Jump to content

വാസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാസി (Caelum)
വാസി
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
വാസി രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Cae
Genitive: Caeli
ഖഗോളരേഖാംശം: 5 h
അവനമനം: −40°
വിസ്തീർണ്ണം: 125 ചതുരശ്ര ഡിഗ്രി.
 (81-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
4
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
8
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
0
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
0
സമീപ നക്ഷത്രങ്ങൾ: 0
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
α Cae
 (4.45m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
α Cae
 (65.7 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 0
ഉൽക്കവൃഷ്ടികൾ :
സമീപമുള്ള
നക്ഷത്രരാശികൾ:
കപോതം (Columba)
മുയൽ (Lepus)
യമുന (Eridanus)
ഘടികാരം (Horologium)
സ്രാവ് (Dorado)
ചിത്രലേഖ (Pictor)
അക്ഷാംശം +40° നും −90° നും ഇടയിൽ ദൃശ്യമാണ്‌
ജനുവരി മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു

ഉളി എന്നു പേരുള്ള നക്ഷത്രഗണമാണിത് മുൻപ് ഇതിനെ ശില്പിയുടെ ഉളി എന്നും വീളിച്ചിരുന്നു. ഭൂമദ്ധ്യരേഖയിൽ നിന്നുനോക്കുമ്പോൾ തെക്കൻ ചക്രവാളത്തിലായാണ് ഇതു കാണപ്പെടുന്നത്. ഗാമാ സീ എന്നത് ഒരു ഇരട്ടനക്ഷത്രമാണ്. 6.34 കാന്തികമാനമുള്ള ചുവന്ന ഭീമൻ നക്ഷത്രവും ഇതിലുണ്ട്. ഈ നക്ഷത്രഗണം പതിനെട്ടാം നൂറ്റാണ്ടിൽ നികൊളാസ് ലൂയി ദെ ലകലൈൽ ആണ് ഇതു കണ്ടെത്തിയത്. ഏറ്റവും ചെറിയ നക്ഷത്രഗണങ്ങളിൽ എട്ടാം സ്ഥാനമാണ്‌ ഇതിനുള്ളത്.

ചരിത്രം

[തിരുത്തുക]

പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രഞ്ച് ജ്യോതിഃശാസ്ത്രജ്ഞനായ നിക്കോളാസ് ലൂയി ദെ ലക്കലൈൽ ആണ് വാസി എന്ന ഈ നക്ഷത്രരാശിയെ കുറിച്ച് പ്രദിപാതിക്കുന്നത്. ഇദ്ദേഹം തെക്കുഭാഗത്തുള്ള പതിമൂന്നു നക്ഷത്രരാശികളെ കൂടി ഈ കാലത്തു തന്നെ അവതരിപ്പിച്ചിരുന്നു.[1] സീലം സ്കൾപ്ടോറിയം എന്നായിരുന്നു അദ്ദേഹം ഇതിനു നൽകിയ പേര്. ജോൺ ഹെർഷെൽ നിർദ്ദേശിച്ചതനുസരിച്ച് ഫ്രാൻസിസ് ബെയ്‍ലി പേര് സീലം എന്നാക്കി ചുരുക്കി.[2]

പ്രത്യേകതകൾ

[തിരുത്തുക]

വാസിയുടെ തെക്കുഭാഗത്ത് ചിത്രലേഖ, സ്രാവ് എന്നീ നക്ഷത്രരാശികളും കിഴക്കുഭാഗത്ത് ഘടികാരം, യമുന എന്നിവയും വടക്ക് മുയലും പടിഞ്ഞാറ് കപോതവും ആണുള്ളത്. 125 ചതുരശ്ര ഡിഗ്രി ആകാശഭാഗത്താണ് ഈ രാശി സ്ഥിതി ചെയ്യുന്നത്. 88 ആധുനിക നക്ഷത്രരാശികളിൽ വലിപ്പം കൊണ്ട് 81-ാം സ്ഥാനമാണ് ഇതിനുള്ളത്. വടക്കെ രേഖാംശം 41°ക്ക് തെക്കുള്ളവർക്കു മാത്രമേ ഇതിനെ നിരീക്ഷിക്കുവാൻ സാധിക്കൂ.[3] നാലു നക്ഷത്രങ്ങളാണ് ഈ അസ്ട്രറിസത്തിന്റെ പ്രധാനഭാഗം. കാന്തിമാനം 6.5നു മുകളിലുള്ള 20 നക്ഷത്രങ്ങളാണുള്ളത്..[3]

