കർസൺ സിറ്റി, നെവാഡ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Carson City, Nevada
Independent city
Consolidated Municipality of Carson City
Carson City Mint at night
Official seal of Carson City, Nevada
Seal
ഇരട്ടപ്പേര്(കൾ): Carson, CC, The Capitol
ആദർശസൂക്തം: Proud of its Past...Confident of its Future
Location in Nevada
Location in Nevada
Country United States
State Nevada
County None (Independent city)
Founded 1858
Government
 • Mayor Bob Crowell (D)
 • State Senator Ben Kieckhefer (R)
 • State Assemblyman P.K. O'Neill (R)
 • U.S. Representative Mark Amodei (R)
Area
 • Total 157 ച മൈ (410 കി.മീ.2)
 • ഭൂമി 145 ച മൈ (380 കി.മീ.2)
 • ജലം 13 ച മൈ (30 കി.മീ.2)  8.0%
ഉയരം 4,802 അടി (1,463 മീ)
Population (2014)
 • Total 54,522
 • സാന്ദ്രത 382/ച മൈ (147/കി.മീ.2)
സമയ മേഖല Pacific (UTC−8)
 • വേനൽക്കാല സമയം (ഡി.എസ്.‌ടി) Pacific (UTC−7)
ZIP code 89701-89706, 89711-89714, 89721
ഏരിയ കോഡ് 775
വെബ്‌സൈറ്റ് carson.org
നിർദ്ദേശം. 44

കർണൺ സിറ്റി, ഔദ്യോഗകമായി കൺസോളിഡേറ്റഡ് മുനിസിപ്പാലിറ്റി ഓഫ് കർസൺ സിറ്റി, അമേരിക്കൻ ഐക്യനാടുകളുടെ സംസ്ഥാനമായ നെവാഡയുടെ തലസ്ഥാനവും ഒരു സ്വതന്ത്രപട്ടണവുമാണ്. മാൻ കിറ്റ് കർ‌സൺ പർവ്വതത്തിൻറെ പേരിൽ നിന്നാണ് പട്ടണത്തിന് ഈ പേരു ലഭിച്ചത്. 2010 ലെ യു.എസ്. സെൻസസ് സമയത്ത് പട്ടണത്തിലെ ആകെ ജനസംഖ്യ 55,274.[1] ആയിരുന്നു. ഈ പട്ടണത്തിലെ ജനങ്ങളിൽ ഭൂരിപക്ഷവും താമസമാക്കിയിരിക്കുന്നത് കർസൺ റേഞ്ചിൻറെ കിഴക്കേ വരമ്പിലുള്ള ഈഗിൾ വാലിയിലാണ്. റിനോയ്ക്കു 30 മൈൽ (50 കി.മീ.) തെക്കായിട്ടുളള സിയേറാ നിവാഡയുടെ ഒരു ശിഖരമാണ് കർസൺ റേഞ്ച്. ആദ്യകാലത്ത് ഈ പട്ടണം രൂപം കൊള്ളുന്നത് കാലിഫോർണിയയിലേയ്ക്കുള്ള കുടിയേറ്റക്കാരുടെ ഒരു ഇടത്താവളമായിട്ടായിരുന്നു. എന്നാൽ പട്ടണത്തിൻറെ വടക്കുകിഴക്കായുള്ള Comstock Lode എന്നറിയപ്പെട്ട പർവ്വതപ്രദേശത്തെ വെള്ളിയുടെ കണ്ടുപിടുത്തം ഈ പ്രദേശത്തേയ്ക്ക് ഖനിജാന്വേഷകരുടെ തള്ളിക്കയറ്റത്തിനു കാരണമാകുകയും ഇതു പട്ടണത്തെ അതിവേഗം അഭിവൃദ്ധിയിലെയ്ക്കു നയിക്കുകയും ചെയ്തു.

1864 ൽ നെവാഡ സംസ്ഥാനമായ കാലം മുതൽ കർസൺ സിറ്റി തലസ്ഥാന നഗരമെന്ന പദവി അലങ്കരിക്കുന്നു.1950 ൽ ട്രാക്കുകൾ മാറ്റുന്നതു വരെയുള്ള സമയം ഈ പട്ടണം വെർജീനിയ ആൻറ് ട്രക്കീ റെയിൽ റോഡുമായി ബന്ധിക്കുന്ന ഒരു കണ്ണിയായും പ്രവർത്തിച്ചിരുന്നു. 1969 നു മുമ്പ് കർസൺ സിറ്റി, ഓംസ്ബി കൌണ്ടിയുടെ കൌണ്ടി സീറ്റായിരുന്നു. 1969 ൽ ഓംസ്ബി കൌണ്ടി നിലവിലില്ലാതാകുകയും ഈ കൌണ്ടിയുടെ പ്രദേശങ്ങൾ കർസൺ സിറ്റിയിൽ ലയിപ്പിച്ച് കൺസോളിഡേറ്റഡ് മുനിസിപ്പാലിറ്റി ഓഫ് കർസൺ സിറ്റി രൂപീകരിക്കുകയും ചെയ്തു.[2] സംയോജനത്തോടെ നഗരപരിധി പടിഞ്ഞാറ് സിയേറാ നിവാഡ മുതൽ ലേക്ക് തഹോയ്ക്കു മദ്ധ്യത്തിൽ കാലിഫോർണിയ സംസ്ഥാനത്തിനു സമീപം വരെയും വ്യാപിച്ചു.

അവലംബം[തിരുത്തുക]

  1. "State & County QuickFacts". United States Census Bureau. ശേഖരിച്ചത് September 23, 2013. 
  2. "About Carson City". Carson City. May 29, 2006. ശേഖരിച്ചത് November 20, 2011. 
"https://ml.wikipedia.org/w/index.php?title=കർസൺ_സിറ്റി,_നെവാഡ&oldid=2824999" എന്ന താളിൽനിന്നു ശേഖരിച്ചത്