Jump to content

അറുപത്തിയൊമ്പത് (69)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
A man and a woman performing mutual oral sex in the 69 position.

ലൈംഗിക ആസ്വാദനം ഇരുപങ്കാളികൾക്കും ഒരേ സമയം സാധ്യമാക്കുന്ന ഒരു വദനസുരത രീതിയാണ് അറുപത്തിയൊൻപത്. രണ്ട് പങ്കാളികളും പരസ്പരം ലൈംഗിക അവയവത്തിന് അടുത്തേക്ക് വായ ചേർത്ത്‌ പിടിച്ചു വദനസുരതം ചെയ്യുന്നു.[1][2][3] ഇങ്ങനെ ചെയ്യുമ്പോൾ 6,9 എന്ന അക്കങ്ങളെ പോലെ കിടന്നുകൊണ്ട് ചെയ്യുന്നത് കൊണ്ട് ഈ നിലയെ അറുപത്തിയൊമ്പത് എന്ന് പറയപ്പെടുന്നു. ചുണ്ടും നാവും ഉപയോഗപ്പെടുത്തുന്ന ഈ രീതി ലിംഗത്തിനും യോനിക്കും ഒരേസമയം ഉത്തേജനം നൽകുകയും ഇരുവരേയും രതിമൂർച്ഛയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഗർഭധാരണം ഉണ്ടാകാൻ സാധ്യതയില്ലാത്ത ഇത് പലർക്കും ലിംഗയോനീ ബന്ധത്തേക്കാൾ കുറേക്കൂടി സ്വീകാര്യമാണ്. ലൈംഗിക ആസ്വാദനത്തെപ്പറ്റി പരസ്പര ധാരണയുള്ള പങ്കാളികളാണ് ഈ രീതി കൂടുതലായി അവലംബിച്ചു കാണുന്നത്. സ്ത്രീയെ സംബന്ധിച്ചു ഭഗശിശ്നികയിലേക്ക് നേരിട്ട് ലഭിക്കുന്ന ഉത്തേജനം വേഗത്തിൽ രതിമൂർച്ഛയിലേക്ക് എത്തിക്കുന്നു. സംഭോഗപൂർവ്വലീല അഥവാ ഫോർപ്ലേയുടെ ഭാഗമായും ധാരാളം ആളുകൾ ഇത് ചെയ്യാറുണ്ട്. യോനിവരൾച്ച, ഉദ്ധാരണക്കുറവ് എന്നിവ പരിഹരിക്കാനും ഇത് ഫലപ്രദമാണെന്ന് വാദമുണ്ട്. എന്നിരുന്നാലും ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗാണുബാധകൾ ഈ രീതി വഴിയും പകരാറുണ്ട്. ഗർഭനിരോധന ഉറകൾ അത് തടയാൻ ഗുണകരമാണ്. ചോക്ലേറ്റ്, ബനാനാ തുടങ്ങിയ ഭക്ഷണപദാർഥങ്ങളുടെ രുചിയും ഗന്ധവുമുള്ള ഗർഭനിരോധന ഉറകളും ഈ രീതി അവലംബിക്കുന്നവർ ഉപയോഗിക്കാറുണ്ട്. [3][4][5]

അവലംബം

[തിരുത്തുക]
  1. Rojiere, Jean (2001). The Little Book of Sex. Ulysses Press. ISBN 1-56975-305-9.
  2. Julie Coleman, "Love, sex, and marriage: a historical thesaurus", Rodopi, 1999, ISBN 90-420-0433-9, p.214
  3. 3.0 3.1 Aggrawal, Anil (2009). Forensic and Medico-legal Aspects of Sexual Crimes and Unusual Sexual Practices. Boca Raton: CRC Press. p. 380. ISBN 1-4200-4308-0.
  4. René James Hérail, Edwin A. Lovatt, "Dictionary of Modern Colloquial French", Routledge, 1990, ISBN 0-415-05893-7, p.484
  5. "Soixante-neuf definition and meaning | Collins English Dictionary". www.collinsdictionary.com (in ഇംഗ്ലീഷ്). Collins English Dictionary. Retrieved 8 July 2018.


"https://ml.wikipedia.org/w/index.php?title=അറുപത്തിയൊമ്പത്_(69)&oldid=4107755" എന്ന താളിൽനിന്ന് ശേഖരിച്ചത്