12:16, 25 ജൂലൈ 2008 (UTC)


അതൊരു ബഗ്ഗല്ലല്ലോ സുനിലേ. ഒരു ഫീച്ചറാണു. പ്രസ്തുത റെഫറൻസ് എത്രാമത്തെ പ്രാവശ്യമാണു ലേഖനത്തിൽ വന്നിരിക്കുന്നത് എന്നു കാണിക്കുന്ന ഒരു ഫീച്ചർ. ഉദാ: 5.3 എന്നു പറഞ്ഞാൽ 5-മത്തെ റെഫറൻസിന്റെ മൂന്നാമത്തെ സൈറ്റേഷനാണു ആ ലെഖനത്തിൽ എന്ന്. പ്രസ്തുത സംഖ്യയിൽ ഞെക്കിയാൽ 3ആമത്തെ സൈറ്റേഷനുള്ള സ്ഥലത്തേക്കു പോവുകയും ചെയ്യും. ഫയർഫൊക്സിൽ ഈ ഫീച്ചർ നന്നായി ജോലി ചെയ്യുന്നുണ്ട്. ഞെക്കിയാൽ ബാക്ക് ഗ്രൗണ്ട് കളറടക്കം വരും. ഐഇയിൽ അറിയില്ല. --Shiju Alex|ഷിജു അലക്സ് 13:18, 25 ജൂലൈ 2008 (UTC)

ജാട്ട് ജനത എന്ന താളിൽ

"ജാട്ടുകളുടെ ഉത്ഭവം യൂറേഷ്യയിലെ സിത്തിയന്മാരിൽ(Scythians) നിന്നാണെന്ന് പറയപ്പെടുന്നു. [1]"

ഇതിൽ പറയുന്നത് ഒന്നാമത്തെ റെഫറൻസാണ്‌ ഇതിനാധാരം എന്നാണ്‌. ലേഖനത്തിൽ ശ്രദ്ധിച്ചാൽ മനസിലാകും അത് ഒന്നാമത്തെ റെഫറൻസിലേക്കല്ല മറിച്ച് അതിനു മുകളിലെ കുറിപ്പിലേക്കാണ്‌ എന്നാണ്‌. --Vssun 16:40, 25 ജൂലൈ 2008 (UTC)

അതു എങ്ങോട്ടും പോകുന്നില്ല. പേജിന്റെ അറ്റത്തു ചെന്നു നിക്കുന്നു. കാരണം ഇനിയും താഴോട്ടു പോകാൻ പറ്റില്ല, റെഫറന്സ് ലിസ്റ്റിനുനു നീളം കൂട്ടി നോക്കിക്കേ. അതു കുറിപ്പിലേക്കു തന്നെ പോകും. --Shiju Alex|ഷിജു അലക്സ് 17:06, 25 ജൂലൈ 2008 (UTC)


ഒന്നാമത്തെ കുറിപ്പിന്റെ റഫറൻസായി ഒരു കോഡ് ഇട്ടിരുന്നതായിരുന്നു പ്രശ്നം എന്ന് തോന്നുന്നു. അത് മാറ്റിയിട്ടുണ്ട്. അങ്ങനെ കുറിപ്പിന്‌ ആധാരമാക്കാതെ <ref> {{cite web | url = | title = | accessdate = | accessmonthday = | accessyear = | author = | last = | first = | authorlink = | coauthors = | date = | year = | month = | format = | work = | publisher = | pages = | language = | archiveurl = | archivedate = | quote = }} </ref> ഇത് ഉപയോഗിച്ച് റഫ് ലിങ്ക് ചെയ്തശേഷം കുറിപ്പ് quote ഇൽ ഇട്ടാലും പോരെ? --ചള്ളിയാൻ ♫ ♫ 17:32, 25 ജൂലൈ 2008 (UTC)

ie8[തിരുത്തുക]

ie8 ഉള്ളടക്കം ലിങ്കുകളിൽ കിലിക്ക് ചെയ്തിട്ട് വർക്കാവുന്നില്ല.-- നീലമാങ്ങ ♥♥✉  20:49, 24 സെപ്റ്റംബർ 2008 (UTC)

ഉള്ളടക്കം എന്നതു കൊണ്ടു ഉദ്ദേശിക്കുന്നത് എന്താണു മാംഗോ? TOC ആണോ? --Shiju Alex|ഷിജു അലക്സ് 03:09, 25 സെപ്റ്റംബർ 2008 (UTC)

ആമ toc തന്നെ -- നീലമാങ്ങ ♥♥✉  17:48, 1 ഒക്ടോബർ 2008 (UTC)

അപ്‌ലോഡ്[തിരുത്തുക]

എന്താണു വിക്കിയിൽ ചിത്രങ്ങള് ചേർക്കാനുള്ള വഴി പറഞ്ഞു തരാമോ ?— ഈ തിരുത്തൽ നടത്തിയത് kayunni (സംവാദംസംഭാവനകൾ)

സൈഡ് ബാറിലുള്ള അപ്‌ലോഡ് സൂത്രം ഉപയോഗിക്കാം. --സിദ്ധാർത്ഥൻ 07:36, 28 സെപ്റ്റംബർ 2008 (UTC)

ഇതുമായി ബന്ധപ്പെട്ട ഒരു ബഗ് ഇവിടെയുണ്ട് --സാദിക്ക്‌ ഖാലിദ്‌ 06:10, 6 ഒക്ടോബർ 2008 (UTC)

വലിപ്പത്തിന്റെ വലുപ്പം[തിരുത്തുക]

മലയാളം വിക്കിയിലെ "ചിത്രം" താളുകളിൽ, ചിത്രത്തിനു താഴെ അതിന്റെ വലിപ്പം എഴുതിയിരിക്കുന്ന സ്ഥലത്ത് "വലുപ്പം" എന്നാണ്‌ കാണുന്നത്. അതിനെ വലിപ്പം എന്നാക്കിയാൽ നന്നായിരുന്നു. പൊന്നമ്പലം 03:28, 11 നവംബർ 2008 (UTC)

Yes check.svg വലുപ്പം -> വലിപ്പം --സാദിക്ക്‌ ഖാലിദ്‌ 16:13, 15 നവംബർ 2008 (UTC)

വലുപ്പം വലിപ്പം ആക്കുന്നത് ശരി തന്നെ. പക്ഷെ അതു ബീറ്റാ വിക്കിയിൽ ചെയ്യാതെ ഇവിടെ ആ താൾ സൃഷ്ടിക്കുന്നത് കൊണ്ട് എന്താ ഗുണം. അത് ഇരട്ടിപ്പണിക്ക് ഇടയാക്കുകയേ ഉള്ളൂ. --Shiju Alex|ഷിജു അലക്സ് 03:27, 17 നവംബർ 2008 (UTC)

ലിപിമാറ്റ ഉപകരണം[തിരുത്തുക]

ലിപിമാറ്റ ഉപകരണം റിവേർട്ട് ചെയ്യേണ്ടി വന്നേക്കും, ഫയർഫോക്സിൽ രണ്ടിലധികം ഫോമുകൾ വരുന്ന സ്ഥലങ്ങളിൽ ടൈപ്പിങ്ങിൽ ഏതെങ്കിലും ഒരു ഫോമിൽ പ്രശ്നമുണ്ടാകുനനുണ്ട്. എന്തുകൊണ്ടാണെന്നു മനസ്സിലാകുന്നില്ല. ആരെങ്കിലും ഒന്നു നോക്കുമൊ?--പ്രവീൺ:സം‌വാദം 04:52, 13 ഡിസംബർ 2008 (UTC)

ഫലകം വഴി വർഗം[തിരുത്തുക]

ഫലകങ്ങളിൽ ഇൻക്ലൂഡ് ഒൺലി വഴി ലേഖനങ്ങളിൽ വർഗം ചേർക്കുന്നതിനേക്കുറിച്ചാണ്. ജ്ഞാനപീഠ പുരസ്കാരം എന്ന ലേഖനം കാണുക. [[വിഭാഗം:ജ്ഞാനപീഠം നേടിയ മലയാള സാഹിത്യകാരന്മാർ]], [[വിഭാഗം:ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാർ]] എന്നീ തെറ്റായ വർഗങ്ങൾ അതിൽ വന്നിരിക്കുന്നതായി കാണാം. ഇതുപോലെ ഞാൻ എന്റെ യൂസർപേജിൽ ഈ ഫലകമിട്ടാൽ അതും ഈ വർഗങ്ങളിൽ ഉൾപ്പെടും. യൂസർപേജും മറ്റും നേംസ്പേസ് ഫിൽറ്ററിങ് വഴി ഒഴിവാക്കാം. പക്ഷെ ലേഖനങ്ങളിൽ എന്ത് ചെയ്യാനാണ്? ചില ലേഖനങ്ങൾ മാത്രം ഫലക വിഭാഗത്തിൽ നിന്ന് ഒഴിവാക്കാൻ വല്ല വഴിയുമുണ്ടോ? അല്ലെങ്കിൽ ബോട്ടോടിച്ച് ലേഖനത്തിൽ നേരിട്ട് വർഗം ചേർക്കാം. പിന്നീട് വർഗത്തിന്റെ പേരിൽ മാറ്റം വരുത്താൻ പ്രയാസമാകുമെന്നത് മാത്രമാണ് ഒരു പ്രശ്നം. പക്ഷെ അതും ബോട്ടുപയോഗിച്ച് എളുപ്പത്തിൽ ചെയ്യാനാകും എന്ന് വിശ്വസിക്കുന്നു.--അഭി 15:54, 16 ഡിസംബർ 2008 (UTC)

ഫലകം വഴി വർഗ്ഗം ചേർക്കുന്നതാണ് നല്ലത്. അഭി പറഞ്ഞ താൾ ശരിയാക്കിയിട്ടുണ്ട് ([3], [4]) --സാദിക്ക്‌ ഖാലിദ്‌ 16:18, 16 ഡിസംബർ 2008 (UTC)

ഒരു ഉപകരണം ചേർത്തു[തിരുത്തുക]

Special:Mycontributions-ൽ താഴെയായി വരുന്ന വിധത്തിൽ മീഡിയവിക്കി:Sp-contributions-footer ചേർത്തിട്ടുണ്ട്. ഇതിൽ ഇംഗ്ലീഷിൽ നിന്നെടുത്തത് കൂടാതെ ആഗോള സംഭാവനകൾ കൂടി ചേർത്തിട്ടുണ്ട്. അഞാത ഉപയോക്കൾക്ക് വേണ്ടിയുള്ള ഉപകരണം മീഡിയവിക്കി:Sp-contributions-footer-anon എന്ന താളിലും നൽകിയിട്ടുണ്ട്. എന്തെങ്കിലും മാറ്റം ആവശ്യമാണെങ്കിൽ നിർദ്ദേശിക്കാവുന്നതാണ്. --സാദിക്ക്‌ ഖാലിദ്‌ 08:04, 12 ഫെബ്രുവരി 2009 (UTC)

സംഗ്രഹം ക്ലിക്കുമ്പോൾ ഇംഗ്ലീഷിലുള്ള സംഭാവനയാണ്‌ ഡീഫോൾട്ടായി വരുന്നത്. അത് മലയാളമാക്കണം. --Vssun 09:43, 12 ഫെബ്രുവരി 2009 (UTC)

ശരിയാക്കിയിട്ടുണ്ട് --സാദിക്ക്‌ ഖാലിദ്‌ 10:01, 12 ഫെബ്രുവരി 2009 (UTC)

Namespace: Image => File[തിരുത്തുക]

Image എന്ന നേംസ്പേസ് File എന്നാക്കാൻ പോകുന്നു. നമ്മുടെ നേംസ്പേസിലും അതിനനുസരിച്ച് മാറ്റം വേണം. നല്ല ഒരു പരിഭാഷ കണ്ടേത്തണം. --Shiju Alex|ഷിജു അലക്സ് 06:32, 13 നവംബർ 2008 (UTC)

image മാത്രമാണോ മാറുന്നത്. അല്ലെങ്കിൽ മറ്റു ചിലതുകൂടി file ലേക്ക് ഉൾപ്പെടുത്തുന്നുണ്ടോ? അതറിഞ്ഞു വേണം പരിഭാഷ നല്കാൻ. ആ ലിങ്ക് നല്കാമോ? --സിദ്ധാർത്ഥൻ 06:38, 13 നവംബർ 2008 (UTC)

പൊതുവേ പ്രമാണം എന്നാണ്‌ ഉപയോഗിക്കാറുള്ളത്.. --Vssun 06:48, 13 നവംബർ 2008 (UTC)

ലോജിക്ക് ഇതാണു. image എന്ന നേം സ്പേസ്സിൽ ഇപ്പോ ഇമേജ് ഫയലുകൾ മാത്രമല്ല അപ്‌ലോഡ് ചെയ്യപ്പെടുന്നത്. വിവിധ തരം ഡോക്കുമെന്റ്സ് ആ നെം‌സ്പെസ് വഴിയാണു വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്യപ്പെടുന്നത്. അതിനാൽ ഇമെജ് എന്ന നെം‌സ്പേസ് പേർ ഉപയൊഗിക്കുന്നതിൽ കഴമ്പില്ല എന്നതാണു അവരുടെ മതം. അത് ശരിയാണു താനും. വിശദാംശങ്ങൾ ഇവിടെയുണ്ട്. ഉപയോക്താവ്:WikimediaNotifier/notifications പ്രമാണം ഡോക്കുംമെറ്റ് അല്ലേ. അതു ഫയലിനും ഉപയോഗിക്കാമോ--Shiju Alex|ഷിജു അലക്സ് 06:50, 13 നവംബർ 2008 (UTC)

പ്രമാണം തന്നെയാണ് എന്റെ മനസ്സിലും വരുന്നത്. രേഖ എന്നുള്ളതാണ് ഡോക്യുമെന്റിന് മാത്രമാകുന്നത്. --സിദ്ധാർത്ഥൻ 06:51, 13 നവംബർ 2008 (UTC)

പ്രമാണമാണ് കൂടുതൽ അനുയോജ്യമെന്ന് തോന്നുന്നു --സാദിക്ക്‌ ഖാലിദ്‌ 16:16, 15 നവംബർ 2008 (UTC)

File ഔദ്യോഗികമായി ഉപയോഗിക്കാൻ തുടങ്ങിക്കഴിഞ്ഞു. നമുക്ക് പ്രമാണം എന്ന് സ്വീകരിക്കാമോ? --സിദ്ധാർത്ഥൻ 15:41, 21 ജനുവരി 2009 (UTC)

പ്രമാണം എന്ന വിവർത്തനത്തോട് യോജിക്കുന്നു. --ജേക്കബ് 16:13, 21 ജനുവരി 2009 (UTC)

File എന്നതു് ഔദ്യോഗികമായി ഉപയോഗിക്കാൻ തുടങ്ങിയ സ്ഥിതിക്കു് നമ്മളും തക്കതായ പരിഭാഷ ഇനി ഉപയോഗിച്ചു് തുടങ്ങേണ്ടതാകുന്നു. പ്രമാണം, പ്രമാണത്തിന്റെ സം‌വാദം എന്നിവയാണു് ഇപ്പോൾ സമവായാത്തിലൂടെ കിട്ടിയ പരിഭാഷ എന്നതിനാൽ, നെയിം‌സ്പേസു് അങ്ങനെ മാറ്റാൻ ബഗ്ഗ് ലോഗ് ചെയ്യേണ്ടതാണു്, നിലവിലുള്ള ചിത്രം, ചിത്രത്തിന്റെ സം‌വാദം എന്നിവ അലിയാസുകളും ആക്കാം. --Shiju Alex|ഷിജു അലക്സ് 18:21, 23 ഫെബ്രുവരി 2009 (UTC)

തർജ്ജമവിക്കിയിൽ ചേർത്തിട്ടുണ്ട്, അതാ കുറച്ചൂ‍ടെ ആക്റ്റീവ്. ബഗിന്റെ പുറകെ പോയാൽ ഇപ്പോഴൊന്നും ശരിയാവുമെന്ന് തോന്നുന്നില്ല :-) --സാദിക്ക്‌ ഖാലിദ്‌ 07:28, 24 ഫെബ്രുവരി 2009 (UTC)
ഫയൽ നേംസ്പേസ് ഇപ്പോഴും ചിത്രം തന്നെയാണല്ലോ. പ്രമാണം എന്നാക്കിക്കൂടെ? (മുൻ ചർച്ചയിൽ എന്തായിരുന്നു തീരുമാനം?)--അഭി 12:20, 11 മേയ് 2009 (UTC)


ചിത്രം എന്നതു് പ്രമാണം എന്നാക്കി എന്നു് പറഞ്ഞിട്ടുണ്ടെങ്കിലും, അതു് പ്രാവർത്തികമായതായി കാണുന്നില്ല. നമ്മുടെ നേം സ്പേസു് ഇപ്പോഴും ചിത്രം എന്നു് തന്നെയാണു്. ബീറ്റാവിക്കിയിലെ ചില തർജ്ജുമകൾ ഞാൻ ശരിയാക്കിയെങ്കിലും ഇനിയും ധാരളം മാറ്റാനുണ്ടു്. പക്ഷെ മുഖ്യമായി തിരുത്തപ്പെടെണ്ടതു്/മാറ്റപ്പെടെണ്ടതു് നേം സ്പേസും ചിത്രത്തെ സംബന്ധിച്ചുള്ള സഹായതാളുകളും ആണു്. --Shiju Alex|ഷിജു അലക്സ് 18:55, 27 മേയ് 2009 (UTC)


നേംസ്പേസു്, 2 മാസം മുൻപേ അപ്‌ഡെറ്റു് ആയിട്ടുണ്ടു്. http://svn.wikimedia.org/viewvc/mediawiki/trunk/phase3/languages/messages/MessagesMl.php?r1=49320&r2=49503 പക്ഷെ മീഡിയവിക്കി സോഫ്റ്റ്‌വെയർ കുറേ നാളായി അപ്‌ഡേറ്റായിട്ടില്ലെന്നു തോന്നുന്നു. അതു് അപ്‌ഡെറ്റു് ആകുമ്പോൾ ഇവിടെ നേംസ്പേസു് പ്രമാണമായി മാറും.--Shiju Alex|ഷിജു അലക്സ് 12:47, 3 ജൂൺ 2009 (UTC)


പ്രമാണവും അതുമായി ബന്ധപ്പെട്ട് ലോഗ് ചെയ്ത/പരിഭാഷപ്പെടുത്തിയ എല്ലാ മാറ്റങ്ങളും നടപ്പിൽ വന്നിരിക്കുന്നു. ഇതോടെ നീണ്ടകാലത്തെ കാത്തിരിപ്പിനു് അറുതിയായി. ഇനി വിക്കിയിലെ വിവിധ സഹായത്താളുകൾ പുതുക്കേണ്ടതുണ്ടു്. --Shiju Alex|ഷിജു അലക്സ് 11:11, 15 ജൂൺ 2009 (UTC)

DeadendPages[തിരുത്തുക]

പ്രത്യേകം:DeadendPages പേജിൽ 'താഴെക്കാണുന്ന താളുകളിൽനിന്ന് വിക്കിപീഡിയ സം‌രംഭത്തിലെ മറ്റൊരു താളിലേയ്ക്കും കണ്ണി ചേർത്തിട്ടില്ല.' എന്നാണ് എഴുതിയിരിക്കുന്നത്.പക്ഷേ അതിലെ പല പേജുകളിലും അന്തർ വിക്കി ലിങ്ക് ഉണ്ടല്ലോ.. ഇതെന്താ?--ml@beebAero-stub img.svg 16:43, 16 മാർച്ച് 2009 (UTC)

ദിതാണ് പ്രശ്നം :(--അഭി 17:00, 16 മാർച്ച് 2009 (UTC)

ഓ...അതിന്റെ മോളിൽതന്നെ ഓണ്ടായിരുന്നല്ലേ! കണ്ടില്ല!!! :) --ml@beebAero-stub img.svg 17:43, 16 മാർച്ച് 2009 (UTC)

Portal[തിരുത്തുക]

Portalനു കവാടം നെയിംസ്പേസിലേയ്ക്ക് alias ഇല്ലെന്ന് തോന്നുന്നു. --ജേക്കബ് 04:45, 17 നവംബർ 2008 (UTC)

ഇല്ല. ഞാനും അത് ഈയടുത്താണു ശ്രദ്ധിച്ചത്. --Shiju Alex|ഷിജു അലക്സ് 04:48, 17 നവംബർ 2008 (UTC)

Bugzilla:15829 --സാദിക്ക്‌ ഖാലിദ്‌ 16:16, 11 ഫെബ്രുവരി 2009 (UTC)

ഈ ബഗ്ഗിന് എല്ലാവരും വോട്ട് ചെയ്യാൻ അഭ്യർത്ഥിക്കുന്നു. --Vssun 15:47, 15 ജൂലൈ 2009 (UTC)

ഇതിന്റെ കാര്യം ഒന്നുമായില്ലേ? -- റസിമാൻ ടി വി 13:43, 25 ഒക്ടോബർ 2009 (UTC)

മുകളിൽ കൊടുത്തിരിക്കുന്ന ബഗ് മറ്റൊരു ബഗ്ഗിന്റെ കൂട്ടത്തിൽ കൊടുത്തിരുന്നതിനാലാണ് ആവശ്യത്തിന് ശ്രദ്ധ ലഭിക്കാതിരുന്നതെന്ന് കരുതുന്നു. ഇതിനു പകരമായി ഞാൻ വേറോരു പുതിയ ബഗ് ആപ്ലിക്കേഷൻ കൊടുത്തിരുന്നു. എന്നാൽ നിർഭാഗ്യമെന്നു പറയട്ടെ അത് മുകളിലെ ബഗ്ഗിന്റെ ഡ്യൂപ്ലിക്കേറ്റ് ആണെന്നു പറഞ്ഞ് ക്ലോസ് ചെയ്തെങ്കിലും കാര്യം മാത്രം നടന്നു കണ്ടില്ല. എന്റെ അഭിപ്രായത്തിൽ. മുകളീലെ ബഗ്ഗ് ക്ലോസ് ചെയ്തിട്ട്. ഇക്കാര്യത്തിന് ഒരു ഫ്രെഷ് ബഗ്ഗ് ആപ്പ്ലിക്കേഷൻ കൊടുക്കുന്നതായിരിക്കും നല്ലത്. ഇപ്പോൾ തന്നെ പണി തുടങ്ങിക്കളയാം. --Vssun 14:01, 25 ഒക്ടോബർ 2009 (UTC)
Yes check.svg പ്രാബല്യത്തിൽ വന്നു Bugzilla:21277 --സാദിക്ക്‌ ഖാലിദ്‌ 08:37, 22 ഡിസംബർ 2009 (UTC)

ൻ+ഹ്=ഞ?[തിരുത്തുക]

ൻ+ഹ് (nh) എന്ന് ടൈപ്പിയാൽ എന്തിനാണ് ഞ് എന്ന് വരുന്നത്? ൻ+ജ് ആണല്ലോ ഞ്. പിന്നെ ഇതിന്റെ ആവശ്യമുണ്ടോ?--അഭി 11:18, 22 ഫെബ്രുവരി 2009 (UTC)

SVG റെൻഡറിങ്ങ് തെറ്റോ?[തിരുത്തുക]

SVG ഇമേജുകളിൽ മലയാളം തെറ്റായി റെൻഡർ ചെയ്യപ്പെടുന്നതായി ഈ ചിത്രത്തിൽ കാണാം. പക്ഷേ, അതേ ചിത്രം ബ്രൗസറിൽ ചിത്രത്തിന്റെ Deep link ഉപയോഗിച്ചു കാണുമ്പോൾ, ശരിയായി റെൻഡർ ചെയ്യപ്പെടുന്നു. ഇതു വിക്കിപ്പീഡിയയിൽ ഉപയോഗിക്കുന്ന റെൻഡറിന്റെ കുഴപ്പമാണോ?speaks rohith. 16:01, 23 ഫെബ്രുവരി 2009 (UTC)

ക്രമീകരണങ്ങളിൽ Gadgets[തിരുത്തുക]

English വിക്കിപീഡിയയിലെ Special:Preferences പേജിൽ Gadgets എന്നൊരു സെക്ഷൻ ഉണ്ട്. Edittop പോലെ ഉപയോഗപ്രദമായ പല ടൂളുകളും ഇതിൽ ആക്ടിവേറ്റ് ചെയ്യാൻ പറ്റുന്നു...എന്നാൽ ഇത് നമ്മുടെ വിക്കിയിൽ പ്രത്യേകം:Preferences പേജിൽ കാണുന്നില്ല..ഇതിനെന്തു ചെയ്യും?--ml@beebAero-stub img.svg 05:53, 19 ഏപ്രിൽ 2009 (UTC)

http://en.wikipedia.org/wiki/Wikipedia:GADGETS , http://en.wikipedia.org/wiki/Special:Gadgets ഇതു കണ്ടിട്ടത്ര ബുദ്ധിമുട്ടാണെന്നു തോന്നുന്നില്ല.--പ്രവീൺ:സം‌വാദം 04:44, 20 ഏപ്രിൽ 2009 (UTC)

മലയാളം വിക്കിപീഡിയയിലും ഗാഡ്ജറ്റുകൾ ക്രമീകരിക്കുന്നതിനു ഇപ്പോൾ സാധിക്കും. ഇതിനായി Special:Preferences എന്ന പേജിലെ ഗാഡ്ജെറ്റ് എന്ന ടാബ് ഞെക്കിയാൽ മതി. ഇപ്പോൾ edittop എന്ന ഗാഡ്ജറ്റ് മാത്രമേ ഇവിടെ enable ചെയ്തിട്ടുള്ളൂ. ഇതുപയോഗിച്ച് ഒരു ലേഖനത്തിന്റെ ആദ്യഭാഗം ഒരു ഉപവിഭാഗംപോലെ തിരുത്തുന്നതിനു സാധിക്കും. ഇത് എനേബിൾ ചെയ്യുവാൻ ഗാഡ്ജറ്റ് എന്ന ടാബിലെ Add an [edit] link for the lead section of a page എന്നതിനു നേരെയുള്ള ചെക്ക്ബോക്സ് ക്ലിക്ക് ചെയ്തതിനു ശേഷം സേവ് ചെയ്ത് cache clear ചെയ്യുക എങ്കിലും prettyurl,coordinates തുടങ്ങിയ ഫലകങ്ങളുമായി ഇത് ഓവർലാപ്പ് ചെയ്യുന്നുണ്ടെങ്കിലും ഇത് ഭംഗിയായി പ്രവർത്തിക്കുന്നുണ്ട്. എല്ലാവരും അവരവരുടെ ക്രമീകരണങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി ഇത് പരിശോധിക്കുക. ശേഷം നമുക്ക് എല്ലാ ഗാഡ്ജറ്റുകളും മലയാളം വിക്കിപീഡിയയിലും ഉൾക്കൊള്ളിക്കാം.--Anoopan| അനൂപൻ 12:43, 10 ജൂൺ 2009 (UTC)

Task force[തിരുത്തുക]

ഇംഗ്ലിഷ് വിക്കിയിൽ ഉള്ളതുപോലെ വല്ല വിഷയത്തിന്റെയും മേൽ task force മലയാളത്തിലുണ്ടോ? ഏതെങ്കിലും വിഷയത്തെക്കുറിച്ച് ലേഖനമെഴുതുമ്പോൾ ഉണ്ടാകുന്ന സാങ്കേതികമായ സംശയങ്ങളൊക്കെ തിരുത്താൻ സഹായിക്കുമെന്നു കരുതുന്നു -- റസിമാൻ ടി വി 04:46, 10 ജൂലൈ 2009 (UTC)

നമ്മുടെ ആളെണ്ണം തുലോം കുറവാണ്‌. ഒരു ലേഖനത്തിലുണ്ടാകുന്ന സംശയങ്ങൾക്ക് അതിന്റെ സം‌വാദത്തിൽ ഒരു കുറീപ്പിട്ട്.. ആ ലേഖനത്തിൽ നേരത്തേ കൈവച്ചവരുടെ സം‌വാദത്താളിൽ പോയി അങ്ങോട്ടൊരു ലിങ്ക് നൽകുകയാണ്‌ ഞാൻ പൊതുവേ ചെയ്യാറുള്ളത്. --Vssun 13:45, 10 ജൂലൈ 2009 (UTC)
ഒരുനാൾ നമ്മളും വലുതാവും, അന്നു നമുക്കും ടാസ്ക് ഫോഴ്സുണ്ടാവും :) --ജ്യോതിസ് 13:48, 10 ജൂലൈ 2009 (UTC)

ഏതെങ്കിലും വിഷയത്തിൽ വല്ല സംശയവും വന്നാൽ ആരോടാണ്‌ ചോദിക്കേണ്ടത് എന്നെങ്കിലും അറിയാൻ ഉപകരിക്കും എന്ന് കരുതുന്നു. Specialised ആയിട്ടുള്ള വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നവർക്ക് അവയിൽ മറ്റുള്ളവരെ സഹായിക്കാമല്ലോ. റെഗുലറായി പുതിയ താളുകളും മാറ്റങ്ങളും ശ്രദ്ധിക്കുന്ന എത്രപേരുണ്ടാകും? -- റസിമാൻ ടി വി 03:30, 11 ജൂലൈ 2009 (UTC)

കവാടം[തിരുത്തുക]

കവാടത്തിനും അതിന്റെ സംവാദത്തിനും അലിയാസുകൾ ചേർക്കാനുള്ള ബഗ്ഗ് ഇവിടെ ചേർത്തിട്ടുണ്ട്. എല്ലാവരും ഒന്ന് ഇതിനു താഴെ കൈയുയർത്തിയാൽ കൊള്ളാം. --Vssun 14:14, 25 ഒക്ടോബർ 2009 (UTC)

വോട്ട് ദയവായി ബഗ്ഗിനോടനുബന്ധിച്ചുള്ള വിക്കിമീഡിയ താളിൽ ചെയ്യുക. --ജേക്കബ് 04:01, 26 ഒക്ടോബർ 2009 (UTC)

മുൻപ് ഇതുപോലെ അവിടെപ്പോയി കൈ പൊക്കിയപ്പോൾ അവിടുന്ന് പറഞ്ഞത് ഇവിടെ വന്ന് കൈപൊക്കേണ്ട ആവശ്യമില്ല, നിങ്ങളുടെ വിക്കിയിൽ ചെയ്താൽ മതി എന്നല്ലേ. അതായത്, ഇതിന്‌ വിക്കിസമൂഹത്തിന്റെ പിന്തുണയുണ്ടെന്ന് മനസിലാക്കാന് വേണ്ടിയാണിത്‍. --ജുനൈദ് (സം‌വാദം) 05:02, 26 ഒക്ടോബർ 2009 (UTC)

എല്ലായിടത്തും ചെയ്യാം.. നടക്കുവോന്നറിയാം :-/--പ്രവീൺ:സം‌വാദം 04:53, 7 ഡിസംബർ 2009 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു --ജേക്കബ് 00:54, 8 ഡിസംബർ 2009 (UTC)
 ഫലത്തിൽ വന്നു --ജുനൈദ് | Junaid (സം‌വാദം) 11:43, 17 ഡിസംബർ 2009 (UTC)
ലിങ്ക് Bugzilla:21277 --സാദിക്ക്‌ ഖാലിദ്‌ 08:37, 22 ഡിസംബർ 2009 (UTC)

ഫലകങ്ങളുടെ ക്രമീകരണം[തിരുത്തുക]

എന്റെ സം‌വാദത്താളിൽ നിന്നും

സി.എസ്.എസ്. എഡിറ്റ് ചെയ്ത് ശരിയാക്കാൻ അഭ്യർത്ഥിക്കുന്നു. --Vssun 05:53, 29 നവംബർ 2009 (UTC)

വെക്റ്റർ സ്കിന്നും മോണോബുക്കും പ്രെറ്റിയൂആർഎൽ ഡിസ്പ്ലേ ചെയ്യുന്ന സ്ഥാനത്തിനും വ്യത്യാസമുണ്ട്, അതും ഫിക്സ് ചെയ്യണം--പ്രവീൺ:സം‌വാദം 08:38, 29 നവംബർ 2009 (UTC)

വർഗ്ഗം[തിരുത്തുക]

വർഗ്ഗം എന്ന നാമമേഖലയ്ക്ക് ഇപ്പോൾ വർഗ്ഗം (Unicode 5.1) എന്ന അപരരൂപവും ലഭ്യമാണ്‌--പ്രവീൺ:സം‌വാദം 12:23, 27 ജനുവരി 2010 (UTC)

പക്ഷെ മീഡിയവിക്കിയിൽ അത് കിട്ടുന്നില്ല, വർഗ്ഗം പുതിയതാക്കാൻ റിക്വസ്റ്റ് ചെയ്യൂ --ജുനൈദ് | Junaid (സം‌വാദം) 07:59, 8 ഫെബ്രുവരി 2010 (UTC)


വർഗ്ഗം, വർഗ്ഗത്തിന്റെ സം‌വാദം ഇതു് രണ്ടും പുതിയതാക്കണം. നിലവിലുള്ളതൊക്കെ അലിയാസുകളായി നിലനിൽക്കണം (വിഭാഗം എന്ന പഴ്യ നെംസ്പെസടക്കം)--Shiju Alex|ഷിജു അലക്സ് 08:17, 8 ഫെബ്രുവരി 2010 (UTC)

മലയാളത്തിലെഴുതുക ഉപകരണം[തിരുത്തുക]

യൂണീകോഡ് 5.1 ലേയ്ക്ക് മാറ്റിയിട്ടുണ്ട്. --പ്രവീൺ:സം‌വാദം 17:04, 2 ഫെബ്രുവരി 2010 (UTC)

പ്രവീൺ, ഉചിതംതന്നെ. പക്ഷേ, മലയാളം വിക്കിപീഡിയയിലെ വലിയൊരു ശതമാനം തലക്കെട്ടുകളും യൂണികോഡ് 5 പ്രകാരമുള്ളതാണ്‌. തിരിച്ചുവിടലുകൾ നടത്തിയത് ചുരുക്കം ചില തലക്കെട്ടുകളിലേക്ക് മാത്രം. പുതുക്കിയ ഉപകരണം വെച്ച് തിരഞ്ഞാൽ ഏതാണ്ട് 50% ലേഖനങ്ങളും അപ്രാപ്യമായിത്തീരുന്നു. ഈ പ്രശ്നം അടിയന്തരമായി പരിഹരിക്കേണ്ടതുണ്ട്. പിന്നെ, 5.1 നിലവിൽ വന്നതിനാൽ മുഴുവൻ പഴഞ്ചില്ലുകളെയും ആദേശം ചെയ്യേണ്ടതുണ്ട്, തലക്കെട്ടുകളും വർഗ്ഗങ്ങളും മാറ്റണം. പഴയ യൂണികോഡിൽ നിന്നുള്ള തിരിച്ചുവിടലുകൾ മാത്രം. ഇത് മൊത്തം മലയാളം വിക്കിയിലും നടപ്പാക്കേണ്ടതുമുണ്ട്.

മിക്ക ബാഹ്യോപകരണങ്ങളും പഴയ പതിപ്പിനെ അടിസ്ഥാനമാക്കുന്നു എന്നതുകൊണ്ടുകൂടിയാണ്‌ ഞാൻ മാറ്റത്തെ എതിർത്തുസംസാരിച്ചത് (ഞാൻ കീമാപ്പ് ഉപയോഗിച്ച് ഗൂഗിൾ ഡോക്യുമെന്റുതയ്യാറാക്കിയാണ്‌ മിക്ക ലേഖനവും എഴുതുന്നത്. അഞ്ജലി യുണികോഡ് 5.1 എത്ര ഇൻസ്റ്റാളാൻ ശ്രമിച്ചിട്ടും മാറ്റമുണ്ടായില്ല. പരിഹാരം?). ഏതായാലും തലക്കെട്ടുകളും വർഗ്ഗങ്ങളും ഇനി പുതിയ പതിപ്പിനെ അടിസ്ഥാനമാക്കിത്തന്നെയാകും. നിലവിലുള്ള ലേഖനങ്ങളിൽ ബോട്ടോടിച്ചുകഴിഞ്ഞാൽ പുതിയ മാറ്റങ്ങളിൽ ബോട്ടിനെ കാവൽ നിർത്തിയാൽ ഇത് പരിഹരിക്കാമെന്നുതോന്നുന്നു.

