"ഗോപിനാഥ് ബോർദോളോയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: mr:गोपीनाथ बोरदोलोई
(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: as:গোপীনাথ বৰদলৈ
വരി 24: വരി 24:
[[വർഗ്ഗം:ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾ]]
[[വർഗ്ഗം:ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾ]]


[[as:গোপীনাথ বৰদলৈ]]
[[de:Gopinath Bordoloi]]
[[de:Gopinath Bordoloi]]
[[en:Gopinath Bordoloi]]
[[en:Gopinath Bordoloi]]

00:35, 17 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ലോകപ്രിയ ഗോപിനാഥ് ബോർദോളോയി (गोपीनाथ बोरदोलोई 1890 ജൂൺ 6 – 1950)[1] ഗാന്ധിയൻ ആദർശങ്ങളിൽ വിശ്വസിച്ചിരുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനിയായിരുന്നു.[2] അസമിലെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിന്‌ 1999-ൽ ഭാരതരത്നം പുരസ്കാരം ലഭിച്ചു.[3]

ആദ്യകാല ജീവിതം

ഗുവഹാത്തിയിലെ കോട്ടൺ കൊളീജിയറ്റ് സ്കൂൾ, കൽക്കത്തയിലെ സ്കോട്ടിഷ് ചർച്ച് കോളേജ്(1911, ബി.എ), കൽക്കത്ത യൂണിവേഴ്സിറ്റി(1914 എം.എ, 1915 ബി.എൽ) എന്നിവിടങ്ങളിലായാണ്‌ അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഗോഹാട്ടിയിലെ സോണാറാം ഹൈസ്കൂളിൽ പ്രധാനാധ്യാപകനായി ജോലിയാരംഭിച്ച അദ്ദേഹം താമസിയാതെ വക്കീൽ ജോലിയാരംഭിച്ചു

സ്വാതന്ത്ര്യ സമരം

ലാലാ ലജ്‌പത്റായിയുടെ ആധ്യക്ഷത്തിൽ നടന്ന 1920-ലെ കൽക്കത്ത കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്ത അദ്ദേഹം ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് വക്കീൽ ജോലി ഉപേക്ഷിച്ചു ദേശീയപ്രസ്ഥാനത്തിൽ സജീവപ്രവർത്തകനായി. 1938-ൽ ആസാം ലെജിസ്ലേറ്റീവ് അസംബ്ലിയിൽ മുഖ്യമന്ത്രിയായെങ്കിലും 1939-ൽ കോൺഗ്രസ് ഹൈകമാന്റിന്റെ നിർദ്ദേശമനുസരിച്ച് രാജിവച്ചു. 1946-ൽ ഭരണഘടനാനിർമ്മാണസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.[4]

സ്വതന്ത്ര ഇന്ത്യയിൽ

ഗോഹാട്ടി യൂണിവേർസിറ്റി(1948) ആസ്സാം അഗ്രിക്കൾച്ചറൽ കോളേജ്, ആസാം മെഡിക്കൽ കോളേജ്, ആസാം വെറ്റിറനറി കോളേജ് എന്നിവ സ്ഥാപിക്കാൻ മുൻ‌കൈയെടുത്തത് ഗോപിനാഥ് ബോർദോളോയിയാണ്‌.

പുരസ്കാരങ്ങൾ

അവലംബം

  1. Gopinath Bordoloi, mapsofindia.com ശേഖരിച്ച തീയ്യതി 01 ജൂൺ 2010
  2. Patriots, Vandemataram.com ശേഖരിച്ച തീയ്യതി 01 ജൂൺ 2010
  3. ശേഖരിച്ച തീയ്യതി 01 ജൂൺ 2010
  4. Gopinath Bordoloi , Indian Freedom Fighter, indianetzone.com ശേഖരിച്ച തീയ്യതി 01 ജൂൺ 2010
  5. rediff.com ശേഖരിച്ച തീയ്യതി 01 ജൂൺ 2010


"https://ml.wikipedia.org/w/index.php?title=ഗോപിനാഥ്_ബോർദോളോയി&oldid=1004992" എന്ന താളിൽനിന്ന് ശേഖരിച്ചത്