12 വശങ്ങളുള്ള ഒരു ബഹുഭുജരൂപത്തിലാണ് ഇതിന്റെ അതിർത്തികൾ. യൂജീൻ ഡെൽപോർട്ട് എന്ന ബെൽജിയൻ ജ്യോതിഃശാസ്ത്രജ്ഞനാണ് അതിരുകൾ ക്രമീകരിച്ചത്. ഖഗോളരേഖാംശം 04മ. 19.5മി.നും 05മ. 05.1മി.നും അവനമനം -27.02°ക്കും 48.74°ക്കും ഇടയിലാണ് വാസിയുടെ സ്ഥാനം.[4] അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന 1922ൽ Cae എന്ന ചുരുക്കെഴുത്ത് അംഗീകരിച്ചു.[5]

നക്ഷത്രങ്ങൾ

[തിരുത്തുക]
വാസി

വളരെ മങ്ങിയ നക്ഷത്രങ്ങളെ ഉൾക്കൊള്ളുന്ന ഒരു നക്ഷത്രരാശിയാണ് വാസി. കാന്തിമാനം 4ൽ കൂടുതലുള്ള നക്ഷത്രങ്ങളൊന്നും ഇതിലില്ല. കാന്തിമാനം 5ൽ കൂടുതലുള്ള രണ്ടു നക്ഷത്രങ്ങൾ മാത്രമേ ഉള്ളു. 1756ൽ ലക്കായിൽ 6 നക്ഷത്രങ്ങൾക്ക് ബെയറുടെ നാമകരണ സമ്പ്രദായം അനുസരിച്ച് ആൽഫ (α ) മുതൽ സീറ്റ (ζ ) വരെയുള്ള പേരുകൾ നൽകി.[6]

ഇതിലെ ഏറ്റവും തിളക്കം കൂടിയ ആൽഫാ സീലി ഒരു ഇരട്ട നക്ഷത്രമാണ്. ഇതിൽ 4.45 കാന്തിമാനമുള്ള ഒരു മുഖ്യധാരാ നക്ഷത്രവും കാന്തിമാനം 12.5 ഉള്ള ഒരു ചുവപ്പുകുള്ളൻ നക്ഷത്രവുമാണുള്ളത്. ഭൂമിയിൽ നിന്നും 65.8 പ്രകാശവർഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.[7][8] മറ്റൊരു പ്രധാന നക്ഷത്രമായ ബീറ്റാ സീലിയുടെ കാന്തിമാനം 5.05 ആണ്. ഭൂമിയിൽ നിന്നും 93.5 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം. ഭൂമിയിൽ നിന്നും 700 പ്രകാശവർഷം അകലെ കിടക്കുന്ന ഡെൽറ്റാ സീലിയുടെ കാന്തിമാനവും 5.05 തന്നെയാണ്.[9]