മേല്പറഞ്ഞ പ്രശ്നം പരിഹാരശ്രമങ്ങൾ നടക്കുന്നോ എന്നറിയില്ല. തുടങ്ങിയിട്ടുണ്ടെങ്കിൽ എന്തെല്ലാം, എപ്പൊഴേക്ക് എന്നിവ അറിയാൻ താല്പര്യം--തച്ചന്റെ മകൻ 12:56, 3 ഫെബ്രുവരി 2010 (UTC)

ഈ സംഭവം മലയാളം വിക്കിയിൽ സ്വീകരിച്ചോ? അങ്ങനെ സ്വീകരിച്ചുവെങ്കിൽ തച്ചന്റെ മകൻ പറഞ്ഞ പ്രശ്നങ്ങളൊക്കെ പരിഹരിക്കപ്പെടേണ്ടതാണല്ലോ? അല്ലേ? --Anoopan| അനൂപൻ 14:38, 3 ഫെബ്രുവരി 2010 (UTC)
മീഡിയവിക്കി സോഫ്റ്റ്‌വെയർ യൂണീകോഡ് 5.1 ലേയ്ക്ക് മാറിയിട്ടില്ല. അതെന്നാവും എന്നും അറിയില്ല (അധികം വൈകാനിടയില്ല). നമ്മൾ പഴയ റ്റൂൾ തന്നെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് വിക്കിപീഡിയയിൽ രണ്ടുതരം എൻ‌കോഡിങ് വന്നുകൊണ്ടിരിക്കുന്നത് വലിയ തോതിൽ തുടരാനേ കാരണമാവൂ. വിൻഡോസിൽ പരക്കെ ഉപയോഗിക്കുന്ന റ്റൂളുകൾ യൂണീകോഡ് 5.1 മുമ്പേ നൽകാൻ തുടങ്ങിയിരുന്നല്ലോ. പഴയ ചില്ലുകൾ, പുതിയ എൻ‌കോഡിങ്ങിലുള്ള ചില്ലുകൾ കൊണ്ട് മാറ്റിച്ചേർക്കേണ്ട കാര്യമില്ല എന്നെന്റെ അഭിപ്രായം (അതധികം താമസിയാതെ തന്നെ ശരിയാകാനിടയുണ്ട്, അനാവശ്യ വിമർശനവും ഒഴിവാക്കാൻ കഴിയും, ചില്ലുകൾ മാത്രമല്ല മാറിയിട്ടുള്ളതും). തത്കാലം ലിങ്കിങ്ങിൽ അറിയാവുന്ന ലേഖനങ്ങൾ യൂണീകോഡ് 5.1-ലേയ്ക്ക് തിരിച്ചുവിടാൻ ശ്രമിക്കുക.--പ്രവീൺ:സം‌വാദം 14:57, 3 ഫെബ്രുവരി 2010 (UTC)

എന്തിനായിരുന്നു ഈ എടുപിടി? മീഡിയ വിക്കി മാറിയിട്ടു മതിയാരുന്നില്ലേ? പ്രവീൺ, 'കീർത്തി ചക്ര' എന്നു തിരഞ്ഞതിന്റെ ഫലം നോക്കൂ.[5]. താങ്കൾ ചില്ലുള്ള ഏതാനും വാക്ക് തിരയുകയാണെങ്കിൽ ഈ പ്രയാസം ബോദ്ധ്യമാകും. തിരിച്ചുവിടലുകൾ നടത്തിയവ മാറ്റിനിർത്തിയാൽത്തന്നെ അയ്യായിരത്തിനു മേലെ തിരിച്ചുവിടലുകൾ വേണ്ടിവരും പരിഹരിക്കാൻ. കൈകൊണ്ട് ഇതു നടത്താൻ പറ്റിയാൽത്തന്നെ, വർഗ്ഗങ്ങളുടെ കാര്യത്തിൽ തിരിച്ചുവിടൽ സാധിക്കില്ലല്ലോ. മീഡിയ വിക്കി സോഫ്റ്റ്വെയർ മാറുന്നതുവരെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടിവരും :). ഡബിൾ എൻ‌കോഡിങ് പ്രശ്നം സങ്കീർണ്ണമായതേയുള്ളൂ ഇപ്പോൾ. പഴയ ടൂൾ ഉപയോഗിച്ച് എല്ലാ ലേഖനങ്ങളും ആക്സസിബ്‌ൾ ആയിരുന്നല്ലോ. മലയാളം വിക്കിപീഡിയയിൽ ഭൂരിഭാഗവും 5.0 ആയിരിക്കെ അവിടെ പ്രശ്നം ധാർമ്മികതയുടെ മാത്രമായിരുന്നു. --തച്ചന്റെ മകൻ 16:18, 3 ഫെബ്രുവരി 2010 (UTC) ചില ഉദാഹരണങ്ങൾ:.എഴുത്തച്ഛൻ, .നമ്പ്യാർ&go=പോകൂ കുഞ്ചൻ നമ്പ്യാർ, .കാർത്തിക, .കുമാരനാശാൻ, .വള്ളത്തോൾ. എത്രയെത്ര!--തച്ചന്റെ മകൻ 16:48, 3 ഫെബ്രുവരി 2010 (UTC)

മീഡിയ വിക്കി 5.1-ലേക്ക് മാറിയിട്ടു മതിയായിരുന്നു ഈ മാറ്റം. ഇതിനൊരു താൽകാലിക പരിഹാരം(Workaround) എന്നുള്ള നിലയ്ക്ക് കോമൺസ്.js -ന്റെ ഈ പഴയപതിപ്പ് നിങ്ങളുടെ സ്കിൻ അനുസരിച്ച് മോണോബുക്ക്.js-ലേക്കോ വെക്ടർ.js-ലേക്കോ കോപ്പി ചെയ്ത് കാഷെ ക്ലിയർ ചെയ്താൽ മതി(മുന്നറിയിപ്പ്: ടൂൾബാറിലും മറ്റും ആവർത്തനങ്ങൾ അടക്കം മറ്റു പല പ്രശ്നങ്ങൾ വരാൻ സാദ്ധ്യതയുണ്ട്!). യൂനികോഡ് 5.2 പതിപ്പിറങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും മീഡിയവിക്കി എന്തേ 5.1 പതിപ്പിലേക്ക് മാറാത്തത് എന്ന സംശയം മാത്രം ബാക്കി!!!! --Anoopan| അനൂപൻ 17:02, 3 ഫെബ്രുവരി 2010 (UTC)
രണ്ട് തരത്തിലുള്ള എൻകോഡിങ്ങിലും വിവരങ്ങൾ ചേർക്കപ്പെടുന്നത് ഒരു പരിധിവരെ തടയാൻ ഇത് ഉപകരിക്കും. മുമ്പേ ചെയ്യാതിരുന്നതിനു കാരണം ഐ.ഇ6 ആണ്[1]. അല്ലാതെ എടുപിടി ഒന്നുമല്ല. ഇരട്ട എൻകോഡിങ് പ്രശ്നം ഇപ്പോഴല്ല സങ്കീർണ്ണമായത്. അത് വരുന്നതിനു മുമ്പു തന്നെ സങ്കീർണ്ണമായിരുന്നു. പഴയ റ്റൂൾ ഉപയോഗിച്ച് പുതിയ എൻകോഡിങ്ങിലുള്ള തലക്കെട്ടുകൾ തിരയുമ്പോൾ ഇതേ പ്രശ്നം ഉണ്ടായിരുന്നു എന്നോർക്കുക. വിൻഡോസിൽ പഴയ റ്റൂൾ ഉപയോഗിക്കുന്നവർ തീർത്തും കുറവായിരിക്കണം. ഒപ്പം സുനിൽജീ ഐ.ഇ.6 ഫിക്സ് ചെയ്യാനുള്ള മാർഗ്ഗം ചേർത്തതും കണ്ടു കാണുമല്ലോ [2]. പഴയ എൻകോഡിങിൽ കാർഗിൽ യുദ്ധം എന്ന് തിരയുമ്പോൾ ("തിരയൂ") അത് കാര്ഗില് യുദ്ധം എന്നു കാണിക്കുന്നതും കണ്ടിട്ടുണ്ടാകുമല്ലോ. സോഫ്റ്റ്‌‌വേറിലും മറ്റും കോമ്പ്ലക്സായ കോഡ് ആവശ്യമുള്ള മിക്ക കാര്യങ്ങളും ഇതുവഴി നിസ്സാരമായി പരിഹരിക്കാം. ഒരോരോ കാര്യങ്ങളിൽ ഇതിങ്ങനെ നീണ്ടു പോകുന്തോറും പ്രശ്നം സങ്കീർണ്ണമായിക്കോണ്ടിരിക്കുകയാണ്. മീഡിയവിക്കി ഡെവലപ്പേഴ്സ് ഇതിനൊരു പരിഹാരം ഉണ്ടാക്കാം എന്നു പറഞ്ഞിട്ടുണ്ടെങ്കിലും പല പഴയ ബഗ്ഗുകളും റിസോൾവ് ചെയ്യപ്പെടാതെ തുടരുന്നുണ്ടെന്നോർക്കുക. അതുകൊണ്ട് ശുദ്ധ സാങ്കേതിക പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായതിനാൽ സ്വിച്ച് ചെയ്യുന്നതാണ് നല്ലതെന്നെന്റെ അഭിപ്രായം. ഇനി അതല്ല എന്നുണ്ടെങ്കിൽ റിവേർട്ട് ചെയ്യുക.--പ്രവീൺ:സം‌വാദം 19:18, 3 ഫെബ്രുവരി 2010 (UTC)


മുകളിലെ സം‌വാദത്തിലെ 2 പ്രസ്ഥാവനകൾ.


ഈ 2 പ്രസ്ഥാവനകളും മീഡിയാവിക്കി സോഫ്റ്റ്‌വെയറിനെ കുറിച്ചുള്ള അജ്ഞതയിൽ നിന്നു് വരുന്നതാണു്.

യൂണിക്കൊഡിന്റെ ഓരൊ വേർഷൻ വരുമ്പോഴും മീഡിയാവിക്കി ആ പതിപ്പിലേക്കു് മാറുന്നൊന്നും ഇല്ല. മീഡിയാവിക്കിക്കു് ഒരു യൂണിക്കോഡ് പതിപ്പും ഇല്ല. മീഡിയാവിക്കി ഇപ്പോൾ യൂണിക്കോഡ് 5.0 -പതിപ്പിൻ അല്ല താനും. ഓരോ ഭാഷയിലെയും ഉപയോക്താക്കൾ യൂണിക്കൊഡ് സംബൻന്ധമായ അവരുടെ ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ മീഡിയാവിക്കി ഡെവലപ്പേർസ് അതിനാവശ്യമായ മാറ്റങ്ങൾ മീഡിയാവിക്കി സോഫ്റ്റ്‌വെയറിൽ വരുത്തുകയാണു് ചെയ്യുന്നതു്.

നമുക്കാവശ്യം ഇക്യൂവാലൻസ് ആണു്. അതായതു് പഴയ യൂണിക്കോഡും പുതിയ യൂണിക്കോഡും ഒന്നാണെന്നു് കാണിക്കണം. ഇതു് ചെയ്യാം എന്നു് പ്രവീൺ ലോഗ് ചെയ്ത ഒരു ബഗ്ഗിൽ ഡെവലപ്പേർസ് പറഞ്ഞിട്ടുണ്ടല്ലോ. അതു് എത്രയും പെട്ടെന്ന് മീഡിയാവിക്കി സോഫ്റ്റ്‌വെയറിൽ നടപ്പിൽ വരുത്തുകയാണു് വേണ്ടതു് . അതൊടെ സേർ‌ച്ച് പ്രശ്നം തീരും. അതു് നടപ്പിലായാൽ പഴയ യൂണിക്കോഡ് പുതിയ യൂണിക്കോഡിലേക്കു് മാറ്റുകയും വേണ്ട. ഈ മാറ്റത്തിനു് താമസമുണ്ടെങ്കിൽ മാത്രം ഇപ്പോഴത്തെ എഡിറ്റു് റിവേറ്ട്ട് ചെയ്താൽ മതി. യൂണിക്കോഡ് ഇക്യൂവാലൻസിനാവശ്യമായ മാറ്റം എത്രയും പെട്ടെന്ന് നടപ്പിൽ വരുത്താനാനു് നാം ശ്രമിക്കെണ്ടതു്.--Shiju Alex|ഷിജു അലക്സ് 02:06, 4 ഫെബ്രുവരി 2010 (UTC)

ഇക്വിവാലൻസ് നടപ്പിലാക്കാനുള്ള ഇവിടെ ഉപയോഗിച്ചിട്ടുള്ള മാർഗ്ഗമാണ് ഡേറ്റാബേസ് വിവരങ്ങളത്രയും 5.1 രീതിയിലേയ്ക്ക് മാറ്റുക എന്നത്. ഈ ഷിഫ്റ്റിങ്ങ് സാദ്ധ്യമായോന്നും അനുബന്ധ സ്ക്രിപ്റ്റുകളുടെ സ്ഥിതിയും അറിയാൻ ഒരു ബഗ്ഗിട്ടുനോക്കിയിട്ടുണ്ട് https://bugzilla.wikimedia.org/show_bug.cgi?id=22371 --പ്രവീൺ:സം‌വാദം 04:11, 4 ഫെബ്രുവരി 2010 (UTC)
5.0 പതിപ്പ് തലക്കെട്ടിലുള്ള ലേഖനങ്ങളുടെ പേരുമാറ്റാനുള്ള ബോട്ട് (ഉ:UltraBot) പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. --Vssun 07:17, 4 ഫെബ്രുവരി 2010 (UTC)
ബാൻഡ്വിഡ്ത് പ്രശ്നമല്ല. ഓട്ടോമാറ്റിക്കായി ഓടിക്കുന്നതിൽ ആർക്കെങ്കിലും എതിർപ്പുണ്ടോ--ജ്യോതിസ് 11:47, 4 ഫെബ്രുവരി 2010 (UTC)
float ഉള്ളടക്കം മാറ്റേണ്ട. സേർച്ച് ബോട്ടുകൾക്ക് രണ്ടുതരത്തിലുള്ള സ്റ്റ്രിങ്ങുകളും ലഭിക്കട്ടെ ;-)--പ്രവീൺ:സം‌വാദം 12:49, 4 ഫെബ്രുവരി 2010 (UTC)
തുടങ്ങിയിട്ടുണ്ട്. --ജ്യോതിസ് 13:20, 4 ഫെബ്രുവരി 2010 (UTC)
Bot run Complete. Pages redirected as well --ജ്യോതിസ് 20:13, 7 ഫെബ്രുവരി 2010 (UTC)

വർഗ്ഗങ്ങളേയും ചെയ്യേണ്ടി വരുമോ --ജുനൈദ് | Junaid (സം‌വാദം) 03:39, 8 ഫെബ്രുവരി 2010 (UTC)

probably. --Jyothis 04:55, 8 ഫെബ്രുവരി 2010 (UTC)

മലയാളം ടൈപ്പിംഗ്[തിരുത്തുക]

മലയാളം മറ്റേതെങ്കിലും പ്രോഗ്രമിൾ ടൈപ്പു ചെയ്തശേഷ്ം കോപ്പി പേസ്റ്റ്ചെയ്യാൻ കഴിയുമോ? അതിനുള്ള ഉപാധികൾ എന്താണ് ?— ഈ തിരുത്തൽ നടത്തിയത് Malayalamsar (സംവാദംസംഭാവനകൾ)

ഏതു പ്രോഗ്രാമോ സോഫ്റ്റ്‌‌വേറോ ഉപയോഗിച്ചു സൃഷ്ടിച്ചതാണെങ്കിലും, യൂണീകോഡിൽ ഉള്ള വിവരങ്ങൾ വിക്കിപീഡിയയിൽ ചേർക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് സഹായം:എഴുത്ത് കാണുക--പ്രവീൺ:സം‌വാദം 18:47, 16 ഫെബ്രുവരി 2010 (UTC)

@font-face[തിരുത്തുക]

@font-face എന്ന css ഉപയോഗിചു ttf/otf/eot/woff font support വിക്കിയിൽ ചേർക്കാവുന്നാതാണു.
ഉദാ: ഉപയോക്താവ്:Dpkpm007/monobook.css

വിക്കിയിൽ നിലവിലുളള ബഗുകൾ
bugzilla=2361
bugzilla=18692
----ദീപക് (സംവാദം) 16:26, 23 മാർച്ച് 2010 (UTC)

വിക്കിയെ അങ്ങനെ ഒരു ഫോണ്ടിലേക്ക് ഒതുക്കണോ? യൂണിക്കോഡിന്റെ പ്രത്യേകത തന്നെ വായനക്കാരനു് ഇഷ്ടമുള്ള ഫോണ്ടു് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്രം ആണല്ലോ. തമിഴർ അതു് ചെയ്യുന്നുണ്ടു് എന്നതു് കൊണ്ടു് നമ്മളും അത് ചെയ്യണൊ? കമ്പ്യൂട്ടറിൽ മലയാളം തെളിയാൻ ഇപ്പോൾ പണ്ടത്തെ പോലെ പ്രസ്നം ഒന്നും ഇല്ലല്ലോ. പ്രത്യെകിച്ച് ഗ്നു/ലിനക്സിൽ വളരെ എളുപ്പത്തിൽ അതു് നടക്കുന്നുണ്ടു്. --Shiju Alex|ഷിജു അലക്സ് 01:44, 24 മാർച്ച് 2010 (UTC)
ഉപയോക്തക്കൾ അവരവർക്കിഷ്ടമുള്ള ഫോണ്ടുകൾ ഉപയോഗിക്കട്ടെ ഇങ്ങനെ ചേർക്കേണ്ടതില്ല --ജുനൈദ് | Junaid (സം‌വാദം) 15:36, 24 മാർച്ച് 2010 (UTC)

ലാംഗ്വേജ് ഇന്റർ ഫേസ്[തിരുത്തുക]

മറ്റു ലാംഗ്വേജ് ഇന്റെർ ഫേസ് കിട്ടുന്നില്ലല്ലോ? ഉദാഹരണം ഇംഗ്ലീഷിലേക്ക് മാറ്റുമ്പോൾ കൂടുതലും മലയാളം തന്നെയാണ് കാണിക്കുന്നത്--BlueMango ☪ 07:41, 10 ഏപ്രിൽ 2010 (UTC)

അതിന് മലയാളത്തിലെഴുതുക എന്ന ചെക് ബോക്സ് , ഒഴിവാക്കുക.രാഘിത്ത് 11:07, 20 ജനുവരി 2011 (UTC)

wiki software problem[തിരുത്തുക]

No malayalam writing works,varggam breaks(unicode 5.0),some internal link breaks. pls revet all changes ----ദീപക് (സംവാദം) 02:25, 11 ഏപ്രിൽ 2010 (UTC)

ചില്ലുകളെല്ലാം ഏകീകരിക്കുന്നതിന്റെ ഭാഗമായി പഴയ ചില്ല് പുതിയ ചില്ലാക്കി ഡേറ്റാബേസിൽ ചേർക്കാനുള്ള മീഡിയവിക്കി പാച്ച് കഴിഞ്ഞ വിക്കിമീഡിയ ഫൗണ്ടേഷൻ മീഡിയവിക്കി ഡിപ്ലോയ്മെന്റിൽ നിലവിൽ വന്നു. നമുക്ക് പുതിയ ചില്ലും പഴയ ചില്ലും വലിയ തോതിൽ ഇടകലർന്നു കിടന്നതിനാലുള്ള ചെറിയ പ്രശ്നങ്ങൾ നിലനിൽക്കുന്നു. ഏതാനം ദിവസങ്ങൾക്കുള്ളിൽ എല്ലാം ശരിയാകും--പ്രവീൺ:സം‌വാദം 02:37, 11 ഏപ്രിൽ 2010 (UTC)

ചില്ലു മേടയിലിരുന്നെന്നെ..........ചില്ലക്ഷരങ്ങൾ ശരിയാകുന്നില്ലല്ലോ--ഫോട്ടോകണ്ണൻ — ഈ തിരുത്തൽ നടത്തിയത് Fotokannan (സംവാദംസംഭാവനകൾ) 12:29, 18 ഏപ്രിൽ 2010 (UTC)

എന്താണ്‌ പ്രശ്നമെന്ന് വ്യക്തമാക്കൂ --ജുനൈദ് | Junaid (സം‌വാദം) 12:38, 18 ഏപ്രിൽ 2010 (UTC)

ഇപ്പോൾ മുൻപ്[തിരുത്തുക]

നാൾവഴിയിൽ കാണുന്ന ഇപ്പോൾ മുൻപ് എന്നതിനു പകരം ശേഷം|ഇപ്പോൾ എന്നിങ്ങനെയല്ലേ വേണ്ടത്? --Vssun 07:01, 5 ജൂൺ 2010 (UTC)

എന്താണ്‌ പ്രശ്നം? "ഇപ്പോൾ" എന്നുള്ളത് ആ വെർഷനും നിലവിലുള്ള വെർഷനും തമ്മിലുള്ള വ്യത്യാസം കാണിക്കുന്നു. "മുമ്പ്" എന്നുള്ളത് ആ വെർഷനും അതിനു മുമ്പത്തെ വെർഷനും തമ്മിലുള്ള വ്യത്യാസം കാണിക്കുന്നു -- റസിമാൻ ടി വി 07:04, 5 ജൂൺ 2010 (UTC)

ഏതെങ്കിലും താളിന്റെ നാൾ വഴി നോക്കുക. അതിലെ ഇടയിലുള്ള ഒരു എഡിറ്റ് ആസ്പദമാക്കി ശ്രദ്ധിച്ചു നോക്കൂ. അവിടെ ഇപ്പോൾ എന്നതിന് ഒരർത്ഥവുമില്ലല്ലോ. നമ്മൾ പരിഗണിക്കുന്ന തിരുത്തും, അതിനു ശേഷമുള്ള തിരുത്തും തമ്മിലുള്ള വ്യത്യാസമല്ലേ ഇപ്പോൾ എന്നതിൽ ഞെക്കുമ്പോൾ കാണിക്കുന്നത്? അതുപോലെ മുൻപ് എന്നതിൽ ഞെക്കുമ്പോൾ നേരത്തെയുണ്ടായിരുന്നതും പരിഗണിക്കുന്ന തിരുത്തും തമ്മിലുള്ള വ്യത്യാസവും. --Vssun 07:26, 5 ജൂൺ 2010 (UTC)

അതിനേക്കാൾ നല്ലത് ശേഷം | മുൻപ് അല്ലേ? --ജുനൈദ് | Junaid (സം‌വാദം) 07:41, 5 ജൂൺ 2010 (UTC)

നമ്മൾ പരിഗണിക്കുന്ന തിരുത്തും അതിന്‌ ശേഷമുള്ള തിരുത്തും തമ്മിലുള്ള വ്യത്യാസമല്ല "ഇപ്പോൾ" കാണിക്കുന്നത്, അത് കാണുന്നതുകൊണ്ട് പ്രത്യേകിച്ച് കാര്യവുമില്ല. "ഇപ്പോൾ" ക്ലിക്ക് ചെയ്യുന്നതു വഴി കാണുന്നത് ആ വെർഷനും നിലവിലുള്ള (ഏറ്റവും ഒടുവിലത്തെ) വെർഷനും തമ്മിലുള്ള വ്യത്യാസമാണ്‌. ഒരു പഴയ വെർഷൻ ഇപ്പോഴത്തെ രൂപത്തിൽ നിന്ന് എത്ര വ്യത്യസ്തമായിരുന്നു എന്ന്‌ ഇതിൽ നിന്ന് അറിയാം. "മുമ്പ്" കാണിക്കുന്നതാകട്ടെ ആ വെർഷനും അതിനു മുമ്പത്തെ വെർഷനും തമ്മിലുള്ള വ്യത്യാസമാണ്‌. ആ തിരുത്ത് മൂലം താളിന്‌ എന്ത് മാറ്റം വന്നു എന്ന് ഇതുവഴി അറിയാം. ഒരു വെർഷനും അതിന്‌ തൊട്ടു ശേഷമുള്ള വെർഷനും തമ്മിലുള്ള വ്യത്യാസം കണ്ടിട്ട് ഇതുപോലത്തെ ഉപയോഗമൊന്നുമില്ലല്ലോ. -- റസിമാൻ ടി വി 07:54, 5 ജൂൺ 2010 (UTC)

☒N നിർദ്ദേശം പിൻ‌വലിക്കുന്നു. --Vssun 08:38, 5 ജൂൺ 2010 (UTC)

വെക്റ്റർ സ്കിന്നിൽ ബട്ടണുകൾ‌ ചേർക്കാനുള്ള സ്ക്രിപ്റ്റ്[തിരുത്തുക]

വെക്റ്റർ സ്കിന്നിൽ പുതിയ ബട്ടണുകൾ‌ ചേർക്കാനുള്ള സ്ക്രിപ്റ്റ് ഇവിടെയുണ്ട്. ഇമ്പോർട്ട് ചെയ്ത് പരീക്ഷിച്ചു നോക്കുക. ആവശ്യമുള്ളവ കോമൺ.ജെഎസ്സിൽ ചേർത്ത് എല്ലാവർക്കുമായി ലഭ്യമാക്കാം. --Vssun (സുനിൽ) 18:49, 26 ജൂൺ 2010 (UTC)

cite web, cite news പോലുള്ള ഫലകങ്ങൾക്ക് ഇംഗ്ലീഷ് വിക്കിയിൽ Cite എന്നൊരു മെനുവുണ്ട്. അതുപോലുള്ള ഒരു സിസ്റ്റം നമുക്കും ലഭ്യാകുമോ? --സിദ്ധാർത്ഥൻ 11:37, 27 ജൂൺ 2010 (UTC)
സൈറ്റ് മെനു ചേർത്തിട്ടുണ്ട്. --Vssun (സുനിൽ) 12:12, 27 ജൂൺ 2010 (UTC)
float --സിദ്ധാർത്ഥൻ 13:09, 27 ജൂൺ 2010 (UTC)

സ്ക്രിപ്റ്റിലുണ്ടായിരുന്ന ഇംഗ്ലീഷ് വാക്കുകളിൽ ചിലത് മലയാളത്തിലാക്കിയിട്ടുണ്ട്. പരിശോധിക്കുമല്ലോ--പ്രവീൺ:സം‌വാദം 16:13, 27 ജൂൺ 2010 (UTC)

സ് ല-> സ്ല[തിരുത്തുക]

ഇതു ശരിയാണോ?— ഈ തിരുത്തൽ നടത്തിയത് 212.138.47.13 (സംവാദംസംഭാവനകൾ)

സ്‌ലയ്ക്ക് പകരം സ്ല ഉപയോഗിക്കുന്നത് ശരിയല്ല. ഇസ്‌ലാം, മുസ്‌ലിം (മുസ്‌ലീം അല്ല) എന്നിങ്ങനെയാണ് വേണ്ടതെന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു. അതുപോലെ സ്‌ലൊവേനിയ, സ്‌ലൊവാക്യ എന്നും വേണമെന്ന് തോന്നുന്നു. --സിദ്ധാർത്ഥൻ 07:11, 5 ജൂലൈ 2010 (UTC)

പിരിച്ചെഴുതാൻ അണ്ടർ സ്കോർ ഉപയോഗിക്കുക. മലയാള വാക്കുകളിൽ മിക്കവാറും ഇടങ്ങളിൽ സ്ല എന്നാണു് നമുക്ക് ഉപയോഗിക്കേണ്ടി വരിക. സ്‌ല എന്നുപയോഗിക്കേണ്ടി വരുന്ന സന്ദർഭം മലയാള വാക്കുകളിൽ വളരെ കുറവാണു്. അതു കൊണ്ടാണു് sla സ്ല ആയി നമ്മുടെ ടൂളിൽ ചേർത്തിരിക്കുന്നത്. പിരിച്ചെഴുതേണ്ടി വരുന്ന ഇടങ്ങളിൽ അണ്ടർസ്കോർ ഉപയോഗിച്ചാൽ പ്രശ്നം തീരും. --ഷിജു അലക്സ് 07:20, 5 ജൂലൈ 2010 (UTC)

അണ്ടർ സ്കോറിനെക്കാൾ നല്ലത് വലിയക്ഷരം എൽ നൽകുന്നതല്ലെ? അണ്ടർ സ്കോറ് പ്രായോഗികമല്ല. കാരണം കണ്ണിൽ കാണാത്ത ഒരു ക്യാരക്ടർ സെർച്ച് ചെയ്യുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കും. പിന്നെ ഒന്നിൽ കൂടുതൽ അണ്ടർ സ്കോർ വന്നാൽ അറിയികയുമില്ല.--212.138.69.18 05:40, 6 ജൂലൈ 2010 (UTC)

വലിയ അക്ഷരം L-ഉം സ്ല തന്നെ തരും. ഒന്നിൽ കൂടുതൽ അണ്ടർസ്കോർ ഉപയോഗിച്ചാൽ ഡിസേബിൾ ചെയ്യാനുള്ള സം‌വിധാനം ഇൻ‌ബിൽറ്റ് ടൂളിൽ ഇപ്പോൾ തന്നെ ഉണ്ടു്. --ഷിജു അലക്സ് 05:45, 6 ജൂലൈ 2010 (UTC)

മലയാളത്തിലെഴതാൻ[തിരുത്തുക]

മലയാളത്തിലെഴുതാൻ search box ഇന്റെ അടുത്തുള്ള check box ഇല്ലാത്തത് കുറച്ച് പണിയാണ്‌. ഓപ്പറ പോലുള്ള ബ്രൗസറുകളിൽ ctrl+m പ്രവർത്തിക്കുന്നില്ല.. അപ്പോൾ മലയാളത്തിൽ ഒരു തലക്കെട്ടെഴുതാൻ കീമാൻ ഇല്ലാത്ത കമ്പ്യൂട്ടറുകളിൽ ഏറെ പണിയാണ്‌. ഇത് പരിഹരിക്കാനാവുമോ? --ജേക്കബ് 05:51, 6 ജൂലൈ 2010 (UTC)

ആ സേർച്ച് ബൊക്സിന്റെ പെരു് കണ്ടെത്തി അതു് ഫിസ്ക് ചെയ്യാൻ ജെക്കബിനു് തന്നെ സാധിക്കില്ലേ. --ഷിജു അലക്സ് 05:54, 6 ജൂലൈ 2010 (UTC)

സൈറ്റ് നോട്ടീസ്[തിരുത്തുക]

മീഡിയവിക്കി:Sitenotice-ൽ ഉള്ള വിക്കിപീഡിയ അംഗത്വം ആദ്യ പാഠം എന്നു തുടങ്ങുന്ന ഭാഗം നീക്കം ചെയ്യാമെന്നു കരുതുന്നു. അവ സൈഡ് ബാറിലെ വഴികാട്ടി മെനുവിലൂടെ ലഭ്യമാണ്. അംഗത്വം താളിൽ മുകളിൽ തന്നെയുണ്ട്--പ്രവീൺ:സം‌വാദം 17:41, 8 ജൂലൈ 2010 (UTC)

float--Vssun (സുനിൽ) 01:30, 9 ജൂലൈ 2010 (UTC)

മീഡിയവിക്കി:Sitenotice പരിശോധിക്കുക--പ്രവീൺ:സം‌വാദം 16:40, 9 ജൂലൈ 2010 (UTC)

സംശയം[തിരുത്തുക]

കടുപ്പിച്ച എഴുത്ത്ende samsayam ithanu, PG gland ennahtinde poorna roopam enthanu , ee vasthu electrical cable sambanadam ayulla kariyam anu ithil "PG" yude poorana roopam anu njan udhesikunnathu, dayavayi sahayikkamo?— ഈ തിരുത്തൽ നടത്തിയത് Mandayi6 (സംവാദംസംഭാവനകൾ)

ഇത്തരം സംശയങ്ങൾ ഇവിടെയല്ല ചൊദിക്കേണ്ടതു്. എന്നിരുന്നാലും ആവശ്യക്കാരനു് ഔചിത്യമുണ്ടാകണമെന്നില്ലല്ലോ. അതുകൊണ്ടു് ഇത്രയും പറയാം:

കേബിളുകളെ / കേബിൾ ഗ്ലാൻഡുകളെ സംബന്ധിച്ചിടത്തോളം PG എന്നതിന്റെ സാധാരണ വിവക്ഷ Power Grip എന്നാണു്. കേബിൾ പുറപ്പെടുന്ന ഭാഗത്ത് സംഭവിക്കാവുന്ന വലിവോ ഭാരമോ അകത്തെ വൈദ്യുതി ടെർമിനലുകളെയോ അവയുമായുള്ളാ വിദ്യുച്ഛക്തിബന്ധത്തെയോ ബാധിക്കാത്ത തരത്തിൽ കേബിളിനെ സംരക്ഷിക്കുന്ന വിധം നിർമ്മിക്കുന്ന കേബിൾ ഗ്ലാൻഡുകൾ ആണു് ഈ വിഭാഗത്തിൽ പെടുന്നതു്.


(കൂട്ടത്തിൽ മറ്റു വിക്കി പഞ്ചായത്ത് അംഗങ്ങളോടു്: ഇത്തരം ചോദ്യങ്ങൾക്കും അവയ്ക്കു യോജിച്ച ഉത്തരങ്ങൾക്കുമായി നമുക്കൊരു വിക്കി വിഭാഗം / താൾ തുറക്കുന്നതിനെപ്പറ്റി ആലോചിച്ചുകൂടേ?) --ViswaPrabha (വിശ്വപ്രഭ) 18:19, 4 ഓഗസ്റ്റ് 2010 (UTC)

വിജ്ഞാകോശരചനയല്ലേ സംരംഭത്തിന്റെ ലക്ഷ്യം, ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനേക്കാൾ നല്ലത് ലേഖനം സൃഷ്ടിക്കുകയും അത് സന്ദർശിക്കാൻ ആവശ്യപ്പെടുന്നതുമായിരിക്കും --ജുനൈദ് | Junaid (സം‌വാദം) 03:49, 5 ഓഗസ്റ്റ് 2010 (UTC)

അക്ഷരമാല ക്രമം[തിരുത്തുക]

ഒരു പേജിലെ ഉള്ളടക്കം അക്ഷരമാല ക്രമത്തിലാക്കാൻ വല്ല വഴിയുമുണ്ടോ? ഇന്ത്യൻ ചലച്ചിത്രതാരങ്ങളുടെ പട്ടിക എന്ന താൾ അക്ഷരമാല ക്രമത്തിലാക്കാൻ എന്തെങ്കിലും വഴി പറഞ്ഞുതരാമോ?--RameshngTalk to me 09:42, 4 ഓഗസ്റ്റ് 2010 (UTC)

ഇംഗ്ലീഷ് നാമങ്ങളിലേക്കാണല്ലോ കണ്ണി ചേർത്തിരിക്കുന്നത്, അതൊഴിവാക്കി മലയാളത്തിലാക്കൂ, അതിനുശേഷം ഒന്നുകിൽ പട്ടികയുപയോഗിച്ചോ, ജിഎഡിറ്റുപയോഗിച്ചോ ക്രമീകരിക്കാവുന്നതാണ്‌. (ഈ താളിൽ ഈ ചോദ്യം ചേരുമോ എന്ന് സംശയം!) --ജുനൈദ് | Junaid (സം‌വാദം) 09:50, 4 ഓഗസ്റ്റ് 2010 (UTC)

മൊഴിയിലെ ബഗ്ഗ്[തിരുത്തുക]

3 വർഷം മുന്നേ റിപ്പോർട്ട് ചെയ്യപ്പെട്ട ഈ ബഗ്ഗ് ഇപ്പോഴും വിക്കിയിലെ ടൂളിലും മൊഴി കീമാന്റെ പുതിയ പതിപ്പുകളിലും ഉണ്ടു്. എന്തെങ്കിലും ചെയ്തേ മതിയാവൂ. വിക്കിയിലെ ഇൻപുട് ടൂൾ എൻകോഡിങ്ങും സ്റ്റാൻഡേഡും തെറ്റിച്ചെഴുതുന്നതു ശരിയല്ല.--Santhosh.thottingal 15:04, 6 ഓഗസ്റ്റ് 2010 (UTC)

പുതിയ എഴുത്തുപകരണത്തിൽ ഇത് പരിഹരിക്കപ്പെട്ടിരിക്കുന്നു (കുറേ നാളായി). --ജുനൈദ് | Junaid (സം‌വാദം) 14:31, 5 ജനുവരി 2011 (UTC)

വിക്കിപീഡിയയിൽ മലയാളം എഴുതാനുള്ള ഉപകരണം[തിരുത്തുക]

മലയാളം എളുപ്പത്തിൽ എഴുതുന്നതിനു വേണ്ടിയുള്ള ഉപകരണം വിക്കിപീഡിയയിൽ നിലവിലുണ്ടെന്ന് പറയാതെ തന്നെ എല്ലാവർക്കുമറിയാവുന്ന കാര്യമാണല്ലോ. ഏതാനും വർഷങ്ങൾക്കുമുൻപ് Peringz എന്ന ഉപയോക്താവായിരുന്നു അത് ചേർത്തത്. മലയാള വിക്കിപീഡിയയുടെ വളർച്ചാനിരക്ക് ത്വരിതപ്പെടുത്തുന്നതിൽ ഈ ഉപകരണം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. മറ്റ് ഉപകരണങ്ങളൊന്നും ഉപയോഗിക്കാതെയും, ഇൻസ്ക്രിപ്റ്റ് ടൈപ്പിങ്ങ് രീതി വശപ്പെടുത്താതെയും വിക്കി താളുകളിൽ മലയാളം നേരിട്ട് ചേർക്കാമെന്നതിനാൽ കൂടുതൽ പേരും വിക്കിപീഡിയയിലെ ഈ ഉപകരണം ഉപയോഗിക്കുന്നുണ്ട്.

