വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിശ്വകർമ്മ ഭഗവാന്റെ പുത്രനും രാക്ഷസ രാജാവുമായിരുന്നു മയാസുരൻ അഥവാ മയൻ. ഇദ്ദേഹം മഹാനായ ശില്പിയും, തച്ചു ശാസ്ത്രജനും, ദേവ ശില്പിയുമാണ്. പുരാണങ്ങളിൽ കാണുന്ന സകല നിർമ്മിതികളുടെയും ശില്പി മയനാണ്. മയനെ പുരാണങ്ങൾ ഒരു അസുരനായാണ് ചിത്രീകരിച്ചിരിക്കുന്നത്. മയന്റെ സൃഷ്ടിയിൽ ത്രിലോകങ്ങൾ, രാജ്യസഭകൾ, വിമാനങ്ങൾ, പൂന്തോട്ടങ്ങൾ, ശക്തിയേറിയ ആയുധങ്ങൾ എന്നിവ ചിലത് മാത്രം.
അമരാവതി (ഇന്ദ്രലോകം), വൈകുണ്ഡം, കൈലാസത്തിലെ കല്യാണ മണ്ഡപം, ഇന്ദ്ര സഭ, വരുണ സഭ, കുബേര ലോകം, സത്യാ ലോകം, മയ സഭ എന്നിവ പ്രശസ്തം. മയൻ സൃഷ്ടിച്ച പ്രശസ്തങ്ങളായ പൂന്തോട്ടങ്ങൾ ആണ് നന്ദാവനം, ചെയ്ത്രരധ (അളകപുരി), ഖാണ്ടവനം, വൃന്ദാവനം മുതലായവ. മയന് നിർമ്മിച്ച പ്രശസ്ത വിമാനങ്ങൾ ആണ് ത്രിപുര വിമാനം, സൌഭാഗ വിമാനം, പുഷ്പക വിമാനം. ഇതിൽ ത്രിപുര വിമാനം, അസുരന്മാരായ വിദ്യുന്മണിക്കും താരകാക്ഷനും വേണ്ടിയാണ് നിർമ്മിച്ചത്. സൌഭാഗ വിമാനം മറ്റൊരസുരനായ സാലവന് (ശിശുപാലന്റെ അനുജൻ) വേണ്ടിയാണ് ഇരുമ്പിൽ നിർമ്മിച്ചത്. പ്രശസ്തമായ പുഷ്പകവിമാനം കുബേരനുവേണ്ടിയാണ് നിർമ്മിച്ചതെങ്കിലും പിന്നിട് അസുരരാജാവ് രാവണൻ അത് തട്ടിയെടുത്തു.
പ്രശസ്തമായ "വൃഷപർവ്വ സഭ" നിർമ്മിച്ച ശേഷം ബാക്കി വന്നവ കൊണ്ട് നിർമ്മിച്ചതാണ് മയ സഭ. ഒരിക്കൽ ഖാണ്ടവവനത്തിൽ വെച്ച് തന്നെ വധിക്കാൻ ശ്രമിച്ച ശ്രീ കൃഷ്ണനിൽ നിന്നും രക്ഷിച്ച അർജുനന് ഈ സഭ മയൻ "ഖാണ്ടവപ്രസ്ഥം" എന്ന പേരിൽ സമ്മാനമായി നൽകി.
മയന്റെ ഭാര്യയാണ് ഹേമ. മണ്ഡോദരി, മായാവി, ദുന്ദുഭി എന്നിവരാണ് മക്കൾ. മണ്ഡോദരിയെ അസുര മഹാരാജാവ് രാവണൻ ആണ് വിവാഹം ചെയ്തത്. ദുന്ദുഭിയെ വാനരരാജൻ ബാലി വധിച്ചു. മയന്റെ രണ്ടാം ഭാര്യയിൽ വ്യോമന് എന്ന പുത്രൻ ഉണ്ടായിരുന്നു. ശിബി മഹാരാജവിന്റെ മകളായ ചന്ദ്രമതിയെ വളർത്തിയതും രാജാ ഹരിചന്ദ്രന് വിവാഹം കഴിച്ചുകൊടുത്തതും മയനാണ്.
- വിഷ്ണു പുരാണത്തിൽ മയൻ വിപ്രചിത്തിന്റെ മകൻ ആണ്.
- ബ്രഹ്മാവിന്റെ ചെറു മകനായ കശ്യപ പ്രജാപതിയുടെ ഭാര്യമാരിൽ അദിതി, ദിതി, ധനു എന്നിവരിൽ ധനുവിന്റെ മകനാണ് മയൻ.(ധനുവിന്റെ മക്കൾ ദാനവർ എന്നാണ് അറിയപ്പെട്ടിരുന്നത്. അവരിൽ പ്രമുഖനാണ് മയൻ). കുട്ടികാലത്തു തന്നെ തപസിരുന്ന് മയൻ ബ്രഹ്മാവിൽ നിന്നും പ്രശസ്തനായ ശില്പി ആകുവാനുള്ള വരം നേടിയിരുന്നു.
- ചിലയിടങ്ങളിൽ വിശ്വകർമ്മാവിന്റെ അവതാരമാണ് മയൻ.
- ശിവ ഭക്തനായിരുന്ന മയനും ഹേമയും ഒരു പെൺകുട്ടിക്കു വേണ്ടി വ്രതം നോക്കിയപ്പോൾ മനസ്സലിഞ്ഞ പരമശിവൻ നൽകിയതാണ് മണ്ഡോദരിയെ.
- Puranic Encyclopedia,Vettam Mani, Indological Publishers & Booksellers, Delhi, 1975.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
| കാ · സം · തി
|
|
| കഥാപാത്രങ്ങൾ |
|
|
| മറ്റുള്ളവ |
|
|