കെ.എസ്. സുദർശൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(K. S. Sudarshan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കെ.എസ് സുദർശൻ
കെ.എസ്. സുദർശൻ.jpg
കെ.എസ്. സുദർശൻ
ജനനം(1931-06-18)ജൂൺ 18, 1931
മരണംസെപ്റ്റംബർ 15, 2012(2012-09-15) (പ്രായം 81)
ദേശീയതഇന്ത്യൻ
പൗരത്വംഇന്ത്യൻ
വിദ്യാഭ്യാസംടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് ബിരുദം, ഡോ: ഹരി സിംഗ് ഗൌർ സർവ്വകലാശാല
സംഘടന(കൾ)രാഷ്ട്രീയ സ്വയംസേവക സംഘം
അറിയപ്പെടുന്നത്രാഷ്ട്രീയ സ്വയംസേവക സംഘം പ്രചാരകൻ
സർസംഘചാലക്

കുപ്പള്ളി സീതാരാമയ്യ സുദർശൻ, കെ.എസ് സുദർശൻ എന്ന പേരിൽ ഇദ്ദേഹം അറിയപ്പെട്ടിരുന്നു . രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ അഞ്ചാമത്തെ (2000 മുതൽ 2009 വരെ) സർസംഘചാലക് ആയിരുന്നു . സംഘ പ്രവർത്തകർ അദ്ദേഹത്തെ സുദർശൻ ജി എന്നാണ് വിളിച്ചിരുന്നത്‌ .

ജീവിതരേഖ[തിരുത്തുക]

ഛത്തീസ്ഗഢിലെ റായ്‌പൂരിൽ - കർണാടകയിലെ കുപ്പള്ളി ഗ്രാമത്തിൽ നിന്നും വന്നു താമസിച്ചിരുന്ന ഒരു ബ്രാഹ്മണ കുടുംബത്തിൽ 1931 ജൂൺ 18 നാണ് സുദർശൻ ജനിച്ചത്. സാഗർ സർവകലാശാലയിൽ നിന്നും സ്വർണ മെഡലോടെ ടെലികമ്മ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ബിരുദം നേടി.[1]

ഒൻപതാമത്തെ വയസിൽ ആർഎസ്എസ് ശാഖയിൽ എത്തിയ സുദർശൻ, ആറുദശാബ്ദക്കാലം സുദർശൻ ആർ.എസ്.എസ് പ്രചാരകനായി പ്രവർത്തിച്ചു. 1954 ൽ സംഘടനയിൽ മുഴുവൻ സമയ പ്രചാരകനായി. മധ്യപ്രദേശിലെ റായ്ഗഡ് ജില്ലയുടെ ചുമതലയാണ് അദ്ദേഹത്തിന് ആദ്യം ലഭിച്ചത്. 1964 ൽ അദ്ദേഹത്തിന്റെ ചെറുപ്രായത്തിൽ തന്നെ മധ്യഭാരതത്തിന്റെ പ്രാന്തപ്രചാരകനായി. 1969 ൽ സുദർശൻ അഖിലേന്ത്യാ സംഘടനകളുടെ കൺവീനർ സ്ഥാനത്തേക്ക് നിയമിക്കപെട്ടു. 1979 ൽ ആർ.എസ്.എസ് ബൗദ്ധിക ഘടകത്തിൻറെ തലപ്പത്തെത്തി. 1990 ൽ ആർ.എസ്.എസ് ജോയിൻറ് ജനറൽ സെക്രട്ടറി ആയി . ശാരീരിക് വിഭാഗത്തിൻറെയും ബൗദ്ധിക വിഭാഗത്തിൻറെയും തലവനായി ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. വിവിധ മത വിഭാഗങ്ങളുമായി ചർച്ചകൾക്ക് ഇദ്ദേഹം മുൻകൈ എടുത്തിരുന്നു.

ആരോഗ്യപരമായ കാരണങ്ങളാൽ സ്ഥാനമൊഴിഞ്ഞ രാജേന്ദ്ര സിംഗിന്റെ പിൻഗാമിയായാണ് സുദർശൻ 2000 മാർച്ച് 10 ന് സർസംഘചാലക് പദവിയിൽ എത്തുന്നത്‌ .[2]

എ.ബി. വാജ്‌പേയി, എൽ.കെ. അദ്വാനി തുടങ്ങിയ മുതിർന്ന നേതാക്കൾ യുവനേതൃത്വത്തിനു വഴിമാറണം എന്നാവശ്യപ്പെട്ടു 2005 ൽ സുദർശൻ നടത്തിയ പരാമർശം സംഘടനയിൽ തന്നെ വേർതിരിവുകൾക്കിടയാക്കിയിരുന്നു .[3] [4][5]ആർ.എസ്.എസ് ന്റെ ശക്തമായ വക്താക്കളിൽ ഒരാളായിരുന്ന സുദർശൻ . ബി.ജെ.പി നേതൃത്വം നൽകിയ എൻ.ഡി.എ. സർക്കാരിനെയും ബിജെപിയെയും സാമ്പത്തികനയം സംബന്ധിച്ച കാര്യങ്ങളിൽ അദ്ദേഹം വിമർശിച്ചിട്ടുണ്ട്. 2009 ൽ ആരോഗ്യപരമായ കാരണങ്ങളാൽ സർസംഘചാലക് പദവിയിൽ നിന്നും സ്ഥാനം ഒഴിഞ്ഞു.[6]

അവസാന കാലം[തിരുത്തുക]

2012 സെപ്റ്റംബർ 15 ന് റായ്പൂരിൽ ഹൃദയാഘാതം മൂലം അന്തരിച്ചു .[7]

അവലംബം[തിരുത്തുക]

മുൻഗാമി
രാജേന്ദ്ര സിംഗ്
ആർ.എസ്.എസ്സിന്റെ സർസംഘചാലക്
2000 – 2009
Succeeded by
മോഹൻ ഭാഗവത്
"https://ml.wikipedia.org/w/index.php?title=കെ.എസ്._സുദർശൻ&oldid=2368744" എന്ന താളിൽനിന്ന് ശേഖരിച്ചത്