സമാനമായ മറ്റ് എഴുത്തുപകരണങ്ങളെല്ലാം കാലാനുസൃതമായി മെച്ചപ്പെടുത്തലുകൾ നടത്തിയെങ്കിലും വിക്കിയിലെ ഉപകരണത്തിൽ മെച്ചപ്പെടുത്തലുകൾ നടന്നില്ല. ഇത് പരിഹരിക്കുന്നതിനായി ലളിതമായ ഘടനയോടെ ചിട്ടപ്പെടുത്തിയ പുതിയൊരു എഴുത്തുപകരണം വികസിപ്പിച്ചിട്ടുണ്ട്. നിലവിലെ എഴുത്തുപകരണം മാറ്റി പുതിയത് സ്ഥാപിക്കാൻ ഉദ്ദേശിക്കുകയും ചെയ്യുന്നു. അതിനു മുന്നോടിയായി ഇവിടെ എല്ലാവരുടേയും അഭിപ്രായങ്ങൾ ക്ഷണിക്കുന്നു.

മെച്ചപ്പെട്ട ലിപിമാറ്റം, മലയാള അക്കങ്ങൾ ചേർക്കാനുള്ള സൗകര്യം തുടങ്ങിയവ ഇതിലുൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മലയാള യുണീകോഡിലുള്ള തിയ്യതി ചിഹ്നം പോലെയുള്ളവ (U+0D79) ടൈപ്പ് ചെയ്യാനുള്ള സൗകര്യം ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നതിനാൽ അവ ടൈപ്പ് ചെയ്യുന്നതിന് ഏതൊക്കെ കീ കോമ്പിനേഷനുകൾ ഉപയോഗീക്കാം എന്നതിനുള്ള അഭിപ്രായങ്ങളും ആരായുന്നു.

ലിപിമാറ്റ സമ്പ്രദായത്തിനു പകരം ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിൽ ലഭ്യമായ ഇംഗ്ലീഷ് ടൈപ്പ് ചെയ്യുന്ന തരത്തിൽ മലയാളം ടൈപ്പ് ചെയ്യുന്ന ഇൻസ്ക്രിപ്റ്റ് രീതി ഉപയോഗിക്കാൻ ഒരോ ഉപയോക്താവിനേയും പ്രതേകം അനുവദിക്കുന്നതിനുള്ള സൗകര്യവും ഭാവിയിൽ ഈ ഉപകരണത്തിൽ ഉൾപ്പെടുത്താൻ സാധിക്കുന്നതാണ്. പുതിയ ഉപകരണം ഭാഷാബന്ധിതമല്ലാത്തതിനാൽ സമാന രീതിയിൽ മറ്റ് വിക്കികളെ, പ്രതേകിച്ച് എഴുത്തുപകരണം വികസിപ്പിക്കാൻ സാധിക്കാതിരുന്ന ഇന്ത്യൻ ഭാഷാ വിക്കികളെ, ഈ രീതിയിലുള്ള സൗകര്യം ചേർക്കുന്നതിന് നമ്മൾക്ക് സഹായിക്കാനുമാകും എന്നും കരുതുന്നു. --ജുനൈദ് | Junaid (സം‌വാദം) 16:44, 7 സെപ്റ്റംബർ 2010 (UTC)

വിക്കിപാഠശാലയിൽ പുതിയ ടൂൾ ചേർത്തിട്ടുണ്ട്. അവിടെ ടൈപ്പ് ചെയ്ത് നോക്കാവുന്നതാണ്‌. പുതിയ ടൂളുമായി ബന്ധപ്പെട്ട വിവരണം ഇവിടെ ലഭ്യമാണ്‌ --ജുനൈദ് | Junaid (സം‌വാദം) 03:33, 8 സെപ്റ്റംബർ 2010 (UTC)


ഈ സംഗതി നമ്മുടെ വിക്കിയിൽ ചേർക്കാം എന്ന് തോന്നുന്നു. എല്ലാവരും വ്യാപകമായി ഉപയോഗിച്ച് പരീക്ഷണങ്ങൾ നടത്തിയാലെ മൂട്ടയെ കിട്ടൂ. ഇത് വരെ പരീക്ഷിച്ചു നോക്കിയതിൽ കുഴപ്പമൊന്നും കണ്ടില്ല. --ഷിജു അലക്സ് 07:15, 19 സെപ്റ്റംബർ 2010 (UTC)

ഈ ചർച്ചയുടെ തൊട്ടുമുകളിൽ കൊടുത്തിരിക്കുന്ന ബഗ്ഗ് ഇതിലുമുണ്ടല്ലോ? --Santhosh.thottingal 06:24, 29 സെപ്റ്റംബർ 2010 (UTC)
float വേണമെങ്കിൽ പഴയ ടൂളിനെ മറ്റൊരു ഷോർട്ട്കട്ടിൽ ഒരു നിശ്ചിതസമയം വരെ നിലനിർത്തുകയുമാകാം. --Vssun (സുനിൽ) 09:37, 25 സെപ്റ്റംബർ 2010 (UTC)

@സന്തോഷ്, വാക്കുകൾക്കിടയിൽ ചില്ല് ചേർക്കേണ്ടി വരുമ്പോൾ ചില്ലുകൾക്ക് ശേഷം ജോയിനർ വരുന്ന പ്രശ്നം മാത്രമേ ഉള്ളൂ എന്ന് കരുതുന്നു. അത് പരിഹരിക്കാവുന്നതാണ്. --ജുനൈദ് | Junaid (സം‌വാദം) 07:30, 29 സെപ്റ്റംബർ 2010 (UTC)

റ്റെക്സ്റ്റ് സെലെക്റ്റ് ചെയ്ത് ടൈപ് ചെയ്യുമ്പോൾ, സെലെക്റ്റ് ചെയ്ത ഭാഗം മായുന്നില്ല. പകരം അപ്ഡേറ്റ് ആവുകയാൺ ചെയ്യുന്നത് --സാദിക്ക്‌ ഖാലിദ്‌ 09:30, 5 ഒക്ടോബർ 2010 (UTC)

Windows 7 + IE 8.00[തിരുത്തുക]

വിൻ‌ഡോസ് 7ൽ ഐ.ഇ. 8.00 ഉപയോഗിക്കുമ്പോൾ ഇൻ‌ബിൽറ്റ് ടൂൾ ഉപയോഗിക്കാൻ പറ്റുന്നില്ല.

 1. എന്തെങ്കിലും അക്ഷരം ഞെക്കുമ്പോൾ ലേഖനത്തിൽ എവിടെയെങ്കിലുമൊക്കെയാണ് അക്ഷരം പതിയുന്നത്. കഴ്സർ ഉള്ളിടത്തല്ല
 2. Ctrl+M ഞെക്കുമ്പോൾ പേജ് സേവ് ആകുന്നു.

--ജേക്കബ് 03:57, 2 ഒക്ടോബർ 2010 (UTC)

ഐ.ഇയുടെ ഒരു ബഗ്ഗ് മൂലമാണ് പ്രശ്നം വരുന്നത്. ശരിയാക്കി തരാം. --ജുനൈദ് | Junaid (സം‌വാദം) 05:27, 2 ഒക്ടോബർ 2010 (UTC)
ശരിയാക്കിയിട്ടുണ്ട്. പരിശോധിക്കുക --ജുനൈദ് | Junaid (സം‌വാദം) 09:51, 2 ഒക്ടോബർ 2010 (UTC)

സമ്രംഭം[തിരുത്തുക]

സം രം ബം എങ്കിനെ ടൈപ്പ് ചെയ്യും...ഇപ്പോൾ സം കഴിഞ്ഞ് സ്ഥലം ഇട്ടിട്ട് ടൈപ്പ് ചെയ്തതിൻ ശേഷം കൂട്ടിച്ചേർക്കുന്നു--♔ കളരിക്കൻ ♔ | സംവാദം 18:40, 24 ഒക്ടോബർ 2010 (UTC)

 • വിക്കിയിലെ ടൂൾ ആണ് ഉപയോഗിക്കുന്നത് എങ്കിൽ samrambham - സംരംഭം
 • മൊഴി ആണെങ്കിൽ sam_ram_bham_ ( sam_ram_bham_ എന്ന് ടൈപ്പ് ചെയ്‌‌താലും കിട്ടും ) - സംരംഭം
 • സ്വനലേഖ ആണെങ്കിൽ sam_ram_bham_ - സംരംഭം

-- Hrishi 11:19, 1 നവംബർ 2010 (UTC)

വിക്കിയിലെ ടൂളിൽ ഇന്നലേയും ഇന്നും ചില പുതുക്കലുകൾ നടത്തിയിരുന്നു. അതുപ്രകാരം samrambham = സംരംഭം എന്ന് നേരിട്ട് ടൈപ്പ് ചെയ്യാം, മുൻപ് sam_rambham എന്ന് ടൈപ്പ് ചെയ്യണമായിരുന്നു. പുതുക്കലുകൾ ഫലത്തിൽ വരാൻ ബ്രൗസറിന്റെ കാഷെ ക്ലിയർ ചെയ്യുക. കാഷി മറികടക്കുന്ന വിധം. --ജുനൈദ് | Junaid (സം‌വാദം) 16:48, 1 നവംബർ 2010 (UTC)

പുതിയലേഖനം തുടങ്ങാനാവുന്നില്ല[തിരുത്തുക]

വിക്കിയില് ഞാന് പുതിയലേഖനം തുടങ്ങുമ്പോഴും പേജ് മൊത്തത്തില് എഡിറ്റ് ചെയ്യാനള്ള ബട്ടന് അമര്ത്തുമ്പോഴുമെല്ലാം പേജ് തുറന്നുവരാതെ പി.എച്ച്.പി ഫയലാണ് ഡൌണ് ലോഡാവുന്നത്. എന്താണിപ്രകാരം സംഭവിക്കുന്നത്--Zuhairali 16:31, 1 ജനുവരി 2011 (UTC)

താൽക്കാലികപ്രശ്നമായിരുന്നിരിക്കാം. ഇപ്പോൾ കുഴപ്പമൊന്നും കാണുന്നില്ല. സുഹൈറലിക്ക് പ്രശ്നം നിലനിൽക്കുന്നുണ്ടോ? --Vssun (സുനിൽ) 03:01, 2 ജനുവരി 2011 (UTC)
തിരുത്തലുകൾക്കായി ബാഹ്യ ഉപകരണങ്ങൾ സ്വതേ ഉപയോഗിക്കുന്നതുമൂലമായിരിക്കാം ഈ പ്രശ്നം. ക്രമീകരണങ്ങളിൽ പോയി തിരുത്തൽ എന്ന ടാബിൽ തിരുത്തലുകൾക്കായി ബാഹ്യ ഉപകരണങ്ങൾ സ്വതേ ഉപയോഗിക്കുക എന്നത് അൺചെക്ക് ചെയ്യുക അല്ലെങ്കിൽ സ്വതേയുള്ള ക്രമീകരണങ്ങൾ പുനഃസ്ഥാപിക്കുക എന്ന ലിങ്കിൽ ഞെക്കിയാൽ മതി ശരിയാകും --കിരൺ ഗോപി 03:58, 2 ജനുവരി 2011 (UTC)
കണ്ണൂരിലെ സംഗമത്തിൽ വെച്ചാണ് ഇത് പരിഹരിക്കത്. ഒരുപാട് കാലം ഈ പ്രയാസവും നെഞ്ചിലേറ്റി നടന്നു ഇപ്പോ പരിഹാരമായി.--സുഹൈറലി 14:06, 5 ജൂലൈ 2011 (UTC)

റോട്ട്‌വൈലർ എന്ന് എങ്ങനെ ടൈപ്പ് ചെയ്യും[തിരുത്തുക]

റോട്ട്‌വൈലർ(rottweiler) എന്ന് എങ്ങനെ ടൈപ്പ് ചെയ്യും. വിക്കിപീഡിയയിൽ ചെയ്താൽ , റോട്ട്വൈലർ എന്നായി മാറും. Raghith 11:21, 20 ജനുവരി 2011 (UTC)

ROtt_vailar എന്നെഴുതിയാൽ മതി --Anoopan| അനൂപൻ 11:25, 20 ജനുവരി 2011 (UTC)
തൃപ്തിയായി, അക്ഷരങ്ങൾ കൂട്ടക്ഷരമാകുന്നത് ഒഴിവാക്കാൻ '‌_' ഉപയോഗിച്ചാൽ മതി എന്നു കരുതുന്നു. -- Raghith 05:09, 21 ജനുവരി 2011 (UTC)

അതേ--Vssun (സുനിൽ) 17:37, 21 ജനുവരി 2011 (UTC)

മാറ്റം ഉഗ്രനായി..[തിരുത്തുക]

വിക്കിയിലേ സെർച്ച് പേജിലേ ബോക്സിൽ ചില്ലക്ഷരങളുടെ ശരിയായ രൂപം നൽകാൻ ശ്രമിച്ചത് ഏറെ വിയയപ്രദവും അഭിനന്ദാർഹവുമായ ഒരു പ്രവർത്തനം തന്നെ!!. ഇത്തരം കൂടുതൽ പ്രവർത്തനം ഉൾക്കൊള്ളിക്കാൻ എല്ലാ ആശംസകളും നേരുന്നു.--Abhiabhi.abhilash7 17:19, 19 മാർച്ച് 2011 (UTC)

നിർദേശം പിന്വലിക്കുന്നത് എങനെയാ?[തിരുത്തുക]

ഇതിനേപ്പറ്റി ഒന്നറിയാൻ ആഗ്രഹൈക്കുന്നു. ഞാൻ ആദ്യമായണിവിദെ പ്രവേശിക്കുന്നത്. തെറ്റെല്ലം ക്ഷമിക്കണം!! ആരെങ്കിലും എനറ്റെ സംസയം തീർക്കാൻ താഴെ ഒന്നെഴുതനം --Abhiabhi.abhilash7 17:25, 19 മാർച്ച് 2011 (UTC)

Template namespace initialisation script[തിരുത്തുക]

Hello. I'm not sure that is the correct place to add this message. Feel free to move if it is not.

Some years ago, developers used Template namespace initialisation script to move some pages from the MediaWiki to the Template namespace, and left some useless redirects.

Consequently, the following pages should be deleted :

 1. മീഡിയവിക്കി:Sitesupportpage
 2. മീഡിയവിക്കി:Gnunote
 3. മീഡിയവിക്കി:All system messages

For more informations, please see this request (meta).

Thanks -- Quentinv57 21:14, 23 ജൂൺ 2011 (UTC)


Done. Thanks. --ഷിജു അലക്സ് 01:41, 26 ജൂൺ 2011 (UTC)

തിരഞ്ഞെടുത്ത ലേഖനം എഴുതപ്പെട്ടിട്ടില്ല?[തിരുത്തുക]

തിരഞ്ഞെടുത്ത ലേഖനം എന്ന പ്രധാനതാളിലെ ഭാഗത്തു്, ലേഖനങ്ങളുടെ പേരുള്ള നീല ടാബിലെ ടൂൾടിപ്പിലൊരു പ്രശ്നം. "പ്രധാനതാൾ/ലേഖനത്തിന്റെ പേരു് എഴുതപ്പെട്ടിട്ടില്ല" എന്നാണു് വരുന്നതു്. നേരത്തെ ശ്രദ്ധയിൽപെട്ടിടുന്നോ എന്നറിയില്ല, ഇതു ശരിയാക്കണ്ടേ? --Santhosh.thottingal 03:26, 5 ഏപ്രിൽ 2011 (UTC)

{{Metacaixa}} എന്ന ഫലകത്തിന്റെ പ്രശ്നമാണത്. അതിനെ ഒന്നു മാറ്റിയെഴുതാനായാൽ ശരിയാകും. --Vssun (സുനിൽ) 17:42, 5 ഏപ്രിൽ 2011 (UTC)
Yes check.svg ശരിയാക്കിയിട്ടുണ്ട് --Vssun (സംവാദം) 18:24, 15 ഒക്ടോബർ 2012 (UTC)

സ്വാഗതം[തിരുത്തുക]

പുതിയ ഉപയോക്താവിനെ വിക്കിപീഡിയയിലേക്ക് mw:Extension:NewUserMessage ഉപയോഗിചു സ്വാഗതം ചെയ്തുക്കുടെ ? --Deepak (സംവാദം) 15:51, 30 ഏപ്രിൽ 2012 (UTC)

അതായിരിക്കും നല്ലതെന്നു കരുതുന്നു. --Vssun (സംവാദം) 10:47, 1 മേയ് 2012 (UTC)

Enable Extention:NewUserMessage[തിരുത്തുക]

പുതിയ ഉപയോക്താവിനെ commons-ലും മറ്റും mw:Extension:NewUserMessage ഉപയോഗിച്ചാണു സ്വാഗതം ചെയ്യുന്നത് . ഈ എക്സ്‌ടൻഷൻ ഉപയോഗിച്ചു media wiki software സ്വയം ഉപയോക്താവിന്റെ സംവാദം താളിൽ template:സ്വാഗതം ചെർക്കുന്ന വിധത്തിൽ സെറ്റ് ചെയ്യാവുന്നതാണു്.ഈ എക്സ്ടൻഷൻ മലയാളം വിക്കിപീഡിയയിലും പ്രവർത്തനക്ഷമമാക്കുവാൻ ഉദ്ദേശിക്കുന്നു. ഇതിനെക്കുറിച്ച് ഏവരുടേയും അഭിപ്രായം തേടുന്നു. കൂടുതൽ അറിയുവാൻ mw:Extension:NewUserMessage കാണുക. --Deepak (സംവാദം) 14:30, 7 മേയ് 2012 (UTC)

നിങ്ങളുടെ അഭിപ്രായം {{അനുകൂലം}}, {{പ്രതികൂലം}} {{നിഷ്പക്ഷം}} എന്നോ ചേർത്ത് ഇതിനടിയിൽ രേഖപ്പെടുത്തുക.

അനുകൂലം[തിരുത്തുക]

പ്രതികൂലം[തിരുത്തുക]

നിഷ്പക്ഷം[തിരുത്തുക]

സംവാദം[തിരുത്തുക]

സ്വാഗതഫലകത്തിലെ ഒപ്പ് നീക്കം ചെയ്യട്ടേ? ഇപ്പോൾ രണ്ടു ഒപ്പുകൾ ഒരുമിച്ച് വരുന്നു. --Jairodz (സംവാദം) 04:28, 10 മേയ് 2012 (UTC)
Yes check.svg - ബഗ്ഗ് ക്ലോസ് ചെയ്തു --Anoop | അനൂപ് (സംവാദം) 12:37, 9 മേയ് 2012 (UTC)

വിക്കിലൗ (WikiLove)[തിരുത്തുക]

വിക്കിപീഡിയ പോലുള്ള മീഡിയവിക്കി സംരഭങ്ങളിൽ പ്രവർത്തിക്കുന്നവരുടെ പ്രവർത്തനങ്ങളെ അംഗീകരിക്കുന്നതിനു വേണ്ടി നിർമ്മിച്ച ഒരു ഉപാധിയാണ് വിക്കിലൗ. ഒരു വിക്കിപീഡിയൻ ചെയ്യുന്ന പ്രവർത്തനങ്ങളെ അംഗീകരിക്കുന്നതിനും ബഹുമാനിക്കുന്നതിനുമുള്ള ഒരു ഉപാധിയാണിത്. ഇപ്പോൾ ഇംഗ്ലീഷ്, ഹിന്ദി, അറബിക് വിക്കികളിൽ ഈ എക്സ്‌ടൻഷൻ പ്രവത്തിക്കുന്നുണ്ട്. വിക്കിലൗവിനെക്കുറിച്ച് കൂടുതൽ അറിയുവാൻ WikiLove കാണുക. ഈ എക്സ്ടൻഷൻ മലയാളം വിക്കിപീഡിയയിലും പ്രവർത്തനക്ഷമമാക്കുവാൻ ഉദ്ദേശിക്കുന്നു. നിങ്ങളുടെ അഭിപ്രായം {{അനുകൂലം}}, {{പ്രതികൂലം}} {{നിഷ്പക്ഷം}} എന്നോ ചേർത്ത് ഇതിനടിയിൽ രേഖപ്പെടുത്തുക. എതിർക്കുന്നവർ അതിനുള്ള കാരണങ്ങൾ കൂടി വ്യക്തമാക്കിയാൽ നന്നായിരിക്കും --അനൂപ് | Anoop 07:42, 10 ഓഗസ്റ്റ് 2011 (UTC)

അനുകൂലം[തിരുത്തുക]

പ്രതികൂലം[തിരുത്തുക]

നിഷ്പക്ഷം[തിരുത്തുക]

നിഷ്പക്ഷമായി നിൽക്കാൻ ആഗ്രഹിക്കുന്നു. സുNILസുകുമാRAN 13:21, 10 ഓഗസ്റ്റ് 2011 (UTC)

 • നിഷ്പക്ഷം--- എന്നാൽ ഈ സംവിധാനം വിക്കിപീഡിയയിലെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം , അനുമോദനം എന്നിവയൊക്കെ അറിയിക്കാനുള്ള ഉപാധി എന്ന നിലയിൽത്തന്നെ തുടരുന്നുവെന്ന് ഉറപ്പാക്കണം. പകരം നെറ്റിലെ സൗഹൃദക്കൂട്ടായ്മകളിലൊന്ന് എന്ന നിലയിലേയ്ക്ക് വിക്കിയെ കൊണ്ടുപോകനുള്ള അവസരം ആയി മാറരുത്. - Reji Jacob 02:13, 23 ഓഗസ്റ്റ് 2011 (UTC)

സംവാദം[തിരുത്തുക]

 • സംവാദം വിക്കിലൗ എന്നതിനു യോജിച്ച മലയാളം പേരുകൾ നിർദ്ദേശിക്കുന്നു. --അനൂപ് | Anoop 09:07, 10 ഓഗസ്റ്റ് 2011 (UTC)
വിക്കിഷ്ടം--സുഹൈറലി 09:37, 10 ഓഗസ്റ്റ് 2011 (UTC)
വിക്കി♥ --മനോജ്‌ .കെ 16:32, 10 ഓഗസ്റ്റ് 2011 (UTC)
വിക്കിപ്രിയം --Jairodz സം‌വാദം 16:59, 10 ഓഗസ്റ്റ് 2011 (UTC)
വിക്കി സൗഹൃദം. --Vssun (സുനിൽ) 15:41, 11 ഓഗസ്റ്റ് 2011 (UTC)
വിക്കിക്കമ്പം - (ആനക്കമ്പം, കളിക്കമ്പം, പൂരക്കമ്പം, സിനിമാക്കമ്പം തുടങ്ങിയവ പോലെ.) -ViswaPrabha (വിശ്വപ്രഭ) 18:55, 12 ഓഗസ്റ്റ് 2011 (UTC)


ബഗ്ഗ് ഫയൽ ചെയ്തിട്ടുണ്ട് --അനൂപ് | Anoop 06:15, 22 ഓഗസ്റ്റ് 2011 (UTC)
വിക്കിലവ് മലയാളം വിക്കിപീഡിയയിൽ സജ്ജമായിക്കഴിഞ്ഞു --ജുനൈദ് | Junaid (സം‌വാദം) 12:16, 22 ഓഗസ്റ്റ് 2011 (UTC)
 • സംവാദംവിക്കിക്കമ്പം നല്ല വാക്കാണ്. ഈ സംവിധാനം എങ്ങനെ പ്രവർത്തിക്കുന്ന എന്ന് അറിയാതെയാണ് ഞാൻ മുമ്പ് അഭിപ്രായം പറഞ്ഞത്. എന്റെ വോട്ട് ഇപ്പോൾ വിക്കിക്കമ്പത്തിന് നല്കുന്നു. മറ്റുള്ളവരും അംഗീകരിക്കുന്നുണ്ടെങ്കിൽ പുതിയ വാക്ക് തിരെഞ്ഞെടുക്കാമോ ?--മനോജ്‌ .കെ 14:15, 22 ഓഗസ്റ്റ് 2011 (UTC)
വിക്കിക്കമ്പം കൊള്ളാം --സാദിക്ക്‌ ഖാലിദ്‌ 11:57, 23 ഓഗസ്റ്റ് 2011 (UTC)

വെബ്ഫോണ്ട്സ്[തിരുത്തുക]

ഏതൊരു ഭാഷയിലുള്ള വിക്കി പദ്ധതികളും അതാതുഭാഷയുടെ ഫോണ്ടുകൾ സജ്ജീകരിച്ചിട്ടില്ലാത്ത കമ്പ്യൂട്ടറുകളിൽ വായിക്കാൻ സൗകര്യമൊരുക്കുന്ന ഒരു മീഡിയാവിക്കി ചേർപ്പാണ് വെബ്ഫോണ്ട്സ്. നിലവിൽ ട്രാൻസ്ലേറ്റ്‌വിക്കിയിൽ വെബ്ഫോണ്ട്സ് സജ്ജീകരിച്ചിട്ടുണ്ട്. അതിന്റെ പ്രവർത്തനം അവിടെ പരീക്ഷിക്കാവുന്നതാണ്. മലയാളവും തമിഴുമൊഴികെയുള്ള ഇന്ത്യൻ വിക്കി പദ്ധതികളിൽ ഈയാഴ്ചയാദ്യം വെബ്ഫോണ്ട്സ് ഉൾപ്പെടുത്തിയിരുന്നു.

മലയാളത്തിനു വേണ്ടിയുള്ള വെബ്ഫോണ്ട്സിൽ ചില ന്യൂനതകൾ കാണുന്നു.

 1. വെബ്ഫോണ്ട്സിനു വേണ്ടി സജ്ജീകരിച്ചിരിക്കുന്ന മൂന്നു ഫോണ്ടുകളിൽ രണ്ടെണ്ണത്തിലും ആണവച്ചില്ലുകൾ പിന്തുണക്കുന്നില്ല. അഞ്ജലി, രഘു, മീര എന്നീ ഫോണ്ടുകളിൽ അജ്ഞലി മാത്രമാണ് ആണവച്ചില്ലുകളെ പിന്തുണക്കുന്നത്. (ആണവച്ചില്ലുകളുടെ വിക്കിപീഡിയയിലെ ഉപയോഗത്തെക്കുറിച്ചറിയാൻ വിക്കിപീഡിയ:ആണവച്ചില്ല് എന്ന താൾ കാണുക)
 2. ആണവച്ചില്ലുകളെ പിന്തുണക്കാത്ത ഫോണ്ടുകൾ ഉപയോഗപ്പെടുത്തുന്നതിനു വേണ്ടി, വിക്കികളിലെ ഉള്ളടക്കത്തിലെ ആണവച്ചിലുകൾ മുഴുവൻ സംയുക്തശൈലിയിലേക്ക് വെബ്ഫോണ്ട്സ് മാറ്റുന്നു.

ഇത് ഇന്റർനാഷണലൈസേഷൻ ടീമിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനാലായിരിക്കാം മലയാളത്തിൽ വെബ്ഫോണ്ട്സ് ഇതുവരെ ഉൾപ്പെടുത്താതിരുന്നത് എന്നു വിചാരിക്കുന്നു. ഇതിനെക്കുറിച്ച് ഏവരുടേയും അഭിപ്രായം തേടുന്നു. ഇവിടെ ഒരു അഭിപ്രായരൂപീകരണം നടത്തിയിട്ട് ഒരു ബഗ്ഗിടാം എന്നു കരുതുന്നു.

എന്റെ അഭിപ്രായം:

 1. യൂണികോഡ് 5.0 മാനദണ്ഡത്തിലോടുന്ന ഫോണ്ടുകൾക്കു വേണ്ടി, വിക്കി ഉള്ളടക്കത്തിലെ ചില്ലുകൾ‌ സംയുക്തശൈലിയിലേക്ക് മാറ്റുന്നത് വെബ്ഫോണ്ട്സ് ഒഴിവാക്കണം.
 2. ആണവച്ചില്ലുകൾ‌ പിന്തുണക്കാത്ത ഫോണ്ടുകൾ‌ വെബ്ഫോണ്ട്സിൽ നിന്നും ഒഴിവാക്കണം.

ഇത്തരത്തിലുള്ള വെബ്ഫോണ്ട്സായിരിക്കണം മലയാളം വിക്കി പദ്ധതികളിൽ നടപ്പിലാക്കേണ്ടതെന്ന് കരുതുന്നു. --Vssun (സംവാദം) 19:04, 16 ഡിസംബർ 2011 (UTC)

ഈ മീഡിയാവിക്കി പുതുക്കൽ പ്രകാരം] മുകളിൽ വിവരിച്ച പ്രശ്നം സുനിൽ സൂചിപ്പിച്ച പോലെ പരിഹരിച്ചു എന്ന് കരുതുന്നു. പക്ഷെ പുതിയ ചില്ലിനെ പഴയ ചില്ലാക്കാൻ ഉപയോഗിച്ച കോഡ് പൂർണ്ണമായി ഒഴിവാക്കിയോ എന്ന് സാങ്കേതിക കാര്യങ്ങൾ പരിചയമുള്ള ആരെങ്കിലും റിവ്യൂ ചെയ്ത് അതുമായി ബന്ധപ്പെട്ട ബഗ് അടയ്ക്കാം എന്ന് കരുതുന്നു. --ഷിജു അലക്സ് (സംവാദം) 07:19, 18 ഡിസംബർ 2011 (UTC)

സംവാദം[തിരുത്തുക]

വിക്കിമീഡിയയ്ക്ക് അകത്ത് ഇരട്ട എങ്കോഡിങ്ങ് പ്രശ്നം കൊണ്ടു വരാൻ വേണ്ടി യൂണിക്കോഡ് 5.0 ഫോണ്ടിനു വേണ്ടി വെബ്ബ് ഫോണ്ട് ഒരു മാദ്ധ്യമാക്കുകയാണെന്ന് മനസ്സിലാക്കുന്നു. അതിനാൽ സുനിൽ പരഞ്ഞതാനു് മികച്ച പരിഹാരം.--ഷിജു അലക്സ് (സംവാദം) 03:13, 17 ഡിസംബർ 2011 (UTC)


വെബ്ഫോണ്ട്സിൽ അവശേഷിച്ചിരുന്ന പഴയ എൻകോഡിങ് രീതി മാത്രം പിന്തുണയ്ക്കുന്ന രണ്ടു ഫോണ്ടുകളും ഇന്നലെ സന്തോഷ്ജീ നീക്കം ചെയ്തിരിക്കുന്നു. എന്നിരുന്നാലും അദ്ദേഹവുമായി അഭിപ്രായ വ്യത്യാസമുണ്ടാകാനിടയായ സന്ദർഭം പ്രത്യേകിച്ചും മെയിൻ സ്ട്രീം മലയാളം സമൂഹത്തിൽ ഇക്കാര്യത്തിൽ കാര്യമായ ചർച്ചയൊന്നുമുണ്ടാകാതിരുന്ന സാഹചര്യത്തിൽ (അതിനു ഞാനടക്കം സർവ്വരും ഉത്തരവാദികളാണ്), വിവരിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. പശ്ചാത്തലമായി ഇരട്ട എൻകോഡിങ്ങിന്റെ ദോഷം രണ്ടു വർഷം സഹിച്ചതിന്റെ ഒരു ആഘാതം എല്ലാവരിലും അവശേഷിക്കുന്നുമുണ്ടാകണം എന്നും പറയേണ്ടതുണ്ട്.
ബഗ് ഫയൽ ചെയ്ത അവസരത്തിൽ സന്തോഷ് നൽകിയ വിശദീകരണം, ഇത് കൺവേർഷന്റെ പ്രശ്നമല്ലെന്നും മറിച്ച് ബ്രൗസറുകളുടെ പ്രശ്നമാണെന്നതും ആയിരുന്നു. പ്രശ്നമില്ലാത്ത ഡേറ്റയാണ്, മാറ്റം വരുത്തി പ്രശ്നമുള്ളതാക്കുന്നതെന്നതിനാൽ അത് തികച്ചും അസ്വീകാര്യമായിരുന്നു. ഡിസ്പ്ലേ ചെയ്യുന്നതിനുപരിയായി, നോർമലൈസേഷൻ നടപ്പാക്കിയിട്ടുള്ള മലയാളം വിക്കി പദ്ധതികളും അതു ചെയ്യാത്ത കോമൺസും പോലെ അടുത്തു പ്രവർത്തിക്കുന്ന വിക്കികൾ തമ്മിൽ ലിങ്കിങ് പ്രശ്നങ്ങളും ഉണ്ടാക്കും എന്നതിനാൽ ഇത് ഗൗരവകരമായ പ്രശ്നമായാണ് എനിക്ക് തോന്നിയത് (ലിപ്യന്തരണം വശമുള്ള മിക്കവരും ടൈപ്പിങ് ഒഴിവാക്കാൻ കോപ്പി ചെയ്യുന്നതായാണ് കണ്ടിട്ടുള്ളത്). പിന്നീട് സന്തോഷ് ഈ വിഷയത്തിൽ താരതമ്യേന പരിചയം കുറഞ്ഞവർക്ക് ആശയക്കുഴപ്പുണ്ടാക്കാൻ പോകുന്നതും, അനാവശ്യമായി സാങ്കേതികമെന്ന് തോന്നുന്ന കാര്യങ്ങൾ കുത്തിക്കയറ്റിയതുമായ (അല്ലെങ്കിൽ അങ്ങനെ എനിക്ക് തോന്നിയത്) ഒരു കുറിപ്പുമിടുകയുണ്ടായി. തുടർന്ന് ബഗ് അസാധുവാണെന്ന് കുറിച്ച് അടയ്ക്കുകയാണുണ്ടായത്. ഞാൻ ബഗ് വീണ്ടും തുറന്നെങ്കിലും അതിന്റെ പ്രയോർട്ടി ഏറ്റവും കുറയ്ക്കപ്പെട്ടു. പ്രയോർട്ടി ഞാൻ വീണ്ടും സാധാരണ ആക്കിയെങ്കിലും പിന്നീട് അടുത്ത ദിവസങ്ങൾ വരെ അതിൽ യാതൊരു മാറ്റവുമുണ്ടായില്ല. സന്തോഷ് പൊതുവെ പുതിയ ചില്ലുകളെ പിന്തുണയ്ക്കാത്തതുകൊണ്ടും അദ്ദേഹത്തിന്റെ നടപടികൾ ന്യായീകരിക്കാനാവത്തത് ആയതിനാലും അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയിൽ ന്യായമായും സംശയമുണ്ടായി. (പിന്നീട് ഇക്കാര്യത്തിൽ പലതരം ഉപയോക്താക്കൾ ഉള്ള യഥാർത്ഥ ലോകവുമായി ബന്ധമില്ലാത്ത മറുപടിയുമായി അനിവാറെത്തിയത് അത് കൂടതൽ സംശയമുണ്ടാകാനിടയായി). മീഡിയവിക്കി ആവാസവ്യവസ്ഥക്കകത്തും പുറത്തും ഉണ്ടായിട്ടുള്ള സന്തോഷിന്റെ നിരവധി സഹായങ്ങളിൽ അങ്ങേയറ്റം അകമഴിഞ്ഞ നന്ദിയും കടപ്പാടും ഉണ്ടെങ്കിലും, ഇക്കാര്യത്തിൽ അല്പം പോലും യോജിക്കാനാകില്ലായിരുന്നു. രണ്ട് ദിവസം മുമ്പ് വെബ് ഫോണ്ട്സ് പരിശോധിച്ചപ്പോൾ മലയാളത്തിനായി അദ്ദേഹം നൽകിയിരുന്ന 5 ഫോണ്ടുകളിൽ 2 എണ്ണം നീക്കം ചെയ്തിരിക്കുന്നതായി കണ്ടു. ഇതിനെപ്പറ്റിയും മറ്റാർക്കും കാര്യമായ വിവരം ഒന്നും ഇല്ലായിരുന്നു.
പൊതുവേ അദ്ദേഹത്തിന്റെ ആശയവിനിമയം കുറവായിരുന്നുവെങ്കിലും, ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ സന്തോഷിനെതിരെ ഈ സമൂഹത്തിലെ ചിലർക്കെങ്കിലും ആശങ്കയുണ്ടാകാൻ, ആ ബഗിലെ എന്റെ വ്യക്തമല്ലാത്ത കുറിപ്പുകളും കാരണമായിട്ടുണ്ടാകാം എന്നു ഞാൻ കരുതുന്നു (മിക്കവാറും ഞാൻ മറ്റെന്തെങ്കിലും ചെയ്തുകൊണ്ട് കുറിച്ചതാവണമവ). അങ്ങനെയെങ്കിൽ അതിൽ എനിക്ക് വിഷമമുണ്ട്. വിക്കിമീഡിയ പദ്ധതികളിൽ നടപ്പിലാക്കാനിടയുള്ള കാര്യങ്ങളിൽ കൂടുതൽ കമ്മ്യൂണിക്കേഷൻ സമൂഹവുമായി വേണം എന്നാണെന്റെ അഭിപ്രായം. സന്തോഷ് ഇത്തരം കാര്യങ്ങൾ ഈ വേദിയിലോ മറ്റോ പരസ്യമായി ചർച്ച ചെയ്യുകയായിരുന്നെങ്കിൽ ഇതൊരിക്കലും ഇപ്രകാരമുള്ള പരസ്പര തെറ്റിദ്ധാരണയ്ക്ക് കാരണമാകില്ലായിരുന്നു എന്നെന്റെ പക്ഷം. നിർഭാഗ്യവശാൽ അതിൽ ഭാഗിക അറിവുള്ള ഞാനും മറ്റുള്ളവരും ഒന്നും അതു പരസ്യമായി ചർച്ച ചെയ്യാൻ ശ്രമിച്ചതുമില്ല. അതുകൊണ്ട് സന്തോഷിനെ ഇക്കാര്യത്തിൽ കുറ്റപ്പെടുത്താനാകില്ല, മറിച്ച് ഓരോരുത്തരും സ്വയം കുറ്റപ്പെടുത്തുകയായിരിക്കും നല്ലത് :) --പ്രവീൺ:സം‌വാദം 06:43, 18 ഡിസംബർ 2011 (UTC)


