Jump to content

സി. രാജഗോപാലാചാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സി.രാജഗോപാലാചാരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചക്രവർത്തി രാജഗോപാലാചാരി
സി. രാജഗോപാലാചാരി
ഇന്ത്യയുടെ ഗവർണർ ജനറൽ
ഓഫീസിൽ
21 June 1948 – 26 January 1950
MonarchGeorge VI
പ്രധാനമന്ത്രിജവഹർലാൽ നെഹ്രു
മുൻഗാമിലൂയി മൗണ്ട്ബാറ്റൻ
പിൻഗാമിPosition abolished
മദ്രാസ് മുഖ്യമന്ത്രി
ഓഫീസിൽ
1952 ഏപ്രിൽ 10 – 1954 ഏപ്രിൽ 13
ഗവർണ്ണർSri Prakasa
മുൻഗാമിപി.എസ്. കുമാരസ്വാമി രാജ
പിൻഗാമികെ. കാമരാജ്
Minister of Home Affairs
ഓഫീസിൽ
1950 ഡിസംബർ 26 – 1951 ഒക്ടോബർ 25
പ്രധാനമന്ത്രിജവഹർലാൽ നെഹ്രു
മുൻഗാമിവല്ലഭായി പട്ടേൽ
പിൻഗാമിKailash Nath Katju
Governor of West Bengal
ഓഫീസിൽ
15 August 1947 – 21 June 1948
PremierPrafulla Chandra Ghosh
Bidhan Chandra Roy
മുൻഗാമിFrederick Burrows
പിൻഗാമിKailash Nath Katju
Premier of Madras
ഓഫീസിൽ
14 July 1937 – 9 October 1939
ഗവർണ്ണർThe Lord Erskine
മുൻഗാമിKurma Venkata Reddy Naidu
പിൻഗാമിTanguturi Prakasam
വ്യക്തിഗത വിവരങ്ങൾ
ജനനം(1878-12-10)10 ഡിസംബർ 1878
Thorapalli, Madras Presidency of ബ്രിട്ടീഷ് രാജ് (now in Tamil Nadu)
മരണം25 ഡിസംബർ 1972(1972-12-25) (പ്രായം 94)
Madras, India
രാഷ്ട്രീയ കക്ഷിബ്രിട്ടീഷ് രാജ് (1959–1972)
മറ്റ് രാഷ്ട്രീയ
അംഗത്വം
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (Before 1957)
ഇന്ത്യൻ നാഷണൽ ഡെമോക്രാറ്റിക് കോൺഗ്രസ്സ് (1957–1959)
പങ്കാളിAlamelu Mangalamma (1897–1916)
അൽമ മേറ്റർCentral College
Presidency College, Madras
തൊഴിൽLawyer
Writer
Statesman
ഒപ്പ്പ്രമാണം:Rajagopalachari sign.jpg
രാജഗോപാലാചാരി മഹാത്മാഗാന്ധിയോടൊപ്പം

സി.രാജഗോപാലാചാരി (ജനനം: 1878 ഡിസംബർ 10 - മരണം: 1972 ഡിസംബർ 25) ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെയും സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെയും ഗവർണർ ജനറലെന്ന പദവി അലങ്കരിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമരസേനാനിയും വാഗ്മിയും രാഷ്ട്രതന്ത്രജ്ഞനും ഗ്രന്ഥകാരനുമായ ചക്രവർത്തി രാജഗോപാലാചാരി ഇന്ത്യക്കാർക്കെന്നും രാജാജിയായിരുന്നു.സി.ആർ., രാജാജി എന്നീ ചുരുക്കപ്പേരുകളിലാണ്‌ അദ്ദേഹം അറിയപ്പെട്ടത്. എന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ- മഹാത്മാഗാന്ധി രാജാജിയെ ഇങ്ങനെയാണ്‌ വിശേഷിപ്പിച്ചിരുന്നത്.1948-ൽ അദ്ദേഹം മൗണ്ട്ബാറ്റൺ പ്രഭുവിൽ നിന്ന് ഇന്ത്യയുടെ ഗവർണർ ജനറൽ സ്ഥാനം ഏറ്റെടുത്തു.ഇന്ത്യയുടെ അവസാനത്തെ ഗവർണർ ജനറലും രാജാജി തന്നെയാണ്‌.പിന്നീട് തമിഴ്നാടിന്റെ മുഖ്യമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. ആദ്യമായി ഭാരതരത്നം പുരസ്കാരം ഏറ്റുവാങ്ങിയ മൂന്ന് പേരിൽ ഒരാളായിരുന്നു രാജാജി.

