നൂൽപ്പുഴ ഗ്രാമപഞ്ചായത്ത്
(Noolpuzha Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
നൂൽപ്പുഴ | |
---|---|
ഗ്രാമം | |
Coordinates: 11°40′06″N 76°18′51″E / 11.668426°N 76.314176°ECoordinates: 11°40′06″N 76°18′51″E / 11.668426°N 76.314176°E, | |
Country | ![]() |
State | കേരളം |
District | വയനാട് |
ജനസംഖ്യ (2001) | |
• ആകെ | 23,151 |
Languages | |
• Official | മലയാളം, ആംഗലം |
സമയമേഖല | UTC+5:30 (IST) |
PIN | 673592,673595 |
വാഹന റെജിസ്ട്രേഷൻ | KL- |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ സുൽത്താൻ ബത്തേരി ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ് നൂല്പുഴ .നൂല്പുഴ ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 242.97 ചതുരശ്രകിലോമീറ്ററാണ്.വടക്കും കിഴക്ക് ഭൂരിഭാഗവും കർണ്ണാടക സംസ്ഥാനത്തിലെ മൈസൂർ ജില്ല അതിരിടുന്നു. തെക്കുഭാഗം മുഴുവനായും കിഴക്കേ അതിര് കുറെ ഭാഗവും തമിഴ്നാട്ടിലെ നീലഗിരി ജില്ലയാണ് അതിർത്തി. പടിഞ്ഞാറ് ഭാഗത്ത് സുൽത്താൻബത്തേരി, നെന്മേനി പഞ്ചായത്തുകളാണ് അതിർത്തി. രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ല എന്ന പദവി വയനാട് ജില്ലക്ക് നൽകുന്നത് നൂല്പുഴ ഗ്രാമപഞ്ചായത്ത് കാരണമാണ്
2001 ലെ സെൻസസ് പ്രകാരം നൂല്പുഴ ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 23151ഉം സാക്ഷരത 72.53% ഉം ആണ്.
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in
- http://lsgkerala.in/
- Census data 2001