ഇവിടെ എന്റെ പേര് പരാമർശിക്കപ്പെട്ടതുകൊണ്ട് ഇടപെടേണ്ടിവരികയാണ് . വെബ്ഫോണ്ട് ചർച്ചകൾ വിക്കിമീഡിയ ഇന്ത്യാ ലിസ്റ്റിൽ കണ്ട്, മലയാളം തമിഴ് കമ്മ്യൂണിറ്റികൾ ഇതിനെ എതിർക്കുന്നുവെന്നു കണ്ട് എന്താണു പ്രശ്നമെന്നറിയാൻ ബഗ്സില്ലയിൽ നോക്കിയാണ് ഞാൻ പ്രവീണിന്റെ ബഗ്ഗ് കാണുന്നതു്. ഇപ്പോൾ ഇവിടെ നടക്കുന്ന ഈ ചർച്ച നടക്കേണ്ടിയിരുന്നതു് ആ സോഫ്റ്റ്‌ലോഞ്ചിനു മുമ്പായിരുന്നു എന്നാദ്യം പറയട്ടെ. അതു ചെയ്യാതെ , ആശയവ്യക്തത നടത്താതെ മലയാളം വിക്കിപീഡിയയുടെ നിലപാടെന്ന രീതിയിൽ മലയാളം കമ്പ്യൂട്ടിങ്ങിനും വിക്കിപ്പീഡിയയക്കും സംഭാവനകൾ നടത്തിക്കൊണ്ടിരിക്കുന്ന ഒരാളെ താറടിക്കാൻ ശ്രമിക്കുന്നതരം കമന്റുകൾ തീർത്തും നിലവാരം കുറഞ്ഞതും നികൃഷ്ഠവും ആയിപ്പോയെന്നുകൂടി പറയാതെ വയ്യ. കൂട്ടത്തിൽ ഇത്തരം കമന്റുകളാണ് മലയാളം കമ്പ്യൂട്ടിങ്ങിനും വിക്കിപ്പീഡിയയ്ക്കും ആത്മാർത്ഥമായി സംഭാവന നൽകുന്നവർക്കു ലഭിക്കാൻ പോകുന്നതെന്ന് പബ്ലിക് റെക്കോർഡായി ഇതവിടെ ഉണ്ടാവുന്നതു് , പുതിയ ഡെവലപ്പർമാർക്കു നല്ല പ്രോത്സാഹനവും ആയിരിക്കും !!! . ആ ബഗ്ഗിൽ പ്രവീൺ പ്രകാശ് പരസ്പരബന്ധമില്ലാതെ എന്തൊക്കെയോ തെറ്റിദ്ധാരണയുടെ പേരിൽ എസ്.എംസിയുടെ പേരടക്കം വലിച്ചിഴച്ച്, സന്തോഷിൽ ട്രസ്റ്റില്ലാത്ത രീതിയിലാണ് ഓരോ ആർഗ്യുമെന്റുകളും നടത്തിയിരുന്നതു്.
സന്തോഷിന്റെ ആ ബഗ്ഗിലെ കമന്റുകൾ ഒരു ഡെവലപ്പർ പോയിന്റ് ഒഫ് വ്യൂവിൽനിന്ന് എനിക്കു കൺവിൻസിങ്ങ് ആയിരുന്നു. കാരണം താഴെപ്പറയുന്നു.
 1. വിക്കിപ്പീഡിയ മലയാളം ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്നതു് ഒരു ഫോഴ്സ്ഡ് കൺവർഷൻ (ആണവ ചില്ലിലേക്ക്) വേരിയബിൾ ഉപയോഗിച്ചാണ് . കോമൺസിലും മറ്റു ബഹുഭാഷാവിക്കികളിലും ഓടാത്ത ഒരു നോൺ സ്റ്റാൻഡേർഡ് ഹാക്കാണ് ഇതു്.
 2. മലയാളം വിക്കിപ്രൊജക്റ്റുകളിൽ 5.0 യിലെഴുതിയാലും 5.1ൽ എഴുതിയാലും ഫോഴ്സ്ഡ് കൺവെർഷൻ നടക്കുന്നതുകൊണ്ട് , ഡാറ്റ സേവ് ചെയ്യപ്പെടുന്നതു് 5.1 ൽ തന്നെയായിരിക്കും
 3. വെബ്ഫോണ്ട് എക്സ്റ്റൻഷൻ ഫോണ്ടില്ലാത്തവർക്ക് വൃത്തിയിലും വ്യക്തതയോടെയും വിക്കിപ്പീഡിയയിൽ മലയാളം വായിക്കാനുള്ളതാണ് . (എഴുതുന്നതു് നാരായം വെച്ചും) . അതുകൊണ്ടുതന്നെ വിക്കിപ്പീഡിയയിൽ പുതുതായി വരുന്ന, നല്ല ഫോണ്ട് ഇല്ലാത്തതുകൊണ്ടോ , ഫോണ്ടേ ഇല്ലാത്തതുകൊണ്ടോ വൃത്തികേടായായും ചതുരങ്ങളായും വിക്കിപ്പീഡിയ കാണുന്നതു പരിഹരിക്കാനുള്ള സൊല്യൂഷനാണ് വെബ് ഫോണ്ടുകൾ. അതുകൊണ്ടുതന്നെ ഉപയോക്താവിന് കാഴ്ചയിൽ പ്രശ്നമില്ലാതെ കാണുക എന്നതാണിതിന്റെ ധർമ്മം
 4. ഏതു സ്വതന്ത്ര സോഫ്റ്റ്വെയർ പ്രൊജക്റ്റുകളുടെയും പൊതു നയം പോലെത്തന്നെ , ഫോണ്ടുകൾ അതാതിന്റെ ഉറവയിൽ നിന്നേ എടുക്കാനാവൂ എന്ന സമീപനമാണ് സന്തോഷ് പറഞ്ഞിരുന്നതു്. പ്രവീൺ ആവശ്യപ്പെട്ടിരുന്നതു് ജുനൈദിന്റെ ഹാക്ക്ഡ് ഫോണ്ട് (ആണവ ചില്ലു ചേർത്ത രചനയും മീരയും) എടുക്കാനും . പക്ഷേ അങ്ങനെയെങ്കിൽ ജുനൈദ് ഫോർക്കിങ്ങിന്റെ സ്റ്റെപ്പുകൾ അനുവർത്തിച്ച് ആ ഫോണ്ടുകളുടെ പേരുമാറ്റുകയും, അതിനെ മെയ്ന്റെയിൻ ചെയ്യുന്ന അപ്സ്ട്രീം ഡെവലപ്പറാവുകയും വേണം. ജുനൈദ് അതിനു തയ്യാരായിരുന്നുമില്ല.
രചനയും മീരയും രഘു മലയാളവും ഉപയോഗിക്കുകയാണെങ്കിൽ വെബ് ഫോണ്ട് പ്രൊജക്റ്റിന്റെ ധർമ്മം (പോയന്റ് 3) നടപ്പാക്കണമെങ്കിൽ, അതായതു് വ്യക്തമായി വിക്കിപ്പീഡിയ ഫോണ്ടില്ലാത്തവരുടെ സിസ്റ്റത്തിൽ കാണിക്കണമെങ്കിൽ അതു് ആണവ ചില്ലുകളെ 5.0 ആക്കിയേ പറ്റൂ. അല്ലെങ്കില് ആണവനെ ചതുരക്കട്ടകളാക്കിയേ അതു കാണിക്കൂ. ഇതു മനസ്സിലാക്കാതെ പോയന്റ് 4 പാലിക്കാതെ ആണവനുള്ള ഫോണ്ടുകൾ എടുക്കണമെന്നുപറയുന്നതും ഒരു സ്വതന്ത്രസോഫ്റ്റ്‌വെയർ പ്രൊജക്റ്റിലും സ്വീകാര്യമായ സമീപനമല്ല. എല്ലാ ഫോണ്ടുകളും ഉൾപ്പെടുത്തുകയെങ്കിൽ, പ്രൊജക്റ്റിന്റെ ലക്ഷ്യത്തിനായുള്ള കസ്റ്റം നോർമലൈസേഷൻ ഫോണ്ടുകൾക്ക് ചെയ്യേണ്ടിവരും. അല്ലെങ്കിൽ ഫോണ്ടുകൾ ഉപേക്ഷിക്കേണ്ടിവരും .. ഈ കാര്യം മനസ്സിലാക്കാതെ ഒരു സൊല്യൂഷനുകളും സ്വീകരിക്കാതെ ഫോണ്ട് എല്ലാം വേണം, ഫോർക്ക് ചെയ്യാൻ തയ്യാറല്ല, അവ 5.1 തന്നെ വേണം എന്ന തീരെ യാത്ഥാർത്ഥ്യബോധം ഇല്ലാത്ത സമീപനമായിരുന്നു പ്രവീണിന്റേതു് . അതിനാലാണ് ആ ബഗ്ഗ് വഴിമുട്ടിയതും , ഇപ്പോൾ അഞ്ജലിയൊഴിച്ചുള്ള ഫോണ്ടുകൾ നീക്കം ചെയ്യപ്പെട്ടതും. അതു് സന്തോഷിനെതിരെ ഉപയോഗിച്ച് തെറ്റായി രോഷം ജനിപ്പിക്കലും, ഇതിൽ യാതൊരു ഇടപെടലും നടത്താത്ത സ്വതത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ പൊസിഷനായി വ്യാഖ്യാനിക്കലും എരിവുകേറ്റലും ആർക്കു വേണ്ടിയായിരുന്നു. ഈ മറുപടി തന്നെയാണ് ഞാൻ ചുരുങ്ങിയ വാക്കുകളിൽ വിക്കിമീഡിയ ഇന്ത്യാ ലിസ്റ്റിൽ പ്രവീണിനോട് എഴുതിയതും . അതിനു മറുപടിപറയാതെ പുതിയ ത്രെഡ് തുറക്കാനാവശ്യപ്പെട്ട് ഒളിച്ചോടിയ ശേഷം , അതു ലിങ്ക് ചെയ്യാതെ യഥാർത്ഥലോകവുമില്ലാത്ത മറുപടിയാണ് അതെന്ന് പ്രവീൺ ഇവിടെ പറയുന്നതാണ് ഇപ്പോൾകാണുന്നതു് . സംശയത്തിനിടയാക്കുന്നെങ്കിൽ അതു തുറന്നു പറയാനും ചർച്ചചെയ്യാനുമുള്ള ആർജ്ജവമാണ് ഉണ്ടാവേണ്ടതു് . അതിതുവരെയും ഉണ്ടായില്ല .
ഇനി ഷിജുപറഞ്ഞ ആരോപണങ്ങൾ. പോയന്റ് നമ്പർ 1 അനുസരിച്ച് വിക്കിമീഡിയ പ്രൊജക്റ്റുകൾ ഡ്യുവൽ എൻകോഡിങ്ങിൽ നിന്നു മുക്തമല്ല. അതിനാൽ ഷിജുവിന്റെ കമന്റിന്റെ preamble തെറ്റാണ് . കോമൺസിലൊന്നും ഈ ഹാക്ക് ഓടില്ല. പോയന്റ് നമ്പർ 2 മൂലം വെബ്ഫോണ്ട് ആണവചില്ലുപയോഗിച്ചാലും ഇല്ലെങ്കിലും അത് നിലവിലുള്ള സ്ഥിതിയിൽ മാറ്റമൊന്നും കൊണ്ടുവരില്ല. കാര്യങ്ങൾ മനസ്സിലാക്കാതെയുള്ള ഈ വിവാദത്തിന്റെ സംഭാവന, ഭാഷാ കമ്പ്യൂട്ടിങ്ങ് രംഗത്തു പ്രവർത്തിക്കുന്ന ഞങ്ങളെപ്പോലുള്ളവരെ മലയാളം വിക്കിപ്പീഡിയയിൽ നിന്നകറ്റുക എന്നതു മാത്രമാണ് .ഷിജുവിന്റെ ബഗ്സില്ലയിലെ കമന്റ് തീർത്തും നിരുത്തരവാദപരവും നികൃഷ്ഠമായിപ്പോയെന്നു പറയാതെ വയ്യ. : അനിവർ അരവിന്ദ് (സംവാദം)


ഇപ്പോൾ ഇവിടെ നടക്കുന്ന ഈ ചർച്ച നടക്കേണ്ടിയിരുന്നതു് ആ സോഫ്റ്റ്‌ലോഞ്ചിനു മുമ്പായിരുന്നു എന്നാദ്യം പറയട്ടെ.

ക്ഷമിക്കണം അനിവർ. ഇത്തരം പ്രധാനപ്പെട്ട ഒരു സംഗതി വെബ്ബ് ഫോണ്ട് ടീം കമ്യൂണിറ്റുയുമായാണു് ചർച്ച നടത്തേണ്ടത്. അല്ലാതെ കമ്യൂണിറ്റിയുടെ മേൽ ഒരു സംഗതി അടിച്ചേല്പ്പികയല്ല വേണ്ടത്. ആ സുതാര്യത ഇല്ലാത്തത് തന്നെയാണൂ് ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങൾക്കും കാരണം. വെബ്ബ് ഫോണ്ട് ടീം ആ പരിപാടി തുടരുന്ന കാലത്തോളം ഓരോ വിക്കി സമൂഹത്തിൽ നിന്നും ഇത്തരം പ്രശ്നങ്ങൾ കൂടി കൊണ്ടേ ഇരിക്കും.--ഷിജു അലക്സ് (സംവാദം) 06:27, 19 ഡിസംബർ 2011 (UTC)

ഷിജു, എന്റെ പോയന്റ് ഷിജുവും പ്രവീണും മലയാളം കമ്മ്യൂണിറ്റിയുടേതെന്ന പേരിൽ നടത്തിയ അഭിപ്രായപ്രകടനങ്ങളെക്കുറിച്ചാണ് . മനോജുന്നയിച്ചപോലെ ഷിജു മലയാളം കമ്മ്യൂണിറ്റി എതിർക്കുന്നുവെന്ന് ബഗ്ഗിൽ പറയുന്നതു് ഇവിടെ അഭിപ്രായരൂപീകരണം നടത്തിയല്ല. ഇവിടെ അഭിപ്രായരൂപീകരണം നടത്താതെ , സാങ്കേതിക വശങ്ങൾ ചർച്ച ചെയ്യാതെ വിക്കിമീഡിയ മലയാളം കമ്മ്യൂണിറ്റിയുടെ അഭിപ്രായമെന്ന രീതിയിൽ ഇത്തരം അഭിപ്രായങ്ങൾ ഉന്നയിക്കാൻ ഷിജുവിനെന്നല്ല, ഒരു വിക്കിപ്രവർത്തകനും അവകാശമില്ല. ആ നടക്കാഞ്ഞ ചർച്ചയെപ്പറ്റിയാണ് ഞാൻ പറഞ്ഞതു്. ഷിജു അതിനിതുവരെ ആ ബഗ്ഗിൽ മാപ്പു പറഞ്ഞിട്ടുമില്ല (ഇപ്പോൾ പറഞ്ഞ മാപ്പും, അതിലെ ഒരു വരിയിൽ പിടിച്ചുമാത്രമാണ്.) സംശയ്ങ്ങളുണ്ടായി എന്നൊക്കെപറയുന്ന പ്രവീണും ഇതു ചർച്ചചെയ്യാതെയാണ്, അഭിപ്രായരൂപീകരണം നടത്താതെയാണ് തന്റെ അഭിപ്രായങ്ങൾ കമ്മ്യൂണിറ്റിയുടേതായി ഉന്നയിച്ചതു് . ഇതു് എന്തായാലും മോശം പ്രവണതയാണ് .
i18n ടീമിന്റെ പ്രവർത്തനത്തെയും ലോഞ്ചിനെപ്പറ്റിയും ഉള്ളതു് വേറെ വിഷയമാണ്. അതിൽ വിക്കിമീഡിയ ഇന്ത്യാ ലിസ്റ്റിലെ ചർച്ചകളിൽ നിന്നു മനസ്സിലായതു് (എറിക്കിന്റെ മറുപടിയിൽ നിന്നും) ഇതു് വിക്കിമീഡിയ പ്രൊഡക്റ്റ് ഡെവലപ്മെന്റ് വിഭാഗത്തിന്റെ തീരുമാനമാനെന്നാണ്. വിക്കിപീഡിയകൾ ഇപ്പോൾ റൺ ചെയ്യുന്നതും റിലീസ് ചെയ്യാത്ത മീഡിയാവിക്കി കോഡാണ്. അതിൽ പ്രശ്നങ്ങളുണ്ടെങ്കിൽ അത് ഫൌണ്ടേഷനോട് ഇവിടെ പ്രത്യേകമായി അഭിപ്രായരൂപീകരണം നടത്തി നടത്തിയശേഷം സംസാരിക്കേണ്ടിവരും. ഇൻഡിക് കൺസൾട്ടന്റെന്ന രീതിയിൽ ഷിജുവിനും ഇതിൽ കാര്യമായി ഇടപെടാനാവും. നമുക്കു പരിചയമുള്ളതുകൊണ്ടുമാത്രം സന്തോഷിനെ പഴിചാരലും ഡീ മൊറലൈസ് ചെയ്യലും അല്ല അതിനുള്ള പോംവഴി എന്നുമാത്രം പറയുന്നു. -അനിവർ അരവിന്ദ് (സംവാദം) 07:24, 19 ഡിസംബർ 2011 (UTC)


ഷിജു അലക്സ് ഒരു പൊതുവേദിയിൽ എന്നെപ്പറ്റി , കമ്യൂണിറ്റീയുടെ അഭിപ്രായമാണെന്നു പറഞ്ഞ് അവതരിപ്പിച്ച ഈ ആരോപണങ്ങൾക്കു് ഞാൻ വിശദീകരണം ആവശ്യപ്പെടുന്നു:
I found Santhoish Thottingal is trying to bring dual encoding issue into wikimedia world using webfont as a plat form. This is not all acceptable to Malayalam wikimedia community. Dual encoding is not an issue inside wiki projects.
This issue needs to be fixed immediately considering the severity of the issue. I have changed the priority of the issue.
Also some third person developer need to handle all the issues related to malayalam. Santhosh is using his official role in WMF to play around with Malayalam data to push his personal POV (and his Free Software organization's POV). This is not acceptable to Malayalam wikimedia community.
മലയാളം സംബന്ധിച്ച ഒരു കാര്യങ്ങളിലും ഞാൻ ഇടപെടരുതെന്ന് അദ്ദേഹം പറയുന്നു. മലയാളം സംബന്ധിച്ച കാര്യങ്ങൾ പരിഗണിക്കാൻ മൂന്നാമതൊരു ഡെവലപ്പറെ അദ്ദേഹം ആവശ്യപ്പെടുന്നു. എനിക്കറിയേണ്ടതു് ഇതു് കമ്യൂണിറ്റിയുടെ പൊതുവായ അഭിപ്രായമാണോ അല്ലയോ എന്നാണ്. അല്ലെങ്കിൽ ഷിജു അലകസ് എന്തുകൊണ്ടു് ഇത്തരം ഗൌരവമായ ആരോപണം കമ്യൂണിറ്റീയുടെ പേരിൽ പൊതുവേദിയിൽ എനിക്കെതിരെ ഉന്നയിച്ചു? ഈ ആരോപണങ്ങൾക്കുള്ള തെളിവുകൾ എവിടെ? ദീർഘകാലമായി മലയാളം വിക്കി സംരംഭങ്ങൾക്ക് സംഭാവന ചെയ്യുന്ന ഒരാളോടു് മലയാളത്തിന്റെ ഒരു കാര്യത്തിലും ഇടപെടരുതെന്നു് ഷിജുവിനെപ്പോലെ ഉത്തരവാദിത്തപ്പെട്ട ഒരാൾ ആവശ്യപ്പെടുമ്പോൾ വിക്കിയുടെ പൊതുജനങ്ങൾക്കുമുന്നിലുള്ള വിലയിടിച്ചിലാണു്. വിക്കിയ്ക്കു വേണ്ടി സംഭാവന ചെയ്യുന്നവർക്കുള്ള ഒരു മുന്നറിയിപ്പുമാണു്. ഷിജുവിന്റെ ഈ പ്രസ്താവന കൊണ്ടു് എനിക്കുണ്ടായ അഗാധമായ വിഷമം ഞാൻ രേഖപ്പെടുത്തുന്നു, പ്രത്യേകിച്ചും ഷിജുവിനെ എന്നെ വ്യക്തിപരമായി അറിയുന്നതുകൊണ്ടു്.
സാങ്കേതിക കാര്യങ്ങളിൽ കമ്യൂണിക്കേഷൻ കൂടുതൽ മെച്ചപ്പെടുത്താനുള്ള എല്ലാ ശ്രമവും ഉണ്ടാകും. അതിന്റെ കൂടെ സാങ്കേതികരംഗത്തു് നടക്കുന്ന വാർത്തകൾ അറിയാൻ താത്പര്യമുള്ളവർ എവിടെ നിന്നവ വായിക്കാമെന്ന് മനസ്സിലാക്കേണ്ടതുണ്ടു്. ഓരോ വരി കോഡ് മാറ്റം പോലും വളരെ പരസ്യമാണു്. പക്ഷേ വളരെക്കുറച്ചു് ആൾക്കാർക്കുമാത്രം താത്പര്യമുള്ള വിഷയമായതുകൊണ്ടു് വില്ലേജ് പമ്പിലോ, മെയിലിങ്ങ് ലിസ്റ്റിലോ ഒക്കെ ഇടുന്നതു് അപൂർവ്വമാണു്. വേണ്ടത്ര ആളുകളോ സമയമോ എൻജിനിയറിങ്ങ് സ്റ്റാഫിനില്ല. എന്തിനു് ടെസ്റ്റർമാർപോലും ഇല്ല. കമ്യൂണിറ്റിയിലുള്ളവർ തന്നെ ഇതിനു് സഹായിക്കാതെ രക്ഷയില്ല. വിക്കിയിലെ അഡ്മിൻസ് എന്തെങ്കിലും വിശദീകരണം ചോദിക്കുമ്പോൾ ഞാൻ വിശദമായി മറുപടി കൊടുക്കാറുണ്ടു്. പക്ഷേ ഞാൻ തന്നെ മുൻകൈ എടുത്തു് ഓരോ മാറ്റവും അറിയിക്കണമെന്ന് പറഞ്ഞാൻ ആഗ്രഹത്തിനപ്പുറം ഒന്നും നടക്കില്ല. മീഡിയവിക്കി പിന്തുണയ്ക്കുന്ന 350 ഭാഷകൾക്ക് ഞാനടക്കം വെറും 3 മുഴുവൻസമയ ഡെവലപ്പർമാരാണു് ഉള്ളതു്(i18n team). ഓഫീസ് ടൈമിൽ സ്റ്റാഫായും ബാക്കി സമയത്തു് വളണ്ടിയർമാരായും ആഴ്ചയിൽ ഏഴുദിവസവും രാത്രിയും എല്ലാം ഞങ്ങൾ ഞങ്ങൾക്കാവുന്നതു ചെയ്യുന്നു. ദയവായി അതുമനസ്സിലാക്കി സഹകരിക്കുക, ചോദിക്കുക, മനസ്സിലാക്കുക, സ്വയം ചിന്തിച്ചുണ്ടാക്കി വ്യക്തിപരമായി അധിക്ഷേപിക്കുന്നതു് ഒഴിവാക്കുക. വിക്കി സംബന്ധിച്ച് നടക്കുന്ന പരിപാടികളിൽ പങ്കെടുത്തു് നേരിട്ടു് കാര്യങ്ങൾ മനസ്സിലാക്കുക. വിക്കി അഡ്മിനായ ജുനൈദ് ഹാക്കത്തോണിൽ പങ്കെടുത്തതും വെബ്ഫോണ്ട് എക്സ്റ്റൻഷന്റെയും ലഭ്യമായ ഫോണ്ടുകളുടെയും ഒക്കെ വിശദാംശങ്ങൾ മനസ്സിലാക്കിയതുമാണു്. വിക്കിയിൽ ഇപ്പോഴുള്ള ഓട്ടോമാറ്റിക് കൻവെർഷന്റെ പരിമിതികളും ഞാൻ വിശദീകരിച്ചു കൊടുത്തിരുന്നു. പ്രവീൺ ഞാൻ ബഗ്സില്ലയിൽ ചെയ്യുന്ന സകല എഡിറ്റുകൾക്കും മെയിൽ കിട്ടാൻ തരത്തിൽ എന്നെ പിന്തുടരുന്ന വ്യക്തിയാണു്. സമയം ലാഭിച്ചു് കാര്യങ്ങൾ കൂടുതൽ വിശദീകരിക്കാൻ ഫോൺ നമ്പർ ചോദിച്ചപ്പോൾ തരില്ലെന്നു പറഞ്ഞ വിക്കി അഡ്മിൻ ഞാൻ കമ്യൂണിക്കേറ്റ് ചെയ്യുന്നില്ലെന്നു് പറയുന്നതിൽ ഔചിത്യമില്ല എന്നു കൂടി പറയാതെ നിർവാഹമില്ല.
ഷിജുവിനു് ഡ്യുവൽ എൻകോഡിങ്ങ് എന്തെന്നോ, ആ ബഗ്ഗെന്തെന്നും പൂർണ്ണമായി മനസ്സിലായിട്ടില്ല, അതിനുമുന്നേ വ്യക്തിപരമായ ആരോപണങ്ങൾക്കു് മുതിർന്നതു് ശരിയായില്ല. സാങ്കേതിക കാര്യങ്ങൾ സാങ്കേതികകാര്യങ്ങളായും ബഗ്ഗുകൾ ബഗ്ഗുകളായും മാത്രം ചർച്ചചെയ്യാൻ കഴിയുന്ന ഒരു സംസ്കാരം മലയാളത്തിലെന്നുണ്ടാവും? വേറൊരുതരത്തിൽ ചിന്തിച്ചാൽ ഇവയെല്ലാം മലയാളികൾ വിക്കിയെ എത്രമാത്രം സ്നേഹിക്കുന്നു എന്നതിന്റെ തെളിവുകളാണു്.അങ്ങനെ ആശ്വസിക്കാം. :) - --Santhosh.thottingal (സംവാദം) 08:48, 18 ഡിസംബർ 2011 (UTC)


//മലയാളം സംബന്ധിച്ച ഒരു കാര്യങ്ങളിലും ഞാൻ ഇടപെടരുതെന്ന് അദ്ദേഹം പറയുന്നു. മലയാളം സംബന്ധിച്ച കാര്യങ്ങൾ പരിഗണിക്കാൻ മൂന്നാമതൊരു ഡെവലപ്പറെ അദ്ദേഹം ആവശ്യപ്പെടുന്നു. എനിക്കറിയേണ്ടതു് ഇതു് കമ്യൂണിറ്റിയുടെ പൊതുവായ അഭിപ്രായമാണോ അല്ലയോ എന്നാണ്. അല്ലെങ്കിൽ ഷിജു അലകസ് എന്തുകൊണ്ടു് ഇത്തരം ഗൌരവമായ ആരോപണം കമ്യൂണിറ്റീയുടെ പേരിൽ പൊതുവേദിയിൽ എനിക്കെതിരെ ഉന്നയിച്ചു? ഈ ആരോപണങ്ങൾക്കുള്ള തെളിവുകൾ എവിടെ? ദീർഘകാലമായി മലയാളം വിക്കി സംരംഭങ്ങൾക്ക് സംഭാവന ചെയ്യുന്ന ഒരാളോടു് മലയാളത്തിന്റെ ഒരു കാര്യത്തിലും ഇടപെടരുതെന്നു് ഷിജുവിനെപ്പോലെ ഉത്തരവാദിത്തപ്പെട്ട ഒരാൾ ആവശ്യപ്പെടുമ്പോൾ വിക്കിയുടെ പൊതുജനങ്ങൾക്കുമുന്നിലുള്ള വിലയിടിച്ചിലാണു്. വിക്കിയ്ക്കു വേണ്ടി സംഭാവന ചെയ്യുന്നവർക്കുള്ള ഒരു മുന്നറിയിപ്പുമാണു്. ഷിജുവിന്റെ ഈ പ്രസ്താവന കൊണ്ടു് എനിക്കുണ്ടായ അഗാധമായ വിഷമം ഞാൻ രേഖപ്പെടുത്തുന്നു, പ്രത്യേകിച്ചും ഷിജുവിനെ എന്നെ വ്യക്തിപരമായി അറിയുന്നതുകൊണ്ടു്. //


ഞാൻ ആ ബഗ്ഗിൽ പറഞ്ഞ അവസാന കാര്യം പിൻവലിക്കുകയും അക്കാര്യത്തിൽ അഗാധമായ ക്ഷമ ചോദിക്കുകയും ചെയ്യുന്നു. സമൂഹത്തിന്റെ പേര് അവിടെ ഉപയോഗിച്ചതിലും ക്ഷമ ചോദിക്കുന്നു. ആ ബഗ്ഗിൽ പബ്ലിക്കായി എഴുതിയ കാര്യം തന്നെ ഇവിടെയും പറയട്ടെ.

