അമേരിക്കയിലെ സംസ്ഥാനങ്ങളും തലസ്ഥാനങ്ങളും
അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനങ്ങളുടെ പട്ടിക. സംസ്ഥാന തലസ്ഥാനങ്ങളും സംസ്ഥാനമായി രൂപികരിക്കപ്പെട്ട വർഷവും യഥാക്രമം നൽകിയിരിക്കുന്നു. ആകെ 50 സ്റ്റേറ്റുകളാണുള്ളത്. സംസ്ഥാനങ്ങളിലെ ജനസംഖ്യ 600,000 മുതൽ (വ്യോമിംഗ്) 38 മില്ല്യൺ (കാലിഫോർണിയ) വരെയാകുന്നു. അതുപോലെ വിസ്തീർണ്ണം 1,214 square miles (3,140 km2) (റോഡ് ഐലൻറ്) മുതൽ 663,268 square miles (1,717,860 km2) (അലാസ്ക) വരെയാണ്. ഇതിൽ നാലു സംസ്ഥാനങ്ങൾ (മസാച്ച്യൂസെറ്റ്സ്്, പെൻസിൽവാനിയ, വെർജീനിയ, കെൻറുക്കി എന്നിവ) ഔദ്യോഗക നാമത്തിനോടൊപ്പം കോമൺവെൽത്ത് എന്നു കൂടി ഉപയോഗിക്കുന്നു.
ഐക്യനാടുകളിലെ 50 സംസ്ഥാനങ്ങളിൽ 48 സംസ്ഥാനങ്ങളും വൻകരയിൽ ഒന്നിനോടൊന്നു ചേർന്നും എന്നാൽ രണ്ടു സംസ്ഥാനങ്ങൾ, അതായത്, അലാസ്കയും ഹവായിയും പ്രധാനകരയിൽ നിന്നും ഏറെ അകലെയുമായാണ് സ്ഥിതി ചെയ്യുന്നത്. സംസ്ഥാനങ്ങളിൽ ഏറ്റവും വലുത് അലാസ്കയും ഏറ്റവും ചെറുത് റോഡ് ഐലൻറുമാണ്. 1787 ഡിസംബർ 7 ന് ആദ്യം യൂണിയനിൽ ചേർന്ന സംസ്ഥാനം ഡിലാവെയർ ആണ്. അവസാനമായി യൂണിയനിൽ ചേർന്നത് 1959 ആഗസ്റ്റ് 21 ന് ഹാവായ് ആണ്.
ചരുക്കെഴുത്ത് | സംസ്ഥാനത്തിൻറ പേര് | തലസ്ഥാനം | സംസ്ഥാനമായ വർഷം |
---|---|---|---|
AL | അലബാമ | മോണ്ട്ഗോമറി | ഡിസംബർ 14, 1819 |
AK | അലാസ്ക | ജുന്യൂ | ജനുവരി 3, 1959 |
AZ | അരിസോണ | ഫീനിക്സ് | ഫെബ്രുവരി 14, 1912 |
AR | അർക്കാൻസാസ് | ലിറ്റിൽ റോക്ക് | ജൂൺ 15, 1836 |
CA | കാലിഫോർണിയ | സക്രമെൻറോ | സെപ്റ്റംബർ 9, 1850 |
CO | കോളറാഡോ | ഡെൻവർ | ആഗസ്റ്റ് 1, 1876 |
CT | കണക്ടിക്കട്ട് | ഹാർട്ട്ഫാർഡ് | ജനുവരി 9, 1788 |
DE | ഡിലാവെയർ | ഡോവർ | ഡിസംബർ 7, 1787 |
FL | ഫ്ലോറിഡ | ടലഹാസീ | മാർച്ച് 3, 1845 |
GA | ജോർജ്ജിയ | അറ്റ്ലാൻറാ | ജനുവരി 2, 1788 |
HI | ഹാവായി | ഹോണോലുലു | ആഗസ്റ്റ് 21, 1959 |
ID | ഇഡാഹോ | ബോയിസ് | ജൂലൈ 3, 1890 |
IL | ഇല്ലിനേയിസ് | സ്പ്രിംഗ്ഫീൽഡ് | ഡിസംബർ 3, 1818 |
IN | ഇന്ത്യാനാ | ഇന്ത്യാനാപോളിസ് | ഡിസംബർ 11, 1816 |
IA | ഐയവ | ഡെസ് മോയിൻസ് | ഡിസംബർ 28, 1846 |
KS | കൻസാസ് | ടുപേകാ | ജനുവരി 29, 1861 |
KY | കെൻറുക്കി | ഫ്രാങ്ക്ഫോർട്ട് | ജൂൺ 1, 1792 |
