ഹിന്ദുത്വം
ഹിന്ദു ദേശീയതയെ കുറിക്കുന്ന ഒരു സംജ്ഞയാണ് ഹിന്ദുത്വം(ദേവനാഗരി: हिन्दुत्व, "Hinduness", വിനായക് ദാമോദർ സവർക്കർ 1923-ൽ ത്ന്റെ ഹിന്ദുത്വ: ഹൂ ഈസ് ഹിന്ദു? എന്ന പുസ്തകത്തിലാണ് ഈ പദം ആദ്യമായി ഉപയോഗിച്ചത്)[അവലംബം ആവശ്യമാണ്]. ആർ.എസ്.എസ്.,ബി.ജെ.പി., വിശ്വഹിന്ദു പരിഷത്, ബജ്‌രംഗ് ദൾ പോലുള്ള സംഘ് പരിവാർ സംഘടനകളാണ് മുൻനിര ഹിന്ദുത്വ ആശയത്തിന്റെ വക്താക്കളായി അറിയപ്പെടുന്നത്. പ്രധാനമയും ഹിന്ദുതാല്പര്യങ്ങളെ സംരക്ഷിക്കുക എന്നതാണ് ഹിന്ദുത്വ വക്താക്കൾ ചെയ്തുവരുന്നത്, മതപരത്തേക്കാളുപരി സാമുദായികതയിലും ഹൈന്ദവദേശീയതയിലും ഊന്നിയുള്ളതാണ് ഹിന്ദുത്വം[1].
സവർക്കറുടെ ഹിന്ദുത്വ: ഹൂ ഈസ് ഹിന്ദു? എന്ന പുസ്തകം ഇറങ്ങിയ 1920-കൾ മുതൽ ഹിന്ദുത്വ ആശയം നിലവിലുണ്ടെങ്കിലും 1980-കൾ മുതലാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇതിന്റെ ചലനങ്ങൾ ശക്തിപ്പെടുന്നത്.1986-ലെ ശരീഅത്ത് വിവാദവും ബാബറി മസ്ജിദ് ആക്രമണത്തിൽ[2] കലാശിച്ച രാമജന്മഭൂമി പ്രശ്നവുമുയർത്തി ഹിന്ദുത്വ വാദികൾ രംഗത്തുവന്നു.
പേരിന്റെ വിശദീകരണം [തിരുത്തുക]
സവർക്കരുടെ വിശദീകരണമനുസരിച്ച് ഹിന്ദു സ്വഭാവങ്ങളെ കുറിക്കുന്ന പദമാണ് ഹിന്ദുത്വം.