I am really sorry for the statement //Also some third person developer need to handle all the issues related to Malayalam//

I withdraw that statement and apologizing for it . As long as there is no forced conversion of existing Unicode text to an old Unicode version, just for displaying the text in Unicode 5.0 font, I do not have any problem in Santhosh working in any issue related to Malayalam. Sorry once again for that statement.--ഷിജു അലക്സ് (സംവാദം) 06:27, 19 ഡിസംബർ 2011 (UTC)ആണവച്ചില്ലുകൾ പിന്തുണക്കുന്ന എല്ലാ ഫോണ്ടുകളും പഴയതരം ചില്ലുകളേയും പിന്തുണക്കുന്നതായതിനാൽ കാരക്റ്റർ എൻകോഡിങ് മാറ്റം വരുത്തി പഴയ രീതിയിലേക്ക് കൊണ്ടൂപോകുന്നത് സ്വീകരിക്കാനാവില്ല. പ്രവീണീന്റെ ബഗ്ഗിൽ ആണവച്ചില്ലുകളുള്ള ഹാക്ക് ചെയ്ത ഫോണ്ടുകളെ ഉൾപ്പെടുത്തണം എന്ന ഒരു വാദമുണ്ട്. അത് പറ്റില്ല എന്ന സന്തോഷിന്റെ വാദവും അംഗീകരിക്കുന്നു. കാരക്റ്റർ എൻകോഡിങ് മാറ്റം ഒഴിവാക്കിയ വെബ്ഫോണ്ട്സ് വെർഷൻ പരീക്ഷിക്കാൻ എവിടെയെങ്കിലും ഒരവസരം കിട്ടിയാൽ (ട്രാൻസ്ലേറ്റ് വിക്കിയിലോ‌ മറ്റെവിടെയെങ്കിലോ) നന്നായിരുന്നു. --Vssun (സംവാദം) 11:12, 18 ഡിസംബർ 2011 (UTC)
Vssun, എനിക്കുമനസ്സിലായിടത്തോളം വെബ്ഫോണ്ട്സ് പ്ലഗ്ഗിന്റെ ഡീഫോൾട്ട് ഫോണ്ട് 5.1 അഞ്ജലി തന്നെയാണ് . അതിന് യാതൊരു മാറ്റവുമില്ല. ഉള്ള സ്വതന്ത്രഫോണ്ടുകൾ മുഴുവൻ ഉൾപ്പെടുത്തുമ്പോൾ ആ ഫോണ്ടുകൾ 5.1 അല്ലാത്തതുകൊണ്ട് ചതുരക്കട്ടകൾ വരാതിരിക്കാനുള്ള വഴിയാണ് നോർമലൈസേഷൻ റൂളുകൾ . അത് ഓപ്ഷണൽ ആക്കാനും ഉപയോക്താവിന്റെ ക്രമീകരണങ്ങളിൽ സൌകര്യമുണ്ട് . അതായതു് ആരെങ്കിലും വെബ്ഫോണ്ടുകളിൽ രചനയോ മീരയോ രഘുവോ എടുത്താൽ ആ ഫോണ്ടുകളിൽ ആണവന്റെ ഗ്ലിഫുകളില്ലാത്തതിനാൽ ചതുരക്കട്ട വരാതിരിക്കാനുള്ള യൂസർ എൻഡിലെ നോർമലൈസേഷനാണ് അതിലുണ്ടായിരുന്നതു് . അതായതു് സിസ്റ്റത്തിൽ നല്ല മലയാളം ഫോണ്ടുകളില്ലാത്ത പുതിയ ഉപയോക്താക്കളെ മാത്രം ബാധിക്കുന്ന പരിഷ്കാരമാണിതു്. ഡാറ്റാ സ്റ്റോറേജിൽ 5.1 തന്നെയാണ് എഴുതുമ്പോൾ വരുന്നതും . ഇതിൽ പഴയ രീതിയിലേക്ക് കൊണ്ടുപോകലൊന്നും ഉണ്ടായിട്ടില്ല . പിന്നെ വേറൊരു തരത്തിൽ ആലോചിക്കുമ്പോ മലയാളം ഗ്രന്ഥശാല സിഡിയിലായിരുന്നു എന്റെ ഓർമ്മയിൽ വെബ്ഫോണ്ടുകൾ ആദ്യമായി വരുന്നതു് . അതിലില്ലാത്ത നോർമ്മലൈസേഷനൊന്നും ഇതിലുമുണ്ടാവാൻ വഴിയില്ല . അതിലു കോഡ് റിവ്യൂ ചെയ്യാനും മൂന്നാമനെ ആവശ്യപ്പെടാനുമൊന്നും ആരുമുണ്ടായിരുന്നില്ല. ആഘോഷക്കമ്മിറ്റി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നു കൂടി കൂട്ടിവായിക്കുക. - അനിവർ അരവിന്ദ് (സംവാദം)

വിക്കി സമൂഹത്തിന്റെ തീരുമാനമായി ഷിജു ഇതവതരിപ്പിച്ചത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ല. വിക്കിയിലോ മെയിലിങ് ലിസ്റ്റിലോ ഇതേ സംബന്ധിച്ച് മതിയായ ചർച്ചകളുണ്ടായിട്ടില്ല.വിക്കിസമൂഹം പുറത്തിറക്കിയ ഗ്രന്ഥശാലയുടെ ഓഫ്ലൈൻ സിഡിയിലും ഇതേ സാങ്കേതികവിദ്യ (വെബ് ഫോണ്ട്)ഉപയോഗിച്ചിട്ടുണ്ടല്ലോ. അതിന്റെ സംവാദത്തിലും ഇതൊരു പ്രശ്നമായി ഉയർത്തിക്കാട്ടിയതായി ശ്രദ്ധയിൽ പെട്ടിട്ടില്ല. വെബ്ഫോണ്ട് വിക്കിപീഡിയയിൽ ഉൾപ്പെടുത്തേണ്ട ഒരു എക്സ്റ്റൻ തന്നെയാണ്. മനസ്സിലാക്കിയിടത്തോളം വെബ് ഫോണ്ട് സാധാരണ വിക്കി ഉപയോക്താക്കളുടെ കാഴ്ച ക്രമീകരങ്ങളിൽ മാറ്റം ഒന്നും വരുത്തുന്നില്ല.മലയാളം യൂണീക്കോഡ് ഫോണ്ട് ഇല്ലാത്ത ഉപയോക്താക്കൾക്ക് മികച്ച രീതിയിൽ അക്ഷരങ്ങൾ വായിക്കാനാണ് ഇത് ഉപയോയോഗിക്കുന്നത്. നിലവിൽ വിക്കിപീഡീയയുടെ ഡാറ്റയിൽ(5.1) മാറ്റങ്ങൾ ഒന്നും വരുത്തുന്നില്ലന്നാണ് മനസ്സിലാക്കുന്നത്. വെബ് ഫോണ്ടുകളിൽ തന്നെ ഐശ്ചികമായത് ആറ്റോമിക്ക് ചില്ല് പിന്തുണയുള്ള അഞ്ജലിയാണ്. സന്തോഷിനെതിരെ ഇപ്പോഴുണ്ടായ ഈ ആക്ഷേപങ്ങൾ നിരാശയുണ്ടാക്കുന്നതാണ്.--മനോജ്‌ .കെ 15:17, 18 ഡിസംബർ 2011 (UTC)


സാങ്കേതികകാര്യങ്ങൾ ചർച്ച ചെയ്യേണ്ടിടത്ത് അസാങ്കേതികമായ കാര്യങ്ങളിൽ ചർച്ച നടന്നതുകൊണ്ട് പറയട്ടേ. മലയാളം വിക്കിയെ ബാധിക്കുന്ന കാര്യങ്ങളിൽ പ്രവർത്തിക്കുന്നവർ അവ സ്വന്തം ഇഷ്ടപ്രകാരം തീരുമാനങ്ങളെടുക്കാതിരിക്കുക. ഷിജുവിന്റെ അവസാന നാളുകളിലെ പ്രവർത്തനങ്ങൾ തീർച്ചയായും സംശയം ജനിപ്പിക്കുന്നവയാണ്. വ്യക്തിതാല്പര്യങ്ങൾ നേടിയെടുക്കാൻ വേണ്ടി മലയാളം വിക്കിയെ ഉപയോഗിച്ചതിനോട് ഒരിക്കലും യോജിക്കാനാവില്ല. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെല്ലാം കൊച്ചുകുഞ്ഞായി ഇവിടെ ആരംഭിച്ചതാണ്. വിക്കി സമൂഹത്തിന്റെ തീരുമാനമായി ഷിജു ഒരോകാര്യവും അവതരിപ്പിക്കുകയും പ്രശസ്തി പിടിച്ചെടുക്കുകയും ചെയ്യുന്നത് വ്യക്തിതാല്പര്യം സംരക്ഷിക്കാൻ വേണ്ടി മാത്രമാണ്. ഇവിടെ നിന്നും വളർന്നവർ അമ്മയെ മറക്കരുത്. വിക്കി ആരുടെയും സ്വന്തമല്ലെന്നു ഓർമ്മിക്കുക. മലയാളം വിക്കിപീഡിയയെ ഉയർത്തിപ്പിടിച്ച് നേടുന്ന നേട്ടങ്ങൾ സ്വന്തം പേരിനും പ്രശസ്തിക്കും അഭിവൃദ്ധിക്കുമായി ഉപയോഗിക്കുന്നത് ഒരിക്കലും അനുവദിക്കാനാവില്ല. --Roshan (സംവാദം) 05:13, 19 ഡിസംബർ 2011 (UTC)

പ്രശ്നത്തിന്റെ സാങ്കേതികവശത്തേക്കുറിച്ച് അറിവില്ലാത്തതിനാൽ അതിനേപ്പറ്റി പ്രതികരിക്കുന്നില്ല, എന്നാൽ ചർച്ച പൂർത്തിയാകാതെ വിക്കിസമൂഹത്തിന്റെ അഭിപ്രായം എന്ന രീതിയിൽ ഷിജു അഭിപ്രായപ്പെട്ടത് തികച്ചും അനുചിതമായിപ്പോയി. ഒരു പക്ഷെ മൂന്ന് പേർ നിർദ്ദേശത്തേ അനുകൂലിച്ചതിനാലാവം അദ്ദേഹം അങ്ങനെ പറഞ്ഞത്. അതുപോലെ സന്തോഷിനെപ്പറ്റി ഷിജു ഉന്നയിച്ച അക്ഷേപത്തിന് സന്തോഷ് വിശദീകരണം ചോദിച്ചതിനാൽ അതിനെക്കുറിച്ചുള്ള അഭിപ്രായവും ഷിജു രേഖപ്പെടുത്തും എന്നു കരുതുന്നു, അതിനിടയിൽ സംശയ ദൃഷ്ട്യാലായുള്ള സംവാദങ്ങൾ ഒഴിവാക്കാൻ താൽപ്പര്യപ്പെടുന്നു. സംവാദം വിഷയത്തിൽ മാത്രം ഊന്നുക. --കിരൺ ഗോപി 06:08, 19 ഡിസംബർ 2011 (UTC)
ഷിജുവിന്റെ മറുപടി ലഭിച്ച സ്ഥിതിക്കു്, അതിനെക്കുറിച്ചു് ഇനി ചർച്ച ചെയ്യാതെ, ആ വിഷയം മറക്കാം. എക്സ്റ്റൻഷന്റെ കാര്യത്തിൽ ഒരു അഭിപ്രായരൂപീകരണം നടത്തി ബഗ്സില്ലയിൽ റിപ്പോർട്ട് ചെയ്യുക. നന്ദി. --Santhosh.thottingal (സംവാദം) 06:39, 19 ഡിസംബർ 2011 (UTC)
എന്റെ പേരിൽ ഒന്നിലധികം ആരോപണങ്ങൾ ഉള്ളതിനാൽ അക്കാര്യത്തിൽ എന്റെ ഭാഗം പറയാതിരിക്കാൻ ആവില്ല. ആദ്യമായി ഇത് എന്റെ ബഗ് അല്ല, വെബ്‌ഫോണ്ട്സിന്റെ ബഗ് ആണ്. :) അവിടെ സന്തോഷിനെക്കുറിച്ചുള്ള ധാരണ ഉണ്ടാകാനുള്ള സാഹചര്യം ആദ്യകുറിപ്പിൽ വളരെ വ്യക്തമായി നൽകിയിട്ടുണ്ട്. ബഗിനവസാനം സന്തോഷ് നൽകിയിരിക്കുന്ന അദ്ദേഹത്തിന്റെ സുവ്യക്തമായ അഭിപ്രായം അദ്ദേഹം അതിനു മുമ്പ് ഒരിക്കലും പറഞ്ഞിട്ടുള്ളതായി ഓർക്കുന്നില്ല. മറിച്ച് പുതിയ എൻകോഡിങിനെതിരായ അഭിപ്രായമാണ് എപ്പോഴും പ്രകടിപ്പിച്ചിട്ടുള്ളത്. ഞാൻ സ്വതന്ത്ര സോഫ്റ്റ്‌വേർ കഴിയുന്നത്ര ഉപയോഗിക്കുന്ന ആളാണ്, എന്നു കരുതി ഒരു സ്വതന്ത്ര സോഫ്റ്റ്‌വേർ ഡെവലപ്പറുടെ കോഡിൽ ബഗ് ഉണ്ടെന്ന് പറഞ്ഞാൽ അത് ബ്ലാസ്ഫെമി ആകുമെന്ന വിശ്വാസം എനിക്കില്ല. എന്റെ അഭിപ്രായം പ്രകടിപ്പിക്കുന്നതാണ് എന്റെ ശൈലി.
അനിവാർ പടപ്പേൽ തല്ലി പറഞ്ഞു ന്യായീകരിക്കാൻ ശ്രമിക്കുന്നത്, എക്സ്റ്റെൻഷൻ ഉൾപ്പെടുത്തുന്ന പക്ഷം, ശരിയായ വിധത്തിൽ കാണാവുന്ന ആറ്റോമിക് ചില്ലുകളെ, ചില ആപ്ലിക്കേഷനുകളിലെങ്കിലും ശരിയായി കാണാൻ കഴിയാത്തതാക്കുന്ന, നോർമലൈസേഷൻ സജ്ജമാക്കിയിട്ടുള്ളതും, അല്ലാത്തതുമായ വിക്കികൾ തമ്മിൽ ചിലഫോണ്ടുകൾ എടുത്താൽ പകർത്തൽ വഴി ലിങ്കിങ് സാധിക്കാൻ കഴിയാത്ത, നോർമലൈസേഷൻ സജ്ജമാക്കാത്ത വിക്കികളിൽ, അഭ്യന്തര ലിങ്കിങും, സേർച്ചിങും തകർക്കാൻ പോന്ന കൺവേർഷനെക്കുറിച്ചാണ്. ഒരു വിക്കിമീഡിയ ഫൗണ്ട്ഷൻ ഡവലപ്പർ, പ്രാദേശിക വിക്കിയിലെ സമൂഹം എടുത്തിട്ടുള്ള നയത്തിനു (വിക്കിപീഡിയ:പഞ്ചായത്ത് (സാങ്കേതികം)/യൂണികോഡ് 5.1.0) നേർവിപരീതമായി എടുക്കുന്ന തീരുമാനത്തെ എങ്ങനെയാണ് ആ വിക്കിയിലെ അംഗമായിരിക്കെ എതിർക്കാതിരിക്കാനാവുക? ഹാക്ക്ഡ് ഫോണ്ടുകൾ ഉൾപ്പെടുത്താം എന്നു പറഞ്ഞത് ഒരു നിർദ്ദേശം മാത്രമാണ്, അതെങ്ങനെയാണ് അതുൾപ്പെടുത്തുക തന്നെ വേണം എന്ന വാശിപിടുത്തമായി വായിക്കുക?! ഇന്ത്യാ മെയിലിങ് ലിസ്റ്റിൽ വെബ്ഫോണ്ട്സിനെക്കുറിച്ച് വന്ന ത്രെഡിൽ എന്റെതായി സാന്ദർഭികമായി വന്ന ഒരു പരാമർശത്തെ പിടിച്ച് ആ ത്രെഡ് പാളം തെറ്റിച്ച് യൂണീകോഡിന്റെ നടപടിദൂഷ്യത്തെക്കുറിച്ചുള്ള ചർച്ചയാക്കാനുള്ള ശ്രമത്തിനാണ് മറ്റൊരു ത്രെഡ് തുടങ്ങൂ, അവിടെ ചർച്ച ചെയ്യാം എന്ന് മറുപടി നൽകിയത്. അതെങ്ങനെയാണ് ഒളിച്ചോട്ടമാവുക! അതിനു തയ്യാറാവാതെയിരുന്നതല്ലേ ഒളിച്ചോട്ടം? ഒന്നൂടെ ഈ എക്സ്റ്റെൻഷൻ മലയാളം വിക്കി പദ്ധതികളിൽ ഇതുവരെ സജ്ജമാക്കിയിട്ടില്ല.
സന്തോഷ്, ബഗ്സില്ലയിൽ ഇടപെടുന്ന ഇന്ത്യക്കാരെ, പ്രത്യേകിച്ച് മലയാളികളായ നിരവധി പേരെ ഞാൻ ഫോളോ ചെയ്യുന്നുണ്ട്, അതിലെന്തെങ്കിലും തെറ്റുണ്ടോ? അതിവിടെ പരാമർശിച്ചതെന്തിനെന്ന് മനസ്സിലായില്ല. സന്തോഷിന്റെ തിരുത്തലുകൾ പ്രത്യേകം ശ്രദ്ധിക്കണമെന്നതാണ് ഉദ്ദേശിച്ചതെങ്കിൽ അതെത്രമാത്രം സാദ്ധ്യമെന്ന് എനിക്കറിയില്ല. എന്നോടുള്ള ആശയവിനിമയത്തിനുപരി സമൂഹവുമായി ആശയവിനിമയം നടത്തുക എന്നതാണ് എനിക്കിഷ്ടം. അതുകൊണ്ടു തന്നെ എന്റെ ഫോൺ നമ്പരോ മറ്റോ പരസ്യമാക്കാൻ ഞാനാഗ്രഹിക്കുന്നതേയില്ല. കോഡിലെ ഓരോ വരിയുടെ മാറ്റത്തേയും സമൂഹത്തെ അറിയിക്കണം എന്ന് ആരും ആവശ്യപ്പെടില്ല. വിക്കിയെയും അതിന്റെ ഉപയോഗത്തേയും എൻഡ് യൂസർ തലത്തിൽ ഗുരുതരമായി ബാധിക്കുന്ന മാറ്റങ്ങൾ ആരും അറിയാതെ നടപ്പിലാക്കുന്നത് വിക്കിയുടെ ഉപയോഗ്യതയെ ബാധിക്കുന്ന കാര്യമാണ്. അവ അറിയിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്നതാവും നല്ലതെന്ന് പറഞ്ഞെന്നേയുള്ളു. ഈ സമൂഹത്തിന്റെ അവിഭാജ്യഘടകമാണല്ലോ താങ്കൾ. നന്ദി. ആശംസകൾ--പ്രവീൺ:സം‌വാദം 06:44, 20 ഡിസംബർ 2011 (UTC)
നമുക്കു നേരിട്ടു പോയന്റുകളിലേക്കു പോവാം
1 . //ശരിയായ വിധത്തിൽ കാണാവുന്ന ആറ്റോമിക് ചില്ലുകളെ, ചില ആപ്ലിക്കേഷനുകളിലെങ്കിലും ശരിയായി കാണാൻ കഴിയാത്തതാക്കുന്ന// - ഇതെന്താണ് പ്രവീൺ ? ആണവ ചില്ല് ഇല്ലാത്ത ഫോണ്ടുകളിൽ(ഉദാഹരണത്തിന് കാർത്തിക) ചതുരക്കട്ടകളായി കാണുന്ന ആണവ ചില്ലുകളെ നേരായി വൃത്തിയായി കാണിക്കുകയെന്നതല്ലേ വെബ്ഫോണ്ടു്സ് ചെയ്യുന്നതു്? . പല പത്രങ്ങളിലും ഇപ്പോഴും വരുന്ന വിക്കിപീഡിയ സ്ക്രീൻഷോട്ടുകൾ കാർത്തികയിൽ , ചതുരക്കട്ടകളോടെയല്ലേ പ്രത്യക്ഷപ്പെടുന്നതു് ? ഏതാണ് ഈ ചില അപ്ലിക്കേഷനുകൾ?
2.//നോർമലൈസേഷൻ സജ്ജമാക്കിയിട്ടുള്ളതും, അല്ലാത്തതുമായ വിക്കികൾ തമ്മിൽ ചിലഫോണ്ടുകൾ എടുത്താൽ പകർത്തൽ വഴി ലിങ്കിങ് സാധിക്കാൻ കഴിയാത്ത നോർമലൈസേഷൻ സജ്ജമാക്കാത്ത വിക്കികളിൽ, അഭ്യന്തര ലിങ്കിങും, സേർച്ചിങും തകർക്കാൻ പോന്ന കൺവേർഷനെക്കുറിച്ചാണ്. // -- ഇതൊന്നു വിശദീകരിക്കാമോ . നോർമലൈസേഷൻ എന്നതുകൊണ്ട് ഞാൻ നേരത്തെ മറുപടിയിൽ പോയന്റ് 1 ൽ പറഞ്ഞ ഫോഴ്സ്ഡ് കൺവർഷനാണോ ഉദ്ദേശിച്ചതു്? . അതാണെങ്കിൽ ലിങ്കിങ്ങിൽ ഇപ്പോഴുള്ളപ്രശ്നങ്ങളല്ലാതെ പുതിയ പ്രശ്നമൊന്നും ഇതുണ്ടാക്കുന്നില്ല എന്നാണ് എനിക്കു മനസ്സിലായതു് .
പിന്നെ വിക്കിപീഡിയയുടെ 5.1 നയത്തിന് വെബ്ഫോണ്ട്സ് എങ്ങനെയാണ് എതിരാവുന്നതു് എന്നു മനസ്സിലായില്ല. ഡാറ്റസേവ് ചെയ്യപ്പെടുന്ന ഫോർമാറ്റിൽ ഒരു മാറ്റവും വരുത്താത്ത , കാഴ്ചയിൽ ഡീഫോൾട്ടല്ലാത്ത ഫോണ്ട് എടുക്കുന്നവർക്കു കാഴ്ചയിൽ അസ്വാരസ്യങ്ങളില്ലാതിരിക്കാൻ വേണ്ട ഹാക്കുകളുള്ള ഒരു പ്ലഗ്ഗിന് നേരെ സംശയത്തിന്റെ മഞ്ഞക്കണ്ണടയുമായി പോകുന്നതിന്റെ കുഴപ്പമാണ് ഇതു വിക്കി നയത്തിനെതിരാണെന്നു തോന്നുന്നതെന്നു തോന്നുന്നു . ഇതാണു ആ ബഗ്ഗിൽ പ്രവീണിന്റെ മിക്ക കമന്റുകളിലും ഷിജുവിന്റെ കമന്റിലും ഒക്കെ കണ്ടതും . -അനിവർ അരവിന്ദ് (സംവാദം) 15:21, 20 ഡിസംബർ 2011 (UTC)
1. "ആണവ ചില്ല് ഇല്ലാത്ത ഫോണ്ടുകളിൽ(ഉദാഹരണത്തിന് കാർത്തിക) ചതുരക്കട്ടകളായി കാണുന്ന ആണവ ചില്ലുകളെ നേരായി വൃത്തിയായി കാണിക്കുകയെന്നതല്ലേ വെബ്ഫോണ്ടു്സ് ചെയ്യുന്നതു്? . പല പത്രങ്ങളിലും ഇപ്പോഴും വരുന്ന വിക്കിപീഡിയ സ്ക്രീൻഷോട്ടുകൾ കാർത്തികയിൽ , ചതുരക്കട്ടകളോടെയല്ലേ പ്രത്യക്ഷപ്പെടുന്നതു് ?" - ഇതിനുള്ള പ്രതിവിധി വളഞ്ഞ വഴിയാണോ? വെബ്ഫോണ്ട്സിൽ ചില്ലില്ലാത്ത ഫോണ്ടുപയോഗിക്കുകയും, ഉള്ളടക്കത്തിലുള ചില്ലുകളെ ഫോണ്ടിന്റെ വഴിക്ക് അടിച്ചുനടത്തുകയുമാണോ ചെയ്യേണ്ടത്? യൂണികോഡ് മാനദണ്ഡമനുസരിച്ചുള്ള ചില്ലുകളുള്ള ഫോണ്ട് മാത്രമുപയോഗിക്കുക എന്നതാണ് ശരിയായ പ്രതിവിധി.
2. "ലിങ്കിങ്ങിൽ ഇപ്പോഴുള്ളപ്രശ്നങ്ങളല്ലാതെ പുതിയ പ്രശ്നമൊന്നും ഇതുണ്ടാക്കുന്നില്ല എന്നാണ് എനിക്കു മനസ്സിലായതു്" - പ്രശ്നങ്ങളൂണ്ടാക്കും. പ്രധാനമായും നോർമലൈസേഷൻ സജ്ജമാക്കാത്ത വിക്കികളിൽ വെബ്ഫോണ്ട്സ് (കോഡ് മാറ്റം നടത്തുന്നത്) പ്രശ്നമുണ്ടാക്കും.. ഉദാഹരണത്തിന് ചില്ലുള്ള തലക്കെട്ടുള്ള താളുകളിലേക്ക് റീഡയറക്റ്റോ ലിങ്കോ ചെയ്യുന്നത് ഉദാഹരണമായെടുത്താൽ പ്രശ്നം അനിവറിന് എളുപ്പം മനസിലാകും എന്നുകരുതുന്നു. --Vssun (സംവാദം) 01:20, 21 ഡിസംബർ 2011 (UTC)
1. VSSun ഇപ്പോൾ പറയുന്നതു് ചില്ലില്ലാത്ത ഫോണ്ടുപയോഗിച്ചു എന്നതാണ് കുറ്റമെന്നാണ്. 'ഉറകളിൽനിന്നേ ഫോണ്ടുപയോഗിക്കാവൂ' , എന്ന നയത്തിന്റെ ഭാഗമായും, 'ലോകത്തെ സ്വതന്ത്ര വിജ്ഞാനം മുഴുവൻ സംഭരിക്കുക 'എന്ന വിക്കിപീഡിയയുടെ നയത്തിന്റെയും ഭാഗമായുമല്ലേ ഇതിനെ കാണേണ്ടതു് . (ഗ്രന്ഥശാല സിഡി ഇറക്കുമ്പോൾ , അതിൽ അഞ്ജലിയോടൊപ്പം രചനയും മീരയും രഘു മലയാളവും ഉപയോഗിക്കുമ്പോൾ ഈ എതിർപ്പൊന്നും ഉണ്ടായിരുന്നില്ല) . അഞ്ജലി തന്നെ സോഴ്സ്ഫോർജിലെ ഉറവയിൽ നിന്നെടുക്കാൻ പാടില്ല , ജുനൈദിന്റെ ഹാക്ക്ഡ് വെർഷൻ വേണമെന്ന മറ്റൊരു വിവാദവും ആ ബഗ്ഗിലുണ്ട് . നയപരമായ തീരുമാനങ്ങളെ പിടിവാശികൊണ്ടു നേരിടുക എന്ന രീതിയിലുള്ള പ്രവീൺ പ്രകാശിന്റെ സമീപനമല്ലല്ലോ നമ്മളെടുക്കേണ്ടതു് . ഈ നയത്തിൽ നിന്നുകൊണ്ടുള്ള സാധ്യമായ പ്രതിവിധികൾ രണ്ടാണ് . 1 . അഞ്ജലി മാത്രം എടുത്ത് പരിപാടി അവസാനിപ്പിക്കുക, 2. ഉപയോക്താവിന് സ്വതന്ത്ര ഫോണ്ടുകളുപയോഗിക്കാൻ ഓപ്ഷനുകൾ നൽകുക. . ഇതിൽ ആദ്യത്തെ ഓപ്ഷനേയും അവിടെ പ്രവീൺ പ്രകാശ് എതിർത്തതാണ്. വെബ്ഫോണ്ട്സ് പ്രൊജക്റ്റിന്റെ ലക്ഷ്യം (വായനയ്ക്കു തടസ്സമില്ലാതെ കമ്പ്യൂട്ടറിൽ മലയാളം വ്യക്തമായി ദൃശ്യമാക്കുക) തന്നെ പരാജയപ്പെടുത്താവുന്ന തരം ഒത്തുതീർപ്പാണ് നോർമലൈസേഷനില്ലാതെ 5.0 സ്വതന്ത്രഫോണ്ടുകൾ ഉപയോഗിക്കുക എന്നതു്. അതിൽ നോർമലൈസേഷൻ കൊണ്ടുവരുന്നതു് പ്രൊജക്റ്റിന്റെ ലക്ഷ്യം നേടാനാണ്. അതാകട്ടെ ഡാറ്റാസ്റ്റോറേജിൽ മാറ്റം വരുത്തുന്നുമില്ല.
2. ഇതു ലിങ്കിങ്ങിൽ പ്രശ്നമുണ്ടാക്കില്ല VSSun . അങ്ങനെയെങ്കിൽ ഫിക്സ്എംഎൽ എക്സ്റ്റൻഷനുപയോഗിക്കുന്ന എന്നെപ്പോലുള്ളവർക്ക് മലയാളം വിക്കിപീഡിയയിൽ ലിങ്കിങ്ങേ ചെയ്യാൻ പറ്റില്ലായിരുന്നു. പിന്നെ ട്രാൻസ്ലേറ്റ് വിക്കിയും കോമൺസും പോലുള്ള ബഹുഭാഷാ വിക്കികളിൽ ഇപ്പോഴും 5.1 ഫോഴ്സ്ഡ് കൺവെർഷൻ ഇല്ലാത്തതുകൊണ്ട് ഇപ്പോഴത്തെ അവസ്ഥയിൽ തന്നെ കാര്യങ്ങൾ തുടരും . അതായതു് ഷിജു മലയാളം വിക്കിയിലില്ല എന്നു പറഞ്ഞ ഡ്യുവൽ എൻകോഡിങ്ങ് പ്രശ്നങ്ങൾ നിലനിൽക്കുന്ന രണ്ടു സ്ഥലങ്ങളാണ് കോമൺസും ട്രാൻസ്ലേറ്റ് വിക്കിയും . അവ അതേപടി തന്നെ തുടരും. അതിനു കാരണം വെബ്ഫോണ്ട്സ് അല്ല , നോൺസ്റ്റാൻഡേർഡായ ആണവ ചില്ല് ഫോഴ്സ്ഡ് കൺവെർഷൻ , പ്രധാനഭാഷ സെറ്റ് ചെയ്യാത്ത ബഹുഭാഷാ വിക്കികളിൽ ഉപയോഗിക്കാൻ കഴിയാത്തതാണ് . വെബ്‌ഫോണ്ടുകൾ മലയാളം വിക്കിപ്പീഡിയയിലേക്ക് പുതിയ വായനക്കാരെ ഉണ്ടക്കുമ്പോൾ , അവരെ കോണ്ട്രിബ്യൂട്ടറായി മാറ്റുന്ന പ്രൊസസ്സിൽ വെബ്ഫോണ്ട്സിൽ നിന്നു അല്ലാത്ത ഫോണ്ട്കളിലേക്കുള്ള മാറ്റം പരിശീലിപ്പിച്ച് മുന്നോട്ടു പോവാവുന്നതേ ഉള്ളൂ. - ‌‌‌അനിവർ അരവിന്ദ് (സംവാദം) 04:00, 21 ഡിസംബർ 2011 (UTC)

ബഗ്സില്ലയിലെ ബഗ്ഗും ഈ സംവാദവും വായിച്ചതിൽ നിന്നു് എനിക്കു് മനസ്സിലായതു് ഇപ്രകാരമാണു്.

൧. വിക്കിപ്പീഡിയയിൽ ഇരട്ടഎൻകോഡിങ് പ്രശ്നമുണ്ടാവാതിരിക്കാൻ ആണവച്ചില്ലുകൾ മാത്രം ഉപയോഗിക്കുന്നു. ഏതുരീതിയിൽ ഡേറ്റ ഇൻപുട്ട് നടത്തിയാലും അവ സൂക്ഷിക്കുന്നതു് യൂണിക്കോഡ് 5.1 മാനദണ്ഡമനുസരിച്ചാവും. യുആർഎൽ ഫോം ചെയ്യുന്നതു് പോലും ഇതുപ്രകാരമാവും. (യോജിപ്പ്)

൨. ചില്ലിന്റെ ഫോഴ്സ്ഡ് കൺവേർഷൻ കൊണ്ടുമാത്രം, ഇരട്ടഎൻകോഡിങ് പ്രശ്നം ഇല്ലാതെയാവുന്നില്ല. ന്റ എഴുതാൻ മൂന്നുവഴി, ൌ ചിഹ്നമെഴുതാൻ രണ്ടുവരി തുടങ്ങി വേറെ പ്രശ്നങ്ങളുമുണ്ടു്. അതു പരിഹരിക്കാൻ എന്തുമാനദണ്ഡം ഉപയോഗിക്കുന്നു എന്നതു് സുവ്യക്തമല്ല (തീരുമാനം ഉണ്ടാകേണ്ട വിഷയം).

൩. ഡേറ്റ സ്റ്റോർ ചെയ്തിരിക്കുന്നതു് ഏതുവിധേനയാണെങ്കിലും സിസ്റ്റത്തിൽ യൂണിക്കോഡ് ഫോണ്ടുകൾ ഒന്നുമില്ലാത്ത ഉപഭോക്താവിനു് പോലും മലയാളം വൃത്തിയായി കാണാനാകണം എന്ന ഉദ്ദേശ്യത്തോടെയാണു് വെബ് ഫോണ്ട്സ് സജ്ജീകരിച്ചിരിക്കുന്നതു്. ആണവച്ചില്ലുള്ള അഞ്ജലി ഓൾഡ് ലിപിയാണു്, വെബ് ഫോണ്ട്സിലെ ഡീഫോൾട്ട് ഫോണ്ടു്. ആ ഫോണ്ടിൽ കാണുന്ന ഡേറ്റ സ്റ്റോർ ചെയ്തിരിക്കുന്നതുപോലെ തന്നെയാണു് യൂസറുടെ സ്ക്രീനിൽ റെപ്രസെന്റ് ചെയ്യപ്പെടുന്നതും.

൪. ഒരു ഫോണ്ടു് നൽകുന്നതിനു പകരം സ്വതന്ത്രമായി ലഭ്യമായ വിവിധ ഫോണ്ട്സിനു് പിന്തുണ നൽകാനും ഉപഭോക്താവിനു് ഏതു ഫോണ്ടിൽ കാണണമെന്നു് തെരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യം കൂടി നൽകാനും വെബ് ഫോണ്ട്സ് ഡവലപ്പർ എന്ന നിലയിൽ സന്തോഷ് തോട്ടിങ്ങൽ ശ്രമിച്ചു. ഇതിനായി അപ്‌സ്ട്രീമിൽ ലഭ്യമായ മീര, രചന, രഘുമലയാളം എന്നീ ഫോണ്ടുകൾ കൂടി വെബ്ഫോണ്ട്സിൽ ചേർത്തു. ഇവയിൽ ആണവച്ചില്ലുകൾ നാളിതേവരെ ചേർത്തിട്ടില്ലാത്തതിനാൽ അവ ഓപ്റ്റ് ചെയ്യുന്നവർക്കു് ചതുരക്കട്ടകൾക്കു പകരം ചില്ലിന്റെ രൂപമെങ്കിലും കാണണം എന്നതിനാൽ നോർമലൈസേഷൻ നടപ്പാക്കുന്നു.

൫. ഡേറ്റ സ്റ്റോറേജും അതിന്റെ റെപ്രസന്റേഷനും രണ്ടുകാര്യങ്ങളാണു്, എന്നാൽ ഇവ രണ്ടും ഒന്നാണെന്നു് ധരിച്ചാണു് പ്രവീൺ പ്രകാശും ഷിജു അലക്സും സംസാരിക്കുന്നതു്. പ്രവീൺ പ്രകാശ് പല മെയിലിങ് ലിസ്റ്റുകളിൽ നിന്നായി എനിക്കു മനസ്സിലായിട്ടുള്ളതു് സ്റ്റോക്കിങ് എന്നു പറയാവുന്ന രീതിയിൽ സന്തോഷ് ഇടപെടുന്ന പ്രോജക്ടുകളെ പിന്തുടരുന്ന ഒരാളായാണു്. അതു് ഡവലപ്പറെ ഡീമോറലൈസ് ചെയ്യുന്ന നിലയിലേക്കു് പോയതാണു് ഈ വിവാദത്തിൽ കണ്ടതു്. അതിനെ പിന്തുണച്ചു് ഷിജു സംസാരിച്ച ഭാഷയാകട്ടെ അതിരുകടന്നതും ധാർഷ്ഠ്യം ഉൾച്ചേർന്നതുമായി. അതിൽ ഭാഗികമായെങ്കിലും ക്ഷമചോദിക്കാൻ പിന്നീടു് ഷിജു തയ്യാറായി. എങ്കിലും സങ്കടത്തോടെ പറയട്ടെ, അധികാരം മത്തുപിടിപ്പിക്കുന്ന ഒരാളാണു് ഷിജുവെന്നു് തോന്നിപ്പിക്കാൻ ഈ ഭാഷാപ്രയോഗം കാരണമായി.

