ആല്‍ക്കലൈന്‍ എര്‍ത്ത് ലോഹങ്ങള്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


Group 2
Period       
2 4
Be
3 12
Mg
4 20
Ca
5 38
Sr
6 56
Ba
7 88
Ra

ആവര്‍ത്തനപ്പട്ടികയിലെ രണ്ടാം ഗ്രൂപ്പിലെ മൂലകങ്ങളുടെ ശൃംഖലയാണ് ആല്‍ക്കലൈന്‍ ലോഹങ്ങള്‍ അഥവാ ആല്‍ക്കലൈന്‍ എര്‍ത്ത് ലോഹങ്ങള്‍. ബെറിലിയം (Be), മഗ്നീഷ്യം (Mg), കാത്സ്യം (Ca), സ്ട്രോണ്‍ഷിയം (Sr), ബേരിയം (Ba), റേഡിയം (Ra). ആവര്‍ത്തനപ്പട്ടികയില്‍ ഗ്രൂപ്പുകള്‍ ക്രമാവര്‍ത്തന പ്രവണത കാണിക്കുന്നതിന് ഉത്തമ ഉദാഹരണമാണ് ആല്‍ക്കലൈന്‍ ലോഹങ്ങള്‍. ഗ്രൂപ്പില്‍ താഴേക്കുള്ള മൂലകങ്ങള്‍ ഒരേ സ്വഭാവങ്ങള്‍ കാണിക്കുന്നു.

ആല്‍ക്കലൈന്‍ ലോഹങ്ങള്‍ വെള്ളി നിറമുള്ള മൃദുവായ ലോഹങ്ങളാണ്. ഇവ ഹാലൊജനുകളോട് വളരെ പെട്ടെന്ന് പ്രവര്‍ത്തിക്കുകയും അയോണിക ലവണങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ആല്‍ക്കലി ലോഹങ്ങളുടെ അത്രയും വേഗത്തിലല്ലെങ്കിലും ജലവുമായി പ്രവര്‍ത്തിച്ച് ശക്തിയേറിയ ക്ഷാര ഹൈഡ്രോക്സൈഡുകള്‍ ഉണ്ടാക്കുന്നു.

The alkaline earth metals.

[തിരുത്തുക] കൂടുതല്‍ വിവരങ്ങള്‍ക്ക്

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം