കാതിക്കുടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാതിക്കുടത്തെ നിറ്റാ ജലാറ്റിൻ കമ്പനി

തൃശൂർ നഗരത്തിൽ നിന്നും 40 കിലോമീറ്റർ അകലെ കാടുകുറ്റി ഗ്രാമ പഞ്ചായത്തിലെ ചാലക്കുടിപ്പുഴയോരത്തോട് ചേർന്ന ഒരു കാർഷിക ഗ്രാമമാണു കാതിക്കുടം[1]. നിറ്റാ ജലാറ്റിൻ കമ്പനി, രാസമാലിന്യം പുഴയിലേക്കൊഴുക്കുന്നതിനെതിരെ നാട്ടുകാർ നടത്തുന്ന സമരം മൂലം ഈ ഗ്രാമത്തിന്റെ പേർ വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നു. കേരളത്തിലെ പടിഞ്ഞാറോട്ടൊഴുകുന്ന പുഴകളിൽ നിന്ന് വ്യത്യസ്തമായി കുറച്ച് കിലോമീറ്ററുകൾ കിഴക്കോട്ട് ഗതിമാറി ഒഴുകുന്ന ഭാഗമായ തെക്കൂട്ടം, കക്കാട്, പുളിയ്ക്കകടവ് ഭൂപ്രദേങ്ങൾക്കിടയിലാണു കാതിക്കുടം സ്ഥിതി ചെയ്യുന്ന പ്രത്യേകതയും ഉണ്ട്.

ഭൂപ്രകൃതി[തിരുത്തുക]

പുഴയും തോടും ചിറയും നീർച്ചാലുകളും കൊണ്ട് സമൃദ്ധമാണു കാതിക്കുടം. താണിയംതോട്, ചെറുമത്തോട്, കണ്ണൻചിറ, ചാത്തൻചാൽ തുടങ്ങിയ നീർച്ചാലുകൾ ഈ ഗ്രാമത്തിലൂടെ ഒഴുകി ചാലക്കുടി പുഴയിലേക്ക് ചേരുന്നു. മലവെള്ളത്തിൽ അടിഞ്ഞുകൂടുന്ന വളക്കൂറേറിയ എക്കൽ മണ്ണാണിവിടെ. കക്കാട്ടു പാടവും പൊന്നേത്തു പാടവും അമ്പലത്താഴവും മുതുക്കാട്ട് പാടവുമാണു കാതിക്കുടത്തിന്റെ നെല്ലറകൾ.

കാർഷികം[തിരുത്തുക]

തെങ്ങും കവുങ്ങും ജാതിയും വാഴയും പച്ചക്കറികളുമാണ് പ്രധാന കൃഷികൾ. മുപ്പൂവ് കൃഷിയിറക്കക്കുന്ന പാടശേഖരങ്ങൾ ഇവിടെയുണ്ട്. താണിയം പാറ, പരീയ്ക്കപ്പാടം, പേരനാട്ടുപാടം, കുരിയിലപ്പാടം തുടങ്ങിയ പാഠശേഖരങ്ങളിൽ കൃഷിയിറക്കുന്നു. കൃഷിയും മത്സ്യബന്ധനവും ജനങ്ങളുടെ പ്രധാന തൊഴിൽ മേഖലയാണ്.

സാംസ്കാരികം[തിരുത്തുക]

പ്രസിദ്ധരായ വ്യക്തികൾ[തിരുത്തുക]

മലിനീകരണം[തിരുത്തുക]

കാവട എന്ന സ്ഥലത്ത് 1979ൽ കേരള കെമിക്കൽസ് ആന്റ് പ്രോട്ടീൻസ് ലിമിറ്റഡ്(KCPL) എന്ന പേരിൽ കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റേയും ജപ്പാൻ കമ്പനികളായ നിറ്റാജലാറ്റിനും മിറ്റ്സു ബുഷി കോർപ്പറേഷനും സംയുക്തമായി ആരംഭിച്ചു. അക്കാലത്ത് ഓഹരികൾ കൂടുതൽ കേരള വ്യവസായ വികസന കോർപ്പറേഷനായിരുന്നു[2] . പിൽക്കാലത്ത് ഭൂരിഭാഗം ഓഹരികളും നിറ്റാ ജലാറ്റിൻ കൈവശപ്പെടുത്തുകയും കമ്പനിയുടെ പേര് നിറ്റാ ജലാറ്റിൻ ഇന്ത്യാ ലിമിറ്റഡ്(NJIL) എന്നാക്കുകയും ചെയ്തു. ഈ കമ്പനി ആരംഭിച്ച കാലം മുതലേ കണ്ണാമ്പലത്ത് അയ്യപ്പൻ നായരുടെ നേതൃത്വത്തിൽ എതിർപ്പുകൾ ശക്തമായിരുന്നു. തൊഴിലവസരങ്ങൾ സൃഷിക്കപ്പെടുന്നമെന്ന പ്രചരണത്തിൽ ഇതിന് നാട്ടുകാരുടെ പിന്തുണ വേണ്ടത്ര ലഭിച്ചില്ല. കാലക്രമത്തിൽ വെള്ളവും മണ്ണും വായുവും കമ്പനിയുടെ മലീനികരണത്തിന് ഇരയായപ്പോൽ ജനകീയ സമരങ്ങൾക്ക് തുടക്കമായി.