൬. സുനിൽ ഉന്നയിക്കുന്ന റീഡയറക്ഷൻ പ്രശ്നം എങ്ങനെയുണ്ടാവുന്നു എന്നു് മനസ്സിലാവുന്നില്ല. ലിങ്കുകളെല്ലാം സൂക്ഷിക്കുന്നതു് ആണവച്ചില്ലുപയോഗിച്ചാണു്. ഡേറ്റയും അങ്ങനെ തന്നെ. ഉപഭോക്താവിന്റെ സ്ക്രീനിൽ എങ്ങനെ കാണുന്നു എന്നതിൽ മാത്രമേ വ്യത്യാസം വരുന്നുള്ളൂ. ഫയർഫോക്സിലും ക്രോമിലും ലഭ്യമായ ഫിക്സ്-എംഎൽ എന്ന ആഡ് ഓൺ ഉപയോഗിക്കുന്ന ഉപഭോക്താവു് അല്ലെങ്കിൽ തന്നെ pre 5.1 അവസ്ഥയിലേക്കു് ചില്ലുകളെ മാറ്റിയാണു് തന്റെ സിസ്റ്റത്തിൽ വിക്കിപ്പീഡിയയിലേതടക്കം ഉള്ളടക്കം വീക്ഷിക്കുന്നതു്. എന്നുകരുതി ഇവർ നടത്തുന്ന എഡിറ്റ് / ഇവർ നൽകുന്ന ഹൈപ്പർലിങ്കുകൾ പ്രശ്നമാകുന്നുണ്ടോ? അവയെയെല്ലാം ഇന്റേണലി 5.1 മാനദണ്ഡത്തിലേക്കു് കൺവേർട്ട് ചെയ്യാനാകുന്നതാണു്. ആ നിലയ്ക്കു് 5.1 മാനദണ്ഡം പിന്തുടരുന്ന ഫോണ്ട് മാത്രമേ വെബ് ഫോണ്ട്സിൽ ഉൾപ്പെടുത്താവൂ എന്ന കടുംപിടുത്തം ബാലിശമല്ലേ? ലഭ്യമായ സ്വതന്ത്രഫോണ്ടുകളത്രയും ഉൾപ്പെടുത്തുക എന്നതല്ലേ കരണീയം? Sebinaj (സംവാദം) 02:58, 21 ഡിസംബർ 2011 (UTC)

വിവിധ ഓപ്പറേറ്റിങ് സിസ്റ്റങ്ങളും വിവിധ ഫോണ്ടുകളും നോർമലൈസേഷൻ (അനിവാറിന്റെ ഭാഷയിൽ - ഫോഴ്സ്ഡ് കൺവേർഷൻ) ഉള്ളതും അല്ലാത്തതുമായ നിരവധി വിക്കികൾ (ഉദാ: വിക്കിമീഡിയ വിക്കികൾ, വിക്കിമീഡിയ മലയാളം വിക്കികൾ നോർമലൈസേഷൻ നടപ്പാക്കിയിട്ടുള്ളതാണ്, മറ്റുവിക്കികൾ അല്ല) ഉപയോഗിക്കുന്നവർക്ക് അത് തീർച്ചയായും പ്രശ്നമുണ്ടാക്കുമായിരുന്നു. ഇവിടെ പ്രവർത്തിച്ച് പരിചയമുണ്ടെങ്കിൽ അതില്ല എന്ന വാദം ഉയരുകയില്ലായിരുന്നു. എന്തായാലും മനസ്സിലാകാനുള്ളവർക്ക് മനസ്സിലാക്കേണ്ടത്ര വിശദവിവരങ്ങൾ മുകളിലെ കുറിപ്പുകളിലുണ്ട്. ഈ ബഗ് വെബ്ഫോണ്ട്സിൽ നിന്ന് നീക്കം ചെയ്തതിനാൽ അതിനെക്കുറിച്ച് ഇനിയും വിവരിക്കണം എന്നു തോന്നുന്നില്ല. മുമ്പേ പറഞ്ഞതു പോലെ ഞാൻ സന്തോഷിനെ മാത്രമല്ല, മലയാളം പശ്ചാത്തലത്തിൽ നിന്ന് ബഗ്സില്ലയിൽ ഇടപെടുന്ന നിരവധി പേരെ ഫോളോ ചെയ്യുന്നുണ്ട്. എന്റെയോ സന്തോഷിന്റെയോ വാക്കുകളിൽ നിന്ന്, ഞാൻ സന്തോഷിനെ ദുഷ്ടലാക്കോടെ വിടാതെ പിന്തുടരയാണെന്ന് സെബിന് എങ്ങനെയോ വായിച്ചെടുക്കുകയാണെങ്കിൽ ഞാനും സന്തോഷും ഒരുമിച്ച് ഇടപെട്ടിട്ടുള്ള എത്ര ബഗുകൾ ഉണ്ടെന്ന് നോക്കുക. അല്ലെങ്കിൽ വെബ്‌ഫോണ്ട്സിൽ ഒഴികെ എത്രയിടത്താണ് സന്തോഷിന്റെ അഭിപ്രായത്തോട് യോജിക്കാതിരുന്നതെന്ന് അദ്ദേഹത്തോട് ചോദിക്കുക. നന്ദി.--പ്രവീൺ:സം‌വാദം 06:53, 21 ഡിസംബർ 2011 (UTC)
ഇപ്പോഴും പ്രവീൺ ചർച്ചയ്ക്കു തയ്യാറല്ല. ചോദ്യങ്ങളിൽനിന്ന് ഓടിമാറുകയുമാണ്. ഞാൻ ഉന്നയിച്ച ഒരു പോയന്റിനും മറുപടി തരാതെ "ഇവിടെ പ്രവർത്തിച്ചു പരിചയമുണ്ടെങ്കിൽ" എന്നും "ഈ ബഗ്ഗ് നീക്കം ചെയ്തതുകൊണ്ട് "എന്നും പറഞ്ഞുള്ള ഈ ഓടിമാറൽ എന്തായാലും നല്ല പ്രവണതയല്ല. - എന്തായാലും ഒരു ഇൻഫോമ്ഡ് ഡിബേറ്റിനു തയ്യാറാകാതെയുള്ള ഇത്തരം നിലപാടുകളും മറുഭാഗത്തു തുടരുന്ന ചൊറിയലുകളും ഒരു നല്ല സന്ദേശമല്ല വിക്കി സമൂഹത്തിനു നൽകുന്നതെന്നു മാത്രം പറഞ്ഞ് ഞാൻ നിർത്തുന്നു - അനിവർ അരവിന്ദ് (സംവാദം) 13:55, 21 ഡിസംബർ 2011 (UTC)
ഞാനിവിടെ ഉത്തരം പറഞ്ഞത്, അനിവറിന്റെ രണ്ടു പോയിന്റുകൾക്കാണ്. 1. ചില്ലില്ലാത്ത ഫോണ്ടുപയോഗിച്ചു എന്നതുതന്നെയാണ് പ്രധാന പ്രശ്നമായി (കുറ്റമല്ല) ഞാൻ കാണുന്നത്. 2. ഫിക്സ് എം.എൽ. ഉപയോഗിച്ച്, ലിങ്ക് ചെയ്താൽ നോർമലേസേഷൻ നടത്താത്ത വിക്കികളിൽ പ്രശ്നമുണ്ട്. ഉദാഹരണത്തിന് കോമൺസിൽ നിന്നോ ഇംഗ്ലീഷ് വിക്കിയിൽ നിന്നോ മലയാളം വിക്കിയിലേക്കോ, കോമൺസിലെത്തന്നെ ചില്ലുളള്ള തലക്കെട്ടുള്ള താളുകളിലേക്കോ ലിങ്ക് ചെയ്താൽ പ്രശ്നമുണ്ടാകും. മലയാളം വിക്കിക്കകത്ത് നോർമലൈസേഷൻ നടത്തി ഡാറ്റാ സേവ് ചെയ്യുന്നതുകൊണ്ട് ആഭ്യന്തരലിങ്കിങ്ങിൽ പ്രശ്നമുണ്ടാവില്ല. --Vssun (സംവാദം) 15:14, 21 ഡിസംബർ 2011 (UTC)
vssun: പോയന്റുകൾ വ്യക്തമായി . പക്ഷേ പോയന്റ് 2 , പുതിയപ്രശ്നമല്ല, അതിനുകാരണം വെബ്ഫോണ്ടുമല്ല. എന്റെ വിശദീകരണത്തിൽ അതു വ്യക്തമാണെന്നു കരുതുന്നു. എഡിറ്റിങ്ങിലാണ് ഈ പ്രശ്നങ്ങൾ വരുന്നതെന്നതുകൊണ്ട് , എഡിറ്റിങ്ങിനു വെബ്ഫോണ്ട്സ് സൌകര്യം അഞ്ജലിയിൽ മാത്രമായി നിജപ്പെടുത്തിയാൽ ഈ പ്രശ്നം തീരില്ലേ ? -അനിവർ അരവിന്ദ് (സംവാദം) 17:15, 21 ഡിസംബർ 2011 (UTC)
പോയിന്റ് 2: കാരക്റ്റർ എൻകോഡിങ് മാറ്റുന്ന വെബ്ഫോണ്ട്സ് ഉപയോഗിക്കുന്ന ഒരാൾ മലയാളം വിക്കിയിലെ ചില്ലുള്ള ഒരു തലക്കെട്ട് പകർത്തിയെടുത്ത് ഇംഗ്ലീഷ് വിക്കിയിൽ കൊണ്ടു പോയി അവിടെ നിന്നും ഇവിടേക്ക് ലിങ്ക് ചെയ്യുന്നു എന്നു വിചാരിക്കുക. അപ്പോൾ വില്ലൻ കോഡ്‌മാറ്റം നടത്തുന്ന വെബ്ഫോണ്ട്സല്ലേ? ഫിക്സ് എം.എൽ. ഉപയോഗിക്കുന്നവർക്ക് നിലവിലും ഈ പ്രശ്നമുണ്ടാകുമായിരിക്കാം. കാരക്റ്റർ കോഡ് മാറ്റം നടത്തുന്നില്ലെങ്കിൽ എഡിറ്റിങ്ങിൽപ്പോലും വെബ്ഫോണ്ട്സ് അപ്ലൈ ചെയ്യാം. ഫോണ്ടിന്റെ കാര്യം അപ്പോൾ പ്രശ്നമേയല്ല. --Vssun (സംവാദം) 18:07, 21 ഡിസംബർ 2011 (UTC)

സിസ്റ്റത്തിൽ യൂണിക്കോഡ് ഫോണ്ടുകൾ ഒന്നുമില്ലാത്ത ഉപഭോക്താവിനു് പോലും മലയാളം വൃത്തിയായി കാണാനാകണം എന്ന ഉദ്ദേശ്യത്തോടെയാണു് വെബ് ഫോണ്ട്സ് സജ്ജീകരിച്ചിരിക്കുന്നതു്. എങ്കിൽ എന്തിനാണ് ഒന്നിലധികം ഫോണ്ടുകൾ ഉൾപ്പെടുത്തുന്നത്. ഒരു പഴയലിപി ഫോണ്ടും പുതിയലിപി ഫോണ്ടും ഉൾപ്പെടുത്തുന്നത് മനസ്സിലാക്കാം(മാത്രമല്ല വേണ്ടതുമാണ്). എന്നാൽ ഒരേ രീതിയിലുള്ള ഒന്നിലധികം ഫോണ്ടുകൾ ഉൾപ്പെടുത്തുന്നത് ആവശ്യമില്ലാത്ത ആശയക്കുഴപ്പം യൂസർക്ക് ഉണ്ടാക്കുകയേ ഉള്ളൂ. --സിബു (സംവാദം) 18:53, 21 ഡിസംബർ 2011 (UTC)

vssun, അതിപ്പോൾ കോമൺസിലെ ചില്ലില്ലാത്ത ഒരു തലക്കെട്ടെടുത്തു പകർത്തിയാലും ഈ പ്രശ്നം വരില്ലേ . ഇപ്പോൾ കോമൺസിലെ ചില്ലില്ലാത്ത തലക്കെട്ടെടുത്ത് മലയാളം വിക്കിയിലിട്ടാൽ ലിങ്ക് ചെയ്യുന്നതിലും പ്രശ്നം വരുന്നുണ്ട് . അതാണ് ഞാൻ ഫോഴ്സ്ഡ് കൺവർഷൻ ബഹുഭാഷാ വിക്കികളിൽ വർക്കു ചെയ്യില്ല എന്നിടത്താണ് അതിലെ പ്രശ്നം എന്നു പറഞ്ഞതു്. അതിനുള്ള സൊല്യൂഷൻ ഇല്ലാതെ അതു കാരണമാക്കി വെബ്ഫോണ്ട്സിന്റെ പേരിൽ തല്ലു പിടിക്കുന്നതു് കഷ്ടമാണ് .
cibu , വെബ്ഫോണ്ട്സ് മലയാളം കാണാത്ത ഉപയോക്താക്കൾക്കുവേണ്ടിയാണ്. അല്ലാതെ ഇപ്പോഴുള്ള എഡിറ്റർമാർക്കതിന്റെ ആവശ്യമുണ്ടായിരിക്കില്ല. (എനിക്കില്ല) . ഞാൻ നേരത്തെ പറഞ്ഞപോലെ അതിന്റെ ഉദ്ദേശ്യത്തെ പരാജയപ്പെടുത്തുന്നതാണ് നോർമലൈസേഷൻ ഇല്ലാതെ ചതുരക്കട്ടക്കട്ടകൾ കാണിക്കുന്നതു് . ആ ബഗ്ഗിൽതന്നെ അഞ്ജലി മാത്രം മതിയോ , കൂടുതൽ ഫോണ്ടുകൾ വേണോ എന്ന ചർച്ച നടന്നിട്ടുണ്ട് . അപ്പോൾ കൂടുതൽ ഫോണ്ട് വേണമെന്ന നിർബന്ധം പിടിച്ചതു് പ്രവീൺ പ്രകാശും മറ്റു മലയാളം വിക്കി പ്രവർത്തകരുമായിരുന്നു. എന്നാലാകട്ടെ നോർമലൈസേഷൻ പാടില്ല എന്നും കൂടുതൽ ഫോണ്ട്സ് ഉൾപ്പെടുത്തുകയും വേണമെന്ന വെബ്ഫോണ്ട്സിന്റെ ലക്ഷ്യത്തെ പരാജയപ്പെടുത്തുന്ന സമീപനമാണ് അവിടെ ആ ബഗ്ഗിലെ ചർച്ചയിൽ കണ്ടതു്. ഇപ്പോൾ അഞ്ജലി ഒഴികെയുള്ളവ എടുത്തുകളയപ്പെട്ടിട്ടുമുണ്ട് . -അനിവർ അരവിന്ദ് (സംവാദം) 03:36, 22 ഡിസംബർ 2011 (UTC)
അനിവർ, പെട്ടെന്ന് കണ്ടുപിടിക്കാമെങ്കിൽ ആ ബഗിന്റെ ലിങ്ക് ഒന്ന് തരാമോ? മലയാളത്തിനു വിരലിലെണ്ണാവുന്ന ഫോണ്ടുകളാണ് ഉള്ളത് എന്നതുകൊണ്ടാണ് ഇങ്ങനെ ഒരു ചോദ്യം തന്നെ ഉയരുന്നത്. മറ്റുപലഭാഷകളിലെന്നപോലെ 1000 ഫോണ്ട് ഉണ്ട് മലയാളത്തിനു എങ്കിൽ ഏരിയൽ പോലെ ഒന്നിൽ അവസാനിപ്പിക്കുമായിരുന്നില്ലേ വെബ്ഫോണ്ട് സപ്പോർട്ട്. --സിബു(സംവാദം) 08:04, 22 ഡിസംബർ 2011 (UTC)


@അനിവർ-കോമൺസിലെ പഴയ സ്റ്റാൻഡേഡിലുള്ള ചില്ലുപയോഗിക്കുന്ന തലക്കെട്ടെടുത്ത് മലയാളം വിക്കിയിൽ പകർത്തിയാൽ പ്രശ്നം ഇപ്പോഴുണ്ട്. (ചില്ലില്ലാത്തതിനു കുഴപ്പമൊന്നുമില്ല). അങ്ങനെ ഒരു പ്രശ്നം ഉള്ളതുകൊണ്ട് അത്തരത്തിലുള്ള ഒരു പ്രശ്നം കൂടിയായാലും കുഴപ്പമില്ലെന്നാണോ? ഫോഴ്സ്ഡ് കൺവെർഷൻ/നോർമലൈസേഷൻ എല്ലാ വിക്കികളിലും വരുത്തുന്നതിന് അഭിപ്രായരൂപീകരണം നടത്താൻ ശ്രമിക്കാം. എന്റെ സംവാദങ്ങൾ തല്ലുപിടുത്തത്തിന്റെ ലെവലിലേക്ക് മാറിയെന്നു തോന്നിയെങ്കിൽ ക്ഷമിക്കുക. --Vssun (സംവാദം) 03:12, 23 ഡിസംബർ 2011 (UTC)


അനിവർ, മനസ്സിലാകേണ്ടവർക്ക് ബഗ് മനസ്സിലായിട്ടുണ്ടാവണം, അതായിരിക്കണമല്ലോ ബഗ് നീക്കം ചെയ്യാനും കാരണം. ഉറക്കം നടിക്കുന്നവരെ ഉണർത്താൻ പറ്റില്ല.നോർമലൈസേഷൻ ഉള്ളതും നോർമലൈസേഷൻ ഇല്ലാത്തതുമായ വിക്കികൾ തമ്മിലുള്ള ലിങ്കിങിൽ പ്രശ്നമുണ്ടാകുമെന്ന് ബഗിൽ പറഞ്ഞിരിക്കുന്നത് [6] കാണുക. [എന്റെ ഈ കമന്റ് https://bugzilla.wikimedia.org/show_bug.cgi?id=29005#c3] ആണല്ലോ നിർബന്ധം പിടിച്ചൂ, നിർബന്ധം പിടിച്ചൂ എന്ന് അനിവർ വ്യാഖ്യാനിക്കുന്നത്. അതെങ്ങനെയാവാൻ ഒരു സാദ്ധ്യതയും ഞാൻ കാണുന്നില്ല. അനിവാറിന് ഇവിടെ യൂണീകോഡ് 5.0 പ്രശ്നം പുകച്ചു നിർത്തുകയും പുതിയ യൂണീകോഡ് വേർഷൻ അബന്ധമാണെന്നും സ്ഥാപിക്കേണ്ടതാവശ്യമായിരിക്കാം. എനിക്കതില്ല. എൻഡ് യൂസർ എന്ന നിലയിൽ ഏതൊരു ബ്രൗസറിലും ഏതൊരു ഓ.എസി.ലും വിക്കിപ്രവർത്തനങ്ങൾ (പൊതുവേ മലയാളം ടൈപ്പിങും വായിക്കലും) പ്രശ്നരഹിതമായി ലഭിച്ചാൽ മതി. ആദ്യ പതിപ്പുകളിലെ അഞ്ജലി ബഗി (ഫോണ്ടിലെ ബഗുകൾ) ആയിരുന്നു. ആ അവസ്ഥയിൽ ഞാൻ പറഞ്ഞത് അഞ്ജലി ഡീഫോൾട്ട് ആയി തന്നാലും ആൾക്കാർ കൺവേർഷൻ നടത്തുന്ന ഫോണ്ടുകൾ ഉപയോഗിക്കാൻ നിർബന്ധിതരാകും എന്നായിരുന്നു. അത് ബഗ്ഗില്ലാത്ത അഞ്ജലി മാത്രമായി ഉപയോഗിക്കാനും ഞാനെതിരായിരുന്നു എന്നു വായിക്കുന്നത് തെറ്റാണ്. നന്ദി. ആശംസകൾ--പ്രവീൺ:സം‌വാദം 13:27, 23 ഡിസംബർ 2011 (UTC)


അഞ്ജലിയിലെ ബഗുകൾ ഏതൊക്കെ എന്ന് കാണിക്കുന്ന വെബ് പേജ് വല്ലതും ഉണ്ടോ? പുതുതായി എൻകോഡ് ചെയ്യപ്പെട്ട അക്ഷരങ്ങൾ അതിലില്ല എന്നറിയാം. അതല്ലാതെ പിഴവുകളുണ്ടെങ്കിൽ തിരുത്താൻ ശ്രമിക്കാം.BTW, ചില്ലക്ഷരങ്ങൾ സ്റ്റാന്റേഡനുസരിച്ച് എൻകോഡ് ചെയ്യാത്ത രചനയും മീരയും വെബ് ഫോണ്ടിൽ വയ്ക്കുന്നതിനുള്ള ന്യായം പ്രവീൺ തന്ന ലിങ്കുകളിലൊന്നും ഇതുവരെ കണ്ടില്ല. --സിബു (സംവാദം) 19:23, 27 ഡിസംബർ 2011 (UTC)
അഞ്ജലിയുടെ ലിനക്സ് പതിപ്പ് ബഗിയാണ്. കൂട്ടക്ഷരങ്ങൾ മിക്കതും തെറ്റായിട്ടായിരുന്നു കാണിച്ചിരുന്നത്. എൻകോഡിങിൽ മാറ്റം ഉണ്ടാകുന്നത് ഉപയോക്താവ് അറിയുകയില്ലാത്തതു മൂലം, വിക്കിപീഡിയയിൽ നിന്ന് ചില്ലുള്ള പേരുള്ള ഒരു ചിത്രം മാനുവലായി കോമൺസിലേയ്ക്ക് മാറ്റുകയാണെങ്കിൽ അത് പിന്നീട് ഇവിടെ ലിങ്ക് ചെയ്യാനേ കഴിയില്ല എന്നത് ഒരുദാഹരണമാണ്. നമ്മൾ സ്വതന്ത്രാനുമതിയുള്ള ചിത്രമെല്ലാം കോമൺസിലേയ്ക്ക് മാറ്റുകയാണ് പതിവ്.--പ്രവീൺ:സം‌വാദം 04:09, 2 ജനുവരി 2012 (UTC)

ഫോണ്ട് സഹായ ലിങ്ക് മാറ്റിയോ[തിരുത്തുക]

പ്രധാനതാളിൽ ഉണ്ടായിരുന്ന ഫോണ്ട് സഹായ ലിങ്ക് (Reading Problem Click Here ) നീക്കിയതാണോ.അത് നിനനിർത്തേണ്ടതല്ലേ--സുഹൈറലി 14:24, 5 ജൂലൈ 2011 (UTC)

അവിടെത്തന്നെയുണ്ട്. ലോഗിൻ ചെയ്തില്ലെങ്കിൽ അതവിടെത്തന്നെ നിലനിൽക്കും, ലോഗിൻ ചെയ്ത ശേഷം നീക്കം ചെയ്താൽ വീണ്ടും കാണില്ല. ലോഗൗട്ട് ചെയ്ത് (ഹിസ്റ്ററി ക്ലിയർ) ശ്രമിച്ചു നോക്കൂ--റോജി പാലാ 14:43, 5 ജൂലൈ 2011 (UTC)

ഭാഷാപെട്ടികളുണ്ടോ[തിരുത്തുക]

പ്രധാന ഭാഷകൾ അറിയാവുന്ന വിക്കിപീഡിയരെ ലഭിക്കാനായി ഭാഷാപെട്ടികളുണ്ടോ. ഇംഗ്ലീഷ്, അറബി, ഹിന്ദി, തമിഴ്, ഉറുദു, സംസ്കൃതം എന്നീ ഭാഷകൾക്കായി പെട്ടികളുണ്ടാവുന്നത് അതാതു ഭാഷാ ജ്ഞാനികളുമായി ആ ഭാഷയുമായി ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിക്കാൻ സഹായകമാവും. ഉദാ: "ഞാൻ അറബി ഭാഷയറിയുന്ന ഉപയോക്താവാണ്". ഇതിനെങ്ങിനെ പെട്ടി ഇടും--സുഹൈറലി 06:17, 9 ജൂലൈ 2011 (UTC)

ഫലകം:User ar-1 ഇത് പറ്റുമോ? ഇതും കാണുക--റോജി പാലാ 06:32, 9 ജൂലൈ 2011 (UTC)
പക്ഷെ വിവരണം വന്നതും അറബിയിലാണ്.--സുഹൈറലി 07:11, 9 ജൂലൈ 2011 (UTC)

പ്രസ്തുത ഫലകം താങ്കൾക്കും തിരുത്താവുന്നതാണ്.--റോജി പാലാ 07:54, 9 ജൂലൈ 2011 (UTC)

വാള്യം[തിരുത്തുക]

 • വാല്യം പോലെ വാള്യം വരാത്തതെന്താ?--സുഹൈറലി 08:37, 9 ജൂലൈ 2011 (UTC)
സുഹൈറിന്റെ ചോദ്യം നിലവറയിൽ നിന്നും പ്രധാന താളിലേക്കിടുന്നു. എനിക്ക് രണ്ടും ശരിയായാണ്‌ കാണുന്നത്. സുഹൈറലി ഉപയോഗിക്കുന്ന ഫോണ്ടിന്റെ പ്രശ്നമായിരിക്കാം കാരണം. --Vssun (സുനിൽ) 11:13, 9 ജൂലൈ 2011 (UTC)
ഫോണ്ടിന്റെ പ്രശ്നമല്ല. വിൻഡോസ് എക്സ്.പി.യുടെ പ്രശ്നമാണ്. എക്സ്.പി.യിൽ ള, ഴ, റ എന്നീ അക്ഷരങ്ങൾ യ, ര, ല, വ എന്നീ അക്ഷരങ്ങളുമായി ചേർന്നുണ്ടാക്കുന്ന കൂട്ടക്ഷരങ്ങൾ ശരിയായി കാണിക്കില്ല. ഇതിൽ യ-യുമായി ഉണ്ടാക്കുന്ന കൂട്ടക്ഷരങ്ങൾ മാത്രമേ പൊതുവേ ഉപയോഗിക്കാറുള്ളൂ. ഉദാ: കുറ്റ്യാടി, ജാള്യത... --Jairodz സം‌വാദം 14:50, 14 ജൂലൈ 2011 (UTC)
നന്ദി ജയ്ദീപ്. ഫോണ്ടിന്റെ പ്രശ്നമെന്നായിരുന്നു ഇതുവരെ വിചാരിച്ചത്. --Vssun (സുനിൽ) 00:24, 15 ജൂലൈ 2011 (UTC)

മലയാളം ടൈപ്പിങ്[തിരുത്തുക]

പല ലേഖനങ്ങളിലും ഭൌതികം,പൌരൻ,കൌതുകം എന്നിങ്ങനെ കാണുന്നു.ഭൗതികം,പൗരൻ,കൗതുകം എന്നല്ലേ ശരി. 6ആം എന്നത് ചിഹ്നമുപയോഗിച്ചെഴുതാൻ വഴിയൊന്നുമില്ലേ? ൿ ഇതെന്താണ് വായിക്കുക? show എന്നതിനു പകരമായി പ്രദർശിപ്പിക്കുക എന്നാണ് പെട്ടികളിലും മറ്റും ഉപയോഗിച്ചിരിക്കുന്നത്.ഇത് നീണ്ടു പോയില്ലേ?'കാണുക' എന്നു പോരേ? നിജിൽ 12:35, 21 സെപ്റ്റംബർ 2011 (UTC)

നിലവിലെ ഇൻസ്ക്രിപ്റ്റ് മാനകമനുസരിച്ചു് ഔ ന്റെ സ്വരചിഹ്നം ൌ ആയിട്ടാണു് കാണുന്നതു്. അതേ സമയം ഇക്കാലത്തു് അച്ചടിയിലും മറ്റും ൗ ആണു് വ്യാപകമായിക്കാണുന്നതു്. കുറച്ചു പഴയ പുസ്തകങ്ങളെടുത്തുനോക്കിയാൽ ൌ ചിഹ്നം ഉപയോഗിച്ചിരിക്കുന്നതും കാണാം. കൌതുകം എന്നതു് തെറ്റല്ല. ഔ ചിഹ്നത്തിനു് സമാനമല്ലാത്ത(ഡാറ്റ അല്ലെങ്കിൽ കോഡ്പോയിന്റ് സമാനമല്ലാത്ത) രണ്ടു് ചിഹ്നങ്ങൾ യുണിക്കോഡ് അനുശാസിക്കുന്നതിന്റെയും, വ്യാപകമായി ഉപയോഗിക്കുന്ന ൗ ചിഹ്നം ടൈപ്പ് ചെയ്യാൻ പറ്റാത്ത രീതിയിൽ ഇൻസ്ക്രിപ്റ്റ് കീബോഡ് മാനകം രൂപകല്പന ചെയ്തതിന്റെയും ഫലമായി വെബ്ബിൽ വ്യാപകമായ പ്രശ്നമാണു് രണ്ടു രീതിയിലെ ഔ ചിഹ്നം. ൿ കയുടെ ചില്ലാണു്. ലോൿപാൽ, ഇൿബാൽ, സ്പെൿട്രം എന്നിവ ചില ഉദാഹരണങ്ങൾ.--Santhosh.thottingal 12:44, 24 സെപ്റ്റംബർ 2011 (UTC)

പി.ഡി.എഫ്[തിരുത്തുക]

ഇംഗ്ലീഷ് വിക്കിയിലെ ലേഖനങ്ങൾ പി.ഡി.എഫ്/ബുക്ക് ഫോർമാറ്റിലേക്ക് ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യമുള്ളതുപോലെ മലയാളം വിക്കിയിലും പ്രസ്തുത സൗകര്യം സാധ്യമാക്കാനാവില്ലേ ?--വിചാരം 19:39, 27 സെപ്റ്റംബർ 2011 (UTC)

മലയാളം വിക്കിയിലോ ഇന്ത്യൻ വിക്കികളിലോ ആ സൌകര്യം ലഭ്യമാക്കാത്തതു് ഇന്ത്യൻ ഭാഷകളെ പിഡിഎഫ് ആക്കാനുള്ള കഴിവു് ആ സോഫ്റ്റ്‌വെയറിനില്ലാത്തതുകൊണ്ടാണു്. ഒരു പക്ഷേ http://silpa.org.in/Render എന്ന വിലാസം നിങ്ങൾക്കു് ഉപകാരപ്പെട്ടേക്കാം. --Santhosh.thottingal 04:57, 30 സെപ്റ്റംബർ 2011 (UTC)

Webfonts deployment and Tamil wikiprojects[തിരുത്തുക]

Hi, Like Malayalam wiki, Tamil wiki too has opted out of Webfonts deployment. We have detailed our reasons for opting out and our experiences with the i18n team in a mail to the India mailing list. Would appreciate Ml community's input there.--Sodabottle (സംവാദം) 16:48, 13 ഡിസംബർ 2011 (UTC)

മൈഎസ്ക്യുഎല്ലും മൈസീക്വലും[തിരുത്തുക]

MySQLനെ സംബന്ധിച്ച് മൈഎസ്ക്യുഎൽ എന്നും മൈസീക്വൽ എന്നും രണ്ട് ലേഖനങ്ങൾ നിലവിലുണ്ട്. രണ്ടിലെയും ഉള്ളടക്കം ഒന്നു തന്നെയാണ്. യഥാർത്ഥ ഉച്ചാരണം മൈഎസ്ക്യുഎൽ ആണെന്നും മൈസീക്വൽ അല്ലെന്നും ഇംഗ്ലിഷ് വിക്കിപീഡിയയിൽ എഴുതിയിട്ടുണ്ട്. അതിനാൽ മൈസീക്വൽ മൈഎസ്ക്യുഎല്ലിലേക്ക് തിരിച്ചുവിട്ടിട്ടുണ്ട്. --അൽഫാസ് 09:34, 11 ജൂൺ 2012 (UTC)

നാൾവഴി - ഒപ്പ് സമയം[തിരുത്തുക]

നാൾവഴിയിലുള്ള അതേ സമയം ഒപ്പിടുന്ന സമയത്തും എന്തുകൊണ്ടാണ് വരാത്തത് ? ഇതു രണ്ടും ഒന്നാവണം എന്നാണെന്റെ അഭിപ്രായം. ഈ തിരുത്തലിന്റെ നാൾവഴി സമയം. (12:26, 21 നവംബർ 2012‎ Ezhuttukari (സംവാദം | സംഭാവനകൾ | തടയുക)‎ . . (1,92,342 ബൈറ്റുകൾ) (+514)‎ . . (→‎നാൾവഴി - ഒപ്പ് സമയം: പുതിയ ഉപവിഭാഗം) (ഒരു തിരുത്ത് മുൻപ്രാപനം ചെയ്യുക | മാറ്റം തിരസ്ക്കരിക്കുക)) --എഴുത്തുകാരി സംവാദം 06:56, 21 നവംബർ 2012 (UTC)

അതേ തിരുത്തിന്റെ സമയം ഞാൻ കാണുന്നത് ഇങ്ങനെയാണ് : 07:56, 21 നവംബർ 2012‎ Ezhuttukari (സംവാദം | സംഭാവനകൾ | തടയുക)‎ . . (1,92,342 ബൈറ്റുകൾ)
കാര്യം ഇത്രയേ ഉള്ളൂ. എഴുത്തുകാരിയുടെ ക്രമീകരണങ്ങളിൽ ഇന്ത്യൻ സമയമാണ്, എന്റേതിൽ സ്വിസ്സ് സമയവും. അതിനാൽ നാൾവഴിയിൽ നമ്മുടെ ടൈംസോണനുസരിച്ചുള്ള സമയമാണ് കാണിക്കുക. എന്നാൽ താളുകളിൽ സമയം കൊടുക്കുന്നത് ടെക്സ്റ്റ് രൂപത്തിലായതിനാൽ ഇങ്ങനെ സമയം മാറ്റാൻ വഴിയില്ല. അതിനാൽ എല്ലാവർക്കും ഒരേ സമയം വരാനുള്ള ഒരേയൊരുവഴി എല്ലാവരുടെ സമയങ്ങളും UTC യിൽ കൊടുക്കുകയാണ്. ഇതാണ് ശരിക്കും സംഭവിക്കുന്നത് -- റസിമാൻ ടി വി 08:26, 21 നവംബർ 2012 (UTC)
നന്ദി റസിമാൻ UTC ആക്കി ക്രമീകരിച്ചു. --എഴുത്തുകാരി സംവാദം 16:17, 21 നവംബർ 2012 (UTC)

#time[തിരുത്തുക]

#time function പ്രവർത്തിക്കുന്നില്ലെന്നു തോന്നുന്നു. ദയവായി കറുത്ത വെള്ളിയാഴ്ച (കച്ചവടം) എന്ന താളിലെ ഇൻഫോബോക്സ് കാണുക. --ജേക്കബ് (സംവാദം) 23:38, 22 നവംബർ 2012 (UTC)

മാസങ്ങളുടെ മലയാളം പേര് ഫങ്ഷന് മനസ്സിലാകാത്തതുകൊണ്ടായിരിക്കണം. ഏതായാലും ആ ലേഖനത്തിൽ #time ആവശ്യമില്ലെന്ന് കരുതുന്നു, ഇപ്പോഴത്തെ രൂപം നോക്കുക -- റസിമാൻ ടി വി 09:44, 23 നവംബർ 2012 (UTC)
നന്ദി, പക്ഷേ ഇംഗ്ലീഷ് പേര് ഉപയോഗിച്ചപ്പോഴും അതേ പ്രശ്നമുണ്ടായിരുന്നു. ഇത് #formatnum എന്ന functionനുള്ള പ്രശ്നം പോലെ ഒന്നാണെന്നാണ് എനിക്കു തോന്നുന്നത്. അതിനാലാണ് ഇവിടെ ഉന്നയിച്ചത്. --ജേക്കബ് (സംവാദം) 09:17, 24 നവംബർ 2012 (UTC)
ഇത് നോക്കൂ. ഇൻപുട്ട് ആയി ഇംഗ്ലീഷ് പേരുപയോഗിക്കുമ്പോൾ മലയാളത്തിൽ ഔട്ട്പുട്ട് കിട്ടുന്നു. മലയാളത്തിൽ ഇൻപുട്ട് കൊടുക്കുമ്പോഴാണ് പ്രശ്നം -- റസിമാൻ ടി വി 10:37, 24 നവംബർ 2012 (UTC)
മനസ്സിലായി. നന്ദി, ഞാൻ ദിവസത്തിന്റെ പേരുമാത്രമായിരുന്നു ഇംഗ്ലീഷിൽ കൊടുത്തുനോക്കിയത്. --ജേക്കബ് (സംവാദം) 06:06, 25 നവംബർ 2012 (UTC)

തലക്കെട്ട് മാറ്റം[തിരുത്തുക]

ഒരു താൾ രണ്ടാൾക്കെങ്ങനെയാണ് തലക്കെട്ട് മാറ്റാൻ സാധിക്കുക? ഞാൻ 23:20നു വരുത്തിയ മാറ്റം Cockrell Hill, Texas എന്ന താളിന്റെ നാൾവഴിയിലില്ലതാനും.. ഇതിനി എനിക്കു കണ്ണുപിടിയ്ക്കാത്തതാണോ? :)

 • (തലക്കെട്ട് മാറ്റങ്ങളുടെ രേഖ); 23:21 . . Abin jv (സംവാദം | സംഭാവനകൾ | തടയുക) എന്ന ഉപയോക്താവ് Cockrell Hill, Texas എന്ന താൾ കോക്രെൽ ഹിൽ (ടെക്സസ്) എന്നാക്കി മാറ്റിയിരിക്കുന്നു ‎(തലക്കെട്ട് മലയാളമല്ല)
 • (മാറ്റം | നാൾവഴി) . . കോക്ക്രെൽ ഹിൽ (ടെക്സസ്)‎; 23:20 . . (+41)‎ . . ‎Jacob.jose (സംവാദം | സംഭാവനകൾ | തടയുക)‎
 • (തലക്കെട്ട് മാറ്റങ്ങളുടെ രേഖ); 23:20 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) എന്ന ഉപയോക്താവ് Cockrell Hill, Texas എന്ന താൾ കോക്ക്രെൽ ഹിൽ (ടെക്സസ്) എന്നാക്കി മാറ്റിയിരിക്കുന്നു ‎

--ജേക്കബ് (സംവാദം) 09:20, 16 ഡിസംബർ 2012 (UTC)

ആ ഉപയോക്താവ് Cockrell Hill, Texas എന്ന തിരിച്ചുവിടലായി മാറിയ തലക്കെട്ട് എടുത്തായിരിക്കണം വീണ്ടും തലക്കെട്ട് മാറ്റിയത്. അതിന്റെ ഫലമായി ഇരട്ട തിരിച്ചുവിടൽ ഉണ്ടായി. ഞാൻ അതിനെ താങ്കൾ സൃഷ്ടിച്ച യഥാർഥ താളിലേക്കു തിരിച്ചുവിട്ടു. ഈ മാറ്റം കാണുക, ഈ മാറ്റവും--റോജി പാലാ (സംവാദം) 09:47, 16 ഡിസംബർ 2012 (UTC)

Extension:PostEdit[തിരുത്തുക]

For Non-Malayalam speakers: This vote is regarding a proposal to inlcude Extension:PostEdit in ml.wikipedia

മലയാളം വിക്കിയിൽ ഒരു താൾ തിരുത്തി സേവുചെയ്യുമ്പോൾ താളിനു മുകളിലായി താങ്കൾ വരുത്തിയ മാറ്റം സേവ് ചെയ്തിരിക്കുന്നു എന്ന രീതിയിലുള്ള ഒരു സന്ദേശം ഉൾക്കൊള്ളിക്കാൻ ഉദ്ദേശിക്കുന്നു. (ചിത്രം കാണുക) ഇതിനായുള്ള എക്സ്റ്റൻഷൻ മലയാളം വിക്കിപീഡിയയിലും പ്രവർത്തനക്ഷമമാക്കുവാനായി ഏവരുടേയും അഭിപ്രായം തേടുന്നു. mw:Extension:PostEdit കാണുക.--റോജി പാലാ (സംവാദം) 05:04, 31 ഡിസംബർ 2012 (UTC)

നിങ്ങളുടെ അഭിപ്രായം {{അനുകൂലം}}, {{പ്രതികൂലം}} {{നിഷ്പക്ഷം}} എന്നോ ചേർത്ത് ഇതിനടിയിൽ രേഖപ്പെടുത്തുക. സംവാദങ്ങൾ സംവാദം എന്ന തലക്കെട്ടിൽ മാത്രം നടത്തുക.