ഗാമാ സീലിയും ഇരട്ട നക്ഷത്രമാണ്. ഇതിലെ പ്രധാന നക്ഷത്രമായ ചുവപ്പുഭീമന്റെ കാന്തിമാനം 4.58ഉം രണ്ടാമത്തേതിന്റേത് 8.1ഉം ആണ്. ചുവപ്പു ഭീമൻ ഭൂമിയിൽ നിന്നും 181.3 പ്രകാശവർഷം അകലെയാണ്.[10] എക്സ് സീലി ഡെൽറ്റാ സ്ക്കൂട്ടി വിഭാഗത്തിൽ പെടുന്ന ഒരു ചരനക്ഷത്രമാണ്. ഭൂമിയിൽ നിന്നും 320.7 പ്രകാശവർഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.[11] ഇത് യഥാർത്ഥത്തിൽ പരസ്പരം തൊട്ടു കിടക്കുന്ന രണ്ടു നക്ഷത്രങ്ങളാണ്. പരസ്പരം പ്രദക്ഷിണം ചെയ്യുന്നതുകൊണ്ട് ഇതിന്റെ തിളക്കം ആറു മണിക്കൂർ ഇടവിട്ട് കൂടുകയും കുറയുകയും ചെയ്യുന്നുണ്ട്.[12][13] വാസിയിൽ നഗ്നനേത്രങ്ങൾ കൊണ്ടു കാണാൻ കഴിയുന്ന മറ്റൊരു ചരനക്ഷത്രമാണ് ആർ വി സീലി. ഇതിന്റെ കാന്തിമാനം 6.44 മുതൽ 6.56 വരെയാണ്.[14][15]

നു സീലി മറ്റൊരു ഇരട്ട നക്ഷത്രമാണ്.[16] കാന്തിമാനം 6.07 ഉള്ള ഒരു വെള്ള ഭീമൻ നക്ഷത്രവും കാന്തിമാനം 10.66 ഉള്ള മറ്റൊരു നക്ഷത്രവും ചേർന്നതാണ് ഇത്.[16][17] ഇത് ഭൂമിയിൽ നിന്നും ഏകദേശം 171.4 പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്. 740 പ്രകാശവർഷം അകലെ കിടക്കുന്ന ലാംഡ സീലിയുടെ കാന്തിമാനം 6.36 ആണ്.[18] ഇത് ഒരു ചുവപ്പു ഭീമൻ നക്ഷത്രമാണ്.[19] സീറ്റാ സീലിയും മങ്ങിയ നക്ഷത്രമാണ്. ഇതിന്റെ കാന്തിമാനം 6.36 ആണ്. ഭൂമിയിൽ നിന്നും 430 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ സ്പെക്ട്രൽ തരം K1 ആണ്.[20]

വാസിയിൽ ഭൂമിയോട് ഏറ്റവും അടുത്ത് കിടക്കുന്ന നക്ഷത്രം ആർ ആർ സീലി ആണ്. 65.7 പ്രകാശവർഷം ആണ് ഭൂമിയിൽ നിന്നും ഇതിലേക്കുള്ള ദൂരം.[21] ഇതിൽ മങ്ങിയ ഒരു ചുവപ്പുകുള്ളനും ഒരു വെളുത്ത കുള്ളനും ആണുള്ളത്.[22] 2012ൽ ഈ നക്ഷത്രവ്യവസ്ഥയെ ചുറ്റുന്ന ഭീമൻ ഗ്രഹത്തെ കണ്ടെത്തുകയുണ്ടായി.[23]

വിദൂരാകാശവസ്തുക്കൾ

[തിരുത്തുക]

മെസ്സിയർ വസ്തുക്കളുടെ അഭാവം കൊണ്ട് ശ്രദ്ധിക്കപ്പെടേണ്ട രാശിയാണ് വാസി. എച്ച് ഇ 0450-2958 എന്ന സീഫെർട്ട് ഗാലക്സിയും പിഎൻ ജി243-37.1 എന്ന ഗ്രഹ നീഹാരികയും മാത്രമാണ് ഇതിൽ കണ്ടെത്തിയിട്ടുള്ളത്.[24]

