ഇസ്കന്ദർ മിർസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Iskander Mirza എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഇസ്കന്ദർ മിർസ Iskander Ali Mirza
ইস্কান্দার মির্জা
اسکندر مرزا
Iskander Mirza.jpg
1st President of Pakistan
In office
23 March 1956 – 27 October 1958
പ്രധാനമന്ത്രിMuhammad Ali (1956)
H. S. Suhrawardy (1956–57)
I. I. Chundrigar (1957)
Feroz Khan Noon (1957–58)
LeaderAyub Khan (1958)
മുൻഗാമിElizabeth II as Queen of Pakistan
പിൻഗാമിAyub Khan
4th Governor-General of Pakistan
In office
7 August 1955 – 23 March 1956
MonarchElizabeth II
പ്രധാനമന്ത്രിMohammad Ali Bogra (1955)
Muhammad Ali (1955–56)
മുൻഗാമിSir Ghulam Muhammad
പിൻഗാമിPosition abolished
4th Minister of Interior
In office
24 October 1954 – 7 August 1955
പ്രധാനമന്ത്രിMohammad Ali Bogra
മുൻഗാമിMushtaq Ahmed Gurmani
പിൻഗാമിFazlul Huq
Minister of States and Frontier Regions
In office
24 October 1954 – 7 August 1955
പ്രധാനമന്ത്രിMohammad Ali Bogra
Governor of East-Bengal
In office
29 May 1954 – 23 October 1954
Governor GeneralSir Ghulam Muhammad
Chief MinisterAbu Hussain Sarkar
മുൻഗാമിChaudhry Khaliquzzaman
പിൻഗാമിMuhammad Shahabuddin (Acting)
Secretary of Defence
In office
23 October 1947 – 6 May 1954
പ്രധാനമന്ത്രിLiaquat Ali Khan (1947–51)
K. Nazimuddin (1951–53)
Mohammad Ali Bogra (1953–54)
MinisterLiaquat Ali Khan
മുൻഗാമിState established
പിൻഗാമിAkhter Husain
Vice-President of the Republican Party
In office
1955–1958
പ്രസിഡന്റ്Sir Feroze Khan
Minister of Defence
Acting
In office
16 October 1951 – 17 October 1951
മുൻഗാമിL. A. Khan
പിൻഗാമിKhawaja Nazimuddin
Personal details
Born
Sayyid Iskandar Ali Mirza

(1899-11-13)13 നവംബർ 1899
Murshidabad, Bengal Presidency, British India
(now in West Bengal, India)
Died13 നവംബർ 1969(1969-11-13) (പ്രായം 70)
London, England
Cause of deathCardiac arrest
Resting placeImamzadeh Abdullah, Tehran, Iran
CitizenshipUnited Kingdom
(1899–1947) (1958–1969)
Pakistan
(1947–1969) [1][not in citation given]
Political partyRepublican Party (1955–59)
Other political
affiliations
Muslim League (1950–55)
Spouse(s)
Rifaat Nemazee ( Namazi)
(m. 1922⁠–⁠1953)

(m. 1954⁠–⁠1969)
Residence(s)Karachi, Sindh
London, England
Alma materRoyal Military College
Bombay University
Civilian awardsOrder of the Sun (Afghanistan) - ribbon bar.gifNishan-i-Lmar
Order of Pahlavi (Iran).gifNishan-e-Pahlavi
Order of the Indian Empire Ribbon.svgOrder of the Indian Empire
Military service
Branch/service British Raj Army
 പാകിസ്താൻ Army
Years of service1920–1954
RankOF-7 Pakistan Army.svg US-O8 insignia.svg Major-General
UnitCorps of Military Police
CommandsCorps of Military Police
East Pakistan Rifles
Battles/warsWaziristan War
Indo-Pakistani War of 1947
Military awardsOrder of the British Empire (Military) Ribbon.pngOrder of the British Empire
India General Service Medal 1909 BAR.svgGeneral Service Medal

പാകിസ്താനിലെ ആദ്യത്തെ പ്രസിഡണ്ടായിരുന്ന സാഹിബ്സാദ സയ്യിദ് ഇസ്കന്ദർ അലി മിർസ പാകിസ്താനി ബംഗാളി ജനറലും ബിസിനസുകാരനും സിവിൽ സർവീസ് ഉദ്യോഗസ്ഥനും ആയിരുന്നു(Sahibzada Sayyid Iskander Ali Mirza[2] (ഉർദു: اسکندر مرزا, ബംഗാളി: ইস্কান্দার মির্জা; 13 നവംബർ 1899 – 13 നവംബർ 1969), CIE, OSS, OBE, [3] 1956-ൽ തിരഞ്ഞെടുക്കപ്പെട്ടത് മുതൽ താൻ നിയമിച്ച ആർമി കമാന്റർ ഇൻ ചീഫ് അയൂബ് ഖാൻ മുഹമ്മദ് 1958-ൽ പിരിച്ചു വിടുന്നത് വരെ പാകിസ്താനിലെ പ്രസിഡണ്ടായി ഇസ്കന്ദർ അലി മിർസ പ്രവർത്തിച്ചു.

