ഫാർമസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഫാർമസി / ഔഷധാലയം
PharmacistsMortar.svg
തൊഴിൽ / ജോലി
ഔദ്യോഗിക നാമം ഔഷധശാസ്ത്രജ്ഞൻ,

ഔഷധജ്ഞൻ,മരുന്നുവ്യാപാരി, ഔഷധവിദഗ്ദ്ധൻ, ഉപവൈദ്യൻ, അപ്പോത്തിക്കിരി (ഡോക്ടർ), രാസവസ്തുക്കൾ നിർമ്മിക്കുകയോ വില്ക്കുകയോ ചെയ്യുന്ന ആൾ, ഫാർമസിസ്റ്റ്

തരം / രീതി Professional
പ്രവൃത്തന മേഖല ആരോഗ്യ പരിപാലനം, ആരോഗ്യശാസ്ത്രം, രസതന്ത്രം
വിവരണം
അഭിരുചികൾ നീതിശാസ്ത്രം, കല, വൈദ്യശാസ്ത്രം , അപഗ്രഥനപരമായ വൈദഗ്ദ്ധ്യം, നിർണായകമായ വിചാരശക്തി
വിദ്യാഭ്യാസ യോഗ്യത ഔഷധവിദ്യാവിഷയകമായ ഗവേഷണ ബിരുദം, ബിരുദാനന്തര ബിരുദം, ബിരുദം
അനുബന്ധ തൊഴിലുകൾ Doctor, pharmacy technician, toxicologist, chemist, pharmacy assistant other medical specialists

ഫാർമസി അഥവാ ഔഷധാലയം എന്നത് ആരോഗ്യശാസ്ത്രവും രസശാസ്ത്രവും ചേർന്ന ഒരു സാങ്കേതിക വിജ്ഞാന ശാഖയാണ്. മരുന്നുകളുടെ നിർമ്മാണം, അവയുടെ ഗവേഷണം, പാർശ്വഫലങ്ങളെ പറ്റിയുള്ള പഠനം, അവയുടെ വിതരണം എന്നിവയുമായി ബന്ധപ്പെട്ട ശാസ്ത്രശാഖയാണ് ഫാർമസി. ഔഷധങ്ങളുടെ അഥവാ മരുന്നുകളുടെ സുരക്ഷിതവും ഫലപ്രദമായിട്ടുള്ള ഉപയോഗമാണ് അതിന്റെ ലക്ഷ്യം.

ആരോഗ്യ പരിപാലന രംഗത്തെ ഒരു പ്രധാന ശാഖയാണ് ഇത്. രോഗികൾക്ക് മരുന്നുകൾ വിതരണം ചെയ്യുകയും ഉപയൊഗക്രമമനുസരിച്ച് പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയും ചെയ്യുന്ന വിദഗ്ദരെയാണ് ഫാർമസിസ്റ്റ് എന്ന് വിളിക്കുന്നത്.

മരുന്നുകൾ ശാസ്ത്രീയമായി നിർമ്മിക്കുകയോ അവ കൃത്യമായി വിതരണം ചെയ്യുകയോ ചെയ്യുന്ന സ്ഥാപനത്തെയാണ് ഫാർമസി എന്ന് വിളിക്കുന്നത്. സർക്കാർ നിർദേശിച്ച മാനദണ്ഡങ്ങൾ പ്രകാരമാണ് ഇവ പ്രവർത്തിക്കുന്നത്. ഫാർമസിസ്റ്റിന്റെ ലൈസൻസ് ഇവയുടെ പ്രവർത്തനത്തിന് നിര്ബന്ധമാണ്. ഇവ രണ്ട്‌ തരത്തിലുണ്ട്. ഒന്ന് ഹോസ്പിറ്റൽ ഫാർമസി മറ്റൊന്ന് കമ്മ്യൂണിറ്റി ഫാർമസി. ആശുപത്രികളുടെ ഭാഗമായി പ്രവർത്തിക്കുന്ന ഫാര്മസികളാണ് ഹോസ്പിറ്റൽ ഫാർമസി അഥവാ ആശുപത്രി ഫാർമസി എന്നറിയപ്പെടുന്നത്. ആശുപത്രിയിൽ വരുന്ന രോഗികൾക്ക് മരുന്നുകൾ ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം. കൂടാതെ വലിയ ആശുപത്രികളിൽ സാറ്റലൈറ്റ് ഫാർമസിയും പ്രവർത്തിക്കാറുണ്ട്. പൊതുസ്ഥലങ്ങളിൽ കാണപ്പെടുന്ന ഔഷധ സ്ഥാപനങ്ങളാണ് കമ്മ്യൂണിറ്റി ഫാർമസി അഥവാ സാമൂഹിക ഫാർമസി എന്നറിയപ്പെടുന്നത്. പൊതുജനങ്ങൾക്ക് ഏറ്റവും എളുപ്പം സേവനം ലഭ്യമാകുന്ന ആരോഗ്യസ്ഥാപനങ്ങൾ കൂടിയാണിവ. ശാസ്ത്രീയമായി പറഞ്ഞാൽ 'മെഡിക്കൽ സ്റ്റോർ' എന്ന പദപ്രയോഗം തന്നെ തെറ്റാണ്. ഇത് ഫാർമസി സേവനങ്ങൾ അത്ര കണ്ട് വികസിച്ചിട്ടില്ലാത്ത ഒരു കാലത്ത് ഉണ്ടായ വാക്കാണ്. കമ്മ്യൂണിറ്റി ഫാർമസി എന്നതാണ് ശരിയായ പദം. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകൾക്കും ഇവിടെ ഫാർമസിസ്റ്റിന്റെ സേവനം ലഭ്യമാണ്. ഡോക്ടറുടെ കുറിപ്പടി ആവശ്യമുള്ളതും അല്ലാത്തതുമായ മരുന്നുകൾ, ആരോഗ്യ സംബന്ധമായ മറ്റ് ഉത്പന്നങ്ങൾ എന്നിവ ഇതുവഴി ലഭ്യമാണ്. കേരളത്തിൽ കാരുണ്യ, ആശ്വാസ് തുടങ്ങിയ കമ്മ്യൂണിറ്റി ഫാർമസികൾ വളരെ ശ്രദ്ധേയമാണ്.

വിദേശ രാജ്യങ്ങളിൽ ഫാർമസി സേവനങ്ങൾ കുറേക്കൂടി വികസിച്ചതാണ്. അവിടങ്ങളിൽ രോഗികളുടെ കിടക്കക്ക് സമീപം വരെ ഫാര്മസിസ്റ്റിന്റെ സേവനം ലഭ്യമാകാറുണ്ട്. ഇവയെ 'ബെഡ് സൈഡ് ഫാർമസി' എന്ന് വിളിക്കുന്നു. ഇത് കൂടാതെ ആശുപത്രികളിൽ ക്ലിനിക്കൽ ഫാർമസിയും പ്രവർത്തിച്ചു വരുന്നു. മരുന്നുകൾ കൃത്യ സമയത്ത്, കൃത്യ അളവിൽ രോഗിക്ക് ലഭ്യമാക്കുക എന്നതാണ് ഇതിന്റെ പ്രയോജനം.

"https://ml.wikipedia.org/w/index.php?title=ഫാർമസി&oldid=3556252" എന്ന താളിൽനിന്ന് ശേഖരിച്ചത്