വദനസുരതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Wiki-fellatio.svg

പങ്കാളിയുടെ ലൈംഗികാവയവങ്ങളെ ചുണ്ടുകളോ,പല്ലുകളോ, നാവോ തൊണ്ടയോ ഉപയോഗിച്ച് ഉത്തേജിപ്പിക്കുന്ന ലൈംഗികക്രിയയെയാണ് വദനസുരതം എന്നു വിളിക്കുന്നത്.[1] സ്‍ത്രീ പുരുഷബന്ധങ്ങളിലും സ്വവർഗരതിയിലും ഈ രീതി ഉപയോഗപ്പെടുത്തുന്നു. സ്‍ത്രീയോനിയിൽ നടത്തുന്ന വദനസുരതത്തെ യോനീപാനമെന്നും (cunnilingus) പുരുഷലിംഗത്തിൽ നടത്തുന്ന വദനസുരതത്തെ ലിംഗപാനമെന്നും (fellatio)വിളിക്കുന്നു..രതിപൂർവലീലയുടെ ഭാഗമായോ, ലൈംഗികബന്ധത്തിനിടയിലോ,അതിനുശേഷമോ അല്ലെങ്കിൽ അതിനായിത്തന്നെയോ ഇണകൾ വദനസുരതത്തില് ഏർ‍പ്പെടാറുണ്ട്.[2] ഗർഭധാരണമൊഴിവാക്കിക്കൊണ്ട് ലൈംഗികസുഖം നേടാമെന്നതിനാൽ ലിംഗ-യോനീ ബന്ധത്തിനു പകരമായും വദനസുരതം ഉപയോഗിക്കപ്പെടുന്നു. ഇതു പക്ഷേ ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ തടയാൻ വദനസുരതത്തിൽ കഴിയില്ല.[3]

വിവിധ നിലകൾ[തിരുത്തുക]

Wiki-dthroat02.png

ലൈംഗികബന്ധത്തിലെന്നതുപോലെ വദനസുരതത്തിലും വ്യത്യസ്തതയ്ക്കായി വിവിധ നിലകൾ ഉപയോഗപ്പെടുത്താറുണ്ട്. അറുപത്തിയൊമ്പത് (69) എന്നത് പരക്കെ അറിയപ്പെടുന്ന ഒരു നിലയാണ‍്. കാകിലം എന്നും ഈ നിലയ്ക് പേരുണ്ട്[അവലംബം ആവശ്യമാണ്]. ഈ നിലയിൽ രണ്ടുപങ്കാളുകൾക്കും ഒരേ സമയം തന്നെ ലൈംഗിക ഉത്തേജനം നല്കുവാനും നേടുവാനും സാധിക്കും. കൂടാതെ പങ്കാളിയുടെ മുഖത്തോട് ചേര്ന്നിരുന്ന് ലൈംഗികാവയവങ്ങളെ വായോടടുപ്പിച്ചും (Facesitting) തൊണ്ടയിലേയ്ക്കുകടത്തിവയ്‍ച്ചും (Deep throat) വദനസുരതത്തിലേർ‍പ്പെടാറുണ്ട്.[4][5]

അവലംബം[തിരുത്തുക]

  1. "Oral Sex". BBC Advice. BBC. മൂലതാളിൽ നിന്നും 2010-09-20-ന് ആർക്കൈവ് ചെയ്തത്.
  2. "What is oral sex?". NHS Choices. NHS. 2009-01-15. മൂലതാളിൽ നിന്നും 2010-09-20-ന് ആർക്കൈവ് ചെയ്തത്.
  3. University Health Center | Sexual Health | Oral Sex
  4. Wright, Anne (2009). Grandma's Sex Handbook. Intimate Press, USA. p. 161. ISBN 978-0-578-02075-4. ശേഖരിച്ചത്: January 7, 2012.
  5. Freud, Sigmund (1916). Leonardo da Vinci: A PSYCHOSEXUAL STUDY OF AN INFANTILE REMINISCENCE. New York: MOFFAT YARD & COMPANY. p. 39. ശേഖരിച്ചത്: January 7, 2012. The situation contained in the phantasy, that a vulture opened the mouth of the child and forcefully belabored it with its tail, corresponds to the idea of fellatio, a sexual act in which the member is placed into the mouth of the other person.
"https://ml.wikipedia.org/w/index.php?title=വദനസുരതം&oldid=2156204" എന്ന താളിൽനിന്നു ശേഖരിച്ചത്