അവലംബം

[തിരുത്തുക]
  1. Ridpath, Ian. "Lacaille". Star Tales. self-published. Retrieved 3 May 2014.
  2. Ridpath, Ian. "Caelum". Star Tales. self-published. Retrieved 3 May 2014.
  3. 3.0 3.1 Ridpath, Ian. "Constellations: Andromeda–Indus". Star Tales. self-published. Retrieved 1 April 2014.
  4. "Caelum, Constellation Boundary". The Constellations. International Astronomical Union. Retrieved 14 January 2014.
  5. Russell, H. N. (1922). "The New International Symbols for the Constellations". Popular Astronomy. 30: 469–71. Bibcode:1922PA.....30..469R.
  6. Wagman, Morton (2003). Lost Stars: Lost, Missing, and Troublesome Stars from the Catalogues of Johannes Bayer, Nicholas Louis de Lacaille, John Flamsteed, and Sundry Others. Blacksburg, VA: The McDonald & Woodward Publishing Company. pp. 58–59. ISBN 978-0-939923-78-6.
  7. "* Alpha Caeli – Star in double system". SIMBAD. Retrieved 13 January 2013.
  8. "GJ 174.1 B – Flare star". SIMBAD. Retrieved 13 January 2013.
  9. "* Delta Caeli – Star". SIMBAD. Retrieved 13 January 2013.
  10. "* Gamma Caeli – Star". SIMBAD. Retrieved 13 January 2013.
  11. "V* X Caeli – Variable Star of Delta Scuti type". SIMBAD. Retrieved 13 January 2013.
  12. Templeton, M. (16 July 2010). "Delta Scuti and the Delta Scuti Variables". AAVSO Website. American Association of Variable Star Observers. Retrieved 2 February 2014.
  13. X., V. S.; Patrick, W. (4 January 2010). "X Caeli". AAVSO Website. American Association of Variable Star Observers. Retrieved 28 March 2014.
  14. "V* RV Caeli – Pulsating variable Star". SIMBAD. Retrieved 17 January 2013.
  15. X., V. S. (25 August 2009). "RV Caeli". AAVSO Website. American Association of Variable Star Observers. Retrieved 3 February 2014.
  16. 16.0 16.1 Ashland Astronomy Studio: Where Art and Science Converge. "Nu Caeli (HIP 22488)". Archived from the original on 29 January 2014. Retrieved 15 January 2014.
  17. "CD-41 1593B – Star in double system". SIMBAD. Retrieved 15 January 2013.
  18. Ashland Astronomy Studio: Where Art and Science Converge. "Lambda Caeli (HIP 21998)". Archived from the original on 29 January 2014. Retrieved 15 January 2014.
  19. "HR 1518 – Star". SIMBAD. Retrieved 15 January 2013.
  20. "Zeta Caeli – Star". SIMBAD. Retrieved 15 January 2013.
  21. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; RRSimbad എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  22. Bruch, A.; Diaz, M. P. (1998). "The Eclipsing Precataclysmic Binary RR Caeli". The Astronomical Journal. 116 (2): 908. Bibcode:1998AJ....116..908B. doi:10.1086/300471.
  23. Qian, S. B.; Liu, L.; Zhu, L. Y.; Dai, Z. B.; Fernández Lajús, E.; Baume, G. L. (2012). "A circumbinary planet in orbit around the short-period white dwarf eclipsing binary RR Cae". Monthly Notices of the Royal Astronomical Society: Letters. 422 (1): L24–L27. arXiv:1201.4205. Bibcode:2012MNRAS.422L..24Q. doi:10.1111/j.1745-3933.2012.01228.x.{{cite journal}}: CS1 maint: unflagged free DOI (link)
  24. Feain, I. J.; Papadopoulos, P. P.; Ekers, R. D.; Middelberg, E. (2007). "Dressing a Naked Quasar: Star Formation and Active Galactic Nucleus Feedback in HE 0450−2958". The Astrophysical Journal. 662 (2): 872. arXiv:astro-ph/0703101. Bibcode:2007ApJ...662..872F. doi:10.1086/518027.
"https://ml.wikipedia.org/w/index.php?title=വാസി&oldid=3775398" എന്ന താളിൽനിന്ന് ശേഖരിച്ചത്