മുംബൈ സർവകലാശാലയിലും പിന്നീട് യുണൈറ്റഡ് കിങ്ഡത്തിലെ സാന്റ്ഹസ്റ്റ് മിലിറ്ററി കോളേജിലും അദ്ദേഹം പഠനം നടത്തി. ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലെ കുറച്ചു കാലത്തെ സൈനിക സേവനത്തിനുശേഷം, അദ്ദേഹം ഇന്ത്യൻ പൊളിറ്റിക്കൽ സർവീസിൽ പൊളിറ്റിക്കൽ ഓഫീസർ ആയി ചേരുകയും 1946-ൽ പ്രതിരോധ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായി ഉയർത്തപ്പെടുന്നതുവരെ തന്റെ സേവനകാലഘട്ടത്തിന്റെ ഭൂരിഭാഗവും ബ്രിട്ടീഷ് ഇന്ത്യയുടെ നോർത്ത് വെസ്റ്റേൺ ഫ്രോണ്ടിയർ മേഖലയിൽ പൊളിറ്റിക്കൽ ഓഫീസരായി ചിലവഴിക്കുകയും ചെയ്തു. ഇന്ത്യാ വിഭജനത്തിന്റെ ഫലമായി പാക്കിസ്ഥാന് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ, പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാൻ മിർസയെ ആദ്യത്തെ പ്രതിരോധ സെക്രട്ടറിയായി നിയമിച്ചു, 1947-ൽ ഇന്ത്യയുമായുള്ള ആദ്യ യുദ്ധത്തിലും 1948-ൽ ബലൂചിസ്ഥാനിൽ പരാജയപ്പെട്ട വിഘടനവാദത്തിലും സൈനിക ശ്രമങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ വേണ്ടി മാത്രമായിരുന്നു ഈ നിയമനം. [4] 1952-ലെ ജനകീയ ബംഗാളി ഭാഷാ പ്രസ്ഥാനത്തിന്റെ ഫലമായി പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ ക്രമസമാധാനം നിയന്ത്രിക്കുന്നതിനായി 1954-ൽ പ്രധാനമന്ത്രി മുഹമ്മദ് അലി അദ്ദേഹത്തെ ഈസ്റ്റ് ബംഗാൾ പ്രവിശ്യയുടെ ഗവർണറായി നിയമിച്ചു, പിന്നീട് 1955-ൽ ബൊഗ്ര ഭരണത്തിൽ മിർസ ആഭ്യന്തര മന്ത്രിയായി ഉയർത്തപ്പെട്ടു.

ഗവർണർ ജനറൽ മാലിക് ഗുലാമിനെ പുറത്താക്കുന്നതിൽ നിർണായക പങ്ക് വഹിച്ച മിർസ 1955-ൽ ഗവർണർ ജനറൽ സ്ഥാനം ഏറ്റെടുക്കുകയും 1956-ൽ ഭരണഘടനയുടെ ആദ്യ കരട് പ്രഖ്യാപിക്കപ്പെട്ടപ്പോൾ പാക്കിസ്ഥാന്റെ ആദ്യത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.[5] എന്നിരുന്നാലും, അദ്ദേഹത്തിന്റെ പ്രസിഡന്റ് പദവി, രാഷ്ട്രീയ അസ്ഥിരതയിൽ നിറഞ്ഞതായിരുന്നു, സിവിലിയൻ ഭരണത്തിലെ ഭരണഘടനാ വിരുദ്ധമായ ഇടപെടലുകൾ വെറും രണ്ട് വർഷത്തിനുള്ളിൽ നാല് പ്രധാനമന്ത്രിമാരെ പിരിച്ചുവിടുന്നതിലേക്ക് നയിച്ചു. രാഷ്ട്രീയ അംഗീകാരങ്ങൾ നേടുന്നതിലും പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നതിലും വെല്ലുവിളികൾ നേരിട്ട മിർസ, 1958 ഒക്ടോബർ 8-ന് പ്രധാനമന്ത്രി ഫിറോസ് ഖാൻ ഭരിച്ച സ്വന്തം പാർട്ടിയുടെ ഭരണത്തിനെതിരെ പട്ടാള നിയമം സൈനിക കമാൻഡർ ജനറൽ അയൂബ് ഖാനിലൂടെ നടപ്പിലാക്കി ഭരണഘടനയുടെ റിട്ട് സസ്പെൻഡ് ചെയ്തു. 1958-ൽ അയൂബ് ഖാനും മിർസയും തമ്മിലുള്ള പ്രശ്‌നം രൂക്ഷമായപ്പോൾ ഖാൻ അദ്ദേഹത്തെ പുറത്താക്കി. തന്റെ പിന്നീടുള്ള ജീവിതകാലം മുഴുവൻ യുണൈറ്റഡ് കിംഗ്ഡത്തിൽ താമസിച്ചിരുന്ന മിർസ 1969-ൽ മരണപ്പെടുകയും ഇറാനിൽ സംസ്‌കരിക്കപ്പെടുകയും ചെയ്തു.[3]