അനുകൂലം[തിരുത്തുക]

 • Symbol support vote.svg അനുകൂലിക്കുന്നു- വിശ്വപ്രഭ ViswaPrabha Talk 05:26, 31 ഡിസംബർ 2012 (UTC) താൻ ചെയ്ത ജോലി പൂർണ്ണമായി എന്നു് ഉപയോക്താവിനു് പൂർണ്ണബോദ്ധ്യം വരാൻ ഇതു സഹായകമാണു്.

പ്രതികൂലം[തിരുത്തുക]

നിഷ്പക്ഷം[തിരുത്തുക]

സംവാദം[തിരുത്തുക]

ഇക്കാര്യത്തിനായുള്ള ബഗ് bugzilla:43532 കാണുക. --Vssun (സംവാദം) 09:04, 31 ഡിസംബർ 2012 (UTC)

തിരുത്തിയത് സേവ് ചെയ്തു എന്നുറപ്പിക്കാം എന്നല്ലാതെ മറ്റെന്തെങ്കിലും ഗുണം ഇതുകൊണ്ടുണ്ടോ? --Sivahari (സംവാദം) 04:49, 1 ജനുവരി 2013 (UTC)
അനുഭവസമ്പന്നരായ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഇതു വലിയൊരു കാര്യമാണെന്നു തോന്നില്ലെങ്കിലും, വിക്കി എഡിറ്റിങ്ങ് ശീലം പഠിച്ചുവരുന്നവർക്കു് അത്തരം ഒരു ഫീഡ്ബാക്ക് ലഭിയ്ക്കുന്നതു് വളരെ ഉപകാരപ്രദവും പ്രോത്സാഹനകരവുമാണു്. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 04:46, 3 ജനുവരി 2013 (UTC)

Sorry for not writing in Malayalam, but just wanted to say that this being rolled out this week. Thanks, Steven (WMF) (സംവാദം) 19:36, 2 ജനുവരി 2013 (UTC)

Thank you for your prompt response! And wish you a very Wiki new year! :) ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 04:46, 3 ജനുവരി 2013 (UTC)

Yes check.svg - ഈ ഫീച്ചർ നിലവിൽവന്നു. --Vssun (സംവാദം) 10:22, 3 ജനുവരി 2013 (UTC)

ഫലകം:User-multi/gss[തിരുത്തുക]

ഫലകം:User-multi/gssൽ ഒന്നു കൈവച്ചാൽ നന്നായിരുന്നു. ഇപ്പോൾ {{{user}}} parameterൽ space ഉണ്ടെങ്കിൽ ഇത് പ്രവർത്തിക്കുന്നില്ല. ഉദാ: വിക്കിപീഡിയ:കാര്യനിർവാഹകർ എന്ന താളിലുപയോഗിച്ചിരിക്കുന്ന ഫലകം:Admin എന്ന ഫലകം ഫലകം:User-multi/gss ഉപയോഗിക്കുന്നു.

തെറ്റായി കാണുന്നതിന് ഉദാഹരണം:

 • Sadik Khalid (talk · contribs · blocks · protections · deletions · page moves · rights · Khalid actions)

ശരിയായി കാണുന്നതിന് ഉദാഹരണം:

 • Jacob.jose (talk · contribs · blocks · protections · deletions · page moves · rights · actions)

--ജേക്കബ് (സംവാദം) 22:48, 6 ജനുവരി 2013 (UTC)

ഇപ്പോൾ ശരിയായില്ലേ? (Sadik Khalid (talk · contribs · blocks · protections · deletions · page moves · rights · RfA)) -- റസിമാൻ ടി വി 05:22, 7 ജനുവരി 2013 (UTC)
float വളരെ നന്ദി :) --ജേക്കബ് (സംവാദം) 06:42, 7 ജനുവരി 2013 (UTC)

ചെക്ക്‌യൂസർ[തിരുത്തുക]

വിക്കിപീഡിയയിൽ ഈയിടെയായി ഐഡന്റിറ്റി വെളിപ്പെടുത്താനിഷ്ടപ്പെടാത്ത പലരും തിരുത്തൽ യുദ്ധത്തിലരങ്ങേറുന്നുണ്ട്. ഇതിൽ പലതും നിലവിലുള്ള ഉപയോക്താക്കളെ അപകീർത്തിപ്പെടുത്തുന്നതായി മാറിയിട്ടുണ്ട്. (ഉദാ: 1, 2 ) ഇവയുടെ ഉറവിടം കണ്ടെത്താൻ എപ്പോഴും മെറ്റയിൽ പോയി റിക്വസ്റ്റിട്ട് കാത്തിരിക്കുക പ്രാവർത്തികമല്ലാത്തതിനാൽ മലയാളത്തിൽ തന്നെ ഇതിനായി ഒരാളെ തിരഞ്ഞെടുക്കണം എന്നു അഭ്യർത്ഥിക്കുന്നു. --അഖിലൻ 17:34, 24 ജനുവരി 2013 (UTC)

 • Symbol neutral vote.svg നിഷ്പക്ഷം ഇത്തരക്കാരെ നേരിടാൻ വിക്കിപ്പീഡിയയിൽ നിലവിലുള്ള രീതികൾ തന്നെ മതിയെന്നു തോന്നുന്നു എനിക്ക്. "ഐഡന്റിറ്റി വെളിപ്പെടുത്താനിഷ്ടപ്പെടാത്ത പലരും" - ഐഡന്റിറ്റി വെളിപ്പെടുത്തൽ നിർബന്ധമില്ലല്ലോ വിക്കിയിൽ. മേല്പറഞ്ഞ ഉദാഹരണത്തിൽ എല്ലാവരും പെട്ടെന്ന് ഞെട്ടിപ്പോയെന്നാണ് കാര്യം. ഇത്തിരി വൈകിയെങ്കിലും കാര്യങ്ങൾ വരുതിയിലായെന്ന് തോന്നുന്നു. "മലയാളത്തിൽ തന്നെ ഇതിനായി ഒരാളെ തിരഞ്ഞെടുക്കണം" - ഇത്തരം കാര്യത്തെപ്പറ്റിയുള്ള അജ്ഞത കാരണം നിക്ഷ്പക്ഷ നിലപാടെടുക്കുന്നു. --Vinayaraj (സംവാദം) 17:58, 24 ജനുവരി 2013 (UTC)
 • സംവാദം ഈ നിർദ്ദേശം അഞ്ചുവർഷം മുമ്പ് ചർച്ച ചെയ്തപ്പോൾ ചെക്ക് യൂസർ വേണ്ടെന്നായിരുന്നു ഭൂരിപക്ഷതീരുമാനം. ചർച്ചയും വോട്ടെടുപ്പും ഇവിടെ കാണാം -- റസിമാൻ ടി വി 18:17, 24 ജനുവരി 2013 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു 18+ താളുകളെഴുതാനും, തിരുത്തൽ യുദ്ധത്തിനും മറ്റുള്ള ഉപയോക്താക്കളുടെ നെഞ്ചത്തുകേറിയാവേണ്ട. ചെക്ക്‌യൂസർ മലയാളം വിക്കിയിലും വരട്ടെ(അങ്ങനെ ഒരു സംവിധാനം ഉണ്ടെങ്കിൽ) :) --വൈശാഖ്‌ കല്ലൂർ (സംവാദം) 18:22, 24 ജനുവരി 2013 (UTC)
 • സംവാദം അഞ്ചു കൊല്ലം മുൻപിലത്തെ സാഹചര്യമല്ല ഇപ്പോഴെന്ന് കരുതുന്നു. അതിനു ശേഷം വന്നവർക്ക് അഭിപ്രായം പറയാൻ കൂടി അവസരം നല്കുകയാണെണു് നല്ലതെന്നു് തോനുന്നു. --അഖിലൻ 18:24, 24 ജനുവരി 2013 (UTC)
ചർച്ചയുടെ ലിങ്ക് കൊടുത്തെന്നേ ഉള്ളൂ. ആ സമയത്തെ വാദഗതികൾ എല്ലാവർക്കും വായിച്ചുനോക്കാമല്ലോ -- റസിമാൻ ടി വി 18:25, 24 ജനുവരി 2013 (UTC)
@റസിമാൻ float --അഖിലൻ 18:32, 24 ജനുവരി 2013 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു മെറ്റ വരെ പോകുന്നത് അസൗകര്യമാണ്. വിശ്വസ്ഥരായ ഉപയോക്താക്കളെ ഇവിടെ ചെക്ക് യൂസർമാരായി തിരഞ്ഞെടുക്കുന്നതിൽ അപാകത ഒന്നുമില്ല. --ശ്രീജിത്ത് കെ (സം‌വാദം) 18:57, 24 ജനുവരി 2013 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു നിലവിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ചില കാര്യങ്ങൾ കാണുമ്പോൾ ഇത് അത്യാവശ്യമെന്ന് കരുതുന്നു. ബിപിൻ (സംവാദം) 19:07, 24 ജനുവരി 2013 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു privacy concerns കൂടി ചിലർക്ക് ഉണ്ടാവാം. My view is that it's only those who have something to hide who are overly concerned with privacy Smiley.svg. ഏതായാലും ഈ feature misuse ചെയ്യില്ല എന്ന് ഉറപ്പുള്ള, അത്യാവശ്യം mental maturity ഉള്ള ഉപയോക്താവിനെ തിരഞ്ഞെടുത്താൽ നന്ന് --സാഹിർ 19:34, 24 ജനുവരി 2013 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു മലയാളത്തിനു സ്വന്തമായി ഒന്നോരണ്ടോ ചെക്ക്‌യൂസർ ഉണ്ടാകണം --Fotokannan (സംവാദം) 23:55, 24 ജനുവരി 2013 (UTC)
 • Symbol oppose vote.svg എതിർക്കുന്നു - ഇവിടെ ഇപ്പോൾ ചൂണ്ടിക്കാണിച്ചിരിക്കുന്ന സാഹചര്യം ഇപ്പോൾ സിസോപ്പുകളുടെ കൈവശമുള്ള തടയൽ സംവിധാനം ഉപയോഗിച്ച് പരിഹരിക്കേണ്ടതേയുള്ളു. അതിനായി ഉപയോക്താക്കളുടെ സ്വകാര്യത നഷ്ടപ്പെടുത്തുന്ന ചെക്ക്‌യൂസർ സംവിധാനം ആവശ്യമില്ല. നയപരമായ കാര്യങ്ങളിൽ സോക്ക് പപ്പറ്റ് കളി ഉണ്ടെങ്കിൽ മാത്രം (ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ മാത്രം) ചെക്ക് യൂസർ ഉപയോഗിക്കുക. അതിനിപ്പോഴത്തെ നിലയിൽ സ്റ്റീവാഡുകളെ ആശ്രയിക്കുന്നതാണ് നല്ലതെന്ന് കരുതുന്നു. --Vssun (സംവാദം) 02:59, 25 ജനുവരി 2013 (UTC)
 • Symbol oppose vote.svg എതിർക്കുന്നു അതി ശക്തമായി എതിർക്കുന്നു. മലയാളം വിക്കിപീഡിയയിലെ നിലവിലുള്ള സാഹചര്യത്തിൽ ചെക്ക് യൂസറിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. 2008-ൽ ചെക്ക് യൂസർ റിക്വസ്റ്റ് കൊടുത്തതിനു ശേഷം ഇപ്പോൾ 2013-ലാണ് നമ്മൾ ചെക്ക് യൂസറെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യുന്നത്. ഇപ്പോഴുള്ള പ്രശ്നങ്ങൾ താൽക്കാലികം മാത്രമാണു്. ഇത് ഇത്രത്തോളം വഷളായതിനുള്ള പ്രധാന കാരണമായി എനിക്ക് തോന്നിയത് വിക്കിയിലെ സജീവ ഉപയോക്താക്കളുടെ (ഞാനടക്കമുള്ളവർ) അപക്വമായ ചില നിലപാടുകൾ മാത്രം കാരണമാണു്. ലൈംഗികതെയേ മറ്റേതൊരു വിഷയത്തെയും പോലെ കാണുകയും നയങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവരെ നയം വ്യക്തമാക്കുകയും വീണ്ടും ആ പ്രവൃത്തി തുടരുകയാണെങ്കിൽ ബ്ലോക്ക് ചെയ്യുകയും ചെയ്താൽ തീരാവുന്നതേയുള്ളൂ ഇന്നത്തെ അവസ്ഥ. ലൈംഗികത സംബന്ധിച്ച ഒരു ലേഖനത്തോട് സജീവ വിക്കിപീഡിയർ ഇത്ര അസ്വസ്ഥതകൾ കാണിക്കുന്നതിന്റെ കാരണം മനസിലാകുന്നില്ല. ലൈംഗികത സംബന്ധിച്ച ഒരു വിഷയത്തെക്കുറിച്ച് ആരെങ്കിലും ലേഖനമെഴുതിയാൽ അത് (മാത്രം) സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിൽ പോസ്റ്റ് ചെയ്യുകയും അതേ പറ്റിയുള്ള ചർച്ചകൾ നിയന്ത്രിക്കുവാനും സജീവ ഉപയോക്താക്കൾ ശ്രമിച്ചാൽ ഈ പ്രശ്നം അല്പകാലം കൊണ്ട് അവസാനിക്കും. ഒപ്പം മുകളിൽ സുനിൽ പറഞ്ഞതിനോട് പൂർണമായി യോജിക്കുകയും ചെയ്യുന്നു. --Anoop | അനൂപ് (സംവാദം) 03:39, 25 ജനുവരി 2013 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു വിശ്വസ്തരായ ഒന്നോ രണ്ടോ ഉപയോക്താക്കൾക്ക് ഈ സൗകര്യം നൽക്കുന്നതിൽ തെറ്റില്ലെന്നു കരുതുന്നു. മാത്രമല്ല, ദുരുപയോഗം നടന്നാൽ ലോഗിലൂടെ അറിയാൻ സാധിക്കുമല്ലോ. --Jairodz (സംവാദം) 03:45, 25 ജനുവരി 2013 (UTC)
പണ്ട് ചെക്ക് യൂസർ വേണമെന്ന് പറഞ്ഞപ്പോൾ ഉണ്ടായ കോലാഹലം ദയവായി പഴയ സംവാദതാളിൽ നിന്ന് മനസിലാക്കുക. മേൽ പറഞ്ഞ ഉപയോക്താവിനെ ആരാണെന്ന് കണ്ടു പിടിക്കുന്നതിനു പകരം ഉപയോക്താവിനെ ബ്ലോക്ക് ചെയ്യുകയാണ് വേണ്ടത്. ഐഡിന്റി വെളിപ്പെടുത്തി നാണം കെടുത്തുക എന്നത് ഒരു നല്ല രീതിയല്ല. ഇന്നുള്ള പ്രശ്നത്തിനേക്കാളും പ്രശ്നമുള്ള കാലത്താണ് പണ്ട് ചെക്ക് യൂസർ എന്ന ആശയം വരുന്നത് , എഡിറ്റിങ്ങ് വാർ , വോട്ടിങ് , നേരത്തെ കാണിച്ചത് പോലുള്ള(യൂസർ നെയിം) പ്രശ്നങ്ങൾ ഉള്ളത് കൊണ്ടാണ് അന്ന് പറയുവാൻ കാരണം. എന്തായാലും ആരും അസംബന്ധങ്ങൾക്ക് എതിരെ പ്രതികരിക്കേണ്ട. പക്ഷെ ഒരു ചെക്ക് യൂസർ ഉണ്ടായിരുന്നു വെങ്കിൽ നിശബദ്ധമായി ഈ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടായേനെ! എല്ലാവർക്കും ഒരു ചെറിയ പേടിയേങ്കിലും ഉണ്ടായേനെ! എന്തെന്നാൽ എന്റെ കള്ളത്തരം ഒരാളെങ്കിലും കാണുന്നുണ്ട് എന്ന്!! അല്ലാതെ ചെക്ക് യൂസറേ കൊണ്ട് പണിതരും എന്ന് ചിന്തിക്കരുത് --jigesh (സംവാദം) 04:45, 25 ജനുവരി 2013 (UTC)
 • Symbol oppose vote.svg എതിർക്കുന്നു വിക്കിപീഡിയ ഉപഭോക്താക്കളുടെ സ്വകാര്യത പരമപ്രധാനമാണ്. വളരെ അത്യാവശ്യ ഘട്ടത്തിൽ മാത്രം ഉപയോഗിക്കേണ്ട ഈ ടൂൾ ഇപ്പോൾ ആവശ്യമില്ല. --Sivahari (സംവാദം) 05:04, 25 ജനുവരി 2013 (UTC)
 • Symbol oppose vote.svg എതിർക്കുന്നു ചെക്ക് യൂസർ നിർദ്ദേശം അന്ന് കൊണ്ടുവരാനുണ്ടായ സാഹചര്യമൊന്നും ഇപ്പൊഴുണ്ടായിട്ടില്ല എന്നുതന്നെയാണ് കരുതുന്നത്. ഇപ്പൊഴുണ്ടായിട്ടുള്ള പ്രശ്നം അഡ്മിന്മാർക്ക് പരിഹരിക്കാവുന്നതേയുള്ളൂ. ഒന്നുരണ്ട് ഉപയോക്താക്കൾ കാണിക്കുന്ന മര്യാദകേടാണ് ഇപ്പൊഴുള്ളത്; അതിന് അവർ താത്കാലികസോക്കുകളെ ഉപയോഗിക്കുന്നതും വ്യക്തമാണ്. അവ അങ്ങ് ബ്ലോക്കുക. വിധികർത്താവ് മൂന്നാംകക്ഷി അല്ലാത്തിടത്തോളം വിധിയിൽ അസന്തുഷ്ടിയും തർക്കങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. ഫലത്തിൽ വലതുകാലിലെ മന്ത് ഇടതുകാലിലേക്ക് മാറ്റുമ്പോലെയാകാം കാര്യങ്ങൾ. ചെക്ക് യൂസറിനു വേണ്ടി സോക്കുകൾ ഉണ്ടാകുന്ന അവസ്ഥയും പ്രതീക്ഷിക്കാം.
ഇനി അഥവാ ചെക്യൂസർ വേണമെന്നാണ് ഭൂരിപക്ഷാഭിപ്രായമെങ്കിൽ അതും സന്തോഷം. മലയാളം വിക്കിപീഡിയയിൽ വിശ്വസ്തരായ അഡ്മിന്മാരുണ്ട്; അവരുടെ കയ്യിൽ ഈ പദവി ഭദ്രമായിരിക്കുമെന്നും ഉറപ്പുണ്ട്. ജിഗേഷിനോട് പൂർണ്ണമായും യോജിക്കുന്നു--തച്ചന്റെ മകൻ (സംവാദം) 05:42, 25 ജനുവരി 2013 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു സമീപകാലത്തെ പല സംഭവവികാസങ്ങളും ഇങ്ങനെയൊന്നിനെ അനിവാര്യമാക്കുന്നു. അത്രത്തോളം പ്രധാനമാണ്
ഉപയോക്താക്കൾ അപകീർത്തിപ്പെടുത്താനുള്ള ശ്രമം തടയേണ്ടതും,Identity മറച്ചുവയ്ക്കാത്ത ഉപയോക്താക്കൾ അപമാനിതരായിക്കോട്ടേ എന്ന മനോഭാവം നല്ലതാണോ?.പക്വതയുള്ള ഒരാൾ വിവേചനപൂർവം ഉപയോഗിച്ചാൽ ഈ സംവിധാനം വലിയ പ്രശ്നമൊന്നുമുണ്ടാക്കില്ല.അതു വേണ്ടാ എന്നു പറയുന്നവർ ഒളിഞ്ഞിരുന്ന് കല്ലെറിയുന്നവരെ പ്രോത്സാഹിപ്പിക്കുകയാണ്, അറിയാതെയെങ്കിലും -ബിനു (സംവാദം) 05:46, 25 ജനുവരി 2013 (UTC)
 • Symbol oppose vote.svg എതിർക്കുന്നു അതി ശക്തമായി എതിർക്കുന്നു. ലൈഗികതയോട് ഇത്രയധികം ടാബൂ മെന്റാലിറ്റി കാണിക്കുന്ന ഒരു സമൂഹത്തിൽ സ്വന്തം അക്കൗണ്ട് വച്ച് എഴുതാൻ ഒരാൾക്ക് ബുദ്ധിമുട്ടുണ്ടാവും. ചെക്ക് യൂസർ വഴി ഇവരുടെ സ്വകാര്യത ഹനിക്കുന്നത് ശരിയല്ല. ഇങനെ തുടങ്ങിയാൽ ലൈംഗികത പേജുകൾ സ്ഥിരം സ്റ്റബ്ബുകളായ് നിലകൊള്ളൂം. ഉപദ്രവകാരികളായ അക്കൗണ്ട് ഉണ്ടെങ്കിൽ അത് തടഞ്ഞാൽ തീരുന്ന പ്രശ്നമേ ഉള്ളൂ.--സ്വകാര്യത (സംവാദം) 06:21, 25 ജനുവരി 2013 (UTC)
വോട്ട് ചെയ്യാൻ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ വോട്ട് വെട്ടുന്നു. എന്നാൽ അഭിപ്രായം നിലനിർത്തുന്നു -- റസിമാൻ ടി വി 06:26, 25 ജനുവരി 2013 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു ചെക്ക് യൂസർ സ്വകാര്യതയിലേക്ക് കടക്കുന്നു എന്നത് സത്യം തന്നെയാണ്. എന്നാൽ മീറ്റയിൽ ചെക്ക് യൂസറിട്ടാലും ഇവിടെത്തന്നെ ചെക്ക് യൂസറുണ്ടായാലും ഇക്കാര്യത്തിൽ വ്യത്യാസമൊന്നുമില്ല. ഇവിടെ ചെക്ക് യൂസർ വന്നാലും അനാവശ്യമായി ഏതെങ്കിലും ഉപയോക്താവിന്റെ വിവരങ്ങൾ അവർ ശേഖരിക്കുകയൊന്നുമില്ല. X is a sockpuppet of Y എന്ന ഒരു സംശയം ഇവിടെ ഉയർന്നുവരികയാണെങ്കിൽ മാത്രമേ ചെക്ക് യൂസർ X, Y എന്നിവരുടെ ഐപി അഡ്രസുകൾ ശേഖരിക്കാൻ ശ്രമിക്കൂ. ഈ ഐപികളിൽ നിന്ന് തിരുത്തുന്ന മറ്റ് ഉപയോക്താക്കളെയും ചെക്ക് യൂസർക്ക് മനസ്സിലാക്കാൻ സാധിക്കും. ചെക്ക് യൂസർക്ക് എന്തൊക്കെ കാര്യങ്ങൾ സാങ്കേതികമായി ചെയ്യാനാകും എന്ന് ഇവിടെ കാണാം - ദയവായി ഇവിടെ അഭിപ്രായം പറയുന്നവരെല്ലാം ആ താൾ സന്ദർശിക്കുക. ഒരു പ്രധാനപ്പെട്ട കാര്യം ചെക്ക് യൂസർ നടത്തുന്ന ഓരോ പ്രവർത്തനത്തിന്റെയും ലോഗ് മറ്റ് ചെക്ക് യൂസർമാർക്ക് കാണാവുന്ന വിധത്തിൽ ഉണ്ടാവും എന്നതാണ്. ചെക്ക് യൂസർ ഏതെങ്കിലും വിധത്തിൽ പരിധി വിടുകയാണെങ്കിൽ (വിക്കിക്കക്കത്തോ അഡ്മിനുകൾക്കിടയിലോ യാതൊരുവിധ ചർച്ചയുമില്ലാതെ ഏതെങ്കിലും ഉപയോക്താവിന്റെ ഐപി കണ്ടെത്താൻ ശ്രമിക്കുക ഉദാഹരണം) മറ്റ് ചെക്ക് യൂസർമാർക്ക് മനസ്സിലാക്കാം. ഇങ്ങനെ വല്ലതും കണ്ടാലുടനെ തെറ്റ് ചെയ്ത ചെക്ക് യൂസറെ റിപ്പോർട്ട് ചെയ്യാൻ മാത്രം morally upright ആയുള്ള രണ്ടോ അതിലധികമോ (കൂടുതൽ ഉള്ളതാണ് നല്ലതെന്ന് വ്യക്തിപരമായ അഭിപ്രായം - എല്ലാവരും ചേർന്ന് collude ചെയ്യാൻ സാധ്യത കുറയുമല്ലോ) ചെക്ക് യൂസർമാരുണ്ടായാൽ ദുരുപയോഗം ഉണ്ടാവില്ലെന്ന് കരുതുന്നു. മീറ്റയിൽ ചെക്ക് യൂസർ റിക്വസ്റ്റിട്ടാൽ മലയാളത്തിലുള്ള പേരുകളും മറ്റും അവർക്ക് വിഷമമുണ്ടാക്കും. എത്രയോ കാലമായി മലയാളം വിക്കിയിൽ സജീവ ഉപയോക്താക്കളുടെയെല്ലാം പിന്തുണയോടെ യാതൊരു ചീത്തപ്പേരുമുണ്ടാക്കാതെ പ്രവർത്തിക്കുന്ന ഉപയോക്താക്കൾ ഇവിടെയുള്ളപ്പോൾ സ്വകാര്യതയുടെ കാര്യത്തിൽ നമുക്കെന്താണ് മീറ്റയിൽ നിന്നുള്ളവരെ കൂടുതൽ വിശ്വാസം? -- റസിമാൻ ടി വി 06:24, 25 ജനുവരി 2013 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു- ചെക്ക് യൂസർ ഒരു വ്യക്തിയുടെ പോലും സ്വകാര്യത കളയുന്നില്ല, ചെക്ക് യൂസർ സജീവമായ മറ്റ് വിക്കികളിൽ(ഇംഗ്ലീഷ്, കോമൺസ്, മെറ്റാ) എന്നിവിടങ്ങളിൽ നമ്മൾ പ്രവൃത്തിക്കുന്നതാണല്ലോ? ഇത്രയും നാളത്തെ അനുഭവം വച്ച് സ്വകാര്യത നഷ്ടപ്പെട്ടതായി തോന്നിയിട്ടില്ല. സ്വകാര്യതയുടെ കാര്യത്തിൽ ചെക്ക്യൂസർ എതിർക്കുന്നത് ചിലപ്പോൾ ഈ ടൂളിനെ പറ്റിയുള്ള അജ്ഞതയിലായിരിക്കാം. ഒന്നു കൂടി പറഞ്ഞുകൊള്ളട്ടെ ചെക്ക് യൂസർക്ക് വെറുതെ നോക്കുമ്പോൾ ആരുടേയും ഐപി കാണാൻ കഴിയില്ല. അതായത് കുഴപ്പക്കാരനല്ലാത്ത ഒരാൾക്ക് ഒരിക്കലും തന്റെ സ്വകാര്യത നഷ്ടപ്പെടും എന്ന് വിചാരിക്കണ്ട കാര്യമേയില്ല.--KG (കിരൺ) 07:08, 25 ജനുവരി 2013 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നുഅകാരണമായി ആരുടെയും സ്വകാര്യത നഷ്ടപ്പെടില്ല എന്നുതന്നെയാണ് ഇതുവരെ വായിച്ചു നോക്കിയതിൽ നിന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചത്. കൂടുതൽ എളുപ്പത്തിൽ നമുക്ക് തീരുമാനങ്ങളെടുക്കാൻ സാധിക്കുമെന്നും തോന്നുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 10:06, 25 ജനുവരി 2013 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു- വിക്കിപീഡിയ സംസ്കാരത്തിലെ ഏറ്റവും പ്രധാനമായ ഒരു മേന്മയായി ഞാൻ കണക്കാക്കുന്നതു് ഒരാൾക്കു് സ്വന്തം വ്യക്തിവിവരങ്ങൾ പുറത്തുകാണിക്കാതെത്തന്നെ അതിൽ പ്രവർത്തിക്കാൻ ലഭിക്കുന്ന അവസരം ആണു്. വിക്കിപീഡിയയുടെ (വിക്കിമീഡിയ സംരംഭങ്ങളുടെ) സുദീർഘമായ നിലനിൽപ്പിനു തന്നെ ഈ സൗകര്യം അനുപേക്ഷണീയമാണെന്നു ഞാൻ കരുതുന്നു. എന്നിരുന്നാൽ തന്നെയും, മറ്റേതൊരു സ്വാതന്ത്ര്യത്തെപ്പോലെത്തന്നെ ഈ സ്വാതന്ത്ര്യവും സ്വന്തമായി ഏറ്റെടുക്കാവുന്ന ഉത്തരവാദിത്തങ്ങളിൽ അധിഷ്ഠിതമാണെന്നും നാം സമ്മതിച്ചേ തീരൂ. അത്തരം ചുമതല ഏറ്റെടുക്കാനാവാത്ത ഉപയോക്താക്കൾക്കു് അവരുടെ വ്യക്തിത്വത്തിനെ മറച്ചുവെക്കാനും അവകാശമില്ല. കേവലമായ അനോണിമിറ്റി ഒരു മിഥ്യാസങ്കൽപ്പമാണു്.
അതുകൊണ്ടു്;
1. ഒട്ടും ഒഴിച്ചുകൂടാനാവാത്ത സാഹചര്യങ്ങളിൽ ഒരാളുടെ (അല്ലെങ്കിൽ ഒരു പറ്റം ആളുകളുടെ) IP അഡ്രസ്സ് തിരിച്ചറിയാൻ സൗകര്യമുണ്ടായിരിക്കുന്നതു് അത്യാവശ്യം തന്നെയാണു്. ഈ സൗകര്യം സ്റ്റിവാർഡുകൾക്കു് ഇപ്പോൾ തന്നെ ലഭ്യമാണു്.
2. എന്നാൽ ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഈ സ്റ്റിവാർഡുകൾക്കു് മലയാളത്തിലുള്ള വിക്കിപീഡിയയിൽ ഓരോ സാഹചര്യത്തിലും ഈ അധികാരം പ്രയോഗിക്കണമോ എന്നതു് യുക്തിപൂർവ്വം തീരുമാനിക്കാൻ എളുപ്പമാവില്ല. മലയാളം വിക്കിപീഡിയയുടെ ഭാഷയും സംസ്കാരവും അവർക്കു് വ്യക്തമായി മനസ്സിലായിക്കൊള്ളണമെന്നില്ല എന്നതാണു് ഇതിനു കാരണം. ഇതുകൂടാതെ, മലയാളം വിക്കിപീഡിയയുമായി എന്തെങ്കിലും കാരണവശാൽ താല്പര്യസംഘട്ടനം (conflict of interest) ഉണ്ടായിരിക്കാൻ സാദ്ധ്യതയുള്ള ഒരു സ്റ്റിവാർഡിനു് നമ്മുടെ ഇടപെടലോ അറിവോ ഇല്ലാതെത്തന്നെ ഈ അധികാരം ദുരുപയോഗം ചെയ്യാൻ സാധിച്ചെന്നു വരും. (മലയാളം ഒഴികെയുള്ള മറ്റൊരു ഇന്ത്യൻ ഭാഷാസമൂഹത്തിൽ നിന്നും വരുന്ന ഒരു സ്റ്റിവാർഡിനു് ഇത്തരം CoI ഉണ്ടായെന്നുവരാം. നമുക്ക് യാതൊരു വിധ നിയന്ത്രണവുമില്ലാത്ത അത്തരം ഒരു ചെക്ക് യൂസറേക്കാളും നല്ലതു് നമുക്കുതന്നെ അറിയാവുന്ന, സ്വന്തം ഉത്തരവാദിത്തത്തെക്കുറിച്ച് വ്യക്തമായ ബോദ്ധ്യമുള്ള, നമുക്കിടയിൽനിന്നു തന്നെയുള്ള ഒരു ചെക്ക് യൂസർ ആയിരിക്കും.)
3. അതിനാൽ മലയാളം വിക്കിപീഡിയയെ നേരിട്ടു പരിചയമുള്ള, മലയാളം വിക്കിപീഡിയന്മാർക്കു് വിശ്വാസവും പരിചയവുമുള്ള, പുറത്തറിയിക്കപ്പെട്ട സ്വന്തം വ്യക്തിത്വമുള്ള രണ്ടേ രണ്ടു ചെക്ക് യൂസർമാർ തന്നെ ഉണ്ടായിരിക്കണം. വിശദമായ ചർച്ചകൾക്കുശേഷം കമ്യൂണിറ്റി ആയിരിക്കണം തങ്ങൾക്കിടയിൽ നിന്നും ഏറ്റവും അനുയോജ്യരായ രണ്ടു പേരെ (കാര്യനിർവ്വാഹകരെ) നാമനിർദ്ദേശം ചെയ്തു് തെരഞ്ഞെടുത്തു് മെറ്റായിലേക്കു് അപേക്ഷിക്കേണ്ടതു്.
4. എന്നാൽ, ഈ ചെക്ക് യൂസർമാർക്കു പോലും ഈ അധികാരം ഉപയോഗിക്കുന്നതിനു വ്യക്തവും ആവശ്യമെങ്കിൽ പിന്നീട് (മറ്റുള്ളവരോട്) തെളിയിച്ചുകൊടുക്കാൻ കഴിയുന്നതുമായ കാരണങ്ങൾ ഉണ്ടായിരിക്കണം. ഇവർ പരസ്പരം തങ്ങളുടെ പ്രവർത്തനരേഖകൾ മുൻവിധികളില്ലാതെ പരിശോധിക്കാനും ആവശ്യമെങ്കിൽ, തെറ്റായ ഉപയോഗങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അതു് കമ്യൂണിറ്റിയെ അറിയിക്കാനും ബാദ്ധ്യസ്ഥരായിരിക്കണം.
5. ഓരോ പ്രാവശ്യവും ഒരു ചെക്ക് പ്രക്രിയ തുടങ്ങിവെക്കുന്നതിനുമുമ്പ് അതിനു കാരണമായ സാഹചര്യങ്ങളെക്കുറിച്ചും അതിന്റെ ആവശ്യത്തിനെക്കുറിച്ചും ഉപയോക്താക്കൾക്കിടയിൽ/ കാര്യനിർവ്വാഹകർക്കിടയിൽ ഒരു ചർച്ചയും വേണ്ടിവന്നാൽ വോട്ടെടുപ്പും നടന്നിരിക്കണം. ഇതിനുശേഷം മാത്രമായിരിക്കണം ചെക്ക് യൂസർമാർക്കു് അവരുടെ പ്രവർത്തനം തുടങ്ങിവെക്കാൻ പച്ചക്കൊടി ലഭിയ്ക്കേണ്ടതു്.
6. മേൽപ്പറഞ്ഞ ഘടകങ്ങൾ ഉൾച്ചേരുന്ന വിധത്തിൽ, ഒരു ചെക്ക് യൂസർ പ്രവർത്തനം തുടങ്ങിവെച്ച് പൂർത്തീകരിക്കുന്നതുവരെയുള്ള പ്രക്രിയയെക്കുറിച്ച്, വിക്കിസമൂഹം കൂട്ടായ ചർച്ചയിലൂടെ രൂപം നൽകിയ ഒരു സുസ്ഥാപിതനയം വിക്കിപീഡിയയുടെ അടിസ്ഥാനനയരേഖകളിൽ ആദ്യം തന്നെ ചേർക്കേണ്ടതാണു്. ഇതിനുശേഷം മാത്രമേ ചെക്ക് യൂസർമാരെ തെരഞ്ഞെടുക്കാനുള്ള അപേക്ഷ മെറ്റായിൽ സമർപ്പിക്കേണ്ടതുള്ളൂ.