LA | ല്യൂയിസിയാന | ബാറ്റൺ റോഗ് | ഏപ്രിൽ 30, 1812 |
ME | മെയ്ൻ | അഗസ്റ്റ | മാർച്ച് 15, 1820 |
MD | മേരിലാൻറ് | അന്നാപോളിസ് | ഏപ്രിൽ 28, 1788 |
MA | മസാച്ച്യൂസെറ്റ്സ് | ബോസ്റ്റൺ | ഫെബ്രുവരി 6, 1788 |
MI | മിഷിഗൺ | ലാൻസിങ് | ജനുവരി 26, 1837 |
MN | മിന്നസോട്ട | സെൻറ് പോൾ | മെയ് 11, 1858 |
MS | മിസിസ്സിപ്പി | ജാക്സണ് | ഡസംബർ 10, 1817 |
MO | മിസോറി | ജാഫേർസൺ സിറ്റി | ആഗസ്റ്റ് 10, 1821 |
MT | മൊണ്ടാന | ഹെലെന | നവംബർ 8, 1889 |
NE | നെബ്രാസ്ക | ലിങ്കൺ | മാർച്ച് 1, 1867 |
NV | നെവാഡ | കർസൺ സിറ്റി | ഒക്ടോബർ 31, 1864 |
NH | ന്യൂ ഹാംപ്ഷെയർ | കോൺകോഡ് | ജൂൺ 21, 1788 |
NJ | ന്യൂ ജെർസി | ട്രെൻറോൺ | ഡിസംബർ 18, 1787 |
NM | ന്യൂ മെക്സിക്കോ | സാൻറ ഫേ | ജനുവരി 6, 1912 |
NY | ന്യൂയോർക്ക് | ആൽബെനി | ജൂലൈ 26, 1788 |
NC | നോർത്ത് കരോലിന | റാലെ | നവംബർ 21, 1789 |
ND | നോർത്ത് ഡെക്കോട്ട | ബിസ്മാർക്ക് | നവംബർ 2, 1889 |
OH | ഒഹിയോ | കൊളംബസ് | മാർച്ച് 1, 1803 |
OK | ഒക്ലാഹോമ | ഒക്ലാഹോമ സിറ്റി | നവംബർ 16, 1907 |
OR | ഒറിഗോൺ | സലെം | ഫെബ്രുവരി 14, 1859 |
PA | പെൻസിൽവാനിയ | ഹാരിസ്ബർഗ്ഗ് | ഡിസംബർ 12, 1787 |
RI | റോഡ് ഐലൻറ് | പ്രൊവിഡൻസ് | മെയ് 19, 1790 |
SC | സൌത്ത് കരോലിന | കൊളമ്പിയ | മെയ് 23, 1788 |
SD | സൌത്ത് ഡെക്കോട്ട | പിയർ | നവംബർ 2, 1889 |
TN | ടെന്നസീ | നാഷ്വിൽ | ജൂൺ 1, 1796 |
TX | ടെക്സാസ് | ആസ്റ്റിൻ | ഡിസംബർ 29, 1845 |
UT | ഉട്ടാ | സാൾട്ട് ലേക്ക് സിറ്റി | ജനുവരി 4, 1896 |
VT | വെർമേണ്ട് | മോണ്ടിപെലിയർ | മാർച്ച് 4, 1791 |
VA | വെർജീനിയ | റിച്ച്മണ്ട് | ജൂൺ 25, 1788 |
WA | വാഷിംഗ്ടൺ | ഒളിമ്പിയ | നവംബർ 11, 1889 |
WV | വെസ്റ്റ് വെർജീനിയ | ചാൾസ്റ്റൺ | ജൂൺ 20, 1863 |
WI | വിസ്കോസിൻ | മാഡിസൺ | മെയ് 29, 1848 |
WY | വ്യോമിംഗ് | ഷയേൻ | ജൂലൈ 10, 1890 |
50 സംസ്ഥാനങ്ങളെക്കൂടാതെ യു.എസിൻറെ അധീനതയിലുള്ള ഏതാനും പ്രദേശങ്ങൾ കൂടിയുണ്ട് :
- AS അമേരിക്കൻ സമോവ
- DC ഡിസ്ട്രിക്റ്റ് ഓഫ് കൊളമ്പിയ
- GU ഗയാം
- MP നോർത്തേൺ മരിയാന ഐലൻറ്സ്, കോമൺവെൽത്ത്.
- PR പ്യൂർട്ടോ റിക്കോ, കോമൺവെൽത്ത്
- VI the യുണൈറ്റഡ് സ്റ്റേറ്റ്സ് വെർജിൻ ഐലൻറ്സ്