അദ്ദേഹത്തിന്റെ പാരമ്പര്യത്തെയും പ്രതിച്ഛായയെയും ചില പാകിസ്ഥാൻ ചരിത്രകാരന്മാർ നിഷേധാത്മകമായി വീക്ഷിക്കുന്നു, രാജ്യത്തെ ജനാധിപത്യത്തെയും രാഷ്ട്രീയ അസ്ഥിരതയെയും ദുർബലപ്പെടുത്തുന്നതിന് മിർസ ഉത്തരവാദിയാണെന്ന് അവർ വിശ്വസിക്കുന്നു. [3]

ആദ്യകാല ജീവിതം[തിരുത്തുക]

1899 നവംബർ 13 ന് ബംഗാൾ പ്രസിഡൻസിയിലെ മുർഷിദാബാദിലാണ് [6] സാഹിബ്സാദ സയ്യിദ് മുഹമ്മദ് ഫത്തേ അലി മിർസയുടെയും (ജനനം 1864 മരണം 1949) അദ്ദേഹത്തിന്റെ ആദ്യ ഭാര്യ ദിൽഷാദ് ബീഗം ത്യാബ്ജിയുടെയും (1869-1924) മൂത്തമകനായി ഇസ്‌കന്ദർ അലി മിർസ ജനിച്ചത്.(b. 1869–d. 1924).[7]മിർസയുടെ കുടുംബം ബംഗാൾ നവാബ് എന്നും പിന്നീട് 1880-ന് ശേഷം മുർഷിദാബാദിലെ നവാബ് എന്നും അറിയപ്പെട്ടിരുന്ന ഒരു സമ്പന്നവുമായ പ്രഭുകുടുംബമായിരുന്നു.[8]


അവലംബം[തിരുത്തുക]

  1. Rahman, Syedur (2010). Historical Dictionary of Bangladesh (ഭാഷ: ഇംഗ്ലീഷ്). Plymouth, UK: Scarecrow Press. പുറം. li. ISBN 978-0-8108-7453-4. ശേഖരിച്ചത് 30 March 2017.
  2. "Mirza, Major General Sayyid Iskander Ali - Banglapedia". en.banglapedia.org (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2021-08-18.
  3. 3.0 3.1 3.2 "Teething Years: Iskander Mirza". Story of Pakistan. June 2003. ശേഖരിച്ചത് 1 February 2012.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Electronic Government of Pakistan എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. Roraback, Amanda (2004). Pakistan in a Nutshell (ഭാഷ: ഇംഗ്ലീഷ്). Enisen Publishing. പുറം. 16. ISBN 9780970290892. ശേഖരിച്ചത് 30 March 2017.
  6. Lentz, Harris M. (2014). Heads of States and Governments Since 1945 (google books) (ഭാഷ: ഇംഗ്ലീഷ്). New York City: Routledge. പുറം. 1896. ISBN 9781134264971. ശേഖരിച്ചത് 20 January 2018.
  7. Salīm, Aḥmad (1997). Iskander Mirza: Rise and Fall of a President (ഭാഷ: ഇംഗ്ലീഷ്). Lahore, Punjab, Pakistan: Gora Publishers. പുറങ്ങൾ. 15–18. OCLC 254567097. ശേഖരിച്ചത് 20 January 2018.
  8. Baxter, Craig (1997). Bangladesh: From a Nation to a State. Boulder, CO: Westview Press. പുറങ്ങൾ. 23, 64. ISBN 978-0-8133-2854-6. Members and collaterals of the [Murshidabad] nawab family have been prominent in Pakistani politics, including Iskandar Mirza ... Mirza was a member of the Murshidabad family of Sirajuddaulah."
"https://ml.wikipedia.org/w/index.php?title=ഇസ്കന്ദർ_മിർസ&oldid=3690236" എന്ന താളിൽനിന്ന് ശേഖരിച്ചത്