മേൽപ്പറഞ്ഞ കാരണങ്ങളും നിബന്ധനകളും ചേർത്തുവെച്ച്, ഈ നിർദ്ദേശത്തെ ഞാൻ അനുകൂലിക്കുന്നു. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 10:51, 25 ജനുവരി 2013 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു- പഴയതിനേക്കാൾ വികസിച്ചുവരുന്ന മലയാളം വിക്കിപീഡിയയിൽ ഈ സംവിധാനം ഏർപ്പെടുത്തേണ്ടകാലം അതിക്രമിച്ചു എന്നുതന്നെ കരുതുന്നു. ചെക്ക് യൂസറിന്റെ നടപടിക്രമങ്ങളിലേക്ക് കടക്കാതെ തന്നെ നമുക്കിവിടെ കാര്യങ്ങൾ തീരുമാനിക്കാൻ കഴിയും എന്നത് കഴിഞ്ഞസംഭവങ്ങൾകൊണ്ട് വ്യക്തമാണ്. പക്ഷേ, അത്തരം പ്രക്രിയകൾ ഉണ്ടാക്കുന്ന പരിക്ക് ചില്ലറയല്ലെന്ന് വ്യക്തിപരമായി അനുഭവമുള്ളതുകൊണ്ടു തന്നെ ഇത്തരം ഒരു ഔദ്യോഗിക സംവിധാനം ആവശ്യമാണെന്ന് കരുതുന്നു:) --Adv.tksujith (സംവാദം) 17:50, 25 ജനുവരി 2013 (UTC)
ചെറുതായി
 • Symbol oppose vote.svg എതിർക്കുന്നു ചെക്ക് യൂസർ പരിപാടി തുടരണമെന്നും നശീകരണപ്രവർത്തനത്തിനെതിരെ zero tolerance policy പ്രാവർത്തികമാക്കാൻ ഇത് ഒട്ടും ശങ്കയില്ലാതെ പ്രയോഗിക്കേണ്ട ഒരു ആയുധമാവണം ചെക്ക് യൂസർ എന്നുമാണെന്റെ പക്ഷം. എന്നാൽ മലയാളം വിക്കിയിൽ സ്വന്തമായി ചെക്ക്‌യൂസർമാരെ ഏർപ്പെടുത്തുന്നതിനു ഞാൻ കാണുന്ന കുറച്ച് പ്രശ്നങ്ങൾ സൂചിപ്പിക്കട്ടെ.
 1. മലയാളം വിക്കിയിൽ രണ്ടു ചെക്ക് യൂസർമാർ ഉണ്ടായാൽ പിന്നെ സ്റ്റീവാർഡുകൾ അത് ചെയ്യുകയില്ല, അതും ചെക്ക്‌യൂസർമാരിൽ ഒരാൾ ഒരു ചെറിയ കാലത്തേയ്ക്ക് inactive ആണെങ്കിൽ പോലും (ഓരോ പ്രാവശ്യം inactivity തെളിയിക്കാനും മറ്റും പോകുകയും വേണം)
 2. അവശ്യം സാങ്കേതിക പരിജ്ഞാനമില്ലാതെ ചെക്ക്‌യൂസർ ഉപകരണങ്ങൾ പ്രവർത്തിച്ചാൽ അത് കൂടുതൽ പ്രശ്നത്തിലേയ്ക്ക് നയിക്കത്തെയുള്ളൂ. ആരാണ് ചെക്ക്‌യൂസർ എന്ന പോലെയിരിക്കും ഇതിന്റെ effectiveness.
 3. നിലവിൽ അപരമൂർത്തി പരിശോധനയ്ക്കായി സ്റ്റീവാർഡുകളെ സമീപിക്കുന്ന രീതി ഫലവത്താണെന്നെനിക്കു തോന്നുന്നു, പ്രത്യേകിച്ച് കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കാൻ ജ്യോതിസും കൂടി സ്റ്റീവാർഡായി ഉള്ളപ്പോൾ

പിന്നെ ഇവിടെ ഈയിടെ നടന്ന പ്രവർത്തനങ്ങളെക്കുറിച്ച് എന്റെ അഭിപ്രായം — നമ്മൂടെ മലയാളി സമൂഹത്തിന്റെ മുഖ്യധാരാചിന്തകളിൽനിന്ന് വിഭിന്നമായ കാര്യങ്ങൾ പ്രശ്നമൊന്നുമുണ്ടാക്കാതെ എഴുതിച്ചേർക്കാൻ അപരനാമം ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്നാൽ ഒരു സംവാദത്തിൽ പല ഐഡി ഉപയോഗിച്ച് ഒരാളുടെ വാദത്തിനു ബലം പകരൽ, ഏതെങ്കിലും അഭിപ്രായ വോട്ടെടുപ്പിൽ അപരമൂർത്തികൾ വോട്ടു ചെയ്യുന്നത്, proxy ipയിൽനിന്ന് പ്രവർത്തിക്കുന്ന ഉപയോക്തൃനാമത്തിൽനിന്ന് സഭ്യമല്ലാത്ത ഭാഷ ഉപയോഗിക്കുന്നത് തുടങ്ങിയവ ഒരിക്കലും അംഗീകരിക്കാനാവില്ല. ഇത്തരം സാഹചര്യത്തിൽ, പ്രത്യേകിച്ച് ഒരു ഉപയോക്താവിനെ ബ്ലോക്ക് ചെയ്താൽ, അവശ്യമെങ്കിൽ ചെക്ക്‌യൂസർ ചെയ്യാൻ മടിക്കരുതെന്നാണെന്റെ പക്ഷം. ആദ്യമെ ചെക്ക്‌യൂസർമാർക്കായി വ്യക്തമായ ഒരു നയമാവട്ടെ, അതിനുശേഷം ചെക്ക്‌യൂസർ ആവാം. --ജേക്കബ് (സംവാദം) 04:00, 26 ജനുവരി 2013 (UTC)

 • സംവാദം ഇന്ത്യ പോലെ ഒരു സമ്പൂർണ്ണ police stateൽ സ്വകാര്യതയ്ക്ക് എന്തെങ്കിലും വിലയുണ്ടെന്ന് എനിക്കു തോന്നുന്നില്ല. അതുകൊണ്ട് അക്കാര്യം ഞാൻ കണക്കാക്കിയിട്ടില്ല. --ജേക്കബ് (സംവാദം) 04:00, 26 ജനുവരി 2013 (UTC)
 • Symbol neutral vote.svg നിഷ്പക്ഷം. ആശയം നല്ലതാണെങ്കിലും ഇതുകൊണ്ടു് പ്രത്യേകിച്ചു് പ്രയോജനമൊന്നും ഉണ്ടാകുമെന്നു് തോന്നുന്നില്ല. വയർലെസ് ബ്രോഡ്ബാന്റ്, 3G ഇന്റർനെറ്റ് എന്നിവയുടെ വരവോടെ ഐപി വിലാസങ്ങൾ തുടർച്ചയായി മാറിക്കൊണ്ടിരിക്കുന്ന സ്ഥിതിവിശേഷമാണുള്ളതു്. വേണമെങ്കിൽ ഞാൻ ഇപ്പോൾ ലോഗൗട്ട് ചെയ്തിട്ട് 5 മിനിട്ടിനകം 5 വ്യത്യസ്ത ഐപികളിൽ നിന്ന് ഇവിടെ കമന്റ് ചെയ്തു് കാണിക്കാം. ഇതു് എനിക്കു മാത്രമല്ല, ആർക്കും സാധിക്കും. അതുകൊണ്ട് ഇതിന്റെ ഫലപ്രാപ്തിയിൽ എനിക്ക് തീരെ വിശ്വാസം വരുന്നില്ല.--പ്രിൻസ് മാത്യു Prince Mathew 08:59, 26 ജനുവരി 2013 (UTC)
ചെക്ക്‌യൂസറിന് ഐ.പി. അഡ്രസ് മാത്രമല്ല ഉപയോഗിക്കുക. --ജേക്കബ് (സംവാദം) 00:02, 27 ജനുവരി 2013 (UTC)
 • Symbol oppose vote.svg എതിർക്കുന്നു മലയാളം വിക്കിപീഡിയയിൽ ചെക്ക് യൂസറിന്റെ ഒരാവശ്യവുമില്ലെന്ന് മാത്രമല്ല. അനാവശ്യമായി ഉപയോക്താക്കളിൽ സംശയമുണ്ടാക്കാനും കാരണമാകും. ചെക്ക് യൂസർ വന്നതുകൊണ്ട് മാത്രം എന്തെങ്കിലും പ്രശ്നം തീരുകയുമില്ല.--പ്രവീൺ:സം‌വാദം 02:25, 28 ജനുവരി 2013 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു. കുറഞ്ഞത് 2 പേർ എങ്കിലും വേണം.--റോജി പാലാ (സംവാദം) 15:21, 29 ജനുവരി 2013 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു വിശ്വസ്തരായ ഉപയോക്താക്കൾക്ക് ഈ സൗകര്യം നൽകുന്നതു നല്ലകാര്യമാണ്. -- ടിനു ചെറിയാൻ‌ 15:30, 31 ജനുവരി 2013 (UTC)
 • Symbol oppose vote.svg എതിർക്കുന്നു--മനോജ്‌ .കെ (സംവാദം) 15:32, 31 ജനുവരി 2013 (UTC)

സംവാദം[തിരുത്തുക]

ചില സംശയങ്ങൾ (ഈ സംവിധാനത്തെപ്പറ്റിയുള്ള എന്റെ അറിവില്ലായ്മ കൊണ്ടാണ് ചോദിക്കുന്നത്)
 1. ഞാൻ പലയിടങ്ങളിലായുള്ള 4 കമ്പ്യൂട്ടറുകളിൽ നിന്ന് വിക്കിപ്പീഡിയ എഡിറ്റ് ചെയ്യാറുണ്ട്. എതിൽ നാലിലും ഞാൻ ഓരോ ഐ.ഡി. ഉപയോഗിച്ചാൽ ചെക്ക് യൂസർ കൊണ്ട് എന്നെ പിടിക്കാൻ സാധിക്കുമോ? ഇങ്ങനെ പല കമ്പ്യൂട്ടറുകൾ ഉപയോഗിക്കുന്ന ആൾക്കാരുണ്ടാകാമല്ലോ? അവരെ എങ്ങനെ പിടിക്കും?
 2. എന്റെ ഒരു ഇന്റർനെറ്റ് കണക്ഷൻ ഡൈനാമിക് ഐ.പി. അഡ്രസ്സാണ് നൽകുന്നത്. (ഐഡിയ 3ജി). ഇതുകാരണം എനിക്ക് കോമൺസിൽ ഒരു താൽക്കാലിക ബ്ലോക്കും കിട്ടിയിട്ടുണ്ട്. പിന്നീട് എനിക്ക് മെറ്റാവിക്കിയിൽ അപേക്ഷിച്ചപ്പോൾ സ്ഥിരമായ ഒരു എക്സെപ്ഷൻ ലഭിച്ചു. ഇത്തരം ഡൈനാമിക് ഐ.പികൾ ചെക്ക് യൂസർ സംവിധാനത്തിന് കണ്ടെത്താൻ സാധിക്കുമോ?
 3. രണ്ട് യൂസർമാർ ഒരേ ഐ.പി. അഡ്രസ്സുകാരാണെന്ന് കണ്ടെത്തി എന്ന് കരുതുക. അവർ ചേട്ടനും അനിയനുമാണെന്നും (അല്ലെങ്കിൽ കോളേജ് ഹോസ്റ്റലിലെ റൂം മേറ്റുകളാണെന്നും) ഒരു ഐ.പി. അഡ്രസ്സാണ് ഉപയോഗിക്കുന്നതെന്നും അവകാശപ്പെടുന്നു എന്നും കരുതുക. ചേട്ടനും അനിയനും ഒരേ നിലപാടുകളാകാമല്ലോ? നമ്മൾ എന്തുചെയ്യും? --അജയ് ബാലചന്ദ്രൻ (സംവാദം) 05:47, 25 ജനുവരി 2013 (UTC)
 • ഇവിടെ നിന്ന് :

  CheckUser is not magic wiki pixie dust. Almost all queries about IPs will be because two editors were behaving the same way. An editing pattern match is the important thing; the IP match is really just extra evidence (or not).

അതായത്, ചെക്ക് യൂസർ എന്നത് എക്സ്ട്രാ എവിഡെൻസ് മാത്രമാണ്. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ഉപയോക്താക്കളുടെ ഐപി അഡ്രസുകൾ തിരയലല്ല ചെക്ക് യൂസർമാരുടെ ജോലി. എഡിറ്റിങ് രീതികൾ കാരണം ഒരാൾ തന്നെയെന്ന് സംശയിക്കാവുന്നതും വിക്കിപീഡിയയിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടാക്കുന്നതുമായ അക്കൗണ്ടുകളുണ്ടെങ്കിൽ അവർ ഒരാൾ തന്നെയാണോ എന്ന് മനസ്സിലാക്കാനുള്ള ഒരു വഴി മാത്രമാണ് ചെക്ക് യൂസർ. ഒരേ ഐപിയിൽ നിന്ന് എഡിറ്റ് ചെയ്യുന്നുണ്ടോ, ഒരു അക്കൗണ്ട് ഓപ്പൺ പ്രോക്സികൾ ഉപയോഗിക്കുന്നുണ്ടോ മുതലായ കാര്യങ്ങൾ ചെക്ക് യൂസർമാർക്ക് മനസ്സിലാക്കാൻ സാധിക്കും
 • ഐപി അഡ്രസ് മാത്രം നോക്കി തീരുമാനമെടുക്കുന്ന ഒരു റോബോട്ടല്ല ചെക്ക് യൂസർ. മുമ്പെപ്പൊഴോ കുഴപ്പങ്ങളുണ്ടാക്കിയിരുന്ന ഒരു ഉപയോക്താവിന്റെ അപ്പോഴത്തെ ഐപി യാതൊരു പ്രശ്നവുമുണ്ടാക്കാത്ത മറ്റൊരു ഉപയോക്താവാണ് ഇപ്പോൾ ഉപയോഗിക്കുന്നതെങ്കിൽ ഈ ഉപയോക്താവിനെ കേറി ചെക്ക് യൂസർ ബ്ലോക്ക് ചെയ്യില്ല. സ്വന്തം judgement ഉപയോഗിച്ചും editing patterns ശരിക്ക് അപഗ്രഥിച്ചുമാണ് ചെക്ക് യൂസർ തീരുമാനങ്ങളെടുക്കേണ്ടത്.
 • ഐപി ഒന്നാണെന്ന് തെളിഞ്ഞാൽ സഹോദരനാണ്, കൂട്ടുകാരനാണ് എന്നൊക്കെ പറഞ്ഞാൽ അവരെ മീറ്റ് പപ്പറ്റുകളായി കണക്കാക്കിയേക്കാം. ഏതെങ്കിലും താളിൽ collude ചെയ്യുന്നതുപോലെ പ്രവർത്തിച്ചതിനാണല്ലോ സോക്ക് പപ്പറ്റ് ഇന്വെസ്റ്റിഗേഷൻ നടത്തിയിരിക്കുക. ആ താൾ പ്രധാനമൂർത്തിയുടെ ഉദ്ദേശത്തിനനുസരിച്ച് മാറ്റാൻ മാത്രം വേണ്ടിയാണ് രണ്ടാമത്തെ അക്കൗണ്ട് പ്രവർത്തിക്കുന്നതെങ്കിൽ അത് വേറൊരു വ്യക്തിയാണെങ്കിൽക്കൂടി അതൊരു മീറ്റ് പപ്പറ്റാണ്. -- റസിമാൻ ടി വി 06:07, 25 ജനുവരി 2013 (UTC)
 • സംവാദം സി.യു. നിലവിൽ വന്നാൽ സമവായത്തോടെയാണോ പരിശോധന നടത്തുക. --റോജി പാലാ (സംവാദം) 14:29, 25 ജനുവരി 2013 (UTC)
സമവായത്തിലൂടെ മാത്രമേ ചെക്ക്‌യൂസർ പരിശോധന നടത്താവൂ... അല്ലെങ്കിൽ അത് തെറ്റായ രീതിയിലേക്ക് പോയേക്കാം(ചെക്ക്‌യൂസറെ നമുക്ക് വിശ്വസിക്കാം, എങ്കിലും മനുഷ്യനല്ലേ..) --വൈശാഖ്‌ കല്ലൂർ (സംവാദം) 14:50, 25 ജനുവരി 2013 (UTC)
സമവായം വേണമെന്നില്ല. X എന്ന യൂസർ Y എന്ന യൂസറുടെ അപരമൂർത്തിയാണ് എന്ന് വിക്കിപീഡിയയിൽ കാര്യകാരണസഹിതം ആരെങ്കിലും സമർത്ഥിച്ചാൽ ആരോപണത്തിൽ കാമ്പുണ്ടെന്നുകണ്ടാൽ കാര്യത്തിന്റെ നിജസ്ഥിതി അറിയാൻ ചെക്ക് യൂസർ ഉപയോഗിക്കാവുന്നതാണ്. എന്നാൽ ഇന്ന യൂസർമാരുടെ മേലാണ് ചെക്ക് യൂസർ നടത്തുന്നത് എന്ന് പ്രക്രിയയ്ക്ക് മുമ്പ് ചെക്ക് യൂസർ വ്യക്തമാക്കിയിരിക്കണം -- റസിമാൻ ടി വി 14:54, 25 ജനുവരി 2013 (UTC)
X എന്ന യൂസർ ആരുടെയോ (പത്തുപേരിൽ ഒരാളുടെ) അപരമൂർത്തിയാണെന്ന് ഒരു സംശയമാണെങ്കിലോ? അതിന് സമവായം വേണ്ടിവരില്ലേ? --അജയ് ബാലചന്ദ്രൻ (സംവാദം) 14:57, 25 ജനുവരി 2013 (UTC)
ചെക്ക് യൂസർ അപേക്ഷകൾ വോട്ടെടുപ്പിനു പോകാറില്ല. മെറ്റയിലുള്ള ചെക്ക് യൂസർ അപേക്ഷകൾ ശ്രദ്ധിക്കുക. ചെക്ക് യൂസറിനു അപേക്ഷ നൽകിയാലും ചെക്ക് യൂസർ ചെയ്യണോ വേണ്ടയോ എന്നത് ചെക്ക് യൂസർമാരാണ് തീരുമാനിക്കേണ്ടത്. അതുകൊണ്ടുതന്നെ അത്തരത്തിൽ തീരുമാനം എടുക്കാൻ കഴിവുള്ളവരെയാണ് ചെക്ക് യൂസർമാരായി നമ്മൾ തിരഞ്ഞെടുക്കേണ്ടത്. ഒരു ഉദാഹരണം ചൂണ്ടിക്കാണിക്കാനാണെങ്കിൽ കോമൺസിൽ ചിത്രം മായ്ക്കാനുള്ള അപേക്ഷ കാണുക. അവിടെ മായ്ക്കാൻ ഭൂരിപക്ഷാഭിപ്രായം ഉണ്ടെങ്കിൽ പോലും ഒരു അഡ്മിനു സ്വന്തം വിവേചനാധികാരം ഉപയോഗിച്ച് ചിത്രം നിലനിർത്താൻ തീരുമാനിക്കാവുന്നതാണ്. മായ്ക്കരുതെന്ന് എല്ലാവരും വോട്ട് ചെയ്ത ചിത്രം പോലും അഡ്മിന്മാർ മായ്ക്കാറുണ്ട് എന്നും ശ്രദ്ധിക്കുക. പക്ഷെ മലയാളം പോലുള്ള ചെറിയ വിക്കിയിൽ വോട്ടെടുപ്പ് നടത്തുന്നത് അഭികാമ്യമാണ് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. --ശ്രീജിത്ത് കെ (സം‌വാദം) 15:03, 25 ജനുവരി 2013 (UTC)
ഒരു ഉപയോക്താവ് ആരുടെയോ അപരമൂർത്തിയായിരിക്കാം എന്ന കാരണത്താൽ ചെക്ക് യൂസറിന് പോകരുതെന്നാണ് വ്യക്തിപരമായ അഭിപ്രായം. ചെക്ക് യൂസർ ഉപയോഗിക്കേണ്ടത് ഒന്നിലേറെ അക്കൗണ്ടുകൾ നയങ്ങളെയും മറ്റും മറികടക്കാൻ collude ചെയ്യുന്നതായി അനുഭവപ്പെടുമ്പോഴാണ്. ഉദാഹരണമായി, ഒരു താളിൽ രണ്ട് യൂസർമാർ ചേർന്ന് 3RR മറികടക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ അവരിരുവരും പരസ്പരം സോക്കുകളാണെന്ന് കരുതാൻ കാരണമുണ്ട്. എന്നാൽ ഏതെങ്കിലും ഒരു പുതിയ ഉപയോക്താവ് വന്ന് borderline-legal ആയി നയം വച്ച് കളിക്കുകയാണെങ്കിൽ ആ കാരണം കൊണ്ടു മാത്രം അവരുടെമേൽ ചെക്ക് യൂസർ നടപടി സ്വീകരിക്കാൻ പാടുള്ളതല്ല. ഒരിക്കൽക്കൂടി വ്യക്തമാക്കാം : "X ആരുടെയോ സോക്കാണ്" എന്ന അവകാശവാദത്തിന് ചെക്ക് യൂസർ പോകാൻ പാടില്ല, മറ്റേതൊരു ഉപയോക്താവിനെയും പോലെ അവരെയും നയങ്ങളനുസരിച്ച് മുന്നറിയിപ്പ് നൽകുകയും ബ്ലോക്ക് ചെയ്യുകയുമാണ് വേണ്ടത്. എന്നാൽ "Y യുടെയോ Z ന്റെയോ സോക്കാണ് X" എന്നാണ് ആരോപണമെങ്കിൽ X ഈ രണ്ടുപയോക്താക്കളിലാരുടെയെങ്കിലും അജണ്ട സേവിക്കാൻ വേണ്ടി നയങ്ങൾ മറികടക്കാൻ അവരെ സഹായിക്കുന്നതായി തോന്നുന്നുവെങ്കിൽ ചെക്ക് യൂസർ അന്വേഷണമാവാം. മുകളിൽ സ്വകാര്യത എന്ന യൂസർ എഴുതിയതിനുള്ള മറുപടിയും ഇതുതന്നെയാണ്. ലൈംഗികതയുമായി ബന്ധപ്പെട്ട - അതിനാൽ വിവാദപരമായേക്കാവുന്ന - ലേഖനങ്ങളെഴുതാൻ നിലവിലെ ഒരു യൂസർ ഇങ്ങനെയൊരു പുതിയ അക്കൗണ്ടുണ്ടാക്കുകയാണെങ്കിൽ ആ പേരിൽ മാത്രം സംശയമുന്നയിച്ച് ചെക്ക്‌യൂസർ പോകാൻ പാടുള്ളതല്ല. എന്നാൽ ഈ പുതിയ അക്കൗണ്ടും യഥാർത്ഥ അക്കൗണ്ടും ചേർന്ന് വിക്കി നയങ്ങളെ മറികടക്കാൻ ശ്രമിക്കുന്നതായി കരുതുകയാണെങ്കിൽ മാത്രമേ ചെക്ക്‌യൂസർ പോകാവൂ -- റസിമാൻ ടി വി 15:28, 25 ജനുവരി 2013 (UTC)
float --ശ്രീജിത്ത് കെ (സം‌വാദം) 15:32, 25 ജനുവരി 2013 (UTC)
float "സ്വകാര്യമായിരിക്കാനുള്ള അവകാശം" വിജ്ഞാന സ്വാതന്ത്ര്യത്തിനായി ഉപയോഗിക്കുന്നിടത്തോളം ആരും തേജോവധം ചെയ്യപ്പെടില്ലെന്നതുറപ്പാണ്. മടിയിൽ കനമുള്ളവനേ പേടിക്കേണ്ടതുള്ളൂ...--Adv.tksujith (സംവാദം) 17:50, 25 ജനുവരി 2013 (UTC)
അനുകൂലിക്കുന്നു. ചെക്ക് യൂസർ വേണ്ടതുതന്നെ. (പ്രായപൂർത്തി ആവാത്തതുകൊണ്ട് വോട്ടവകാശമില്ല). പക്ഷേ, ഐഡന്റിന്റി വെളിപ്പെടുത്താതിരിക്കുന്നത് ഒരു കുറ്റമോ തെറ്റോ അല്ല. ഒരുപയോക്താവ് തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തിയിരിക്കണമെന്ന് വിക്കിനയം അനുശാസിക്കുന്നില്ല. വിക്കിമീറ്റപ്പുകളിൽ പങ്കെടുത്ത് "ഇതാ ഞാൻ ജീവനോടെയിരിക്കുന്നു" എന്നു തെളിയിക്കുന്ന ഉപയോക്താക്കൾ മാത്രം മലയാളം വിക്കിപീഡിയയിൽ എഡിറ്റ് ചെയ്താൽ മതിയെന്നാണോ? ഇനി അഥവാ ഐഡന്റിറ്റി വെളിപ്പെടുത്തിയാൽത്തന്നെ അത് ശരിയാകണമെന്നില്ലല്ലോ? ഉദാഹരണത്തിന് ഞാൻ പറയുന്നു: "എന്റെ പേര് രാജേന്ദ്രൻ നായർ, നാട് കരമന, ഇപ്പോൾ ശബരിമലയിൽ ഫോറസ്റ്റ്‌ഗാർഡായി ജോലി ചെയ്യുന്നു" എന്നുപറഞ്ഞാൽ വിക്കിയിൽനിന്ന് ആരെങ്കിലും ശബരിമലയിൽ പോയി അവിടെ ഇങ്ങനെയൊരാൾ ഉണ്ടോ എന്നന്വേഷിക്കില്ലല്ലോ? അല്ലെങ്കിൽ "ഞാൻ ഷാജഹാൻ, മലപ്പുറം സ്വദേശി, യു.എ.ഇയിൽ അക്കൗണ്ടന്റ്"‌എന്നു പറഞ്ഞാൽ ആരെങ്കിലും അവിടെ പോയി ഷാജഹാനെ തെരക്കുമോ? ഒരു മാര്യേജ് ബ്യൂറോ നടത്തുന്നയാൾക്ക് തന്റെ കയ്യിലുള്ള ബയോഡാറ്റകളും ഫോട്ടോസും വെച്ച് 20-ഓ 30-ഓ വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ചുകൂടേ? ഇത്രയേ ഉള്ളൂ ഐഡന്റിറ്റി വെളിപ്പെടുത്തലിന്റെ വിശേഷം. പറഞ്ഞുവന്നത് ഇതാണ്. ഐഡന്റിറ്റി വെളിപ്പെടുത്താത്തവർ ഒക്കെ പ്രശ്നക്കാർ, വെളിപ്പെടുത്തിയവരൊക്കെ പരിശുദ്ധാത്മാക്കൾ എന്ന ധാരണ പാടില്ല. അതുപോലെ, പുതുതായി വന്നവർ ചെയ്യുന്നത് തെറ്റ്, പഴയവർ ചെയ്യുന്നത് ശരി, എന്ന മുൻവിധിയും പാടില്ല. ഐഡന്റിറ്റി വെളിപ്പെടുത്താനിഷ്ടപ്പെടാത്തവരെയും പുതിയ ഉപയോക്താക്കളെയും പോലെ തന്നെ, ഐഡന്റിറ്റി വെളിപ്പെടുത്തി മാന്യന്മാരായി ഇരിക്കുന്ന പഴയ ആൾക്കാരെയും വേണ്ടിവന്നാൽ ചെക്ക് യൂസർ ചെയ്യണം. പ്രത്യേകിച്ചും അവലംബമില്ലാത്ത കെട്ടുകഥകൾ കൊണ്ട് വിക്കിതാളുകൾ നിറയ്ക്കുന്നവരെയും, അവലംബമുള്ള ഉള്ളടക്കം ചർച്ചയോ ചോദ്യമോ ഇല്ലാതെ നീക്കം ചെയ്യുന്നവരെയും.--Daredevil Duckling (സംവാദം) 20:12, 25 ജനുവരി 2013 (UTC)
 • സംവാദം സ്റ്റാറ്റിക്ക് ഐ.പി. ഉപയോഗിക്കുന്നവരുടെ കാര്യത്തിൽ എന്താണ് വേണ്ടത്? --റോജി പാലാ (സംവാദം) 15:24, 29 ജനുവരി 2013 (UTC)
സ്റ്റാറ്റിക്ക് ഐ.പി. ഉപയോഗിക്കുന്നവർക്ക് തുടർന്നും അത് ഉപയോഗിക്കാവുന്നതാണ്. Smiley.svg. സ്റ്റാറ്റിക്ക് ഐ.പി. ഉപയോഗിക്കുന്ന ഒരുകൂട്ടം ഉപയോക്താക്കളിൽ ഒരാൾ അപരനാമമൂർത്തിയാണെന്ന് സംശയിക്കപ്പെടുകയും ചെക്ക് യൂസർ ഉപയോഗിക്കേണ്ടി വരികയും ചെയ്താൽ ആ ഐ.പി. ഉപയോഗിക്കുന്നവരെ എല്ലാം ചെക്ക് യൂസർക്ക് കണ്ടെത്താനാകും. പക്ഷെ അത് അവരെ തിരുത്തൽ നടത്തുന്നതിൽ നിന്ന് തടയാൻ കാരണമാകുന്നില്ല. തടയണോ വേണ്ടയോ എന്ന് കാര്യനിർവ്വാഹകർക്ക് ആലോചിച്ച് തീരുമാനമെടുക്കാവുന്നതാണ്. --ശ്രീജിത്ത് കെ (സം‌വാദം) 16:30, 29 ജനുവരി 2013 (UTC)

ഒരാളെ ചെക്ക് യൂസറായി നിർദ്ദേശിക്കണമെങ്കിൽത്തന്നെ സമവായത്തിന് 25-30 ഉപയോക്താക്കളുടെയെങ്കിലും അഭിപ്രായം വേണം. അതിൽ ആകെ അഭിപ്രായമിട്ടയാളുകളുടെ 70-80% എങ്കിലും അനുകൂലമായിരിക്കുകയും വേണം. meta:CheckUser policy കാണുക. ഇവിടെ ചെക്ക് യൂസർ വേണോ എന്ന കാര്യത്തിലെ തീരുമാനത്തിലും ഈ കണക്ക് പാലിക്കണമെന്ന് കരുതുന്നു. --Vssun (സംവാദം) 09:49, 31 ജനുവരി 2013 (UTC)

താഴത്തെ പട്ടികയിൽ അഖിലനെ ആദ്യത്തെ കോളത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. അതുപോലെ ജിഗേഷിന്റെ അഭിപ്രായത്തിൽനിന്ന് നിഷ്പക്ഷം എന്നേ വായിച്ചെടുക്കാനാവുന്നുള്ളൂ. --Vssun (സംവാദം) 09:51, 31 ജനുവരി 2013 (UTC)

\\ഒരാളെ ചെക്ക് യൂസറായി നിർദ്ദേശിക്കണമെങ്കിൽത്തന്നെ സമവായത്തിന് 25-30 ഉപയോക്താക്കളുടെയെങ്കിലും അഭിപ്രായം വേണം. അതിൽ ആകെ അഭിപ്രായമിട്ടയാളുകളുടെ 70-80% എങ്കിലും അനുകൂലമായിരിക്കുകയും വേണം.meta:CheckUser policy കാണുക. ഇവിടെ ചെക്ക് യൂസർ വേണോ എന്ന കാര്യത്തിലെ തീരുമാനത്തിലും ഈ കണക്ക് പാലിക്കണമെന്ന് കരുതുന്നു\\

ആ വിധത്തിൽ നയങ്ങൾ തീരുമാനം അനുകൂലവും പ്രതികൂലവും ആക്കാൻ വളച്ചൊടിക്കണോ? ചെക്ക് യൂസർ വോട്ടെടുപ്പ് നടക്കുമ്പോൾ ഉപയോഗിക്കേണ്ട നയം ആണ് മെറ്റായിലേത്. അത് ചെക്ക് യൂസർ വേണോ എന്ന ചർച്ചയുമായി അതിനെ ബന്ധിപ്പിക്കണോ? വോട്ടെടുപ്പിനേക്കാൾ മുകളിൽ നോക്കേണ്ടത് ചർച്ചയിൽ നിന്നു് ഒരുത്തിരിഞ്ഞ് വന്ന സമവായം എന്താണ് എന്നാണ്. --ഷിജു അലക്സ് (സംവാദം) 10:05, 31 ജനുവരി 2013 (UTC)

ഷിജു പറഞ്ഞത് ശരിയാണ്. അഭിപ്രായം പിൻവലിക്കുന്നു. --Vssun (സംവാദം) 10:34, 31 ജനുവരി 2013 (UTC)

ഫലം[തിരുത്തുക]

ക്രമ. നം: അനുകൂലം പ്രതികൂലം നിഷ്പക്ഷം
1 Rajesh Odayanchal Vssun Vinayaraj
2 വൈശാഖ്‌ കല്ലൂർ അനൂപ് പ്രിൻസ് മാത്യു
3 ശ്രീജിത്ത് കെ Sivahari
4 ബിപിൻ തച്ചന്റെ മകൻ
5 സാഹിർ ജേക്കബ്
6 Fotokannan പ്രവീൺ
7 Jairodz മനോജ്‌ .കെ (സംവാദം)
8 അഖിലൻ
9 ബിനു
10 റസിമാൻ ടി വി
11 KG (കിരൺ)
12 വിശ്വപ്രഭ
13 Adv.tksujith
14 റോജി പാലാ
15 ടിനു ചെറിയാൻ‌

Yes check.svg - മലയാളം വിക്കിപീഡിയയിൽ ചെക്ക് യൂസർ സൗകര്യം വേണം എന്ന തീരുമാനത്തിലെത്തിയിരിക്കുന്നു. ഇനി ഇതിനായി ചെക്ക് യൂസർമാരെ തിരഞ്ഞെടുത്ത് മെറ്റയിൽ സമർപ്പിക്കേണ്ടതുണ്ട്. വിക്കി:ചെക്ക് യൂസർ എന്ന താളും നിർമ്മിക്കേണ്ടതാണ്. --Vssun (സംവാദം) 02:23, 3 ഫെബ്രുവരി 2013 (UTC)

മേൽക്കാണുനന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ ചെക്ക് യൂസർമാരെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ചെക്ക് യൂസർ പദവിക്കായുള്ള നാമനിർദ്ദേശം എന്ന താളിൽ ആരംഭിച്ചിരിക്കുന്നു. ദയവായി വോട്ടുചെയ്യുക.

ഫലകങ്ങളെ ഒതുക്കി പ്രദർശിപ്പിക്കൽ[തിരുത്തുക]

ഇവിടെ കാണിച്ചിരിക്കുന്നപോലെ തിരുത്തുന്ന താളിൽ, അതിലുപയോഗിക്കുന്ന ഫലകങ്ങളെ ഒതുക്കി പ്രദർശിപ്പിക്കാനായി ബഗ് ഫയൽ ചെയ്യാം എന്നു കരുതുന്നു. ഇംഗ്ലീഷ് വിക്കിയിൽ ഈ സൗകര്യം ഇപ്പോൾ ലഭ്യമാണ്. അഭിപ്രായം പറയുക.

ഇതിനെക്കുറിച്ച് മീഡിയാവിക്കിയിലുള്ള ഒരു ചർച്ച ഇവിടെക്കാണുക --Vssun (സംവാദം) 08:25, 4 ഫെബ്രുവരി 2013 (UTC)

Bugzilla:44634 - ബഗ് കാണുക. --Vssun (സംവാദം) 08:47, 4 ഫെബ്രുവരി 2013 (UTC)

Yes check.svg ഈ സൗകര്യം നിലവിൽവന്നു. --Vssun (സംവാദം) 11:48, 4 ഫെബ്രുവരി 2013 (UTC)