വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(
ശ്രീകൃഷ്ണന്‍ എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
|
| ശ്രീ കൃഷ്ണന്‍ |

ശ്രീ കൃഷ്ണന്‍ |
| ദേവനാഗരി: |
कृष्ण |
| മന്ത്രം: |
ശ്രീ കൃഷ്ണായ നമ്മ: |
| ആയുധം: |
ചക്രം |
| പങ്കാളി: |
യാദവര്‍ |
| വാഹനം: |
രഥം |
|
ഹിന്ദുമതവിശ്വാസപ്രകാരം മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളില്‍ ഒന്നാണ് കൃഷ്ണന്‍. കൃഷ്ണനെ ചക്രധാരിയായിട്ടാണ് കണക്കാക്കുന്നത്. മഹാഭാരതത്തിലെ ഒരു പ്രധാന കഥാപാത്രം കൂടിയാണ് കൃഷ്ണന്‍. എന്നാല്‍ കൃഷ്ണ-വസുദേവ് എന്ന പശ്ചിമേന്ത്യന്‍ വീര-ആത്മീയ നായകനെ ഹിന്ദുമതം ആവാഹിച്ച് വിഷ്ണുവിന്റെ അവതാരമാക്കിയതാണ് എന്നുമാണ് ചരിത്രകാരന്മാര്‍ പറയുന്നത്.
ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി നാളിലാണ് ശ്രീകൃഷ്ണന്റെ ജനനമെന്നാണ് ഐതീഹ്യം. അലറി പെയ്യുന്ന പേമാരിയും, അഗ്നിത്തൂണുകള്‍പ്പോലെ പ്രകമ്പനംകൊണ്ട ഭൂമിയും, അരിച്ചിറങ്ങുന്ന കോടമഞ്ഞും, ആടിത്തിമര്‍ക്കുന്ന കൊടുംകാറ്റും കൂടിയ ഒരു ഘോരരാത്രിയിലാണ് ദേവകിവസുദേവന്മാരുടെ പുത്രനായി ഭഗവാന്‍ മഹാവിഷ്ണു സമ്പൂര്‍ണ്ണാവതാരമായി കൃഷ്ണന്റെ രൂപത്തില്‍ പിറവി കൊണ്ടത്.
ഭഗവാന്‍ വിഷ്ണു മനുഷ്യ ലോകത്തില്‍ നന്മയ്ക്കു അപചയം സംഭവിക്കുമ്പോള്‍ ധര്‍മ സംരക്ഷണത്തിനായി അവതരിക്കുന്നു. ഭൂമിദേവിയുടെ അപേക്ഷ പ്രകാരം മര്‍ത്യ ലോകത്തെ ശുദ്ധീകരിച്ചു ധര്‍മം പുനസ്ഥാപിക്കാന്‍ ഭഗവാന്‍ അവതരിച്ചു.
രുഗ്മിണി, സത്യഭാമ, ജാംബവതി, കാളിന്ദി, മിത്രവിന്ദ, സത്വ, ഭദ്ര, ലക്ഷണ, കൂടാതെ നരകാസുരന്റെ അധീനതയില്‍ നിന്നും മോചിപ്പിച്ച പതിനാറായിരം പേരും ചേര്‍ന്ന് പതിനാറായിരത്തി എട്ട്.
ഹിന്ദു മതം · ദശാവതാരം  |
|
| ദശാവതാരങ്ങള്‍ |
|
 |
|
| മറ്റ് അവതാരങ്ങള്‍ |
|
|
| *Buddha or Balarama is considered the ninth avatar of Vishnu, depending the tradition. In North India, Buddha is included and in south India, Balarama. |
|