ബി.സി. റോയ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ബിധാൻ ചന്ദ്ര റോയ് বিধান চন্দ্র রায় | |
---|---|
![]() | |
Chief Minister of West Bengal | |
ഔദ്യോഗിക കാലം 14 January 1948 – 1 July 1962 | |
മുൻഗാമി | Prafulla Chandra Ghosh |
പിൻഗാമി | Prafulla Chandra Sen |
വ്യക്തിഗത വിവരണം | |
ജനനം | ബങ്കിപ്പൂർ, പട്ന, ബീഹാർ | 1 ജൂലൈ 1882
മരണം | 1 ജൂലൈ 1962 കൊൽക്കത്ത, പശ്ചിമ ബംഗാൾ | (പ്രായം 80)
രാജ്യം | Indian |
രാഷ്ട്രീയ പാർട്ടി | Indian National Congress |
പങ്കാളി | Unmarried |
വസതി | കൊൽക്കത്ത, പശ്ചിമ ബംഗാൾ, India |
Alma mater | Presidency College, Calcutta Patna College M.R.C.P. F.R.C.S. |
ജോലി | ഭിഷഗ്വരൻ സ്വാതന്ത്ര്യസമരസേനാനി |
പശ്ചിമ ബംഗാളിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായിരുന്നു ഡോ.ബി.സി. റോയ് MRCP, FRCS (ബംഗാളി: বিধান চন্দ্র রায়) (ജൂലൈ 1, 1882 ജൂലൈ 1, 1962). സ്വാതന്ത്ര്യസമരസേനാനിയും പ്രശസ്ത ഭിഷഗ്വരനുമായിരുന്ന അദ്ദേഹം പശ്ചിമ ബംഗാളിന്റെ ശില്പ്പിയായി കണക്കാക്കപ്പെട്ടുവരുന്നു. 1948 മുതൽ 1962 വരെ അദ്ദേഹം പശ്ചിമ ബംഗാളിന്റെ മുഖ്യമന്ത്രിയായിരുന്നു. 1961-ൽ ഭാരതരത്നം പുരസ്കാരം ലഭിച്ചു.[1]. അദ്ദേഹത്തിന്റെ ജന്മദിനവും ചരമദിനവുമായ ജൂലൈ 1 ഇന്ത്യയിൽ ഡോക്റ്റർമാരുടെ ദിവസമായി ആചരിക്കുന്നു. [2]
ആദ്യകാല ജീവിതം[തിരുത്തുക]
ബീഹാറിലെ പട്നയിൽ ബങ്കിപ്പൂർ എന്ന സ്ഥലത്താണ് 1882 ജൂലൈ ഒന്നിന് ബിധാൻ ചന്ദ്ര റോയ് ജനിച്ചത്. എക്സൈസ് ഇൻസ്പെക്റ്റർ ആയിരുന്ന പ്രകാശ് ചന്ദ്രയുടെ അഞ്ചു മക്കളിൽ ഏറ്റവും ഇളയവനായിരുന്നു ബിധാൻ. കൽക്കത്ത പ്രസിഡൻസി കോളേജിൽ നിന്നും ഇന്റെർമീഡിയറ്റും പട്ന കോളേജിൽ നിന്നു ബി.എയും പാസായതിനു ശേഷം അദ്ദേഹത്തിന് ബംഗാൾ എഞ്ചിനീയറിംഗ് കോളേജിലും കൽക്കത്ത മെഡിക്കൽ കോളേജിലും പ്രവേശനം ലഭിരുന്ന അദ്ദേഹം മെഡിക്കൽ കോളേജിലാണ് ചേർന്നത്. 1909 ഫെബ്രുവരിയിൽ അദ്ദേഹം സെന്റ് ബെർത്തലോമിയോസ് ഹോസ്പിറ്റലിൽ ഉപരിപഠനത്തിനായി ഇംഗ്ളണ്ടിലേക്ക് പുറപ്പെട്ടു. 1911-ൽ എം.ആർ.സി.പി, എഫ്.ആർ.സി.എസ് പൂർത്തിയാക്കി കൽക്കത്ത മെഡിക്കൽ കോളേജിൽ അധ്യാപകനായി.
രാഷ്ട്രീയ ജീവിതം[തിരുത്തുക]
1925-ൽ രാഷ്ട്രീയത്തിലിറങ്ങിയ ഡോ. റോയ് ബരക്പൂർ നിയോജകമണ്ഡലത്തിൽനിന്നും സ്വതന്ത്ര സ്ഥാനാർഥിയായി ബംഗാൾ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്രനായിരുന്നുവെങ്കിലും കോൺഗ്രസിന്റെ സ്വരാജ് പാർട്ടിയെ അദ്ദേഹം പിന്തുണച്ചു. 1928-ൽ എ.ഐ.സി.സിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഡോ. റോയ്, 1929-ൽ നിസ്സഹകരണ പ്രസ്ഥാനത്തിൽ പെങ്കെടുത്തു. 1930-ൽ ജവഹർ ലാൽ നെഹ്റു അദ്ദേഹത്തെ കോൺഗ്രസ് വർക്കിംഗ് കമ്മറ്റിയിലേക്ക് നാമനിർദ്ദേശം ചെയ്തു.
സ്വാതന്ത്ര്യാനന്തരം[തിരുത്തുക]
കോൺഗ്രസ് പാർട്ടി, ബംഗാൾ മുഖ്യമന്ത്രിപദത്തിനായി ഡോ. റോയിയെ നാമനിർദ്ദേശം ചെയ്തു, ഭിഷഗ്വരനായി തുടരാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നുവെങ്കിലും ഗാന്ധിജിയുടെ ഉപദേശപ്രകാരം അദ്ദേഹം മുഖ്യമന്ത്രിസ്ഥാനം സ്വീകരിച്ചു (1948 ജനുവരി 23). വർഗ്ഗീയ കലാപം, ഭക്ഷ്യക്ഷാമം, തൊഴിലില്ലായ്മ, കിഴക്കൻ പാകിസ്താനിൽ നിന്നുമുള്ള അഭയാർഥികൾ എന്നീ പ്രശ്നങ്ങളുടെ ഇടയിലായിരുന്ന ബംഗാളിൽ, മൂന്നു വർഷം കൊണ്ട് സാധാരണനില കൈവരിക്കാൻ അദ്ദേഹത്തിനായി. 1962 ജൂലൈ ഒന്നിന് തന്റെ എൺപതാമത്തെ പിറന്നാൾ ദിനത്തിൽ അദ്ദേഹം അന്തരിച്ചു.
അവലംബം[തിരുത്തുക]
- ↑ http://india.gov.in/myindia/bharatratna_awards_list1.php
- ↑ ദ് ഹിന്ദു
ADITI CHATTERJEE (1). "The Hindu : Karnataka News : Celebrating Doctors' Day". ദ് ഹിന്ദു. ശേഖരിച്ചത് 17 May 2010. Unknown parameter
|month=
ignored (help); Cite has empty unknown parameter:|coauthors=
(help); Check date values in:|date=
and|year= / |date= mismatch
(help)