മൃഗങ്ങളുടെ എല്ലിൽ നിന്നും ഹൈഡ്രോക്ലോറിക്ക് ആസിഡിന്റെയും മറ്റ് രാസപ്രവർത്തനങ്ങളുടെയും ഫലമായി ഒസ്സീൻ ഉണ്ടാക്കുന്ന പ്രക്രിയയാണ് ഇവിടെ നടക്കുന്നത്[3]. ആസിഡ് കലർന്ന വെള്ളവും മാംസത്തിന്റേയും മജ്ജയുടേയും അവശിഷ്ടങ്ങളും രാസവസ്തുക്കളുമാണ് ഇവിടുത്തെ പ്രധാന മാലിന്യ ഉപോത്പന്നങ്ങൾ[2] . ലിമിറ്റഡ് ഓസീൻ പ്ലാന്റിൽ നിന്നുള്ള കുമ്മായം കലർന്ന വെള്ളവും DCP പ്ലാന്റിൽ നിന്നുള്ള ക്ലോറൈഡ് കലർന്ന വെള്ളവും ശുദ്ധീകരിക്കാതെ ചാലക്കുടിപ്പുഴയിലേക്കും മറ്റും തുറന്നുവിടുന്നതാണ്[4] കമ്പനിക്കെതിരെയുള്ള പ്രധാന ആരോപണം. ഇടയ്ക്കിടെ കൂട്ടത്തോടെ ചത്തുപൊന്തുന്ന മീനുകളും കമ്പനിപരിസരത്തെ രൂക്ഷ ഗന്ധവും ഇതിന് സൂചകങ്ങളായി ചൂണ്ടിക്കാണിക്കുന്നു. ചാലക്കുടി പുഴ സംരക്ഷണ സമിതിയും ശാസ്ത്ര സാഹിത്യ പരിഷത്തും മറ്റു പരിസ്ഥിതി സംഘടനകളും പഞ്ചായത്ത് ജനപ്രിതിനിഥികളും നാട്ടുകാരും ഉൾപ്പെട്ട ജനകീയ പ്രിതികരണവേദിയെന്ന ആക്ഷൻ കൗൺസിലാണ് മലിനീകരണത്തിനെതിരെയുള്ള സമരം മുന്നോട്ട് കൊണ്ടുപോകുന്നത്. ഹൈക്കോടതിയിൽ ഇതുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ നിലവിലുണ്ട്.

അവലംബം[തിരുത്തുക]

  1. "കവർസ്റ്റോറി" (ഭാഷ: മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 665. 2010 നവംബർ 22. ശേഖരിച്ചത് 2013 ജൂൺ 18. 
  2. 2.0 2.1 പുഴയിൽ നിന്നൊരുതുടം കാതിക്കുടം, കാതിക്കുടത്തെ കാളകൂടം; കെ.കെ. ചന്ദ്രശേഖരൻ (ഒക്ടോബർ 2009). കേരളീയം (ഭാഷ: മലയാളം) (തൃശ്ശൂർ). ലക്കം-10 (പുസ്തകം-10): 13,14,15,16,17.  Unknown parameter |coauthors= ignored (സഹായം); Unknown parameter |month= ignored (സഹായം); തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം);
  3. "റിപ്പോർട്ട്" (ഭാഷ: മലയാളം). മലയാളം വാരിക. 2013 ജൂലൈ 05. ശേഖരിച്ചത് 2013 ഒക്ടോബർ 13. 
  4. "കവർസ്റ്റോറി" (ഭാഷ: മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 676. 2011 ഫെബ്രുവരി 07. ശേഖരിച്ചത് 2013 ജൂൺ 18. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാതിക്കുടം&oldid=1845825" എന്ന താളിൽനിന്നു ശേഖരിച്ചത്