ചേമഞ്ചേരി കുഞ്ഞിരാമൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ

കേരളത്തിലെ പ്രമുഖ കഥകളികലാകാരനും നൃത്താദ്ധ്യാപകനുമാണ്‌‌ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ.[1]

ജീവിതരേഖ[തിരുത്തുക]

മടൻകണ്ടി ചാത്തുകുട്ടിനായരുടേയും അമ്മുക്കുട്ടിയമ്മയുടെയും പുത്രനായി 1916 ജൂൺ 26ന്‌ ജനിച്ച്‌ 15 വയസ്സിൽ വാരിയംവീട്ടിൽ നാടകസംഘത്തിന്റെ "വള്ളിത്തിരുമണം" നാടകത്തോടെ രംഗപ്രവേശം നടത്തിയ ചേമഞ്ചേരി കുഞ്ഞിരാമൻ നായർ നൃത്തം, കഥകളി, കേരളനടനം എന്നിവയിലെല്ലാം അസാമാന്യ പാടവം പ്രദർശിപ്പിച്ചു. 1977-ൽ ഇദ്ദേഹം മലബാർ സുകുമാരൻ ഭാഗവതരോടൊപ്പം പൂക്കാട്‌ കലാലയവും[2] 1983-ൽ ചേലിയ കഥകളി വിദ്യാലയവും സ്ഥാപിച്ചു.

പത്തു കൊല്ലം കേരളസർക്കാർ നടനഭുഷണം എക്‌സാമിനറായും മൂന്നു വർഷം തിരുവനന്തപുരം ദൂരദർശൻ നൃത്തവിഭാഗം ഓഡീഷൻ കമ്മിറ്റി അംഗമായും രണ്ടു വർഷം സംഗീത നാടക അക്കാദമി ജനറൽ കൗ‌ൺസിൽ അംഗമായും സേവനമനുഷ്ടിച്ചു.

പുരസ്കാരങ്ങൾ[തിരുത്തുക]

1979 -ൽ നൃത്തത്തിന്‌ അവാർഡും 1990 -ൽ നൃത്തത്തിനും കഥകളിക്കും കൂടി ഫെല്ലോഷിപ്പും നൽകി കേരള സംഗീത നാടക അക്കാദമി ആദരിച്ചു. 2001 -ൽ കേരള കലാമണ്ഡലം വിശിഷ്ടസേവനത്തിന്‌ അവാർഡ്‌ നൽകി. 2002-ൽ കൊച്ചി കേരളദർപ്പണത്തിൽ നാട്യകുലപതിയായി ബഹുമാനിച്ചു. സംസ്ഥാനതലത്തിൽ കഥകളിക്ക് ഫോക്‌ലാൻഡ് ഏർപ്പെടുത്തിയ 2011ലെ കാനാ കണ്ണൻ നായർ ആശാന്റെ സ്മരണയ്ക്കായുള്ള നാട്യരത്‌ന പുരസ്‌കാരം[3] 2017 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

അവലംബം[തിരുത്തുക]

  1. http://deshabhimani.com/newscontent.php?id=166272
  2. "നൃത്ത്യകലയുടെ പീലിത്തിരുമുടി ജന്മാഷ്ടമി പുരസ്കാര സമർപ്പണം ഇന്ന്‌". ജന്മഭൂമി. ശേഖരിച്ചത് 2013 ഓഗസ്റ്റ് 27. Check date values in: |accessdate= (help)
  3. http://www.mathrubhumi.com/kannur/news/1626209-local_news-Pilathuthara-%E0%B4%AA%E0%B4%BF%E0%B4%B2%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B1.html

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]