ജീവിതരേഖ

[തിരുത്തുക]

പഴയ മദ്രാസ് സംസ്ഥാനത്തെ സേലത്തുള്ള ഒരു ബ്രാഹ്മണ കുടുംബത്തിൽ 1878 ഡിസംബർ പത്തിനായിരുന്നു രാജഗോപാലാചാരിയുടെ ജനനം. മദ്രാസ് ലോ കോളേജിൽ നിന്ന് നിയമബിരുദം നേടിയ രാജാജി സേലത്ത് വക്കീലായിരിക്കുമ്പോഴാണ്‌ സ്വാതന്ത്രസമരത്തിലേക്ക് ആകർഷിക്കപ്പെട്ടത്. വൈകാതെ അദ്ദേഹം ഗാന്ധിജിയുടെ വിശ്വസ്തനായി മാറി.സ്വാതന്ത്രസമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ പലതവണ ജയിൽവാസം അനുഭവിച്ചു.കുറച്ചുകാലം ഗാന്ധിജിയുടെ യങ് ഇന്ത്യ എന്ന ഇംഗ്ലീഷ് പത്രത്തിന്റെ പത്രാധിപരായി ജോലി ചെയ്തിരുന്നു. ഗാന്ധിജിയുടെ മനസാക്ഷിസൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്നു.

സ്വതന്ത്രാ പാർട്ടി സ്ഥാപകൻ

[തിരുത്തുക]

കോൺഗ്രസ്സുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് 1959-ൽ അദ്ദേഹം പുതിയ രാക്ഷ്ട്രീയ പാർട്ടി രൂപീകരിച്ചു. ഓഗസ്റ്റിൽ നെഹ്രുവിന്റെ സോഷ്യലിസത്തിനെതിരെ സ്വതന്ത്രാ പാർട്ടി രൂപവത്കരിച്ചതു് രാജഗോപാലാചാരിയുടെ നേതൃത്വത്തിലാണു്.സ്വതന്ത്രാ പാർട്ടി 1967-71 കാലത്തു് 44 സീറ്റുകളോടെ ലോകസഭയിലെ ഏറ്റവും വലിയ പ്രതിപക്ഷകക്ഷിയായി.

1954-ൽ ഭാരതരത്നം ഏർപ്പെടുത്തിയ വർഷം തന്നെ രാജഗോപാലാചാരിക്ക് ഭാരതരത്നം ലഭിച്ചു. 1972-ലെ ക്രിസ്മസ് ദിനത്തിൽ രാജാജി അന്തരിച്ചു.മരിക്കുമ്പോൾ 94 വയസുണ്ടായിരുന്നു.

ഗ്രന്ഥങ്ങൾ

[തിരുത്തുക]
  • സത്യമേവജയതേ
  • വോയ്സ് ഓഫ് ആൻ ഇൻവോൾവ്ഡ്
  • ജയിൽ ഡയറി (ആത്മകഥ)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


     ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ          
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - കെ കുമാർജി - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - ബീഗം ഹസ്രത്ത്‌ മഹൽ - എൻ. പി. നായർ - കൂടുതൽ...



"https://ml.wikipedia.org/w/index.php?title=സി._രാജഗോപാലാചാരി&oldid=4023429" എന്ന താളിൽനിന്ന് ശേഖരിച്ചത്